‘ജ്ഞാനിയായ നഥാന്‍’ ജ്ഞാനോദയകാലഘട്ടത്തിന്റെ പ്രമുഖപ്രതിനിധാനവും ജര്‍മന്‍ സാഹിത്യത്തിന്റെ വികാസ പരിണാമങ്ങള്‍ക്ക് ദിശനിര്‍ണയിച്ച എഫ്രയിം ലെസിങ്ങിന്റെ വിഖ്യാതമായ കൃതിയുമാണ്. വിശ്വാസ ഭിന്നതയുടെ വിടവുകള്‍ക്കിടയിലും സാമൂഹിക സഹവര്‍ത്തിത്വത്തിന്റെ പൊതുഘടകങ്ങള്‍ കണ്ടെത്തി വിദ്വേഷാത്മക മതാന്ധതക്കപ്പുറം സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ശോഭനചിത്രങ്ങള്‍ രചിക്കുന്ന ജൂത-ക്രിസ്ത്യന്‍-മുസ്ലിം സ്നേഹിതരുടെ ജീവിതങ്ങളാണ് കൃതിയുടെ പ്രമേയം. കഥയിലെ കേന്ദ്രപ്രമേയമായി ലെസിങ്ങ് അവതരിപ്പിക്കുന്ന ഒരു ദൃഷ്ടാന്തകഥ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ഏത് മതമാണ് സത്യമതമെന്ന സുല്‍ത്താന്‍ സ്വലാഹുദ്ദീന്റെ ചോദ്യത്തിന് പ്രത്യുത്തരമായാണ് കഥയാരംഭിക്കുന്നത്. ജനങ്ങളുടെയും ദൈവത്തിന്റെയും …
Read More »