Home / ഇടപെടല്‍

ഇടപെടല്‍

ക്യാമ്പസുകളിലെ മുസ്‌ലിം സ്ത്രീകള്‍: സ്ഥലം, ഇടം, ചോദ്യങ്ങള്‍.

സുഹറ ഹസന്റെ ‘മുസ്‌ലിം സ്ത്രീയും കാമ്പസിടങ്ങളും: ചെറുത്ത് നില്‍പ് വ്യക്തിനിഷ്ഠമാവും വിധം’ എന്ന ലേഖനത്തിന്റെ/അനുഭവത്തിന്റെ തുടര്‍ച്ചായി മുസ്‌ലിം സ്ത്രീയുടെ അക്കാദമിക്ക് ഇടങ്ങളെ/ഇടപാടുകളെ കുറിച്ച് പറയാന്‍ ശ്രമിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട ചില വിഷയങ്ങളുണ്ട്. ചരിത്രത്തിന്റെയും പാട്രിയാര്‍ക്കിയുടെയും വ്യത്യാസങ്ങള്‍ മനസ്സിലാക്കി ജാതി-വംശ-വര്‍ഗ വ്യവസ്ഥകള്‍ അറിഞ്ഞു മാത്രമേ സ്ത്രീ മുന്നേറ്റങ്ങളെ-അനുഭവങ്ങളെ പഠനത്തിന് വിധേയമാക്കുവാന്‍ കഴിയുകയുള്ളു എന്ന് കുംകും സംഗാരി, സുധേഷ് വൈദ് എന്നിവര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ വ്യത്യാസങ്ങള്‍ക്ക് മുകളില്‍ നിന്ന് ഒരു തിയറെറ്റിക്കല്‍ ഫോര്‍മുലേഷന്‍ …

Read More »

പൂക്കാ മരങ്ങള്‍ക്കും വെള്ളം നല്‍കുന്ന പ്രാണനായകനെ കാണാന്‍

അരക്കെട്ടില്‍ ആടിയുലയുന്നതോ ആഴ്ന്നു നില്‍ക്കുന്നതോ ആയ നീളങ്ങളുടെ പേരിലാണല്ലോ നമ്മള്‍ മനുഷ്യരെ ആണായും പെണ്ണായും തരം തിരിക്കുന്നത്. ആണും പെണ്ണും അല്ലാത്തവരെങ്കില്‍ ഒന്നിനും കൊള്ളാത്ത തരം കെട്ടവര്‍. അങ്ങനെയുള്ളവര്‍ പഠിച്ചാലെന്ത്, കഴിച്ചാലെന്ത്? ജീവിച്ചാലെന്ത്? കടുത്ത അവഗണനകള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരയായി ജീവിക്കുന്ന ഹിജഡകളെ ആക്ഷേപിക്കാനല്ലാതെ അല്‍പനേരം അവരുടെ ജീവിതം കേള്‍ക്കാന്‍ നാം എന്നെങ്കിലും സമയം കാണാറുണ്ടോ?.. ചെങ്കോട്ടയും ഖുതുബ് മിനാറും ജുമാ മസ്ജിദും ഇന്ത്യാ ഗേറ്റും ലോട്ടസ് ടെമ്പിളുമെല്ലാം കറങ്ങി …

Read More »

മുസ്‌ലിം സ്ത്രീയും കാമ്പസിടങ്ങളും: ചെറുത്ത്‌നില്‍പ് വ്യക്തിനിഷ്ഠമാവും വിധം

2015-ലെ ഒരു മഞ്ഞു കാലത്താണ് തലസ്ഥാന നഗരിയിലെ ഒരു കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയായി ഞാന്‍ എന്റോള്‍ ചെയ്യുന്നത്. അവിടെ എന്റെ ഭാഷയും ദേശവുമറിയുന്ന, ഞാനുമായി പലതരം സമാനതകള്‍ പുലര്‍ത്തുന്ന ഒരുപാട് സ്ത്രീകളെ കാണാനായത് എന്നെ തെല്ല് സന്തോഷിപ്പിച്ചു. മാനസികാരോഗ്യ വിദഗ്ദ എന്ന നിലയില്‍, തൊഴില്‍പരമായ എന്റെ അസ്ഥിത്വത്തിന്മേല്‍ അറിയപ്പെടാനും അത് കൂടുതലായി പ്രദര്‍ശിപ്പിക്കാനുമാണ് അന്ന് ഞാന്‍ താത്പര്യപ്പെട്ടത്. പക്ഷേ ഈ അടയാളപ്പെടുത്തല്‍ വളരെ പരിമിതമായ ഇടങ്ങള്‍ മാത്രമേ എനിക്ക് …

Read More »

ധീരയായ മാധവിക്കുട്ടി ഇരയായ കമലാ സുറയ്യ മതേതരയായ ആമി

കോളേജ് തലത്തില്‍ മലയാളം പഠിപ്പിക്കുന്ന അധ്യാപകര്‍ മാത്രം അംഗങ്ങളായ ഒരു വാട്‌സാപ്ഗ്രൂപ്പില്‍ ഞാനുമുണ്ട്. മലയാള സംസ്‌കാരത്തെ സ്പര്‍ശിക്കുന്ന പലകാര്യങ്ങളും ആ വേദിയില്‍ ചര്‍ച്ചക്കായി കടന്നുവരും. സംഘ്പരിവാര്‍ അനുകൂലികള്‍, ഇടതുലിബറലുകള്‍ മുതല്‍ വിശ്വാസികളായ മുസ്‌ലിംകള്‍വരെയുള്ള ആ ഗ്രൂപ്പില്‍ ആമി എന്ന സിനിമ പുറത്തിറങ്ങിയശേഷം ഉന്നയിക്കപ്പെട്ട ചില വാദങ്ങളെ വിശകലനം ചെയ്യുന്നത് കൗതുകകരമായിരിക്കും. മലയാളഭാഷയിലും സാഹിത്യത്തിലും സജീവ ശ്രദ്ധയുള്ള ഒരു ഗ്രൂപ്പ് മതം, മതപരിവര്‍ത്തനം, സ്ത്രീകര്‍തൃത്വം, പ്രണയം തുടങ്ങിയ വിഷയങ്ങളില്‍ പുലര്‍ത്തുന്ന മനോഭാവങ്ങള്‍ …

Read More »

 ഞാന്‍ കലഹിക്കുന്നു, അതാണണെന്റെ അസ്തിത്വം: മുഹമ്മദലിയുടെ സ്വത്വ വിചാരങ്ങള്‍

muhammali clay

ഞാന്‍ ചിന്തിക്കുന്നു അതാണന്റെ അസ്തിത്വം, (I Think there­fore i am ) ഞാന്‍ അനുഭവിക്കുന്നു അതിലാണെന്റെ അസ്തിത്വം,(I feel There­fore i am ) ഞാന്‍ കലഹിക്കുന്നു അതാണെന്റെ അസ്തിത്വം(I Revolt there­fore i am) എന്ന ദെക്കാര്‍ത്തിന്റെയും ഗൈദയുടേയും കാമുവിന്റെയും വാക്കുകള്‍ മനുഷ്യനെ നിര്‍വചിക്കാനുള്ള ശ്രമങ്ങളാണ്. ‘ചിന്ത’ മനുഷ്യന്റെ അതുല്യ സ്വഭാവത്തെ മുന്നോട്ട് വെക്കുന്നതിനാല്‍ കാമുവിന്റെയും ഗൈദയുടെയും വിചാരപ്പെടലുകളേക്കാള്‍ പ്രചാരം നേടിയത് ദെക്കാര്‍ത്തയുടെ മനുഷ്യനെക്കുറിച്ചുള്ള നിര്‍വചനമാണ്. എന്നാല്‍ …

Read More »

ഹജ്ജിന്റെ സ്‌ത്രൈണ ഭാവങ്ങള്‍

Hajj and women

മക്കയിലെത്തുമ്പോള്‍ ഏതൊരു വിശ്വാസിയെയും പോലെ എന്റെ ഹൃദയവും സന്തോഷാകിരേകത്താല്‍ തുടിച്ച് കൊണ്ടിരുന്നു. വിശ്വാസി എന്നതിലപ്പുറം വിശ്വാസിനി എന്ന സ്വത്വം എന്റെ ഉള്‍ക്കിടലത്തെ കൂടുതല്‍ ഊറ്റം കൊള്ളിച്ചു. കാരണം, ഞാനിപ്പോള്‍ നില്‍ക്കുന്നത് കേവലമൊരു അടിമസ്ത്രീ മാത്രമായിരുന്നവള്‍ ജന്മം നല്‍കിയ നാഗരികതയുടെ മടിത്തട്ടിലാണ്. തന്റെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയിട്ടും ദൈവഹിതം നടപ്പിലാക്കാന്‍ സന്നദ്ധതയായ ഹാജറയുടെ സ്ഥൈര്യം എനിക്ക് കൂടുതല്‍ നല്‍കും പോലെ. ഒരു നാഗരികത എന്നതിലപ്പുറം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരകോടി മുസ്‌ലിംകളുടെ …

Read More »

ബ്ലു വെയില്‍; സംഭ്രമങ്ങളുടെ കൗമാര ലോകം

ബ്ലു വെയില്‍

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ റഷ്യന്‍ ന്യൂസ് പേപ്പര്‍ നൊവായ ഗസറ്റില്‍ വന്ന അന്വേഷണ പരമ്പരയെ തുടര്‍ന്നാണ് വാര്‍ത്താ മാധ്യമങ്ങില്‍ ബ്ലു വെയില്‍ ഇടം നേടുന്നത്. കൗമാരക്കാരെ വലയിലാക്കുകയും സാഹസികതകള്‍ ചെയ്യാന്‍ അവരെ പ്രേരിപ്പിച്ച് ഒടുക്കം ആത്മഹത്യയില്‍ അവസാനിപ്പിക്കുന്ന വിചിത്രമായ ഓണ്‍ലൈന്‍ ഗൈം (Game) എന്ന രീതിയാലാണ് നൊവിയ ഗസറ്റ് അതിനെ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ബ്രിട്ടീഷ് പത്രങ്ങള്‍ അതിന് പിന്നാലെ പോവുകയും വമ്പിച്ച മാധ്യമ കവറേജ് നല്‍കിയതോടെ കൗമാരക്കാരുടെ ജീവന്‍ അപകടത്തിലാണെന്ന …

Read More »

ഇസ്‌ലാം ഭീതിയിലെ അമേരിക്കന്‍ നിര്‍മിതികള്‍

  കഴിഞ്ഞ നവംബര്‍ 27ന് കാലിഫോര്‍ണിയയിലെയും ജോര്‍ജിയയിലെയും ആറ് പള്ളികളിലേക്ക് വന്ന കത്തുകളുടെ ഉള്ളടക്കം അമേരിക്കന്‍മുസ്‌ലിമിന്റെ ഇമേജ്  ട്രംപിന് ശേഷം എങ്ങനെ നിര്‍മിക്കപ്പെടുമെന്നും അവ സൃഷ്ടിക്കുന്ന ഇസ്‌ലാം ഭീതി പുതിയ അമേരിക്കന്‍ രാഷ്ട്രീയത്തെ എങ്ങനെ മാറ്റിയെടുക്കുമെന്നതിന്റെയും പ്രത്യക്ഷ സൂചനകളാണ്. നഗരത്തിലെ മുഖ്യനായ ട്രംപ് സാത്താന്റെ സന്തതികളായ മുസ്‌ലിംകളെ ജൂതരെ ഹിറ്റ്‌ലര്‍ കൊന്നതുപോലെ കൊല്ലുമെന്നായിരുന്നു കത്തിലുള്ള ഭീഷണി. കത്തിലെ പ്രശ്‌നവത്കരിക്കപ്പെടുന്ന ഉള്ളടക്കത്തിന്  മറുപടി നല്‍കിയ ലോസ് ആഞ്ചല്‍സ് പോലീസ് മേധാവിയുടെ വാക്കുകള്‍ …

Read More »

ഇസ്‌ലാം ഭീതിയുടെ പുരോഗമന വേരുകള്‍

പുതിയ കാല ഇസ്‌ലാം ഭീതികള്‍ തീവ്ര വലതുപക്ഷ പ്രസ്താനങ്ങളില്‍ നിന്നല്ല, പുരോഗമന വാദികളില്‍ നിന്നാണ്. ഇസ്‌ലാം ഭീതീരോഗം, യുക്തിഹീനവും നിരുപാധിക പരവുമായ മുസ്‌ലിംകളോടും ഇസ്‌ലാമിനോടുമുള്ള വെറുപ്പ്, സെമിറ്റിക് മത വിരോധത്തിന്റെ ഭാഗമായുള്ള ജൂത വിദ്വേഷം, ആഫ്രോ അമേരിക്കക്കാരോടുള്ള വര്‍ഗ വിവേചനം, സ്ത്രീ വിരോധം, ഭിന്ന ലിംഗക്കാരോടുള്ള മാനുഷിക ഭീതിയും പോലെ, അതിന്റെ രോഗ കാരണവും ഉത്ഭവവും ആഗോളതലത്തിലുള്ള അപകടം അറിയുന്നതിനും മുഖ്യ തത്വസംഹിതകളെ അപകീര്‍ത്തിപ്പെടുത്തുന്നതിനും മുമ്പ് ഇതും പുനര്‍ വിചിന്തനത്തിനും …

Read More »

ബലാത്സംഘി‘യും കേരളീയ പൊതുബോധത്തിന്‍റെ നിസ്സംഗതകളും

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഫേസ്ബുക്കില്‍ ‘മുസ്ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്ത് അവര്‍ക്ക് നാം കുഞ്ഞുങ്ങളെ നല്‍കണം ’ എന്ന കമന്റ് പ്രത്യക്ഷപ്പെടുന്നത് . ലവ് ജിഹാദിനെതിരെയുള്ള ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്ററായ പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനു കീഴെയാണ് രാധാകൃഷ്ണപിള്ള എന്നൊരാള്‍ ഇങ്ങനെ കമന്റിട്ടത്.എന്നാല്‍ ഉയര്‍ന്ന സാക്ഷരതയും ജനാധിപത്യബോധവുമുണ്ടെന്ന് മേനിനടിക്കുന്ന കേരളീയ പൊതു സമൂഹം ഈ പരാമര്‍ശത്തോടു പുലര്‍ത്തിയ നിസ്സംഗത നമ്മെ അല്‍ഭുതപ്പെടുത്തുന്നതാണ്. വിദ്വേഷ പ്രസംഗമെന്ന പേരില്‍ ശംസുദ്ധീന്‍ പാലത്തിനെതിരെ കേസെടുത്തവര്‍ …

Read More »

നിക്കാഹ് ഹലാല; തെറ്റിദ്ധരിക്കപ്പെടുന്ന കര്‍മശാസ്ത്രം

മൂന്ന് ത്വലാഖും ചൊല്ലി വിവാഹ ബന്ധം അവസാനിപ്പിച്ച ദമ്പതികളുടെ പുനസംഗമം സാധ്യമാക്കുന്നതിന് ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സര്‍വീസുകളെ കുറിച്ച് ബി.ബി.സി ഈയിടെ ഒരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. മുത്ത്വലാഖുള്‍പ്പെടെയുള്ള മുസ്‌ലിം സ്ത്രീയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സജീവ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇത് പ്രത്യക്ഷപ്പെട്ടത്. ഇസ്‌ലാമിനെ അടിക്കാനുള്ള വടിയായി മുസ്‌ലിം വിരുദ്ധരും കപട സ്ത്രീ സംരക്ഷകരും പ്രസ്തുത റിപ്പോര്‍ട്ടിനെ ഉപയോഗപ്പെടുത്തിയത് സ്വാഭാവികം. മൂന്ന് ത്വലാഖും ചൊല്ലി വിവാഹ ബന്ധം അവസാനിപ്പിച്ച ദമ്പതികളുടെ …

Read More »