”നാം ആരാണ്? നമ്മള് എവിടെ നിന്നു വന്നു? എങ്ങോട്ടു പോകുന്നു? എന്താണ് നാം കാത്തിരിക്കുന്നത്? നമ്മെ കാത്തിരിക്കുന്നതെന്ത്?” ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധ ജര്‍മന്‍ മാര്‍ക്സിസ്റ്റ് തത്വചിന്തകന്‍ ഏണസ്റ്റ് ബ്ലോഷ് (1885-1977) തന്റെ മാസ്റ്റര്‍ പീസ് രചനയായ പ്രതീക്ഷാതത്വം (പ്രിന്‍സിപ്പില്‍ ഓഫ് ഹോപ്) ത്തിന്റെ മുഖവുര ആരംഭിക്കുന്നത് മൗലികമായ ഈ അഞ്ച് ചോദ്യങ്ങളോടെയാണ്. കല, സാഹിത്യം, മതം തുടങ്ങിയ മനുഷ്യ രാശിയുടെ സാംസ്കാരികാവിഷ്കാരങ്ങളില്‍ അന്തര്‍ലീനമായ ഉട്ടോപ്യന്‍ ചോദനകളെ അന്വേഷിക്കാനുള്ള ബൃഹത്തായ ഉദ്യമമാണ് …
Read More »വെളിയങ്കോട് ഉമര്‍ ഖാദിയും വെളിപാടുകളുടെ ഗാന്ധിയും
ആദ്യമേ തന്നെ പറയട്ടേ, ഇത് വെളിയങ്കോട് ഉമര്‍ഖാദിയും ഗാന്ധിയും തമ്മിലുള്ള ഒരു താരതമ്യവിചാരമല്ല. രണ്ട് കാല ദേശങ്ങളില്‍ ജീവിച്ചവരെ ഒരേ ചരടില്‍ കോര്‍ക്കുക എന്നത് എന്റെ ഉദ്ദേശ്യവുമല്ല. അതേസമയം അവര്‍ക്കിടയില്‍ അദൃശ്യമായ ഒരു ചരട് ഉണ്ട് എന്നത് സത്യമാണ്. അതിനെ പിന്‍പറ്റാനാണ് ഈ പരിശ്രമം. വെളിയങ്കോട് ഉമര്‍ഖാദിയുടെ ചരിത്രത്തിലുള്ള ഒരു ഖ്യാതിയാണ് ഗാന്ധിജിക്ക് മുന്നേ നികുതി നിഷേധസമരം നടത്തിയ ആള് എന്നുള്ളത് (അതില്‍ മാത്രമായി ഒതുങ്ങേണ്ട/ ഒതുക്കേണ്ട ഒരാള്‍ ആണ് …
Read More »