Thelicham

വിദ്യാഭ്യാസം: ആകുലതകളും ചില വിമര്‍ശനങ്ങളും

ദാറുല്‍ഹുദാ എന്ന ആശയം വ്യത്യസ്തമായ വീക്ഷണങ്ങളിലൂടെ വിലയിരുത്താനാകും. സ്ഥാപകരുടെ വീക്ഷണം, ഗുണകാംക്ഷികളുടെയും ഗുണഭോക്താക്കളുടെയും വീക്ഷണം, അതിന്റെ ഉല്‍പന്നങ്ങളുടെ വീക്ഷണം, അവയുടെ അടിസ്ഥാന മൂല്യങ്ങളും പ്രയോഗങ്ങളും സംബന്ധിച്ച വീക്ഷണം എന്നിങ്ങനെ വിവിധ രീതികളുണ്ട്. ഓരോ വീക്ഷണങ്ങള്‍ക്കും വ്യതിരക്തമായ ഭാവമാനങ്ങളമുണ്ട്. ദാറുല്‍ഹുദായുടെ അകത്ത് നിന്നും പുറത്ത് നിന്നും വ്യത്യസ്ത രീതികളില്‍ വിലയിരുത്തുന്നവരുണ്ട്. മതപരമായ വൃത്തങ്ങള്‍ക്ക് പുറത്ത് നിന്ന് ദാറുല്‍ഹുദായെ വീക്ഷിക്കുന്നവര്‍ മതത്തിന്റെ പരിമിധികള്‍ക്കപ്പുറത്തേക്ക് ദാറുല്‍ഹുദാ വളരണമെന്ന് പ്രത്യാശിച്ചേക്കാം. ദാറുല്‍ഹുദാ എന്ന ആശയത്തിന്റെ വൈപുല്യം, സ്ഥാപക നേതൃത്ത്വത്തിന്റെ ആശയ വിശാലത, രാജ്യത്തിനകത്തും പുറത്തും സംസ്‌കാരികവും വൈജ്ഞാനികവുമായ സംരംഭങ്ങളിലേര്‍പ്പെടുന്ന ദാറുല്‍ഹുദാ സന്തതികളുടെ ഇടപടലുകള്‍ തുടങ്ങിയവയാണ് ഇത്തരമൊരു പ്രത്യാശയുടെ ഹേതുവായി വര്‍ത്തിക്കുന്നത്.
ദാറുല്‍ഹുദാ എന്ന ആശയത്തെ വിലയിരുത്തുകയാണ് ഈ ലേഖനം. തത്വം, പ്രയോഗം, ആശയം എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അമ്പേഷണം. ഇസ്‌ലാമിന്റെ പൈതൃകം, പാരമ്പര്യം, ഫിലോസഫി എന്നീ ഘടകങ്ങളാല്‍ പ്രചോതിതമാണ് ഇസ്‌ലാമിക വിദ്യാഭ്യാസ ചര്‍ച്ചകളും, ഉന്നത വിദ്യാഭ്യാസത്തിനെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ കാഴ്ച്ചപ്പാടുകളും. ദാറുല്‍ഹുദായുടെ വിഭവങ്ങള്‍ ഗുണപരമായി ആര്‍ജിച്ചെടുക്കുമ്പോള്‍ വ്യക്തികള്‍ക്ക്, മതശാസ്ത്രം, കര്‍മ്മ ശാസ്ത്രം, ഗവേഷണം, കര്‍മ്മ നിദാനശാസ്ത്രം, സാമൂഹിക പരിവര്‍ത്തനം എന്നീ മേഖലകളില്‍ തിളക്കമാര്‍ന്ന തികവ് നേടാനാവും. പ്രസ്തുത പാഠങ്ങള്‍ തികച്ചും പൂരകങ്ങളും പരസ്പരാശ്രിതവുമാണ്, ആത്മീയം, ഭൗതികം, സംസ്‌കാരികം അല്ലെങ്കില്‍ നാഗരികം എന്നീ പദാവലികള്‍ക്ക് ചുവടെ വരുന്നവയുമാണിവ.
ദാറുല്‍ഹുദായുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രാരംഭ ഘട്ടത്തില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് അക്കാദമി എന്ന സ്വപ്‌ന തുല്യമായ സ്ഥാപനത്തിന്റെ കാതലായ ലക്ഷ്യം ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുസ്‌ലിം സമുദായത്തിന്റെ ഉന്നമനമായിരുന്നു. ഇന്ത്യന്‍ മുസ്‌ലിംകളുടെ ശോചനീയ സാമൂഹിക പരിതഃസ്ഥിതികള്‍ തന്നെയായിരുന്നു അതിനുള്ള കാരണം. രാജ്യത്തെ 13.4 ശതമാനം വരുന്ന മുസ്‌ലിംകളുടെ സാക്ഷരത, വിദ്യാഭ്യാസം, വികസനം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, രാഷ്ട്രീയം, തദ്ദേശ ഭരണം തുടങ്ങിയിടങ്ങളിലെ പ്രതിനിധ്യ സൂചിക വളരെ താഴ്ച്ചയിലായിരുന്നു. മുസ്‌ലിംകളൊഴിച്ച് 900 മില്യണ്‍ ജനങ്ങളുടെ വികസനം സമ്പൂര്‍ണ്ണമായപ്പോഴും മുസ്‌ലിം സമൂഹം പിന്നോക്കാവസ്ഥയിലായിരുന്നു(സുഭാഷ് 2002, ഖാലിദി 2006, നാജിഹുല്ലാഹ് 2006).

പ്രവാചക പാരമ്പര്യത്തിന്റെ ദൗത്യമേറ്റെടുക്കാന്‍ സന്നദ്ധരായ ഉലമാ വൃത്തം ദാറുല്‍ഹുദായുടെ മികച്ച സ്വപ്‌നമായിരുന്നു. ദീനാറിനും ദിര്‍ഹമിനും പകരം വിജ്ഞാനം സമ്പാദ്യമായി കാത്ത് വെച്ച പ്രവാചകരുടെ അനന്തരാവകാശികളാണ് ഉലമാക്കളെന്ന പ്രവാചക വാക്യത്തിന്റെ അര്‍ത്ഥ വിശാലതയോളം സമ്പന്നമായിരുന്നു അവരുടെ സ്വപ്‌നങ്ങള്‍

വിദ്യാഭ്യാസ സംരംഭങ്ങളിലെ ദുര്‍ബലമായ പങ്കാളിത്തം തന്നെയാണ് മുസ്‌ലിം പിന്നോക്കാവസ്ഥയുടെ കാതലായ കാരണം. മുസ്‌ലിം സമൂഹത്തിന്റെ പിന്നോക്ക മനോഭാവം, ക്രിയാത്മക നേതൃത്വത്തിന്റെ അഭാവം, ആശയ ദൗര്‍ബല്യം, സ്വത്വ രാഷ്ട്രീയ സംബന്ധിയായ ആശയക്കുഴപ്പം എന്നിവ ആന്തരിക കാരണങ്ങളായി വര്‍ത്തിക്കുന്നു. ഇതിനുള്ള പരിഹാരം വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയുടെ ശാക്തീകരണവുമാണ്, വിശിഷ്യ ഉന്നത വിദ്യാഭ്യാസപരമായ ആലോചനകള്‍ തന്നെയാണ് അവയില്‍ പ്രധാന്യമര്‍ഹിക്കുന്നത്. ദാറുല്‍ഹുദായുടെ ആശയവിശാലരായ സ്ഥാപക നേതാക്കളുടെ ലക്ഷ്യം മതപരവും സാംസ്‌കാരികവുമായ മുസ്‌ലിം സമുദായത്തിന്റെ സ്വത്വ സംരംക്ഷണമെന്നതിലുപരി സാമൂഹികവും ധാര്‍മികവുമായ സാമുദായിക സമുദ്ധരണം കൂടിയായിരുന്നു. ദാറുല്‍ഹുദായില്‍ നിന്ന് പുറത്ത് വരുന്ന ബിരുദധാരികള്‍ അടിയുറച്ച മത വിശ്വാസമുള്ളവരും അതോടൊപ്പം സാമൂഹിക-സംസ്‌കാരിക-രാഷ്ട്രീയ പ്രതിസന്ധികളെ മറി കടക്കാന്‍ കെല്‍പ്പുള്ള നേതൃപാടവം സിദ്ധിച്ചവരുമാണെന്നും അതിന്റെ സ്ഥാപക നേതാകള്‍ വിശ്വസിച്ചിരുന്നു. പ്രവാചക പാരമ്പര്യത്തിന്റെ ദൗത്യമേറ്റെടുക്കാന്‍ സന്നദ്ധരായ ഉലമാ വൃത്തം ദാറുല്‍ഹുദായുടെ മികച്ച സ്വപ്‌നമായിരുന്നു. ദീനാറിനും ദിര്‍ഹമിനും പകരം വിജ്ഞാനം സമ്പാദ്യമായി കാത്ത് വെച്ച പ്രവാചകരുടെ അനന്തരാവകാശികളാണ് ഉലമാക്കളെന്ന പ്രവാചക വാക്യത്തിന്റെ അര്‍ത്ഥ വിശാലതയോളം സമ്പന്നമായിരുന്നു അവരുടെ സ്വപ്‌നങ്ങള്‍.
ക്രയാത്കമായ പ്രവാചക നേതൃത്വത്തിന്റെ പ്രചാരണം ഇസ്‌ലാമിക വിദ്യാഭ്യാസ വ്യവസ്ഥയുടെ പുനരുദ്ധാരണത്തിലൂടെ മാത്രമാണ് സാധ്യമാകുന്നത്. വിദ്യാഭ്യാസ വ്യവസ്ഥയുടെ ആശയപരവും പ്രയോഗ പരവുമായ പുനരുദ്ധാരണം ക്ലേശകരമാണെന്ന പൂര്‍ണ്ണ ബോധ്യത്തോടെയാണ് ദാറുല്‍ഹുദാ ആ ഉദ്യമത്തിന് മുതിരുന്നത്. വിദ്യാഭ്യാസം എന്ന ആശയത്തിന്റെ തത്വപരവും ആശയപരവുമായ അന്വേഷണങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ്. മുന്‍ഗണന ക്രമീകരണങ്ങള്‍, വൈജ്ഞാനിക ആശയപരത, വിജ്ഞാനീയങ്ങളുടെ ഉള്ളടക്കം, ലക്ഷ്യം, മാര്‍ഗം, പഠനസംഹിത, അധ്യാപന രീതി, ആത്മീയം, ഭൗതികം തുടങ്ങിയുള്ള അടിസ്ഥാന ഘടകങ്ങള്‍ സുപ്രധാനമാണ്. ഇസ്‌ലാമിക വിജ്ഞാനത്തിന്റെ അടിസ്ഥാനം പ്രസ്തുത ഘടകങ്ങളാല്‍ ചിട്ടപ്പെടുത്തിയെടുക്കുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണ്. ഈ തിരിച്ചറിവിന്റെ അകംപടിയെന്നോണമാണ് വൈജ്ഞാനിക ഇസ്ലാമികവല്‍ക്കരണം, വിദ്യാഭ്യാസവല്‍ക്കരണം എന്നീ പ്രചുര പ്രചാരമായ ആശയങ്ങള്‍ ഉടലെടുക്കുന്നത്.
ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുതല്‍ മനുഷ്യകുലത്തിന് ചുറ്റും നടന്ന ചലനങ്ങളും വിപ്ലവങ്ങളും പരിശോധിക്കുകയാണെങ്കില്‍ അവയുടെ ചാലക ശക്തികളായി വര്‍ത്തിച്ചത് രാഷ്ട്രീയമോ സാമ്പത്തികമോ ആയ ഘടകങ്ങളായിരുന്നില്ല, മറിച്ച് അവനില്‍ നൈസര്‍ഗികമായി ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസപരമായ പ്രകൃതമായിരുന്നു(സഅ്ദ് 1986) വെന്ന് നമുക്ക് നമുക്ക് മനസ്സിലാക്കാനാവും. വര്‍ത്തമാന കാലത്ത് വൈജ്ഞാനിക പിന്നോക്കാവസ്ഥ, ഭൗതിക ശോഷണം, ജ്ഞാനപരമായ ജഡാവസ്ഥ എന്നീ പ്രശ്‌നങ്ങളെക്കുറിച്ച് ഒട്ടേറെ മുസ്‌ലിം ബുദ്ധിജീവികള്‍ ചര്‍ച്ച ചെയ്യുന്നത് കാണാം. വിജ്ഞാനപരമായി മുസ്‌ലിം സമുദായത്തിന്റെ മുനഗണന ക്രമക്കേടുകള്‍ ജ്ഞാന സംബന്ധിയായ ആശയപ്പിഴവുകള്‍, ജ്ഞാനീയ ഉള്ളടക്കങ്ങളിലെ പിശകുകള്‍, മാര്‍ഗ്ഗ ലക്ഷ്യ വ്യതിയാനങ്ങള്‍, പഠനാധ്യാപന രീതിയിലെ പാകപ്പിഴവുകള്‍ ഭൗതികവും അതിഭൗതികവുമായ സംവേദനങ്ങളുടെ തെറ്റായ പ്രയോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് അവര്‍ വിരല്‍ ചൂണ്ടുന്നുണ്ട്. പ്രസ്തുത ഘടകങ്ങളും അവയുടെ പ്രായോഗിക പിശകുകളും പരിശോധിക്കുമ്പോള്‍ എങ്ങനെ ജ്ഞാനപരമായ ഇസ്‌ലാമിക ജഞാന വീക്ഷണം വേറിട്ട് നില്‍ക്കുന്നുവെന്ന് മനസ്സിലാക്കാനാവും (അത്താസ് 1979, അബൂസുലൈമാന്‍ 2009).
് കൊളോണിയലിസം, വൈദേശിക വിദ്യാഭ്യാസ വ്യവസ്ഥയുടെ സ്വാധീനം എന്നീ ഘടകങ്ങളാണ് വിദ്യാഭ്യാസ മൂല്യച്യുതിയുടെ കാതലായ കാരണങ്ങള്‍. പടിഞ്ഞാറില്‍ അടിസ്ഥാനപരമായ സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളിലേക്ക് നയിച്ച കൊളോണിയലിസം ജ്ഞാനശാസ്ത്രത്തിന് പുതിയ രൂപങ്ങളും ഭാവങ്ങളും നല്‍കി. തത്ഫലമായി, ദ്വിമാന വിദ്യാഭ്യാസവ്യവസ്ഥ നിലവില്‍ വരികയും ഇന്ത്യയുള്‍പ്പെടെയുള്ള കോളനികളില്‍ വൈദേശിക വിജ്ഞാനരീതി പ്രചരിക്കുകയും അതുവഴി പുതിയ വിജ്ഞാനശാസ്ത്രങ്ങള്‍ രൂപപ്പെടുകയും ചെയ്തു. ഇന്ത്യന്‍ വിദ്യാഭ്യാസവ്യവസ്ഥയെ ആദ്യമായി വിഭജിച്ചത് ബ്രിട്ടീഷുകാരായിരുന്നു. വ്യത്യസ്ത മതക്കാരായ ഹിന്ദുക്കളെയും മുസ്‌ലിംകളെയും അവരുടെ മതപരമായ നിയമവ്യവസ്ഥകള്‍ പരിശീലിപ്പിക്കുന്നതിനായും ഗവണ്‍മെന്റ് തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനായി വേറെയും സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു.

സമകാലിക മദ്‌റസകളും അവയുടെ പഠനസംഹിതകളും മുസ്‌ലിം പാരമ്പര്യത്തിന്റെ നിര്‍ണായകമായ അടരുകളില്‍നിന്ന് വേര്‍പ്പെട്ടുപോയതായി കാണാം. പടിഞ്ഞാറിലെ വികസനകാഹളത്തില്‍ പ്രചോദിതരായ മുസ്‌ലിം ബുദ്ധിജീവികള്‍ പാരമ്പര്യമായ അവരുടെ ഉള്ളടക്കങ്ങളെ നിരാകരിച്ച് ബദല്‍ മാര്‍ഗങ്ങള്‍ തേടിയതാണ് ഇത്തരമൊരു മാറ്റത്തിന് കാരണം.

മുസ്‌ലിം ഭരണകാലത്ത് ഇന്ത്യയിലെ മദ്‌റസകളില്‍ മതപരവും ഭരണപരവുമായ പരിശീലനം നല്‍കപ്പെട്ടിരുന്നുവെങ്കിലും മതകീയം, മതനിരപേക്ഷം എന്ന വേര്‍തിരിവൊന്നുമുണ്ടായിരുന്നില്ല. നിയമപരമായ വിദ്യാഭ്യാസത്തില്‍ ബ്രിട്ടീഷുകാര്‍ വരുത്തിയ മാറ്റത്തിന് പ്രതികരണമായി ഉലമാ സമൂഹം മതപരമായ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയെങ്കിലും ഈ ഉദ്യമം അന്നത്തെ മുസ്‌ലിംകളുടെ സ്വത്വ പ്രതിസന്ധികളെ നിരാകരിക്കുന്നതിലാണ് കലാശിച്ചത്. മുസ്‌ലിം ജ്ഞാനശാസ്ത്രം, ദൈവശാസ്ത്രം എന്നീ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തി ഇന്ത്യന്‍ സാഹചര്യത്തിനനുസൃതമായി സമുദായത്തെ മുന്നോട്ടുനയിക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയും ചെയ്തു (സിക്കന്ദ് 2005).

സമകാലിക മദ്‌റസകളും അവയുടെ പഠനസംഹിതകളും മുസ്‌ലിം പാരമ്പര്യത്തിന്റെ നിര്‍ണായകമായ അടരുകളില്‍നിന്ന് വേര്‍പ്പെട്ടുപോയതായി കാണാം. പടിഞ്ഞാറിലെ വികസനകാഹളത്തില്‍ പ്രചോദിതരായ മുസ്‌ലിം ബുദ്ധിജീവികള്‍ പാരമ്പര്യമായ അവരുടെ ഉള്ളടക്കങ്ങളെ നിരാകരിച്ച് ബദല്‍ മാര്‍ഗങ്ങള്‍ തേടിയതാണ് ഇത്തരമൊരു മാറ്റത്തിന് കാരണം. അല്‍പജ്ഞാനികളായ സ്വയം പ്രഖ്യാപിത സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ നിലവിലുള്ള വ്യവസ്ഥയെ പുതിയ ജ്ഞാനവ്യവസ്ഥയോട് സമന്വയിപ്പിക്കുന്നതിന് പകരം കാതലായ ഉള്ളടക്കങ്ങള്‍ ചോരും വിധം വൈദേശിക വിജ്ഞാനവ്യവസ്ഥകളെ പുനര്‍സ്ഥാപിക്കുകയായിരുന്നു ചെയ്തത്.
മറ്റൊരര്‍ഥത്തില്‍ മുസ്‌ലിം ബുദ്ധിജീവികള്‍ മുസ്‌ലിംകള്‍ക്കിടയിലെ നിലവിലെ വ്യവസ്ഥാപിത വിദ്യാഭ്യാസ വ്യവസ്ഥയെ പിഴുതെറിയുകയും പാശ്ചാത്യര്‍ രൂപകല്‍പന ചെയ്ത നവീന വ്യവസ്ഥ കുടിയിരുത്തുകയും ചെയ്തതോടെ പടിഞ്ഞാറന്‍ ജ്ഞാന ശാസ്ത്രത്തിന്റെയും ശാസ്ത്രീയ ജ്ഞാനത്തിന്റെയും പ്രശ്‌നങ്ങള്‍ക്ക് നേരെ കണ്ണടക്കുകയായിരുന്നു (ദാവൂദ്1998). പതിനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകളില്‍ നില നിന്നിരുന്ന ചിന്താ ധാരകളുടെ തെറ്റായ ദിശയിലേക്കായിരുന്നു ഇസ്‌ലാമിക ജ്ഞാന ശാസ്ത്രത്തിന്റെ വ്യതിയാനം എന്ന വസ്തുത മുസ്‌ലിം സമൂഹം വിസ്മരിച്ചുകളഞ്ഞിരുന്നു. മതത്തെ ഒറ്റപ്പെടുത്തിയും, സെക്കുലര്‍ സേറ്റേറ്റ് പ്രതിഷ്ഠിച്ചും ദൈവീക നിലപാടിനെ നിരാകരിച്ചും ധാര്‍മിക മൂല്യങ്ങളെ ബഹിഷ്‌കരിച്ചും അക്കാലത്തെ വിദ്യാഭ്യാസ വ്യവസ്ഥയുടെ പ്രയോഗം ഏറെക്കുറെ താറുമാറായി കഴിഞ്ഞിരുന്നു.
പുതിയ മതേതര വ്യവസ്ഥ മാനുഷിക വിഭവങ്ങളെ സംസ്‌കരിക്കുന്നവയില്‍ വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും അവയുടെ സ്വാധീനങ്ങള്‍ നിര്‍ഗുണപരമായി പലതിനെയും സ്വാംശീകരിച്ചു കഴിഞ്ഞിരുന്നു. അതോടൊപ്പം, അഴിമതി, സ്വജനപക്ഷപാതം ധാര്‍മിക മൂല്യച്യുതി എന്നീ സ്വാഭാവ ദൂഷ്യങ്ങളെ വിളിച്ചുവരുത്തുകയും ചെയ്തു. ഈ നവീന വ്യവസ്ഥ വ്യത്യസ്ത രാജ്യങ്ങളിലെ മുസ്‌ലിം സമൂഹങ്ങളെ ഗുരുതരമായി ബാധിക്കുകയും ദ്വിമാന വ്യക്തിപ്രവാഹങ്ങളെ രൂപപ്പെടുത്തുകയും ഇസ്‌ലാമിക മൂല്യങ്ങളെ വഴിപിഴപ്പിക്കുകയും ചെയ്തു. അത്താസ്, അശ്‌റഫ്, റോസ്‌നാനി തുടങ്ങിയ മുസ്‌ലിം പണ്ഡിതന്മാര്‍ ധാര്‍മികത, ആത്മീയത എന്നീ ആശയങ്ങളെ മതേതര മനോഭാവത്തോടെ സമീപിക്കുന്ന രീതിയെ കണക്കറ്റം വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്തരം സ്വാധീനങ്ങള്‍ മുസ്‌ലിം ധൈഷണികതയെ കൂട്ടിയുറപ്പിക്കുകയാണ് ചെയ്തത്. ദ്വിമുഖങ്ങളായ രണ്ട് വിദ്യാഭ്യസ രീതിയെയും പ്രതിനിധീകരിക്കുന്ന അലീഗഢ്, ദയൂബന്ദ് എന്നീ വ്യവസ്ഥകള്‍ രാജ്യത്ത് ശ്രദ്ധേയമാണ്. ഈ രണ്ട് വ്യവസ്ഥകളും വ്യത്യസ്ഥ പാര്‍ശ്വങ്ങളിലാണെങ്കിലും പൂരകങ്ങളായ പല ചേരുവകളും ഇവക്കിടയില്‍ നിലനില്‍ക്കുന്നു. പരസ്പര ധാരണയോടെ താത്വികമായി സംവദിക്കുമ്പോഴാണ് ഗുണകരമായ ഫലങ്ങളുണ്ടാവുന്നത്. ഇത്തരം ഫിലോസഫിക്കല്‍ വൈരുധ്യങ്ങളെ അഭീമുഖീകരിക്കുന്നതിന്റെ ഭാഗമായി 1977 ല്‍ നടന്ന വേള്‍ഡ് കോണ്‍ഫറന്‍സ് ഓണ്‍ എജ്യൂക്കഷന്‍, നിലനില്‍ക്കുന്ന വിദ്യാഭ്യാസ പ്രതിസന്ധികള്‍ക്ക് പരിഹാരമായി ഇസ്‌ലാമികവത്ക്കരണം മുന്നോട്ട് വെക്കുന്നുണ്ട്. ഇത്തരം പുനരാലോചനാസംഗമങ്ങള്‍ മുസ്‌ലിം ബുദ്ധിജീവികളെ ഗുണകരമായി ഒട്ടേറെ ഉദ്യമങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പ്രേരിപ്പിക്കുകയും മുസ്‌ലിം വൈജ്ഞാനിക പുനരുദ്ധാരണത്തെക്കുറിച്ച് നിരന്തരം ഓര്‍മപ്പെടുത്തുകയും ചെയ്തു.
ഇത്തരം ആലോചനകള്‍ വിജ്ഞാനത്തെയും മുസ്‌ലിം വിദ്യാഭ്യാസത്തെയും ഇസ്‌ലാമികവല്‍കരിച്ച പുതിയ രീതി ശാസ്ത്രത്തിന്റെ ചുവടെ കൊണ്ടുവരികയും വിജ്ഞാനീയങ്ങളുടെ സകല മേഖലകളെയും ഉള്‍ക്കൊള്ളിച്ച് സമഗ്രമായ ഒരു വ്യവസ്ഥ നിര്‍മിക്കുന്നതിലേക്ക് മുസ്‌ലിം സമൂഹത്തെ കൊണ്ടെത്തിക്കുകയും ചെയ്തു. ആധുനിക വിദ്യാഭ്യാസം എന്ന വ്യാജേന, പ്രചാരം നേടിയിട്ടുള്ള മതേതര വൈജ്ഞാനിക സങ്കല്‍പ്പങ്ങളും അവകളുടെ ധൈഷണികതയും മതരാഹിത്യപരമായ പരിസരങ്ങളെ നിര്‍മിക്കുകയാണ് ചെയ്തത്. ഇത്തരം പ്രത്യാഘാതങ്ങള്‍ക്ക് നേരെ മുറവിളിക്കാനും മതേതര നിഷ്‌കൃയതയോട് ക്രിയാത്മകമായി പ്രതികരിക്കാനും ദാറുല്‍ഹുദാ ഉല്‍പ്പന്നങ്ങള്‍ക്ക് സാധ്യമാവണമെന്ന വിശാല സ്വപ്‌നത്തിന് ഇവിടെയാണ് പ്രസക്തി ഏറുന്നത്. മതേതര പ്രതിസന്ധികളോട് സക്രിയമായി പ്രതികരിക്കാനാവുന്ന ദാറുല്‍ഹുദാ എന്ന വീക്ഷണം ആവര്‍ത്തിച്ചു പറയേണ്ട ഒന്നുതന്നെയാണ്. വിജയകരമായ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും ആവിര്‍ഭാവം മുതല്‍ ഇന്നു വരെ ദാറുല്‍ഹുദാ നിലനിര്‍ത്തിയ സ്റ്റാറ്റസ്‌കോ വളരെ പ്രസക്തമായ ഒരു ആശയമാണ്. കാരണം, സമഗ്രമായ ഇസ്‌ലാമികവല്‍കരണമാണ് അതിന്റെ പിന്നാമ്പുറങ്ങളില്‍ അരങ്ങേറുന്നത്.
സമഗ്രമായ ഇസ്‌ലാമിക ലോകവീക്ഷണം ഭൂമിയിലെ മനുഷ്യനിയോഗത്തിന്റെ ധാര്‍മികതയെക്കുറിച്ചും ധൈഷണീയതയെക്കുറിച്ചും പരാമര്‍ശിക്കുമ്പോള്‍ പടിഞ്ഞാറന്‍ ജ്ഞാനശാസ്ത്രം കാര്യമായൊന്നിനേയും അഭിമുഖീകരിക്കുന്നില്ല (കോണ്‍ബെത്ത് 1990). ഇസ്‌ലാം ഒരേ സമയം വിശ്വാസ മാര്‍ഗവും ജ്ഞാനധാരയും ജീവിതവഴിയുമാണ് അതിലുപരി വൈവിധ്യമായ ധാര്‍മിക സാമൂഹിക സാര്‍വലൗകിക അതിഭൗതിക ത്വാതിക പ്രതലങ്ങളെ ഉള്‍വഹിക്കുന്ന ഒരു സംസ്‌കാരമോ നാഗരികതയോ ആണ്.

ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായി തന്നെയാണ് ഇസ്‌ലാമിക വിദ്യാഭ്യാസ വ്യവസ്ഥയുടെ സത്ത നിലനില്‍ക്കുന്നത്. അതിലേക്ക് ആത്മീയമായ ചേരുവകള്‍ കൂടിച്ചേരുമ്പോഴാണ് ഇസ്‌ലാമികത സമ്പൂര്‍ണമാവുന്നത്‌

ഇസ്‌ലാമിക ലോകവീക്ഷണത്തിന് അഞ്ച് ഘടകങ്ങളാണുള്ളത്.1. വിശ്വാസ ഘടന 2. ജ്ഞാനഘടന 3. മൂല്യഘടന 4. ജീവിതഘടന 5. സാംസ്‌കാരിക /നാഗകരിക ഘടന എന്നിങ്ങനെയാണവ. ഇസ്‌ലാമിക ജ്ഞാനമെന്നത് മനുഷ്യന്റെ ധാര്‍മ്മികവും ധൈഷണികവുമായ ഇടപെടലുകളെ സമുദ്ധരിക്കുന്ന ജീവിത ഘടന സാധ്യമാവുന്ന വിഭവ സമൃദ്ധമായ വിദ്യഭ്യാസത്തിലൂടെയാണ് നടപ്പിലാക്കപ്പെടുന്നത്. മനുഷ്യന്റെ വൈവിധ്യങ്ങളായ നൈസര്‍ഗിക ചോദനങ്ങള്‍ക്ക് അനുസൃതമായി അവന്റെ ആത്മാവിനും ഹൃദയത്തിനും കൈവരുന്ന മാറ്റങ്ങളാണ് ജീവിത ഘടനയെ സ്വാധീനിക്കുന്നത്. അവസാനമായി മനുഷ്യന്റെ ഭൗതികപരമായ വികസനങ്ങള്‍ക്ക് വേണ്ടിയുള്ള ചോദനകളാണ് അവന് ചുറ്റുമുള്ള നാഗരികതയെയും സംസ്‌കാരത്തെയും കെട്ടിപ്പടുക്കുന്നത്. ഭ്രാന്തമായ ഉപഭോഗ സംസ്‌കാരത്തിന്റെയും ഭൗതിക ഭ്രമത്തിന്റെയും നടുവില്‍ സാംസ്‌കാരികമായ അടരുകള്‍ നിര്‍മിക്കുന്നതിന് വിദ്യാഭ്യാസം നിദാനമാവുന്നു.

ചുരുക്കത്തില്‍, ഇസ്‌ലാമിക വിദ്യാഭ്യാസമെന്നാശയം ആശയത്തിലും പ്രയോഗത്തിലും ദൈവീക സത്തയോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. അതോടൊപ്പം തന്നെ, ഭൗതികവും അതിഭൗതികവുമായ മനുഷ്യപ്രകൃതിയോട് ഇണങ്ങിയതുമാണ്. വ്യക്തി, സമൂഹം, മതം എന്നീ തലങ്ങളില്‍ ഇറങ്ങിച്ചെന്ന് മനുഷ്യന്റെ നിലനല്‍പ്പിന്ന് സഹായകമാവും വിധം പരുവപ്പെടുത്തിയെടുക്കുന്നതില്‍ ജ്ഞാന ശാസ്ത്രത്തിന്റെ പങ്ക് സുവിദിതമാണ്. ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായി തന്നെയാണ് ഇസ്‌ലാമിക വിദ്യാഭ്യാസ വ്യവസ്ഥയുടെ സത്ത നിലനില്‍ക്കുന്നത്. അതിലേക്ക് ആത്മീയമായ ചേരുവകള്‍ കൂടിച്ചേരുമ്പോഴാണ് ഇസ്‌ലാമികത സമ്പൂര്‍ണമാവുന്നത്.

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.