Thelicham

വാര്‍ധക്യം, അവശത, ഭിന്നശേഷി: ഇസ്‌ലാം ഇടംകൊടുക്കുന്ന വിധം

ആധുനിക സാംസ്‌കാരിക മൂല്യങ്ങളെന്ന് കണക്കാക്കപ്പെടുന്ന സ്വയാധികാരം, യുക്തി ചിന്ത, വൈയക്തിക സ്വാതന്ത്ര്യം എന്നീ മൂല്യങ്ങള്‍ യൂറോപ്യന്‍ നവോത്ഥാനത്തില്‍ നിന്നും രൂപപ്പെട്ടവയണ്. വ്യക്തിസ്വാതന്ത്ര്യം, സ്വയംപര്യപ്തത എന്നിവയാണ് ഒരു വ്യക്തിയുടെ ആത്യന്തിക ലക്ഷ്യം എന്നാണ് നവോത്ഥാന ചിന്തകരുടെ അഭിപ്രായം. സ്വാശ്രയത്വം, സ്വയാധികാരം എന്നിവയാണ് അടിസ്ഥാനമെന്ന ഈ സങ്കല്‍പം ലോകത്തെ മിക്ക ചിന്തകളെയും സ്വാധീനിച്ചിട്ടുണ്ട്. ഇവ നേടിയെടുക്കാനുള്ള ത്വര മനുഷ്യന്റെ സ്വകാര്യ ജീവിതം മുതല്‍ പൊതുനയങ്ങളില്‍ വരെ പ്രകടമാണ്.

സ്വയാധികാരം, പര്യപ്തത, ആശ്രയത്വം എന്നീ പദങ്ങള്‍ പ്രത്യക്ഷത്തില്‍ കാണും പോലെയല്ല. വാര്‍ധക്യവുമായി ബന്ധപ്പെടുമ്പോള്‍ ഈ വാക്കുകള്‍ കൊണ്ടുള്ള ഉദ്ദേശ്യം പല അനുമാനങ്ങളെയും മറച്ച് വെക്കുന്നതായി കാണാം. മഡിക്കല്‍, സോഷ്യോലജിക്കല്‍, സൈക്കോളജിക്കല്‍, ഫെമിനിസ്റ്റ് സാഹിത്യങ്ങളില്‍ ഈ പദങ്ങളുടെ അര്‍ത്ഥവും സങ്കല്‍പ്പവും സംബന്ധിച്ചുള്ള സംവ്വാദങ്ങള്‍ സജീവമാണ്. ആശ്രയത്വം, സ്വാശ്രയത്വം എന്നീ പദങ്ങള്‍ എങ്ങനെയാണ് സിദ്ധാന്തവത്കരിക്കപ്പെടുന്നത്, അവ വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യമാണോ അതല്ല സാമൂഹിക നിര്‍മിതിയാണോ എന്നിവയുമായി ചുറ്റിപ്പറ്റി നില്‍കുന്നു അത്തരം സംവ്വാദങ്ങള്‍. ഈ രണ്ടു സങ്കല്‍പങ്ങളും ഒരു തലത്തിന്റെ തന്നെ പരസ്പര വിദുദ്ധമായ രണ്ടു വശങ്ങളാണോ അതല്ല വിഭിന്നങ്ങളായ രണ്ടു തലങ്ങളാണോ എന്നതാണീ ചര്‍ച്ചകളുടെ മറ്റൊരു മുഖം.

ഈ ചര്‍ച്ചകള്‍ സ്വയാധികാരം (ഓട്ടോണമി), സ്വാതന്ത്ര്യം എന്നിവ അയാഥാര്‍ത്ഥ്യമാണെന്ന ട്രഡീഷണല്‍ ലിബറലിസ്റ്റ് സംവാദത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു. സ്വയാധികാരം, സ്വാശ്രയത്വം എന്നീ പദങ്ങള്‍ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ ഉപയോഗിക്കപ്പെടുമ്പോള്‍ അതിന്റെ അര്‍ത്ഥതലങ്ങളെ കുറിച്ചുള്ള സജ്ജീവ വ്യവഹാരങ്ങളും ഈ ചര്‍ച്ചയില്‍ നടക്കുന്നുണ്ട്. പരാശ്രയത്വം ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു യാഥാര്‍ത്ഥ്യമാണെന്നാണ് വാര്‍ധക്യത്തെയും ഡിസബ്ലിറ്റിയെയും കുറിച്ചുള്ള പഠനങ്ങളിലെ പ്രമുഖ അഭിപ്രായം. അത് കൊണ്ട് തന്നെ മനുഷ്യന്‍ പരാശ്രയനാണ് എന്ന സത്യം മനസ്സിലാക്കി കൊണ്ട് മാത്രമെ സ്വാശ്രയത്വം (ഇന്‍ഡിപെന്റന്‍്‌സ്) എന്ന ആശയത്തെ സങ്കല്‍പ്പിക്കാനൊക്കൂ. സമൂഹം, ചുറ്റുപാട് എന്നിവയില്‍ നിന്ന് അടര്‍ത്തി മനുഷ്യന്റെ സ്വയാധികാരത്തെ സ്ഥാപിക്കാനുള്ള ശ്രമങ്ങളെ വിമര്‍ശിക്കുകയും പര്‌സപരാശ്രയത്വത്തിലൂടെയും അന്യോന്യ ബന്ധങ്ങളിലൂടെയും രൂപപ്പെടുന്ന സ്വയാധികാരത്തെ പല പണ്ഡിതരും മുന്നോട്ട് വെക്കുകയും ചെയ്യുന്നു. മനുഷ്യന്റെ പരസ്പരാശ്രയത്തെ കുറിച്ചുള്ള മിക്ക പഠനങ്ങളും പരസ്പരാശ്രയത്വമെന്ന ആശയം സ്വയാധികാരം, പര്യപ്തത എന്നിവയെ ദുര്‍ബലപ്പെടുത്തുന്നതിന് പകരം സ്വാശ്രയത്വത്തെയും സ്വയാധികാരത്തെയും ശക്തിപ്പെടുന്നു എന്ന് അഭിപ്രായപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന വ്യത്യസ്ഥ പഠനങ്ങളെ താഴെ സംഗ്രഹിക്കാന്‍ ശ്രമിക്കാം.

വാര്‍ധക്യ പഠനങ്ങള്‍

വാര്‍ധക്യം, നിരാശ്രയത്വം എന്നിവയെ കുറിച്ചുള്ള വിശദമായ പഠനത്തിന് ശേഷം ‘ലോക്കല്‍ അതോറിറ്റി ആന്റ് നാഷണല്‍ ഹെല്‍ത്ത് സെര്‍വ്വീസ് ഇന്‍ ഇംഗ്ലണ്ട് ആന്റ് വൈല്‍സിന്’ സമര്‍പ്പിച്ച ‘അഡല്‍റ്റ് കമ്മീഷന്‍ റിപ്പോര്‍ട്ട്’ സംഗ്രഹിക്കുന്നത് പരസ്പരാശ്രിതത്വം വൃദ്ധരുടെ ക്ഷേമത്തിന് അനുപേക്ഷണീയമാണെന്നാണ്. സ്വാശ്രയത്വം എന്നത് ആപേക്ഷികവും വ്യക്തിനിഷ്ഠവുമാണ്; ആളിനും സന്ദര്‍ഭത്തിനുമനുസരിച്ച് അതിന്റെ തോതില്‍ വിത്യാസം സംഭവിക്കും എന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അത് കൊണ്ട് തന്നെ പ്രായമായ ഒരാളെ സംബന്ധിച്ചെടുത്തോളം സ്വാശ്രയത്വം എന്നാല്‍ ജീവിതത്തില്‍ സ്വയം തീരുമാനമെടുക്കാനുള്ള കഴിവാണ്. മറ്റുള്ളവരില്‍ നിന്ന് സഹായം തേടുന്നുണ്ടെങ്കിലും തങ്ങള്‍ സ്വതന്ത്രരാണെന്ന ബോധം പ്രായാധിക്യം ചെന്നവര്‍ക്ക് നല്‍കുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. പരസ്പരാശ്രിതത്വം സ്‌നേഹവും പിന്തുണയും പരസ്പരം കൈമാറുന്ന ഒരു വലിയ സൗഹൃദ-കുടുംബ-അയല്‍പക്ക ബന്ധത്തെ തന്നെ കെട്ടിപടുക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു.

പരസ്പരാശ്രിതത്വം സ്വയാധികാരത്തിന് വിഘാതമാണെന്നുള്ള ധാരണ കൊണ്ട് സമൂഹത്തിലുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് ഹോള്‍സ്‌റ്റൈന്‍ വിശദമായി അന്വേഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, സമ്പൂര്‍ണ സ്വയാധികാരം എന്ന ആലോചന മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന സ്വാഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല. മാത്രവുമല്ല, പരിചരണവും പരിചരണം സ്വീകരിക്കലും അസ്വാഭാവികമായ എന്തോ ഒന്നാണെന്ന ധാരണ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് വഴി പ്രായാധിക്യം ചെന്നവര്‍ സമൂഹത്തില്‍ ചേരാത്ത അവഗണിക്കപ്പെട്ട വിഭാഗമായി മാറുന്നു.
ഹമ്മാര്‍സ്‌റ്റോമിന്റെയും ടോറസിന്റെയും അഭിപ്രായത്തില്‍ വ്യക്തിമാഹാത്മ്യവാദ-ലിബറലിസ്റ്റ് (ഇന്റിവിജ്വലിസ്റ്റ്്) കാഴ്ച്ചപ്പാടില്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് നല്‍കുന്ന പരിചരണം പോലും സ്വാശ്രയത്തിന്റെ പരിധിയില്‍ നിന്ന് പുറത്താകുന്നു. ഈ കടുത്ത ലിബറലിസ്റ്റ് കാഴ്ച്ചപ്പാടിന് വിരുദ്ധമായി, മാതാപിതാക്കള്‍ക്കും മക്കള്‍ക്കും അതുപോലോത്തവര്‍ക്കിടയിലുമുള്ള പരസ്പരാശ്രിതത്വം തീര്‍ത്തും സ്വാഭാവികമാണെന്നും യഥാര്‍ത്ഥത്തില്‍ എല്ലാം മനുഷ്യരും പരാസ്പരാശ്രിതത്വത്തിലൂടെയാണ് ജീവിക്കേണ്ടത് എന്നുമുള്ള ഒരു ബദല്‍ കാഴ്ച്ചപ്പാട് ഉയര്‍ന്നുവന്നിരിക്കുന്നു. നേരത്തെ പറഞ്ഞ ലിബറലിസ്റ്റ് കാഴ്ച്ചപ്പാടില്‍ പ്രായാധിക്യം ചെന്നവര്‍ സ്വാന്തന്ത്ര്യവും സ്വയാധികാരവും അനുഭവിക്കുന്നില്ല എന്ന്് വാദിക്കുന്നവരുമുണ്ട്. അത് കൊണ്ട് തന്നെ ഇന്റിപെന്റന്‍സ് എന്ന പദത്തിന് ഒരു നിര്‍വചനം മാത്രം കൊടുക്കുന്ന ഈ ലിബറല്‍ വീക്ഷണങ്ങള്‍ വാര്‍ധക്യ കാലത്തെ സന്തോഷം എന്ന് ആശയത്തെ തന്നെ നിരാകരിക്കുകയാണ്. ‘സ്വാശ്രയത്വം എന്ന പദം ഏതവസ്ഥയിലേക്ക് ചേരുന്നതും ഏത് രീതിയില്‍ ഉപയോഗിക്കാവുന്നതുമായ പദമാണ്. പലപ്പോഴും പരസ്പരാശ്രിതത്വവും സ്വാശ്രയത്വത്തിന്റെ പരിധിയില്‍ പെടുന്നതാണ് എന്ന് പാരി അഭിപ്രായപ്പെടുന്നു.

ലിബറലിസ്റ്റ് കാഴ്ച്ചപ്പടിലുള്ള സ്വാശ്രയത്വം മനുഷ്യ ജീവിതത്തില്‍ ഒരിക്കലും നേടിയെടുക്കാനാവില്ലെന്നാണ് റൈണ്ടലിന്റെ വാദം. പരാശ്രിതത്വം മനുഷ്യ ജീവിതത്തില്‍ അത്യന്താപേക്ഷികമാണ്. വ്യക്തിയെ കുറിച്ചുള്ള ആധുനിക സങ്കല്‍പത്തില്‍ പരസ്പരാശ്രിതത്വം ഇല്ല എന്നതിനാല്‍ അത് അപൂര്‍ണമാണെന്നും അതിനെ കൂടി ഉള്‍കൊള്ളുന്ന ആശയധാരകള്‍ ഉയര്‍ന്ന് വരണമെന്നും അദ്ദേഹം വാദിക്കുന്നു. ആശ്രയത്വം എന്ന പദം സ്വാശ്രയത്വം എന്ന ലിബറല്‍ വാക്കിന്റെ നേര്‍ വിപരീതമായി ഉപയോഗിക്കപ്പെടുന്നത് കൊണ്ടും പരസ്പരാശ്രിത്വംത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തത് കൊണ്ടും ഈ പദപ്രയോഗം ഷെയ്ക്‌സ്പിയര്‍ നിരാകരിക്കുന്നു. ആശ്രിതത്വം എന്ന പദത്തിന് പകരം പരസ്പരാശ്രയത്വം എന്ന പദമുപയോഗിക്കണമെന്നും അദ്ദേഹം പറയുന്നു.

സ്വയാധികാരത്തെ കൃത്യമായി മനസ്സിലാക്കണമെങ്കില്‍ മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളെ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന് പറയുന്ന ഡയന മെയ്‌വസിനെ പോലെയുള്ള റിലേഷനല്‍ ഓട്ടോണമിയുടെ വക്താക്കള്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ആപേക്ഷിക സ്വയാധികാരം (റിലേഷനല്‍ ഓട്ടോണമി) എന്ന ആശയം ഉ.രുന്നത് തന്നെ സ്വയാധികാരത്തെ സ്വാശ്രയത്വം, സ്വയം തീരുമാനമെടുക്കല്‍, മറ്റുള്ളവരുടെ ഇടപെടലുകളില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട് മനസ്സിലാക്കുന്ന മുഖ്യധാരാ സങ്കല്‍പത്തിന് വിമര്‍ശനമായാണ്. ഓട്ടോണമിയെ കേവലം വ്യക്തി കേന്ദ്രിതമായി കാണുന്നതിന് പകരം, നിരവധി വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരു സാമൂഹ്യ സാംസ്‌കാരിക വ്യവസ്ഥിതിയുടെ ഭാഗമായാണ് നിരീക്ഷിക്കേണ്ടത്. അഥവാ, മറ്റുള്ളവരുടെ ഇടപെടലുകളില്‍ നിന്നും ഇതര തടസ്സങ്ങളില്‍ നിന്നും മുക്തമായ ഒരു തരം സ്വാതന്ത്ര്യം മാത്രം ഓട്ടോണമിയായി നിര്‍വ്വചിക്കുന്നതിന് പകരം, റിലേഷനല്‍ വീക്ഷണമനുസരിച്ച് സ്വയാധികാരം എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് മനുഷ്യന്റെ ദൈനംദിന ജീവിതാനുഭവങ്ങള്‍, ജീവിത സാഹചര്യങ്ങള്‍ എന്നിവയെ കൂടി അടിസ്ഥാനപ്പെടുത്തിയാണ്.
സ്വയാധികാരത്തെ കൃത്യമായി മനസ്സിലാക്കണമെങ്കില്‍ മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളെ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പറയുന്ന ഡയാന മെയ്‌വസിനെ പോലെയുള്ള റിലേഷനല്‍ ഓട്ടോണമിയുടെ വക്താക്കള്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ആപേക്ഷിക സ്വയാധികാരം (റിലേഷനല്‍ ഓട്ടോണമി) എന്ന ആശയം ഉയരുന്നത് തന്നെ സ്വയാധികാരത്തെ സ്വാശ്രയത്വം, സ്വയം തീരുമാനമെടുക്കല്‍, മറ്റുള്ളവരുടെ ഇടപെടലുകളില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട് മനസ്സിലാക്കുന്ന മുഖ്യധാരാ സങ്കല്‍പത്തിന് വിമര്‍ശനമായാണ്. ഓട്ടോണമിയെ കേവലം വ്യക്തി കേന്ദ്രിതമായി കാണുന്നതിന് പകരം, നിരവധി വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരു സാമൂഹ്യ സാംസ്‌കാരിക വ്യവസ്ഥിതിയുടെ ഭാഗമായാണ് നിരീക്ഷിക്കേണ്ടത്. അഥവാ, മറ്റുള്ളവരുടെ ഇടപെടലുകളില്‍ നിന്നും ഇതര തടസ്സങ്ങളില്‍ നിന്നും മുക്തമായ ഒരു തരം സ്വാതന്ത്ര്യം മാത്രം ഓട്ടോണമിയായി നിര്‍വ്വചിക്കുന്നതിന് പകരം, റിലേഷനല്‍ വീക്ഷണമനുസരിച്ച് സ്വയാധികാരം എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് മനുഷ്യന്റെ ദൈനംദിന ജീവിതാനുഭവങ്ങള്‍, ജീവിത സാഹചര്യങ്ങള്‍ എന്നിവയെ കൂടി അടിസ്ഥാനപ്പെടുത്തിയാണ്.

സൈക്കോളജിക്കലും എത്‌നോഗ്രഫിക്കലുമായ ടൂളുകള്‍ ഉപയോഗിച്ച് മനുഷ്യത്മാവിനെ, ക്ഷണം, അന്വേഷണം, പോരാട്ടം, മുന്നേറ്റം, മടക്കം എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളിലായി തരംതിരിക്കുന്നുണ്ട് മൂഡിയും കരോലും. ഇതിലെ അഞ്ചാമത്തെ ഘട്ടത്തില്‍ മനുഷ്യന്‍ സ്വാര്‍ത്ഥതയില്‍ നിന്ന് മാറി പരസഹായത്തില്‍ സന്തോഷം കണ്ടെത്തുന്നു. വളര്‍ച്ചയുടെ അഞ്ചാം ഘട്ടത്തിലെത്തുന്നതോടെ ‘സെല്‍ഫി’നെ തകര്‍ക്കുകയും തങ്ങള്‍ വലിയൊരു പ്രപഞ്ചത്തിന്റെ ഭാഗമായ പരസ്പരാശ്രിത ഘടകങ്ങളാണെന്നും മറ്റുള്ളവര്‍ക്ക വേണ്ടി ജീവിക്കുന്നതിലാണ് സന്തോഷവും സ്വാതന്ത്രവും ലഭിക്കുന്നതെന്നും അവര്‍ മനസ്സിലാക്കുന്നു.

ഇതിനോട് സമാനമായിത്തന്നെ ടോണ്‍സ്റ്റാമിന്റെ ജെറോട്രാന്‍സ്സെന്‍ഡന്‍സ് തിയറി മുന്നോട്ടുവെക്കുന്നത് വാര്‍ദ്ധക്യത്തിലെത്തുന്നതോടെ മനുഷ്യന്‍ ലോകത്തെക്കുറിച്ചുള്ള തന്റെ ഭൗതിക കാഴ്ച്ചകളില്‍ നിന്ന് ഭൗതികാനുഭവ സീമകള്‍ക്ക് അതീതമായ ഒരു അവസ്ഥാവിശേഷത്തിലെത്തിച്ചേരുന്നു എന്നാണ്. ഈ മാറ്റം പ്രധാനമായും കോസ്മിക്, സെല്‍ഫ്, സാമൂഹികവൈയക്തികം എന്നീ മൂന്ന് ഡിമന്‍ഷനുകളിലാണ് സംഭവിക്കുന്നത്. സെല്‍ഫ് ഡിമന്‍ഷന്‍ നടക്കുന്ന മാറ്റങ്ങളെ അപഗ്രഥിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിക്കുന്നത് വാര്‍ദ്ധക്യത്തിലെത്തിയ ഒരു വ്യക്തി തന്റെ നിലനില്‍പ്പ് ഈ ലോകത്തിന് അനിവാര്യമല്ലെന്ന ഒരു ബോധത്തില്‍ എത്തിച്ചേരുകയും തുടര്‍ന്ന് സ്വന്തത്തേയും സ്വശരീരത്തേയും അതിജീവിച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഈ മാറ്റങ്ങളെല്ലാം പരാശ്രയത്വമെന്ന മനുഷ്യ പ്രകൃതിയുടെ അടിസ്ഥാന സ്വഭാവത്തോട് താദാത്മ്യം പ്രാപിക്കുന്നതായി കാണാവുന്നതാണ്. ചുരുക്കത്തില്‍ മാനുഷിക ബന്ധങ്ങള്‍ പരാശ്രയത്വത്തിന് അര്‍ഹിക്കുന്ന പരിഗണന കൊടുക്കാതെയും അതിനെ സ്വയാധികാരത്തിന് പുറത്ത് നിര്‍ത്തുകയും ചെയ്യുന്ന ലിബറലിസ്റ്റ് ആശയങ്ങള്‍ നിരവധി കാരണങ്ങളാല്‍ വിമര്‍ശന വിധേയമായിട്ടുണ്ട്

ശക്തരും ബലഹീനരും: ഇസ്്ലാമിക മാനം

ഈ ചര്‍ച്ചകള്‍ക്ക് പുറമെ, ഒരു വിശ്വമതം എന്ന നിലയില്‍ ഇസ്്‌ലാം എങ്ങനെ സ്വാശ്രയത്വം, ശക്തി, കഴിവ് എന്നിവയെ കാണുന്നു എന്നുള്ളതും പരിശോധിക്കപ്പെടേണ്ടതാണ്. ഭിന്നശേഷിയേയും വാര്‍ധക്യത്തെയും ഇസ്്‌ലാമിക പ്രമാണങ്ങള്‍ എങ്ങനെ നോക്കി കാണുന്നു, ഇസ്്‌ലാമിന്റെ വിശാല ഫ്രെയ്മിനുള്ളില്‍ ഇവക്കുള്ള സ്ഥാനമെന്ത് എന്നുള്ളതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

സ്വാശ്രയത്വത്തെ കുറിച്ചുള്ള ലിബറലിസ്റ്റ് കാഴ്ച്ചപ്പാടിന് വിരുദ്ധമായി മനുഷ്യര്‍ (സൃഷ്ടികള്‍ പൊതുവെയും) അശക്തരും ബലഹീനരുമാണെന്നാണ ഇസ്്്‌ലാമിക പക്ഷം. ലിബറിസ്റ്റേതര പരസ്പരാശ്രയമെന്ന ആശയത്തോട് കൂടുതല്‍ പൊരുത്തപ്പെടുന്ന കാഴ്ച്ചപ്പാടാണിത്. മനുഷ്യര്‍ അശക്തരാണെന്ന് മാത്രമല്ല, അവര്‍ സൃഷ്ടിക്കപ്പെട്ടത് പോലും ബലഹീനതയില്‍ നിന്നാണെന്ന് വിശുദ്ധ ഖുര്‍ആനിലെ പല സൂക്തങ്ങളും വ്യക്തമാക്കുന്നുണ്ട്.
അല്ലാഹു പറയുന്നു: ‘ദുര്‍ബലാവസ്ഥയില്‍ നിന്ന് നിങ്ങളെ പടച്ചവനാണ് അല്ലാഹു. പിന്നീട്, ദുര്‍ബലാവസ്ഥക്ക് ശേഷം ശക്തിയുണ്ടാക്കുകയും തദനന്തരം ശക്തിക്ഷയവും നരയുമുണ്ടാക്കുകയും ചെയ്തു. താനുദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. സൂക്ഷമജ്ഞനും സര്‍വ്വ ശക്തനുമത്രെ അവന്‍ (30:54), അല്ലാഹുവിന്റെ ആഗ്രഹം നിങ്ങള്‍ക്ക് ഭാരം ലഘൂകരിക്കണമെന്നാണ്. ദുര്‍ബലനായാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.’ (4:28), അല്ലാഹു നിങ്ങള്‍ക്ക് ലഘൂകരിക്കുകയും നിങ്ങളില്‍ ദൗര്‍ബല്യമുണ്ടെന്നവന്‍ കണ്ടറിയുകയും ചെയ്തിരിക്കുന്നു(8:66). ഈ ആയത്തിലെ അശക്തത (ദുഅ്ഫ്) എന്നത് കൊണ്ടുള്ള ഉദ്ദേശ്യം മനുഷ്യശരീരത്തിന്റെ ദൗര്‍ബല്യമാണെന്നാണ് ആദ്യകാല ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ഹസനുല്‍ ബസ്വരിയുടെ അഭിപ്രായം.
മനുഷ്യശരീരത്തിന്റെ ദൗര്‍ബല്യത്തെ സംബന്ധിച്ച് ഇനിയും ഒരുപാട് സൂക്തങ്ങള്‍ കാണാന്‍ സാധിക്കും. മനുഷ്യ ശരീരം ആകെ തന്നെ ബലഹീനമാണെന്നാണ് വിശുദ്ധ ഖുര്‍ആന്റെ ഭാഷ്യം. മനുഷ്യന്റെ ജന്മത്തെ കുറിച്ച് തന്നെ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: ഇന്ദ്രിയ കണത്തില്‍ നിന്ന് അല്ലാഹു അവനെ സൃഷ്ടിക്കുകയും വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.'(80:19), ഒരു നിസാര വെള്ളത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലയോ?’ (77:20)

രണ്ടാമതായി, മനുഷ്യന്റെ മാനസിക ദൗര്‍ബല്യത്തെയും അശക്തതയെയും സംബന്ധിച്ച് അല്ലാഹു പറയുന്നു: തീര്‍ച്ചയായും മനുഷ്യന്‍ അക്ഷമനായാണ് സൃഷ്ടിക്കപ്പെട്ടത്.’ (70:19) മനുഷ്യന്‍ സ്വന്തം മാനസീകാവസ്ഥ നിയന്ത്രിക്കാന്‍ പോലും അശക്തനാണെന്ന് ഈ സൂക്തം വെളിപ്പെടുത്തുന്നു.
മൂന്നാമതായി, മനുഷ്യന്റെ ജന്മസിദ്ധമായ ബുദ്ധിയെയും പരിതി നിശ്ചയിക്കപ്പെട്ട ജ്ഞാനത്തെയും കുറിച്ചുള്ള സൂക്തങ്ങളാണിനി: മനുഷ്യന് ജ്ഞാനത്തില്‍ നിന്ന് അല്‍പം മാത്രമേ നല്‍കിയിട്ടുള്ളൂ (17:85), മനുഷ്യന്റെ ജ്ഞാനം വളരെ പരിമിതമാണ്. അല്ലാഹു പറയുന്നു: ‘ താന്‍ അടുത്ത നിമിഷം എന്താണ് ചെയ്യുക എന്നും ഏത് നാട്ടിലാണ് മരിക്കുക എന്നും ഒരാള്‍ക്കുമറിയില്ല.’ (31:34)

മനുഷ്യന്റെ അശക്തതയെ കുറിച്ച് നിരവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ മാനസിക, ബൗദ്ധിക, സാമൂഹിക, സാമ്പത്തിക രംഗത്തെ അശക്തതകളെ കുറിച്ച് പ്രത്യേകം പറയുന്ന ഹദീസുകളും അക്കൂട്ടത്തില്‍ കാണാന്‍ സാധിക്കും. ബുഖാരി ഉദ്ദരിക്കുന്നു: പ്രവാചകര്‍ പതിവായി ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു; അല്ലാഹുവെ, കഴിഞ്ഞ കാലത്തെ കുറിച്ചുള്ള അസ്വസ്ഥതകളില്‍ നിന്നും ഭാവിയെ കുറിച്ചുള്ള ആതികളില്‍ നിന്നും ബലഹീനതയില്‍ നിന്നും ആലസ്യത്തില്‍ നിന്നും അധീരതയില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും കടം കേറുന്നതില്‍ നിന്നും മറ്റു മനുഷ്യര്‍ക്ക് കീഴൊതുങ്ങുന്നതില്‍ നിന്നും നിന്നോട് ഞാന്‍ കാവല്‍ തേടുന്നു.

ത്വബ്‌റാനി ഉദ്ദരിക്കുന്നു: പ്രവാചകന്‍ പതിവായി ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: അല്ലാഹുവെ, എന്റെ ബലഹീനതയെ കുറിച്ചും, വിഭവങ്ങളുടെ ദൗര്‍ലഭ്യതയെ കുറിച്ചും ജനങ്ങളാല്‍ ഞാന്‍ പരിഹാസ്യനാകുന്നതിനെ കുറിച്ചും നിന്നോട് മാത്രം ഞാന്‍ ആവലാതിപ്പെടുന്നു.

മേല്‍ ഉദ്ദരിക്കപ്പെട്ട സൂക്തങ്ങളും ഹദീസുകളും മനുഷ്യന്റെ അടിസ്ഥാന ബലഹീനതയെ അംഗീകരിക്കുക മാത്രമല്ല, അതിനെ സ്ഥാപിക്കുക കൂടി ചെയ്യുകയാണ്. ഈ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കല്‍ അല്ലാഹുവിന്റെ മുമ്പില്‍ മനുഷ്യന്‍ കാണിക്കുന്ന ഏറ്റവും മികച്ച താഴ്മയും വിധേയത്വവുമാണ്. താന്‍ സ്വയം ബലഹീനനാണെന്ന സ്വയം ബോധ്യപ്പെടലും അംഗീകരിക്കലും ബൗദ്ധികമായ പിന്നോക്കമായോ അപകര്‍ഷകതയായോ ഖുര്‍ആന്‍ മഅവതരിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, അതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന് മുന്നിലല്ലാതെ ഒരാള്‍ തന്റെ ദൗര്‍ബല്യത്തെയോ അവശതയെയോ പ്രദര്‍ശിപ്പിക്കരുതെന്നും നിര്‍ദ്ദേശിക്കുന്നു. ഇതിലേക്ക് ചൂണ്ടുന്ന നിരവധി ഉദാഹരണങ്ങള്‍ കാണാം.

അല്ലാഹുവിന് മുമ്പില്‍ തന്റെ ബലഹീനതയെ കുറിച്ച് ആവാലാതിപ്പെടുന്ന പ്രവാചകരെ അത്യുന്നതനെന്നും സമ്പൂര്‍ണനെന്നും അല്ലാഹു വിശേഷിപ്പിക്കുന്നുണ്ട്. നിശ്ചയം നിങ്ങള്‍ വിശുദ്ധമായ പൃകൃതക്കാരനും ഉന്നതനായ ധാര്‍മിക സ്വഭാവക്കാരനുമാണ് (68:4). നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ അത്യുത്തമായ മാതൃകയുണ്ട് (33:21). മുഹമ്മദ് നബിയെ പോലെ തന്നെ എല്ലാ പ്രവാചകരും തങ്ങളുടെ ദൗര്‍ബല്യത്തെ കുറിച്ച് അല്ലാഹുവിന് സമക്ഷം ഏറ്റു പറയുന്നതായി കാണാം. ഉദാഹരണത്തിന് സകരിയ്യാ നബി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നത്: ”എന്റെ നാഥാ! എന്റെ എല്ലുകള്‍ ദുര്‍ബലമായിരിക്കുന്നു. എന്റെ തല നരച്ചു തിളങ്ങുന്നതുമായിരിക്കുന്നു. നാഥാ; ഞാന്‍ നിന്നോട് പ്രാര്‍ഥിച്ചതൊന്നും നടക്കാതിരുന്നിട്ടില്ല’ എന്നാണ്. അദ്ദേഹത്തിന്റെ ബലഹീനതകള്‍ ഉണ്ടായിരിക്കെ തന്നെ ഉന്നതനായ പ്രവാചകരും സത്യവിശ്വാസികള്‍ക്ക് മാതൃകയുമാണ് സകരിയ്യാ നബി ഖുര്‍ആനില്‍.

അടിസ്ഥാനപരമായി മനുഷ്യനില്‍ ഉള്‍ചേര്‍ന്നിട്ടുള്ള ദൗര്‍ബല്യങ്ങളെ രണ്ടാം കിടയായി കാണുന്നതിന് പകരം അതിനെ ഒരു അനിവാര്യസത്യമായിക്കണ്ട് അല്ലാഹുവിന് മുന്നില്‍ സ്വന്തത്തെ സമര്‍പ്പിക്കാനാണ് ഇസ്്‌ലാം ആവശ്യപ്പെടുന്നത്. അത്‌കൊണ്ട് ഇസ്്‌ലാമിക വീക്ഷണത്തില്‍ ഡിസബിലിറ്റി-അബിലിറ്റി എന്നീ ദ്വന്ദങ്ങളെ ശാരീരിക പ്രാപ്തിയുടെ അഭാവമോ പ്രഭാവമോ ആയല്ല മനസ്സിലാക്കുന്നത്; മറിച്ച് ആത്യന്തികമായ മനുഷ്യന്റെ ബലഹീനതയെ ഉള്‍കൊള്ളലാണ് ഏറ്റവും വലിയ അബിലിറ്റിയായി ഇസ്്‌ലാം പരിചയപ്പെടുത്തുന്നത്.
എന്നാല്‍ അതോടൊപ്പം തന്നെ ഈയൊരു യാഥാര്‍ത്ഥ്യത്തെ ഉള്‍കൊള്ളാതെ തങ്ങള്‍ പരിപൂര്‍ണരാണെന്ന് അജ്ഞത നടിക്കുന്നവരെയാണ് ഖുര്‍ആന്‍ വൈകല്യം ബാധിച്ചവരായി അവതരിപ്പിക്കുന്നത്. ‘സത്യനിഷേധികളുടെ ഉപമ വിളിയും തെളിയുമല്ലാതൊന്നും കേള്‍ക്കാത്ത കാലികളോട് ഒച്ചയിടുന്നവനെ പോലെയാണ്. അവര്‍ ബധിരരും മൂകരും കുരുടരുമാണ്. അവരൊന്നും ആലോചിച്ചറിയുന്നില്ല.’ (2:171). ഈ വചനപ്രകാരം ശാരീരികമായും മാനസികമായും സാമൂഹികമായും യാതൊരു അവശതകളുമില്ലാത്ത ആരോഗ്യവാനാണെങ്കില്‍ പോലും ദൈവത്തിന് മുമ്പിലെ തന്റെ അടിസ്ഥാന ബലഹീനതയെ അംഗീകരിക്കാത്തവരാണ് യഥാര്‍ത്ഥ ബലഹീനര്‍. ഇതെ പോലെ ബധിരരായും അന്ധരായും ഹൃദയ രോഗം ബാധിച്ചവരായും ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന മറ്റൊരു വര്‍ഗം കപടവിശ്വാസികളാണ്. (2:10, 2:18).

മനുഷ്യരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ കഴിവ് കേടിനെയല്ല ഇസ്്‌ലാം ബലഹീനതയായി കാണുന്നത്. ഇസ്്‌ലാമിന്റെ കാഴ്ച്ചപ്പാടില്‍ മനുഷ്യരുടെ അനിവാര്യ പൃകൃതിയാണ് ബലഹീനതയെന്നും അത് ഓരോരുത്തരിലും വ്യത്യസ്ഥ രീതികളാണെന്നും ഇപ്പോഴുള്ള ശാരീരിക മാനസിക ആരോഗ്യം അല്ലാഹു നല്‍കിയ നൈമിഷിക സൗഭാഗ്യം മാത്രമാണെന്നും ഇസ്്‌ലാം പറയുന്നു. ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ അന്ധരും ബധിരരും മൂകരും മനോരോഗം ബാധിച്ചവരുമാണെന്നാണ് ഖുര്‍ആനിക ഭാഷ്യം.

വാര്‍ധക്യം, അംഗീകാരം, സമൂഹം

ശക്തി-അശക്തി എന്നിവയെ കുറിച്ച് ഇസ്്‌ലാം മുന്നോട്ട് വെക്കുന്ന ഈ സങ്കല്‍പത്തിന്റെ പരിപ്രേക്ഷ്യത്തിലാണ് വാര്‍ധക്യത്തെയും മനസ്സിലാക്കേണ്ടത്. മനുഷ്യ ജീവിതത്തിലെ ബലഹീനതയുടെ പല ഘട്ടങ്ങളിലൊന്നായാണ് ഇസ്്‌ലാം വാര്‍ധക്യത്തെയും നോക്കിക്കാണുന്നത്. ‘നന്നെ ദുര്‍ബലാവസ്ഥയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയത് അല്ലാഹുവാണ്. പിന്നീട് ആ ദുര്‍ബലാവസ്ഥക്കുശേഷം അവന്‍ നിങ്ങള്‍ക്ക് കരുത്തേകി. പിന്നെ ആ കരുത്തിനുശേഷം ദൗര്‍ബല്യവും നരയും ഉണ്ടാക്കി. അവന്‍ താനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ സകലതും അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും.’ (30:54). സമാനമായ ആശയത്തിലുള്ള മറ്റു സൂക്തങ്ങളും ഹദീസുകളും നമുക്ക് കാണാവുന്നതാണ്.

‘മണ്ണില്‍ നിന്നും, പിന്നെ ബീജകണത്തില്‍ നിന്നും, പിന്നെ ഭ്രൂണത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത് അവനാകുന്നു. പിന്നീട് ഒരു ശിശുവായി നിങ്ങളെ അവന്‍ പുറത്തു കൊണ്ട് വരുന്നു. പിന്നീട് നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണശക്തി പ്രാപിക്കുവാനും പിന്നീട് നിങ്ങള്‍ വൃദ്ധരായിത്തീരുവാനും വേണ്ടി. നിങ്ങളില്‍ ചിലര്‍ മുമ്പേതന്നെ മരണമടയുന്നു. നിര്‍ണിതമായ ഒരു അവധിയില്‍ നിങ്ങള്‍ എത്തിച്ചേരുവാനും നിങ്ങള്‍ ഒരു വേള ചിന്തിക്കുന്നതിനും വേണ്ടി.’ (40:67). പ്രവാചക അധ്യാപനങ്ങളിലും സമാനമായവ കാണാം. പ്രവാചകര്‍ പറയുന്നു: ‘മനുഷ്യന്‍ അനേകം ദുരിതങ്ങള്‍ കൊണ്ട് മൂടപ്പെട്ടവനാണ്. അവ അവസാനിക്കുമ്പോള്‍ വാര്‍ധക്യം ബാധിക്കുകയും മരിക്കുകയും ചെയ്യുന്നു (തിര്‍മിദി).
വാര്‍ധക്യത്തെ മനുഷ്യ ജീവിതത്തിന്റെ ഒരു സാധാരണ പ്രതിഭാസമായി കാണുന്ന ഇസ്്‌ലാം അതിനെ സാമൂഹിക പുറന്തള്ളലിന്റെ ഭാഗമായി മനസ്സിലാക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. മാത്രമല്ല, കുടുംബ ബന്ധങ്ങള്‍ക്കും സാമൂഹിക ഉത്തരവാദിത്വങ്ങള്‍ക്കും വലിയ വില കല്‍പിക്കുന്ന ഇസ്്‌ലാം വൃദ്ധരെ പരിചരിക്കുന്നത് സാമൂഹിക ബാധ്യതയാണെന്നതോടൊപ്പം തന്നെ, ആത്മീയതുടെ ഭാഗമായാണ് കാണുന്നത്. വൃദ്ധരായ മാതാപിതാക്കളെ മക്കള്‍ സംരക്ഷിക്കേണ്ട വിധമാണ് തഴെ സൂക്തം വിശദീകരിക്കുന്നത്: നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് ‘ഛെ’ എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക.’
”അവരിരുവരും പറഞ്ഞു: ”ആ ഇടയന്മാര്‍ അവരുടെ ആടുകളെ തിരിച്ചുകൊണ്ടുപോകുംവരെ ഞങ്ങള്‍ക്ക് വെള്ളം കുടിപ്പിക്കാനാവില്ല. ഞങ്ങളുടെ പിതാവാണെങ്കില്‍ അവശനായ ഒരു വൃദ്ധനാണ്.” എന്ന മൂസാ നബി(അ)മും ശുഐബ് നബി(അ)മിന്റെ പെണ്‍മക്കളും തമ്മിലുള്ള സംഭാഷണം വിവരിക്കുന്നതിലൂടെ ഖുര്‍ആന്‍ ഈയൊരു സാമൂഹ്യ ബാധ്യതയില്‍ സ്ത്രീകള്‍ക്കും ഏറെ പങ്കുണ്ടെന്ന് പറഞ്ഞുവെക്കുന്നു. ഇത് രണ്ട് ഘടകങ്ങളിലേക്ക് സൂചിപ്പിക്കുന്നു: പ്രവാചകനായ പിതാവ് തന്റെ വാര്‍ധക്യ കാലത്ത് മക്കളെ ആശ്രയിച്ചിരുന്നു, പെണ്‍മക്കള്‍ തങ്ങളുടെ പിതാവിനെ പരിചരിക്കുക എന്നത് മതം നിഷ്‌കര്‍ഷിക്കുന്ന ഒരു സാമൂഹിക ബാധ്യതയായി മനസ്സിലാക്കിയിരുന്നു.

ഇസ്്‌ലാം നിഷ്‌കര്‍ഷിക്കുന്ന സാമൂഹിക ഉത്തരവാദിത്വങ്ങളുടെ ആകെത്തുക ഈ വചനത്തില്‍ നിന്ന് സംഗ്രഹിച്ചെടുക്കാവുന്നതാണ്. വൃദ്ധരെ സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്തി പുറന്തള്ളുന്നതിന് പകരം വാര്‍ധക്യം ബഹുമാനമര്‍ഹിക്കുന്ന ഒരു ശാരീരിക-മാനസിക അവസ്ഥയാണെന്നു ദര്‍ശിക്കുന്ന ഇസ്ലാം വാര്‍ധക്യ ബാധിതരെ ബഹുമാനിക്കാത്തവരെ ശക്തമായ ഭാഷയില്‍ താക്കീത് ചെയ്യുന്നു.
‘നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല.’ (4:36).

സാമൂഹികമായി നിര്‍വ്വഹിക്കേണ്ട ദൈനംദിന ആരാധനാ കര്‍മ്മങ്ങളില്‍ പോലും ശാരീരിക അവശതകളനുഭവിക്കുന്നവര്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ ആരാധനകളെ ദീര്‍ഘിപ്പിക്കരുതെന്നും വയസ്സില്‍ ചെറുപ്പമുള്ളവരാണ് വലിയവരോട് സലാം പറയേണ്ടതെന്നും ഇസ്്‌ലാം ആവശ്യപ്പെടുന്നു. പരാശ്രയത്വത്തിനും സാമൂഹിക ബന്ധങ്ങള്‍ക്കും ഇസ്ലാം എത്രമേല്‍ വിലകല്‍പ്പിക്കുന്നു എന്ന് ഇവിടെ മനസ്സിലാക്കാവുന്നതാണ്. ശാരീരിക അവശതകള്‍, വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍, പ്രത്യുല്‍പാദന ശേഷിക്കുറവ്, തുടങ്ങി ഡിസബിലിറ്റിയുടെ ഗണത്തില്‍ പൊതുവേ ഉള്‍പ്പെടുത്താറുള്ള എല്ലാ പ്രതിബന്ധങ്ങളെയും ഇസ്ലാം സാധാരണ മാനുഷിക പ്രശ്‌നങ്ങളായാണ് അവതരിപ്പിക്കുന്നത്.
എന്നിരുന്നാലും മനുഷ്യബുദ്ധിക്ക് പൂര്‍ണ്ണമായും തകരാര്‍ സംഭവിക്കുന്ന ഏറെ ഭീതിതമായ വാര്‍ദ്ധക്യസഹജ രോഗങ്ങളില്‍ നിന്ന് കാവല്‍ ചോദിക്കാനും പ്രവാചകന്‍(സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍, ഡിസബിലിറ്റി, വാര്‍ധക്യം എന്നിവയെ ഏറെ ക്രിയാത്മകമായി സമീപിക്കുകയും, അത് അടിസ്ഥാനപരമായി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ മനുഷ്യരിലും ദൃശ്യമാണെന്ന് വാദിക്കുകയും ചെയ്യുന്നു. പരസ്പരാശ്രിതത്വത്തെ പ്രോത്സാഹിപ്പിക്കുകയും അത് സാമൂഹിക ഉത്തരവാദിത്വവും ബാധ്യതയുമായി നിയമവല്‍കരണം നടത്തുകയും വിശാലമായ ഒരു ആത്മീയ തലം അതിലേക്ക്് ഉള്‍പെടുത്തുകയും ചെയ്ത് ശ്രദ്ധേയമായ ദര്‍ശനമാണ് ഇക്കാര്യത്തില്‍ ഇസ്്‌ലാം മുന്നോട്ട് വെക്കുന്നത്.

വാര്‍ധക്യ പഠനങ്ങള്‍

വാര്‍ധക്യം, നിരാശ്രയത്വം എന്നിവയെ കുറിച്ചുള്ള വിശദമായ പഠനത്തിന് ശേഷം ‘ലോക്കല്‍ അതോറിറ്റി ആന്റ് നാഷണല്‍ ഹെല്‍ത്ത് സെര്‍വ്വീസ് ഇന്‍ ഇംഗ്ലണ്ട് ആന്റ് വൈല്‍സിന്’ സമര്‍പ്പിച്ച ‘അഡല്‍റ്റ് കമ്മീഷന്‍ റിപ്പോര്‍ട്ട്’ സംഗ്രഹിക്കുന്നത് പരസ്പരാശ്രിതത്വം വൃദ്ധരുടെ ക്ഷേമത്തിന് അനുപേക്ഷണീയമാണെന്നാണ്. സ്വാശ്രയത്വം എന്നത് ആപേക്ഷികവും വ്യക്തിനിഷ്ഠവുമാണ്; ആളിനും സന്ദര്‍ഭത്തിനുമനുസരിച്ച് അതിന്റെ തോതില്‍ വിത്യാസം സംഭവിക്കും എന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അത് കൊണ്ട് തന്നെ പ്രായമായ ഒരാളെ സംബന്ധിച്ചെടുത്തോളം സ്വാശ്രയത്വം എന്നാല്‍ ജീവിതത്തില്‍ സ്വയം തീരുമാനമെടുക്കാനുള്ള കഴിവാണ്. മറ്റുള്ളവരില്‍ നിന്ന് സഹായം തേടുന്നുണ്ടെങ്കിലും തങ്ങള്‍ സ്വതന്ത്രരാണെന്ന ബോധം പ്രായാധിക്യം ചെന്നവര്‍ക്ക് നല്‍കുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. പരസ്പരാശ്രിതത്വം സ്‌നേഹവും പിന്തുണയും പരസ്പരം കൈമാറുന്ന ഒരു വലിയ സൗഹൃദ-കുടുംബ-അയല്‍പക്ക ബന്ധത്തെ തന്നെ കെട്ടിപടുക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു.

പരസ്പരാശ്രിതത്വം സ്വയാധികാരത്തിന് വിഘാതമാണെന്നുള്ള ധാരണ കൊണ്ട് സമൂഹത്തിലുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് ഹോള്‍സ്‌റ്റൈന്‍ വിശദമായി അന്വേഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, സമ്പൂര്‍ണ സ്വയാധികാരം എന്ന ആലോചന മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന സ്വാഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല. മാത്രവുമല്ല, പരിചരണവും പരിചരണം സ്വീകരിക്കലും അസ്വാഭാവികമായ എന്തോ ഒന്നാണെന്ന ധാരണ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് വഴി പ്രായാധിക്യം ചെന്നവര്‍ സമൂഹത്തില്‍ ചേരാത്ത അവഗണിക്കപ്പെട്ട വിഭാഗമായി മാറുന്നു.
ഹമ്മാര്‍സ്‌റ്റോമിന്റെയും ടോറസിന്റെയും അഭിപ്രായത്തില്‍ വ്യക്തിമാഹാത്മ്യവാദ-ലിബറലിസ്റ്റ് (ഇന്റിവിജ്വലിസ്റ്റ്്) കാഴ്ച്ചപ്പാടില്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് നല്‍കുന്ന പരിചരണം പോലും സ്വാശ്രയത്തിന്റെ പരിധിയില്‍ നിന്ന് പുറത്താകുന്നു. ഈ കടുത്ത ലിബറലിസ്റ്റ് കാഴ്ച്ചപ്പാടിന് വിരുദ്ധമായി, മാതാപിതാക്കള്‍ക്കും മക്കള്‍ക്കും അതുപോലോത്തവര്‍ക്കിടയിലുമുള്ള പരസ്പരാശ്രിതത്വം തീര്‍ത്തും സ്വാഭാവികമാണെന്നും യഥാര്‍ത്ഥത്തില്‍ എല്ലാം മനുഷ്യരും പരാസ്പരാശ്രിതത്വത്തിലൂടെയാണ് ജീവിക്കേണ്ടത് എന്നുമുള്ള ഒരു ബദല്‍ കാഴ്ച്ചപ്പാട് ഉയര്‍ന്നുവന്നിരിക്കുന്നു. നേരത്തെ പറഞ്ഞ ലിബറലിസ്റ്റ് കാഴ്ച്ചപ്പാടില്‍ പ്രായാധിക്യം ചെന്നവര്‍ സ്വാന്തന്ത്ര്യവും സ്വയാധികാരവും അനുഭവിക്കുന്നില്ല എന്ന്് വാദിക്കുന്നവരുമുണ്ട്. അത് കൊണ്ട് തന്നെ ഇന്റിപെന്റന്‍സ് എന്ന പദത്തിന് ഒരു നിര്‍വചനം മാത്രം കൊടുക്കുന്ന ഈ ലിബറല്‍ വീക്ഷണങ്ങള്‍ വാര്‍ധക്യ കാലത്തെ സന്തോഷം എന്ന് ആശയത്തെ തന്നെ നിരാകരിക്കുകയാണ്. ‘സ്വാശ്രയത്വം എന്ന പദം ഏതവസ്ഥയിലേക്ക് ചേരുന്നതും ഏത് രീതിയില്‍ ഉപയോഗിക്കാവുന്നതുമായ പദമാണ്. പലപ്പോഴും പരസ്പരാശ്രിതത്വവും സ്വാശ്രയത്വത്തിന്റെ പരിധിയില്‍ പെടുന്നതാണ് എന്ന് പാരി അഭിപ്രായപ്പെടുന്നു.

ലിബറലിസ്റ്റ് കാഴ്ച്ചപ്പടിലുള്ള സ്വാശ്രയത്വം മനുഷ്യ ജീവിതത്തില്‍ ഒരിക്കലും നേടിയെടുക്കാനാവില്ലെന്നാണ് റൈണ്ടലിന്റെ വാദം. പരാശ്രിതത്വം മനുഷ്യ ജീവിതത്തില്‍ അത്യന്താപേക്ഷികമാണ്. വ്യക്തിയെ കുറിച്ചുള്ള ആധുനിക സങ്കല്‍പത്തില്‍ പരസ്പരാശ്രിതത്വം ഇല്ല എന്നതിനാല്‍ അത് അപൂര്‍ണമാണെന്നും അതിനെ കൂടി ഉള്‍കൊള്ളുന്ന ആശയധാരകള്‍ ഉയര്‍ന്ന് വരണമെന്നും അദ്ദേഹം വാദിക്കുന്നു. ആശ്രയത്വം എന്ന പദം സ്വാശ്രയത്വം എന്ന ലിബറല്‍ വാക്കിന്റെ നേര്‍ വിപരീതമായി ഉപയോഗിക്കപ്പെടുന്നത് കൊണ്ടും പരസ്പരാശ്രിത്വംത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തത് കൊണ്ടും ഈ പദപ്രയോഗം ഷെയ്ക്‌സ്പിയര്‍ നിരാകരിക്കുന്നു. ആശ്രിതത്വം എന്ന പദത്തിന് പകരം പരസ്പരാശ്രയത്വം എന്ന പദമുപയോഗിക്കണമെന്നും അദ്ദേഹം പറയുന്നു.

സ്വയാധികാരത്തെ കൃത്യമായി മനസ്സിലാക്കണമെങ്കില്‍ മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളെ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന് പറയുന്ന ഡയന മെയ്‌വസിനെ പോലെയുള്ള റിലേഷനല്‍ ഓട്ടോണമിയുടെ വക്താക്കള്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ആപേക്ഷിക സ്വയാധികാരം (റിലേഷനല്‍ ഓട്ടോണമി) എന്ന ആശയം ഉ.രുന്നത് തന്നെ സ്വയാധികാരത്തെ സ്വാശ്രയത്വം, സ്വയം തീരുമാനമെടുക്കല്‍, മറ്റുള്ളവരുടെ ഇടപെടലുകളില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട് മനസ്സിലാക്കുന്ന മുഖ്യധാരാ സങ്കല്‍പത്തിന് വിമര്‍ശനമായാണ്. ഓട്ടോണമിയെ കേവലം വ്യക്തി കേന്ദ്രിതമായി കാണുന്നതിന് പകരം, നിരവധി വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരു സാമൂഹ്യ സാംസ്‌കാരിക വ്യവസ്ഥിതിയുടെ ഭാഗമായാണ് നിരീക്ഷിക്കേണ്ടത്. അഥവാ, മറ്റുള്ളവരുടെ ഇടപെടലുകളില്‍ നിന്നും ഇതര തടസ്സങ്ങളില്‍ നിന്നും മുക്തമായ ഒരു തരം സ്വാതന്ത്ര്യം മാത്രം ഓട്ടോണമിയായി നിര്‍വ്വചിക്കുന്നതിന് പകരം, റിലേഷനല്‍ വീക്ഷണമനുസരിച്ച് സ്വയാധികാരം എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് മനുഷ്യന്റെ ദൈനംദിന ജീവിതാനുഭവങ്ങള്‍, ജീവിത സാഹചര്യങ്ങള്‍ എന്നിവയെ കൂടി അടിസ്ഥാനപ്പെടുത്തിയാണ്.
സ്വയാധികാരത്തെ കൃത്യമായി മനസ്സിലാക്കണമെങ്കില്‍ മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളെ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പറയുന്ന ഡയാന മെയ്‌വസിനെ പോലെയുള്ള റിലേഷനല്‍ ഓട്ടോണമിയുടെ വക്താക്കള്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ആപേക്ഷിക സ്വയാധികാരം (റിലേഷനല്‍ ഓട്ടോണമി) എന്ന ആശയം ഉയരുന്നത് തന്നെ സ്വയാധികാരത്തെ സ്വാശ്രയത്വം, സ്വയം തീരുമാനമെടുക്കല്‍, മറ്റുള്ളവരുടെ ഇടപെടലുകളില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട് മനസ്സിലാക്കുന്ന മുഖ്യധാരാ സങ്കല്‍പത്തിന് വിമര്‍ശനമായാണ്. ഓട്ടോണമിയെ കേവലം വ്യക്തി കേന്ദ്രിതമായി കാണുന്നതിന് പകരം, നിരവധി വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരു സാമൂഹ്യ സാംസ്‌കാരിക വ്യവസ്ഥിതിയുടെ ഭാഗമായാണ് നിരീക്ഷിക്കേണ്ടത്. അഥവാ, മറ്റുള്ളവരുടെ ഇടപെടലുകളില്‍ നിന്നും ഇതര തടസ്സങ്ങളില്‍ നിന്നും മുക്തമായ ഒരു തരം സ്വാതന്ത്ര്യം മാത്രം ഓട്ടോണമിയായി നിര്‍വ്വചിക്കുന്നതിന് പകരം, റിലേഷനല്‍ വീക്ഷണമനുസരിച്ച് സ്വയാധികാരം എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് മനുഷ്യന്റെ ദൈനംദിന ജീവിതാനുഭവങ്ങള്‍, ജീവിത സാഹചര്യങ്ങള്‍ എന്നിവയെ കൂടി അടിസ്ഥാനപ്പെടുത്തിയാണ്.

സൈക്കോളജിക്കലും എത്‌നോഗ്രഫിക്കലുമായ ടൂളുകള്‍ ഉപയോഗിച്ച് മനുഷ്യത്മാവിനെ, ക്ഷണം, അന്വേഷണം, പോരാട്ടം, മുന്നേറ്റം, മടക്കം എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളിലായി തരംതിരിക്കുന്നുണ്ട് മൂഡിയും കരോലും. ഇതിലെ അഞ്ചാമത്തെ ഘട്ടത്തില്‍ മനുഷ്യന്‍ സ്വാര്‍ത്ഥതയില്‍ നിന്ന് മാറി പരസഹായത്തില്‍ സന്തോഷം കണ്ടെത്തുന്നു. വളര്‍ച്ചയുടെ അഞ്ചാം ഘട്ടത്തിലെത്തുന്നതോടെ ‘സെല്‍ഫി’നെ തകര്‍ക്കുകയും തങ്ങള്‍ വലിയൊരു പ്രപഞ്ചത്തിന്റെ ഭാഗമായ പരസ്പരാശ്രിത ഘടകങ്ങളാണെന്നും മറ്റുള്ളവര്‍ക്ക വേണ്ടി ജീവിക്കുന്നതിലാണ് സന്തോഷവും സ്വാതന്ത്രവും ലഭിക്കുന്നതെന്നും അവര്‍ മനസ്സിലാക്കുന്നു.

ഇതിനോട് സമാനമായിത്തന്നെ ടോണ്‍സ്റ്റാമിന്റെ ജെറോട്രാന്‍സ്സെന്‍ഡന്‍സ് തിയറി മുന്നോട്ടുവെക്കുന്നത് വാര്‍ദ്ധക്യത്തിലെത്തുന്നതോടെ മനുഷ്യന്‍ ലോകത്തെക്കുറിച്ചുള്ള തന്റെ ഭൗതിക കാഴ്ച്ചകളില്‍ നിന്ന് ഭൗതികാനുഭവ സീമകള്‍ക്ക് അതീതമായ ഒരു അവസ്ഥാവിശേഷത്തിലെത്തിച്ചേരുന്നു എന്നാണ്. ഈ മാറ്റം പ്രധാനമായും കോസ്മിക്, സെല്‍ഫ്, സാമൂഹികവൈയക്തികം എന്നീ മൂന്ന് ഡിമന്‍ഷനുകളിലാണ് സംഭവിക്കുന്നത്. സെല്‍ഫ് ഡിമന്‍ഷന്‍ നടക്കുന്ന മാറ്റങ്ങളെ അപഗ്രഥിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിക്കുന്നത് വാര്‍ദ്ധക്യത്തിലെത്തിയ ഒരു വ്യക്തി തന്റെ നിലനില്‍പ്പ് ഈ ലോകത്തിന് അനിവാര്യമല്ലെന്ന ഒരു ബോധത്തില്‍ എത്തിച്ചേരുകയും തുടര്‍ന്ന് സ്വന്തത്തേയും സ്വശരീരത്തേയും അതിജീവിച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഈ മാറ്റങ്ങളെല്ലാം പരാശ്രയത്വമെന്ന മനുഷ്യ പ്രകൃതിയുടെ അടിസ്ഥാന സ്വഭാവത്തോട് താദാത്മ്യം പ്രാപിക്കുന്നതായി കാണാവുന്നതാണ്. ചുരുക്കത്തില്‍ മാനുഷിക ബന്ധങ്ങള്‍ പരാശ്രയത്വത്തിന് അര്‍ഹിക്കുന്ന പരിഗണന കൊടുക്കാതെയും അതിനെ സ്വയാധികാരത്തിന് പുറത്ത് നിര്‍ത്തുകയും ചെയ്യുന്ന ലിബറലിസ്റ്റ് ആശയങ്ങള്‍ നിരവധി കാരണങ്ങളാല്‍ വിമര്‍ശന വിധേയമായിട്ടുണ്ട്.

ശക്തരും ബലഹീനരും: ഇസ്്ലാമിക മാനം

ഈ ചര്‍ച്ചകള്‍ക്ക് പുറമെ, ഒരു വിശ്വമതം എന്ന നിലയില്‍ ഇസ്്‌ലാം എങ്ങനെ സ്വാശ്രയത്വം, ശക്തി, കഴിവ് എന്നിവയെ കാണുന്നു എന്നുള്ളതും പരിശോധിക്കപ്പെടേണ്ടതാണ്. ഭിന്നശേഷിയേയും വാര്‍ധക്യത്തെയും ഇസ്്‌ലാമിക പ്രമാണങ്ങള്‍ എങ്ങനെ നോക്കി കാണുന്നു, ഇസ്്‌ലാമിന്റെ വിശാല ഫ്രെയ്മിനുള്ളില്‍ ഇവക്കുള്ള സ്ഥാനമെന്ത് എന്നുള്ളതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

സ്വാശ്രയത്വത്തെ കുറിച്ചുള്ള ലിബറലിസ്റ്റ് കാഴ്ച്ചപ്പാടിന് വിരുദ്ധമായി മനുഷ്യര്‍ (സൃഷ്ടികള്‍ പൊതുവെയും) അശക്തരും ബലഹീനരുമാണെന്നാണ ഇസ്്്‌ലാമിക പക്ഷം. ലിബറിസ്റ്റേതര പരസ്പരാശ്രയമെന്ന ആശയത്തോട് കൂടുതല്‍ പൊരുത്തപ്പെടുന്ന കാഴ്ച്ചപ്പാടാണിത്. മനുഷ്യര്‍ അശക്തരാണെന്ന് മാത്രമല്ല, അവര്‍ സൃഷ്ടിക്കപ്പെട്ടത് പോലും ബലഹീനതയില്‍ നിന്നാണെന്ന് വിശുദ്ധ ഖുര്‍ആനിലെ പല സൂക്തങ്ങളും വ്യക്തമാക്കുന്നുണ്ട്.
അല്ലാഹു പറയുന്നു: ‘ദുര്‍ബലാവസ്ഥയില്‍ നിന്ന് നിങ്ങളെ പടച്ചവനാണ് അല്ലാഹു. പിന്നീട്, ദുര്‍ബലാവസ്ഥക്ക് ശേഷം ശക്തിയുണ്ടാക്കുകയും തദനന്തരം ശക്തിക്ഷയവും നരയുമുണ്ടാക്കുകയും ചെയ്തു. താനുദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. സൂക്ഷമജ്ഞനും സര്‍വ്വ ശക്തനുമത്രെ അവന്‍ (30:54), അല്ലാഹുവിന്റെ ആഗ്രഹം നിങ്ങള്‍ക്ക് ഭാരം ലഘൂകരിക്കണമെന്നാണ്. ദുര്‍ബലനായാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.’ (4:28), അല്ലാഹു നിങ്ങള്‍ക്ക് ലഘൂകരിക്കുകയും നിങ്ങളില്‍ ദൗര്‍ബല്യമുണ്ടെന്നവന്‍ കണ്ടറിയുകയും ചെയ്തിരിക്കുന്നു(8:66). ഈ ആയത്തിലെ അശക്തത (ദുഅ്ഫ്) എന്നത് കൊണ്ടുള്ള ഉദ്ദേശ്യം മനുഷ്യശരീരത്തിന്റെ ദൗര്‍ബല്യമാണെന്നാണ് ആദ്യകാല ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ഹസനുല്‍ ബസ്വരിയുടെ അഭിപ്രായം.
മനുഷ്യശരീരത്തിന്റെ ദൗര്‍ബല്യത്തെ സംബന്ധിച്ച് ഇനിയും ഒരുപാട് സൂക്തങ്ങള്‍ കാണാന്‍ സാധിക്കും. മനുഷ്യ ശരീരം ആകെ തന്നെ ബലഹീനമാണെന്നാണ് വിശുദ്ധ ഖുര്‍ആന്റെ ഭാഷ്യം. മനുഷ്യന്റെ ജന്മത്തെ കുറിച്ച് തന്നെ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: ഇന്ദ്രിയ കണത്തില്‍ നിന്ന് അല്ലാഹു അവനെ സൃഷ്ടിക്കുകയും വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.'(80:19), ഒരു നിസാര വെള്ളത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലയോ?’ (77:20)

രണ്ടാമതായി, മനുഷ്യന്റെ മാനസിക ദൗര്‍ബല്യത്തെയും അശക്തതയെയും സംബന്ധിച്ച് അല്ലാഹു പറയുന്നു: തീര്‍ച്ചയായും മനുഷ്യന്‍ അക്ഷമനായാണ് സൃഷ്ടിക്കപ്പെട്ടത്.’ (70:19) മനുഷ്യന്‍ സ്വന്തം മാനസീകാവസ്ഥ നിയന്ത്രിക്കാന്‍ പോലും അശക്തനാണെന്ന് ഈ സൂക്തം വെളിപ്പെടുത്തുന്നു.
മൂന്നാമതായി, മനുഷ്യന്റെ ജന്മസിദ്ധമായ ബുദ്ധിയെയും പരിതി നിശ്ചയിക്കപ്പെട്ട ജ്ഞാനത്തെയും കുറിച്ചുള്ള സൂക്തങ്ങളാണിനി: മനുഷ്യന് ജ്ഞാനത്തില്‍ നിന്ന് അല്‍പം മാത്രമേ നല്‍കിയിട്ടുള്ളൂ (17:85), മനുഷ്യന്റെ ജ്ഞാനം വളരെ പരിമിതമാണ്. അല്ലാഹു പറയുന്നു: ‘ താന്‍ അടുത്ത നിമിഷം എന്താണ് ചെയ്യുക എന്നും ഏത് നാട്ടിലാണ് മരിക്കുക എന്നും ഒരാള്‍ക്കുമറിയില്ല.’ (31:34)

മനുഷ്യന്റെ അശക്തതയെ കുറിച്ച് നിരവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ മാനസിക, ബൗദ്ധിക, സാമൂഹിക, സാമ്പത്തിക രംഗത്തെ അശക്തതകളെ കുറിച്ച് പ്രത്യേകം പറയുന്ന ഹദീസുകളും അക്കൂട്ടത്തില്‍ കാണാന്‍ സാധിക്കും. ബുഖാരി ഉദ്ദരിക്കുന്നു: പ്രവാചകര്‍ പതിവായി ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു; അല്ലാഹുവെ, കഴിഞ്ഞ കാലത്തെ കുറിച്ചുള്ള അസ്വസ്ഥതകളില്‍ നിന്നും ഭാവിയെ കുറിച്ചുള്ള ആതികളില്‍ നിന്നും ബലഹീനതയില്‍ നിന്നും ആലസ്യത്തില്‍ നിന്നും അധീരതയില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും കടം കേറുന്നതില്‍ നിന്നും മറ്റു മനുഷ്യര്‍ക്ക് കീഴൊതുങ്ങുന്നതില്‍ നിന്നും നിന്നോട് ഞാന്‍ കാവല്‍ തേടുന്നു.

ത്വബ്‌റാനി ഉദ്ദരിക്കുന്നു: പ്രവാചകന്‍ പതിവായി ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: അല്ലാഹുവെ, എന്റെ ബലഹീനതയെ കുറിച്ചും, വിഭവങ്ങളുടെ ദൗര്‍ലഭ്യതയെ കുറിച്ചും ജനങ്ങളാല്‍ ഞാന്‍ പരിഹാസ്യനാകുന്നതിനെ കുറിച്ചും നിന്നോട് മാത്രം ഞാന്‍ ആവലാതിപ്പെടുന്നു.

മേല്‍ ഉദ്ദരിക്കപ്പെട്ട സൂക്തങ്ങളും ഹദീസുകളും മനുഷ്യന്റെ അടിസ്ഥാന ബലഹീനതയെ അംഗീകരിക്കുക മാത്രമല്ല, അതിനെ സ്ഥാപിക്കുക കൂടി ചെയ്യുകയാണ്. ഈ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കല്‍ അല്ലാഹുവിന്റെ മുമ്പില്‍ മനുഷ്യന്‍ കാണിക്കുന്ന ഏറ്റവും മികച്ച താഴ്മയും വിധേയത്വവുമാണ്. താന്‍ സ്വയം ബലഹീനനാണെന്ന സ്വയം ബോധ്യപ്പെടലും അംഗീകരിക്കലും ബൗദ്ധികമായ പിന്നോക്കമായോ അപകര്‍ഷകതയായോ ഖുര്‍ആന്‍ മഅവതരിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, അതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന് മുന്നിലല്ലാതെ ഒരാള്‍ തന്റെ ദൗര്‍ബല്യത്തെയോ അവശതയെയോ പ്രദര്‍ശിപ്പിക്കരുതെന്നും നിര്‍ദ്ദേശിക്കുന്നു. ഇതിലേക്ക് ചൂണ്ടുന്ന നിരവധി ഉദാഹരണങ്ങള്‍ കാണാം.

അല്ലാഹുവിന് മുമ്പില്‍ തന്റെ ബലഹീനതയെ കുറിച്ച് ആവാലാതിപ്പെടുന്ന പ്രവാചകരെ അത്യുന്നതനെന്നും സമ്പൂര്‍ണനെന്നും അല്ലാഹു വിശേഷിപ്പിക്കുന്നുണ്ട്. നിശ്ചയം നിങ്ങള്‍ വിശുദ്ധമായ പൃകൃതക്കാരനും ഉന്നതനായ ധാര്‍മിക സ്വഭാവക്കാരനുമാണ് (68:4). നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ അത്യുത്തമായ മാതൃകയുണ്ട് (33:21). മുഹമ്മദ് നബിയെ പോലെ തന്നെ എല്ലാ പ്രവാചകരും തങ്ങളുടെ ദൗര്‍ബല്യത്തെ കുറിച്ച് അല്ലാഹുവിന് സമക്ഷം ഏറ്റു പറയുന്നതായി കാണാം. ഉദാഹരണത്തിന് സകരിയ്യാ നബി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നത്: ”എന്റെ നാഥാ! എന്റെ എല്ലുകള്‍ ദുര്‍ബലമായിരിക്കുന്നു. എന്റെ തല നരച്ചു തിളങ്ങുന്നതുമായിരിക്കുന്നു. നാഥാ; ഞാന്‍ നിന്നോട് പ്രാര്‍ഥിച്ചതൊന്നും നടക്കാതിരുന്നിട്ടില്ല’ എന്നാണ്. അദ്ദേഹത്തിന്റെ ബലഹീനതകള്‍ ഉണ്ടായിരിക്കെ തന്നെ ഉന്നതനായ പ്രവാചകരും സത്യവിശ്വാസികള്‍ക്ക് മാതൃകയുമാണ് സകരിയ്യാ നബി ഖുര്‍ആനില്‍.

അടിസ്ഥാനപരമായി മനുഷ്യനില്‍ ഉള്‍ചേര്‍ന്നിട്ടുള്ള ദൗര്‍ബല്യങ്ങളെ രണ്ടാം കിടയായി കാണുന്നതിന് പകരം അതിനെ ഒരു അനിവാര്യസത്യമായിക്കണ്ട് അല്ലാഹുവിന് മുന്നില്‍ സ്വന്തത്തെ സമര്‍പ്പിക്കാനാണ് ഇസ്്‌ലാം ആവശ്യപ്പെടുന്നത്. അത്‌കൊണ്ട് ഇസ്്‌ലാമിക വീക്ഷണത്തില്‍ ഡിസബിലിറ്റി-അബിലിറ്റി എന്നീ ദ്വന്ദങ്ങളെ ശാരീരിക പ്രാപ്തിയുടെ അഭാവമോ പ്രഭാവമോ ആയല്ല മനസ്സിലാക്കുന്നത്; മറിച്ച് ആത്യന്തികമായ മനുഷ്യന്റെ ബലഹീനതയെ ഉള്‍കൊള്ളലാണ് ഏറ്റവും വലിയ അബിലിറ്റിയായി ഇസ്്‌ലാം പരിചയപ്പെടുത്തുന്നത്.

എന്നാല്‍ അതോടൊപ്പം തന്നെ ഈയൊരു യാഥാര്‍ത്ഥ്യത്തെ ഉള്‍കൊള്ളാതെ തങ്ങള്‍ പരിപൂര്‍ണരാണെന്ന് അജ്ഞത നടിക്കുന്നവരെയാണ് ഖുര്‍ആന്‍ വൈകല്യം ബാധിച്ചവരായി അവതരിപ്പിക്കുന്നത്. ‘സത്യനിഷേധികളുടെ ഉപമ വിളിയും തെളിയുമല്ലാതൊന്നും കേള്‍ക്കാത്ത കാലികളോട് ഒച്ചയിടുന്നവനെ പോലെയാണ്. അവര്‍ ബധിരരും മൂകരും കുരുടരുമാണ്. അവരൊന്നും ആലോചിച്ചറിയുന്നില്ല.’ (2:171). ഈ വചനപ്രകാരം ശാരീരികമായും മാനസികമായും സാമൂഹികമായും യാതൊരു അവശതകളുമില്ലാത്ത ആരോഗ്യവാനാണെങ്കില്‍ പോലും ദൈവത്തിന് മുമ്പിലെ തന്റെ അടിസ്ഥാന ബലഹീനതയെ അംഗീകരിക്കാത്തവരാണ് യഥാര്‍ത്ഥ ബലഹീനര്‍. ഇതെ പോലെ ബധിരരായും അന്ധരായും ഹൃദയ രോഗം ബാധിച്ചവരായും ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന മറ്റൊരു വര്‍ഗം കപടവിശ്വാസികളാണ്. (2:10, 2:18).

മനുഷ്യരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ കഴിവ് കേടിനെയല്ല ഇസ്്‌ലാം ബലഹീനതയായി കാണുന്നത്. ഇസ്്‌ലാമിന്റെ കാഴ്ച്ചപ്പാടില്‍ മനുഷ്യരുടെ അനിവാര്യ പൃകൃതിയാണ് ബലഹീനതയെന്നും അത് ഓരോരുത്തരിലും വ്യത്യസ്ഥ രീതികളാണെന്നും ഇപ്പോഴുള്ള ശാരീരിക മാനസിക ആരോഗ്യം അല്ലാഹു നല്‍കിയ നൈമിഷിക സൗഭാഗ്യം മാത്രമാണെന്നും ഇസ്്‌ലാം പറയുന്നു. ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ അന്ധരും ബധിരരും മൂകരും മനോരോഗം ബാധിച്ചവരുമാണെന്നാണ് ഖുര്‍ആനിക ഭാഷ്യം.

വാര്‍ധക്യം, അംഗീകാരം, സമൂഹം

ശക്തി-അശക്തി എന്നിവയെ കുറിച്ച് ഇസ്്‌ലാം മുന്നോട്ട് വെക്കുന്ന ഈ സങ്കല്‍പത്തിന്റെ പരിപ്രേക്ഷ്യത്തിലാണ് വാര്‍ധക്യത്തെയും മനസ്സിലാക്കേണ്ടത്. മനുഷ്യ ജീവിതത്തിലെ ബലഹീനതയുടെ പല ഘട്ടങ്ങളിലൊന്നായാണ് ഇസ്്‌ലാം വാര്‍ധക്യത്തെയും നോക്കിക്കാണുന്നത്. ‘നന്നെ ദുര്‍ബലാവസ്ഥയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയത് അല്ലാഹുവാണ്. പിന്നീട് ആ ദുര്‍ബലാവസ്ഥക്കുശേഷം അവന്‍ നിങ്ങള്‍ക്ക് കരുത്തേകി. പിന്നെ ആ കരുത്തിനുശേഷം ദൗര്‍ബല്യവും നരയും ഉണ്ടാക്കി. അവന്‍ താനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ സകലതും അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും.’ (30:54). സമാനമായ ആശയത്തിലുള്ള മറ്റു സൂക്തങ്ങളും ഹദീസുകളും നമുക്ക് കാണാവുന്നതാണ്.

‘മണ്ണില്‍ നിന്നും, പിന്നെ ബീജകണത്തില്‍ നിന്നും, പിന്നെ ഭ്രൂണത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത് അവനാകുന്നു. പിന്നീട് ഒരു ശിശുവായി നിങ്ങളെ അവന്‍ പുറത്തു കൊണ്ട് വരുന്നു. പിന്നീട് നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണശക്തി പ്രാപിക്കുവാനും പിന്നീട് നിങ്ങള്‍ വൃദ്ധരായിത്തീരുവാനും വേണ്ടി. നിങ്ങളില്‍ ചിലര്‍ മുമ്പേതന്നെ മരണമടയുന്നു. നിര്‍ണിതമായ ഒരു അവധിയില്‍ നിങ്ങള്‍ എത്തിച്ചേരുവാനും നിങ്ങള്‍ ഒരു വേള ചിന്തിക്കുന്നതിനും വേണ്ടി.’ (40:67). പ്രവാചക അധ്യാപനങ്ങളിലും സമാനമായവ കാണാം. പ്രവാചകര്‍ പറയുന്നു: ‘മനുഷ്യന്‍ അനേകം ദുരിതങ്ങള്‍ കൊണ്ട് മൂടപ്പെട്ടവനാണ്. അവ അവസാനിക്കുമ്പോള്‍ വാര്‍ധക്യം ബാധിക്കുകയും മരിക്കുകയും ചെയ്യുന്നു (തിര്‍മിദി).
വാര്‍ധക്യത്തെ മനുഷ്യ ജീവിതത്തിന്റെ ഒരു സാധാരണ പ്രതിഭാസമായി കാണുന്ന ഇസ്്‌ലാം അതിനെ സാമൂഹിക പുറന്തള്ളലിന്റെ ഭാഗമായി മനസ്സിലാക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. മാത്രമല്ല, കുടുംബ ബന്ധങ്ങള്‍ക്കും സാമൂഹിക ഉത്തരവാദിത്വങ്ങള്‍ക്കും വലിയ വില കല്‍പിക്കുന്ന ഇസ്്‌ലാം വൃദ്ധരെ പരിചരിക്കുന്നത് സാമൂഹിക ബാധ്യതയാണെന്നതോടൊപ്പം തന്നെ, ആത്മീയതുടെ ഭാഗമായാണ് കാണുന്നത്. വൃദ്ധരായ മാതാപിതാക്കളെ മക്കള്‍ സംരക്ഷിക്കേണ്ട വിധമാണ് തഴെ സൂക്തം വിശദീകരിക്കുന്നത്: നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് ‘ഛെ’ എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക.’
”അവരിരുവരും പറഞ്ഞു: ”ആ ഇടയന്മാര്‍ അവരുടെ ആടുകളെ തിരിച്ചുകൊണ്ടുപോകുംവരെ ഞങ്ങള്‍ക്ക് വെള്ളം കുടിപ്പിക്കാനാവില്ല. ഞങ്ങളുടെ പിതാവാണെങ്കില്‍ അവശനായ ഒരു വൃദ്ധനാണ്.” എന്ന മൂസാ നബി(അ)മും ശുഐബ് നബി(അ)മിന്റെ പെണ്‍മക്കളും തമ്മിലുള്ള സംഭാഷണം വിവരിക്കുന്നതിലൂടെ ഖുര്‍ആന്‍ ഈയൊരു സാമൂഹ്യ ബാധ്യതയില്‍ സ്ത്രീകള്‍ക്കും ഏറെ പങ്കുണ്ടെന്ന് പറഞ്ഞുവെക്കുന്നു. ഇത് രണ്ട് ഘടകങ്ങളിലേക്ക് സൂചിപ്പിക്കുന്നു: പ്രവാചകനായ പിതാവ് തന്റെ വാര്‍ധക്യ കാലത്ത് മക്കളെ ആശ്രയിച്ചിരുന്നു, പെണ്‍മക്കള്‍ തങ്ങളുടെ പിതാവിനെ പരിചരിക്കുക എന്നത് മതം നിഷ്‌കര്‍ഷിക്കുന്ന ഒരു സാമൂഹിക ബാധ്യതയായി മനസ്സിലാക്കിയിരുന്നു.

ഇസ്്‌ലാം നിഷ്‌കര്‍ഷിക്കുന്ന സാമൂഹിക ഉത്തരവാദിത്വങ്ങളുടെ ആകെത്തുക ഈ വചനത്തില്‍ നിന്ന് സംഗ്രഹിച്ചെടുക്കാവുന്നതാണ്. വൃദ്ധരെ സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്തി പുറന്തള്ളുന്നതിന് പകരം വാര്‍ധക്യം ബഹുമാനമര്‍ഹിക്കുന്ന ഒരു ശാരീരിക-മാനസിക അവസ്ഥയാണെന്നു ദര്‍ശിക്കുന്ന ഇസ്ലാം വാര്‍ധക്യ ബാധിതരെ ബഹുമാനിക്കാത്തവരെ ശക്തമായ ഭാഷയില്‍ താക്കീത് ചെയ്യുന്നു.
‘നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല.’ (4:36).

സാമൂഹികമായി നിര്‍വ്വഹിക്കേണ്ട ദൈനംദിന ആരാധനാ കര്‍മ്മങ്ങളില്‍ പോലും ശാരീരിക അവശതകളനുഭവിക്കുന്നവര്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ ആരാധനകളെ ദീര്‍ഘിപ്പിക്കരുതെന്നും വയസ്സില്‍ ചെറുപ്പമുള്ളവരാണ് വലിയവരോട് സലാം പറയേണ്ടതെന്നും ഇസ്്‌ലാം ആവശ്യപ്പെടുന്നു. പരാശ്രയത്വത്തിനും സാമൂഹിക ബന്ധങ്ങള്‍ക്കും ഇസ്ലാം എത്രമേല്‍ വിലകല്‍പ്പിക്കുന്നു എന്ന് ഇവിടെ മനസ്സിലാക്കാവുന്നതാണ്. ശാരീരിക അവശതകള്‍, വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍, പ്രത്യുല്‍പാദന ശേഷിക്കുറവ്, തുടങ്ങി ഡിസബിലിറ്റിയുടെ ഗണത്തില്‍ പൊതുവേ ഉള്‍പ്പെടുത്താറുള്ള എല്ലാ പ്രതിബന്ധങ്ങളെയും ഇസ്ലാം സാധാരണ മാനുഷിക പ്രശ്‌നങ്ങളായാണ് അവതരിപ്പിക്കുന്നത്.

എന്നിരുന്നാലും മനുഷ്യബുദ്ധിക്ക് പൂര്‍ണ്ണമായും തകരാര്‍ സംഭവിക്കുന്ന ഏറെ ഭീതിതമായ വാര്‍ദ്ധക്യസഹജ രോഗങ്ങളില്‍ നിന്ന് കാവല്‍ ചോദിക്കാനും പ്രവാചകന്‍(സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍, ഡിസബിലിറ്റി, വാര്‍ധക്യം എന്നിവയെ ഏറെ ക്രിയാത്മകമായി സമീപിക്കുകയും, അത് അടിസ്ഥാനപരമായി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ മനുഷ്യരിലും ദൃശ്യമാണെന്ന് വാദിക്കുകയും ചെയ്യുന്നു. പരസ്പരാശ്രിതത്വത്തെ പ്രോത്സാഹിപ്പിക്കുകയും അത് സാമൂഹിക ഉത്തരവാദിത്വവും ബാധ്യതയുമായി നിയമവല്‍കരണം നടത്തുകയും വിശാലമായ ഒരു ആത്മീയ തലം അതിലേക്ക്് ഉള്‍പെടുത്തുകയും ചെയ്ത് ശ്രദ്ധേയമായ ദര്‍ശനമാണ് ഇക്കാര്യത്തില്‍ ഇസ്്‌ലാം മുന്നോട്ട് വെക്കുന്നത്.

അസ്ലം ഹുദവി കുന്നത്തില്‍

അസോ. പ്രൊഫസര്‍, മൗലാനാ ആസാദ് ഉര്‍ദു യൂനിവേഴ്‌സിറ്റി

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.