Home / Tag Archives: israel politics

Tag Archives: israel politics

ഇസ്രാഈല്‍; ലോകസമാധാനം കെടുത്തുന്ന യുദ്ധവിപണി

2011 ല്‍ പശ്ചിമേഷ്യയാകെ പടര്‍ന്നു പിടിച്ച അറബ് വിപ്ലവത്തോടു കൂടിയാണ് പൊളിറ്റിക്കല്‍ എക്കോണമി സംഘര്‍ഷങ്ങളിലും യുദ്ധങ്ങളിലും നിര്‍വഹിക്കുന്ന പങ്ക് നിരീക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. അറബ് വിപ്ലവത്തിന്റെ കാര്യ കാരണങ്ങളിലും പരിണിതികളിലും പൊളിറ്റിക്കല്‍ എക്കോണമിക്ക് സുപ്രധാന പങ്കുണ്ടായിരുന്നു. അറബ് വിപ്ലവത്തില്‍ പൊളിറ്റിക്കല്‍ എക്കോണമിയുടെ ഹിഡണ്‍ റോളുകള്‍ അന്വേഷിച്ചു തുടങ്ങിയപ്പോഴാണ് വാര്‍ എക്കോണമി എത്ര മാത്രം നമ്മുടെ അക്രമണങ്ങളിലും സംഘട്ടനങ്ങളിലും സംഘട്ടനാനന്തര സമൂഹ നിര്‍മിതിയിലും മുഖ്യപങ്ക് വഹിക്കുന്നതായി ലോകം തിരിച്ചറിഞ്ഞു തുടങ്ങുന്നത്. വാര്‍ …

Read More »

പോസ്റ്റ് ട്രൂത്ത് : മഹാകള്ളങ്ങളുടെ രാഷ്ട്രീയം

അമേരിക്ക നേതൃത്വം നല്‍കിയ മഹാസഖ്യം 2003ല്‍ ഇറാഖിനു മേല്‍ രണ്ടാമതും അധിനിവേശം നടത്തുന്നതിന് മാസങ്ങള്‍ മുമ്പ് യുഎന്‍സ്‌കോം എന്ന പേരില്‍ ആയുധ പരിശോധനക്കായി യു.എന്‍ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. സംഘത്തലവനായുണ്ടായിരുന്നത് സ്വീഡിഷ് മുന്‍ വിദേശകാര്യ മന്ത്രി ഹാന്‍സ് ബ്ലിങ്ക്‌സ്. 700 ലേറെ തവണ ഇറാഖിലുടനീളം സന്ദര്‍ശിച്ച് വിവിധ കേന്ദ്രങ്ങള്‍ അരിച്ചുപെറുക്കിയതിനൊടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതീവ നശീകരണ ശേഷിയുളള രാസായുധങ്ങള്‍ നിര്‍മിക്കാന്‍ സദ്ദാമിനു ശേഷിയുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇത് ആയുധമാക്കിയ അധിനിവേശ ശക്തികള്‍ …

Read More »