Thelicham

ഖുര്‍ആന്‍ വായനയും വിവര്‍ത്തനവും- പാശ്ചാത്യരുടെ നോട്ടങ്ങള്‍

quran

വിവര്‍ത്തനത്തില്‍ അവിശ്വാസത്തിന്റേതായ ഒരു ഘടകമുണ്ട്. വിവര്‍ത്തനത്തില്‍ നഷ്ടമാകുന്നതെന്താണോ അതാണു കവിത എന്ന പറച്ചില്‍ അങ്ങനെ സംഭവിക്കുന്നതാണ്. ചില കൃതികള്‍ വിവര്‍ത്തനത്തിനു വഴങ്ങുന്നവയല്ലെന്ന് നാം സാഹിത്യത്തില്‍ നിരന്തരം കേള്‍ക്കാറുണ്ട്.  ഖുര്‍ആന്‍ വിവര്‍ത്തനത്തിന്റെ ചരിത്രമെടുത്താല്‍ സങ്കീര്‍ണമായ ഒട്ടേറെ ഘടകങ്ങള്‍ കാണാം. ഇസ്‌ലാം വിമര്‍ശനത്തിന്റെ ഭാഗമായാണ് പാശ്ചാത്യ ലോകത്ത് ആദ്യ വിവര്‍ത്തനങ്ങളുണ്ടായത്. കുരിശുയുദ്ധത്തിന്റെയും കോളനിവാഴ്ചയുടെയും ക്രിസ്തുമത പ്രചാരണങ്ങളുടെയും കലുഷിതമായ ചരിത്രം വിവര്‍ത്തന ചരിത്രത്തിന്റെ പശ്ചാത്തലത്തിലുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഖുര്‍ആന്‍ ഇംഗ്ലിഷ് വിവര്‍ത്തനങ്ങളിലേറെയും ഇന്ത്യയില്‍നിന്നായിരുന്നു. അതാകട്ടെ ഇസ്‌ലാമിനെ ഇംഗ്ലിഷ് നാഗരികതയ്ക്കു മുന്നില്‍ നല്ല വെളിച്ചത്തില്‍ അവതരിപ്പിക്കാനുള്ള വലിയ ദൗത്യങ്ങളുടെ ഭാഗമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ഖുര്‍ആനിലുള്ള താല്‍പര്യം പൊടുന്നനെ ലോകമെമ്പാടും വര്‍ധിച്ചതാകട്ടെ ന്യൂയോര്‍ക്കിലെ ഭീകരാക്രമണങ്ങളെത്തുടര്‍ന്നും!    വിവര്‍ത്തനത്തില്‍ അവിശ്വാസത്തിന്റേതായ ഒരു ഘടകമുണ്ട്. വിവര്‍ത്തനത്തില്‍ നഷ്ടമാകുന്നതെന്താണോ അതാണു കവിത എന്ന പറച്ചില്‍ അങ്ങനെ സംഭവിക്കുന്നതാണ്. ചില കൃതികള്‍ വിവര്‍ത്തനത്തിനു വഴങ്ങുന്നവയല്ലെന്ന് നാം സാഹിത്യത്തില്‍ നിരന്തരം കേള്‍ക്കാറുണ്ട്.  ഖുര്‍ആന്‍ വിവര്‍ത്തനത്തിന്റെ ചരിത്രമെടുത്താല്‍ സങ്കീര്‍ണമായ ഒട്ടേറെ ഘടകങ്ങള്‍ കാണാം. ഇസ്‌ലാം വിമര്‍ശനത്തിന്റെ ഭാഗമായാണ് പാശ്ചാത്യ ലോകത്ത് ആദ്യ വിവര്‍ത്തനങ്ങളുണ്ടായത്. കുരിശുയുദ്ധത്തിന്റെയും കോളനിവാഴ്ചയുടെയും ക്രിസ്തുമത പ്രചാരണങ്ങളുടെയും കലുഷിതമായ ചരിത്രം വിവര്‍ത്തന ചരിത്രത്തിന്റെ പശ്ചാത്തലത്തിലുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഖുര്‍ആന്‍ ഇംഗ്ലിഷ് വിവര്‍ത്തനങ്ങളിലേറെയും ഇന്ത്യയില്‍നിന്നായിരുന്നു. അതാകട്ടെ ഇസ്‌ലാമിനെ ഇംഗ്ലിഷ് നാഗരികതയ്ക്കു മുന്നില്‍ നല്ല വെളിച്ചത്തില്‍ അവതരിപ്പിക്കാനുള്ള വലിയ ദൗത്യങ്ങളുടെ ഭാഗമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ഖുര്‍ആനിലുള്ള താല്‍പര്യം പൊടുന്നനെ ലോകമെമ്പാടും വര്‍ധിച്ചതാകട്ടെ ന്യൂയോര്‍ക്കിലെ ഭീകരാക്രമണങ്ങളെത്തുടര്‍ന്നും!   ഖുര്‍ആന്‍ പരിഭാഷ പ്രോബഌമാറ്റിക് ആകുന്നത് ഇതുമൂലമാണ്. ഇന്നത്തെ കാലത്ത് ഇതിലെല്ലാം ആഴത്തിലുള്ള രാഷ്ട്രീയവുമുണ്ട്.  സമീപകാലത്ത് ഖുര്‍ആന്‍ ഇംഗ്ലിഷ് പരിഭാഷകളെ സംബന്ധിച്ച ചില പഠനങ്ങള്‍ ശ്രദ്ധിക്കുകയുണ്ടായി. വിശുദ്ധ ഖുര്‍ ആന്‍ ഇംഗ്ലിഷിലേക്കു വരുമ്പോള്‍ ‘കൊറാന്‍’ (The Koran)  ആകുന്നതു മുതല്‍ പരിഭാഷയുടെ പ്രശ്‌നങ്ങള്‍, അകല്‍ച്ചകള്‍ ആരംഭിക്കുന്നു.  പരിഭാഷകളെ മതപണ്ഡിതരിലെ വലിയൊരു വിഭാഗം വിശുദ്ധ ഖുര്‍ആന്‍ ആയിട്ടല്ല, ഖുര്‍ആന്‍ വ്യാഖ്യാനമായിട്ടാണു പരിഗണിക്കുക. മലയാളത്തില്‍ ഖുര്‍ആന്‍വിവര്‍ത്തനങ്ങളിലെല്ലാം വ്യാഖ്യാനം എന്ന തലക്കെട്ടോടെയാണ് ഇറങ്ങിയിട്ടുള്ളത്.  ഖുര്‍ആന്‍ വിവര്‍ത്തനാതീതമാണെന്ന കാഴ്ചപ്പാട് ആദ്യകാലം മുതല്‍ക്കേ മുസ്‌ലിം ലോകത്തു ശക്തമായിരുന്നു. ഖുര്‍ആനില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്, ദൈവവചനങ്ങള്‍ അറബിക്കിലാണ് ഇറക്കപ്പെട്ടിരിക്കുന്നതെന്ന്. സ്വാഭാവികമായും അറബിക്കിന് മതത്തില്‍ പരമസ്ഥാനമുണ്ടായി. മറ്റെല്ലാ ഭാഷകള്‍ക്കുമീതേ അതു ദൈവം വിനിമയം ചെയ്ത ഭാഷയായിത്തീര്‍ന്നു. ഖുര്‍ആനിക അറബിക്, നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതേ പ്രാക്‌നതപ്രഭയോടെ നിലകൊള്ളുന്നതും അതാണ്.  150 കോടിയിലേറെ മനുഷ്യര്‍ ഇസ്‌ലാം പിന്തുടരുമ്പോഴും ലോകമുസ്‌ലിംകളില്‍ ഇരുപതു ശതമാനത്തില്‍ താഴെ മാത്രമാണു അറബിക് മാതൃഭാഷയായിട്ടുള്ളത്.

ഖുര്‍ആന്‍ വിവര്‍ത്തനാതീതമാണെന്ന കാഴ്ചപ്പാട് ആദ്യകാലം മുതല്‍ക്കേ മുസ്‌ലിം ലോകത്തു ശക്തമായിരുന്നു. ഖുര്‍ആനില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്, ദൈവവചനങ്ങള്‍ അറബിക്കിലാണ് ഇറക്കപ്പെട്ടിരിക്കുന്നതെന്ന്. സ്വാഭാവികമായും അറബിക്കിന് മതത്തില്‍ പരമസ്ഥാനമുണ്ടായി. മറ്റെല്ലാ ഭാഷകള്‍ക്കുമീതേ അതു ദൈവം വിനിമയം ചെയ്ത ഭാഷയായിത്തീര്‍ന്നു

പരിഭാഷപ്പെടുത്തുന്നതോടെ ഖുര്‍ആന്‍ നഷ്ടമാകുന്നു, ദൈവവചനം ലഘൂകരിക്കപ്പെടുന്നുവെന്ന നിരീക്ഷണം അസ്ഥാനത്തല്ലെന്നു കാണാം. എന്നിരിക്കിലും പരിഭാഷയുടെ അനിവാര്യത മുസ്‌ലിംകള്‍ക്ക് ഇന്നത്തെ അവസ്ഥയില്‍ നിഷേധിക്കാനാവില്ല. അകത്തും പുറത്തും സംഘര്‍ഷത്തിലായ ഒരു മതത്തിന് അതിന്റെ വെളിച്ചത്തെ തുറന്നു കാട്ടാനുള്ള വഴികളിലൊന്നാണു ഖുര്‍ആന്‍ വിവര്‍ത്തനം.  അസ്സല്‍ കൃതിയുടെ തനിമ ചോരാത്ത വിവര്‍ത്തനം സാധ്യമാണോ? ഒറ്റവാക്കില്‍ ഉത്തരം സാധ്യമല്ലാത്ത ഒരു പ്രശ്‌നം. ഖുര്‍ആന്‍ വിവര്‍ത്തനത്തില്‍ ഇത് വളരെ സെന്‍സിറ്റീവാണ്. പ്രശ്‌നഭരിതമാണ്. അതിനാല്‍ സുരക്ഷിതം പദാനുപദവിവര്‍ത്തനമാകുന്നുവെന്നു ചിലര്‍ കരുതുന്നു. പദാനുപദ തര്‍ജിമയുടെ വാദം അസ്സലിലുള്ളത് അതേപടി നിലനിര്‍ത്തലാണ്. ഇവിടെ ഒരു വാക്കിനു തത്തുല്യമായ പദം കണ്ടെത്തുന്നതോടെ വിവര്‍ത്തകന്റെ ജോലി അവസാനിക്കുന്നു. ഏതു പദത്തിനും ഒന്നിലധികം അര്‍ത്ഥങ്ങളുണ്ടാകാമെന്ന സാധ്യത അവിടെയില്ല. വാക്കുകളിലോ ധ്വനികളിലോ സംഭവിക്കുന്ന ബഹുസ്വരങ്ങള്‍ പദാനുപദ വിവര്‍ത്തകനു കേള്‍ക്കാനാവില്ല. അതെല്ലാം അസലില്‍നിന്നുള്ള വഴിമാറ്റമായും അര്‍ത്ഥവ്യതിയാനമായും അയാള്‍ സംശയിക്കുന്നു.  കൃതി വിവര്‍ത്തനാതീതമാണ്. അഥവാ വിവര്‍ത്തനം ചെയ്താല്‍ അത് പദാനുപദവും തര്‍ക്കരഹിതവും ഏകീയവുമാകണം. ഖുര്‍ആനിന്റെ ആദ്യകാല ഇറ്റാലിയന്‍ വിവര്‍ത്തകരുടേത് ഈ പദാനുപദതര്‍ജമയായിരുന്നു. ‘വിവര്‍ത്തകന്‍ വഞ്ചകന്‍’എന്നൊരു ചൊല്ലു പോലും ഇറ്റാലിയനിലുണ്ട്.  പരിഭാഷകരെല്ലാം വഞ്ചകരാണ്. അവനായാളും അവളായും രണ്ടു ഭാഷകളെ ഒരേ സമയം വഞ്ചിക്കുന്നു.  ആധാര  ഭാഷയ്ക്കും വിവര്‍ത്തനഭാഷയ്ക്കും നഷ്ടക്കച്ചവടമാണത്രേ അത്. പ്രധാനമായും  അസല്‍ കൃതിയുടെ സൗന്ദര്യം നഷ്ടമാകുന്നു. പദാനുപദമായാല്‍പോലും പരമാവധി ഫലം ന്യൂനീകരണമാണ്.  കുരിശുയുദ്ധകാലത്താണ് ആദ്യ ഖുര്‍ആന്‍ വിവര്‍ത്തനം യൂറോപ്പിലുണ്ടാകുന്നത്. എതിരാളികള്‍ എന്ന നിലയില്‍ മുസ്‌ലിം ലോകത്തെ പഠിക്കാനുള്ള പാശ്ചാത്യ െ്രെകസ്തവരുടെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ സ്‌പെയിനില്‍ ജോലിയെടുത്തിരുന്ന ഇംഗ്ലിഷുകാരന്‍ റോബര്‍ട്  കീറ്റന്‍ ലാറ്റിന്‍ ഭാഷയിലേക്കാണു ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്തത്. മുസ്‌ലിംകളോടു മുന്‍വിധികള്‍ ശക്തമായിരിക്കുമ്പോഴും അറബ് വ്യാഖ്യാനങ്ങള്‍ പരിശോധിച്ചും ഖുര്‍ആന്‍ മൂലത്തോടു പരമാവധി അടുത്തുനിന്നുമാണു കീറ്റന്‍ പരിഭാഷ (1141-43)നടത്തിയത്. മുഹമ്മദ് നബിയെ വ്യാജ പ്രവാചകനെന്നു പരിഭാഷയുടെ തലക്കെട്ടില്‍ വിശേഷിപ്പിക്കുമ്പോഴും ഖുര്‍ആന്‍ വിനിമയം ചെയ്യുന്നതു മറച്ചുവയ്ക്കാന്‍ കീറ്റണ്‍ ശ്രമിച്ചില്ലെന്നതു ശ്രദ്ധേയമാണ്. ഖുര്‍ആന്‍ സൂക്തങ്ങളുടെ ഗദ്യവിവര്‍ത്തനമായിരുന്നു അത്.   പതിനാറാം നൂറ്റാണ്ടില്‍ ഇതേ വിവര്‍ത്തനം യൂറോപ്പില്‍ പുനഃപ്രസിദ്ധീകരണം  ചെയ്തപ്പോള്‍, ഇസ്‌ലാം വിമര്‍ശനത്തിന്റെ ഭാഗമായി മാര്‍ട്ടിന്‍ ലൂതര്‍ അടക്കമുള്ള ക്രിസ്തുമത പരിഷ്‌കരണവാദികള്‍ കീറ്റന്റെ ലാറ്റിന്‍ പരിഭാഷയിലുള്ള ഖുര്‍ആനാണു വായിച്ചത്.  ഓറിയന്റലിസം എന്നു വിവക്ഷിക്കുന്ന പൗരസ്ത്യ പഠനത്തിന്റെ തുടക്കവും ഖുര്‍ആന്‍ പരിഭാഷയില്‍നിന്നാണെന്നു കാണാം. മധ്യകാലത്ത് അച്ചടിയന്ത്രം കണ്ടുപിടിച്ചശേഷം അതില്‍ ആദ്യം അച്ചടിച്ചതു  ഗുട്ടന്‍ബര്‍ഗ് ബൈബിള്‍ ആയിരുന്നു. പിന്നാലെ അച്ചടിച്ചതാകട്ടെ കീറ്റണിന്റെ ലാറ്റിന്‍ ഖുര്‍ആനും. പതിനേഴാം നൂറ്റാണ്ടിലാണു ഖുര്‍ആന്‍ ആദ്യമായി ഇംഗ്ലിഷില്‍ പൂര്‍ണമായി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത്. ഇംഗ്ലണ്ടിലെ ചാള്‍സ് ഒന്നാമന്‍ രാജാവിന്റെ പാതിരിയായിരുന്ന അലക്‌സാണ്ടര്‍ റോസിന്റെ പരിഭാഷ 1647ല്‍ പുറത്തിറങ്ങി. എന്നാല്‍ റോസിന്റെ ഇംഗഌഷ് പരിഭാഷയുടെ മൂലം അറബിക് ആയിരുന്നില്ല, ഫ്രഞ്ചു പരിഭാഷയായിരുന്നു.  ഇങ്ങനെ ഫ്രഞ്ചില്‍നിന്നു വിവര്‍ത്തനം ചെയ്ത ‘കൊറാനി’ന്റെ ആമുഖവും മുഹമ്മദ് നബി വ്യാജനാണെന്ന പ്രസ്താവനയോടെയാണ്. 1649 നും 1856 നുമിടയില്‍ റോസിന്റെ പരിഭാഷയ്ക്ക് ബ്രിട്ടനിലും അമേരിക്കയിലും എട്ടു പതിപ്പുകളുണ്ടായി. തുര്‍ക്കികളുടെ അഹംഭാവത്തിന്റെ പൊരുള്‍ തിരയാന്‍ ഇതിന്റെ വായന സഹായിക്കുമെന്നായിരുന്നു ഉപശീര്‍ഷകം. റോസിനുശേഷം ഒരു നൂറ്റാണ്ടു കൂടി കഴിഞ്ഞാണു മറ്റൊരു ഇംഗ്ലിഷ് പരിഭാഷയുണ്ടാകുന്നത്.1734 ല്‍ ഇറങ്ങിയ ജോര്‍ജിന്റെ സെയിലിന്റെ പരിഭാഷയായിരുന്നു അത്.

മുസ്‌ലിം ലോകത്തുനിന്നുള്ള ഖുര്‍ആന്‍ പരിഭാഷകള്‍ക്കു ഇരുപതാം നൂറ്റാണ്ടു വരെ കാത്തിരിക്കേണ്ടിവന്നു. അതും അറബ് ലോകത്തുനിന്നല്ല, പ്രധാനമായും ഇന്ത്യ ഉപഭൂഖണ്ഡത്തില്‍നിന്നായിരുന്നു. ബ്രിട്ടിഷ് ഇന്ത്യയിലെ ജ്ഞാന വ്യവഹാര ഭാഷ ഇംഗ്ലിഷ് ആയിരുന്നതിനാല്‍, നാഗരികസമൂഹത്തിലേക്ക് ഖുര്‍ആന്‍ സന്ദേശം കൊണ്ടുവരാനുള്ള ഇന്ത്യന്‍ മുസ്‌ലിംകളുടെ നിരന്തരശ്രമങ്ങളുടെ ഭാഗമായിരുന്നു ഇംഗ്ലിഷ് പരിഭാഷകള്‍

ഇംഗ്ലിഷ് പരിഭാഷകളിലെ നാഴികക്കല്ലായിരുന്നു അത്. രണ്ടു നൂറ്റാണ്ടോളം  ഇംഗ്ലിഷ് ലോകത്ത് ഈ കൊറാന്‍ ആണു വായിക്കപ്പെട്ടത്. 1975 വരെ യുഎസിലും യുകെയിലുമായി ഇരുനൂറോളം എഡിഷനുകള്‍ ഇതിനുണ്ടായി. 1765 ല്‍ അമേരിക്കയുടെ സ്ഥാപക നേതാക്കളിലൊരാളായ  തോമസ് ജെഫേഴ്‌സന്‍ വാങ്ങിയത് ഈ കൊറാനാണ്. അദ്ദേഹം ഈ പരിഭാഷയില്‍നിന്നുള്ള ഉദ്ധരണികളാണ് ഉപയോഗിച്ചത്. അഭിഭാഷകനായ ജോര്‍ജ് സെയിലും പക്ഷേ മുഹമ്മദ് നബിയുടെ പ്രവാചകത്വം അംഗീകരിച്ചില്ല. ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ വേണ്ടി പ്രൊട്ടസ്റ്റന്റുകളെ സഹായിക്കാനാണ് അദ്ദേഹം പരിഭാഷ നടത്തിയത്.  പുതിയ നിയമത്തിന്റെ അറബിക് പരിഭാഷയുടെ മേല്‍നോട്ടം വഹിച്ചത് അദ്ദേഹമായിരുന്നു.  1861ല്‍ റവ. ജെ.എം. റോഡ്‌വെല്‍ അറബിക്കില്‍നിന്നു നേരിട്ടു നടത്തിയ ഖുര്‍ ആന്‍ ഇംഗ്ലിഷ് പരിഭാഷ യില്‍ സൂറത്തുകളുടെ ക്രമം മാറ്റിയിരുന്നു. ഇതാകട്ടെ പ്രവാചകന്റെ മനസ്സ് കണ്ടെത്താന്‍ വേണ്ടിയുള്ള ഒരു പ്രയത്‌നം ആയിട്ടാണു നടത്തിയത്.  മുസ്‌ലിം ലോകത്തുനിന്നുള്ള ഖുര്‍ആന്‍ പരിഭാഷകള്‍ക്കു ഇരുപതാം നൂറ്റാണ്ടു വരെ കാത്തിരിക്കേണ്ടിവന്നു. അതും അറബ് ലോകത്തുനിന്നല്ല, പ്രധാനമായും ഇന്ത്യ ഉപഭൂഖണ്ഡത്തില്‍നിന്നായിരുന്നു. ബ്രിട്ടിഷ് ഇന്ത്യയിലെ ജ്ഞാന വ്യവഹാര ഭാഷ ഇംഗ്ലിഷ് ആയിരുന്നതിനാല്‍, നാഗരികസമൂഹത്തിലേക്ക്    ഖുര്‍ആന്‍ സന്ദേശം കൊണ്ടുവരാനുള്ള ഇന്ത്യന്‍ മുസ്‌ലിംകളുടെ നിരന്തരശ്രമങ്ങളുടെ ഭാഗമായിരുന്നു ഇംഗ്ലിഷ് പരിഭാഷകള്‍.    ഇരുപതാം നൂറ്റാണ്ടില്‍ മാത്രം ഖുര്‍ആന് അറുപതോളം ഇംഗ്ലിഷ് പരിഭാഷകളുണ്ടായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാകട്ടെ, കഴിഞ്ഞ ഒന്നര ദശകത്തിനിടെ മാത്രം 45 ഇംഗ്ലിഷ് പരിഭാഷകളും. ശരാശരി ഒരു വര്‍ഷം മൂന്നു പരിഭാഷകള്‍ വീതം!  ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കം വരെ ബ്രിട്ടിഷ് ഇന്ത്യയില്‍നിന്ന് താഴെ പറയുന്നവരുടെ പരിഭാഷകളാണുണ്ടായത്: മുഹമ്മദ് അബ്ദല്‍ ഹക്കീം ഖാന്‍ (1905), മിര്‍സ അബുല്‍ ഫസ്ല്‍ (1910), ഹൈറത്ത് ദിഹ്‌ലാവി (1916), മര്‍മഡ്യൂക് പിക്താല്‍ (1930), യൂസുഫ് അലി (1934–37). നാലു ദശകത്തിനിടെ, ഇസ്‌ലാമിലേക്കു പരിവര്‍ത്തനം ചെയ്ത ഒരു ബ്രിട്ടിഷ് വംശജന്‍ (പിക്താല്‍) ഏഴു മുസ്‌ലിംകളുടെ പരിഭാഷയാണ് ഖുര്‍ആനിന് ഇംഗ്ലിഷിലുണ്ടായത്. ഓറിയന്റലിസ്റ്റുകള്‍ 17 മുതല്‍ 19 വരെ മൂന്നു നൂറ്റാണ്ടിനിടെ നടത്തിയതു നാലു പരിഭാഷകളും.  9–11 ഭീകരാക്രമണത്തിനുശേഷം  അമേരിക്കയിലും പാശ്ചാത്യലോകത്തും ഇസ്‌ലാമിനോടുള്ള അന്ധമായ ഭീതിക്കും വെറുപ്പിനുമൊപ്പം വലിയ ജിജ്ഞാസയും ഉയര്‍ന്നു. ഇന്റര്‍നെറ്റ് ആധിപത്യം നേടിയതോടെ ഖുര്‍ആന്‍ പരിഭാഷകളുടെ വിപുലമായ ഓണ്‍ലൈന്‍ ശേഖരണങ്ങളും വിരല്‍ത്തുമ്പിലായി. ഖുര്‍ആന്‍ പരിഭാഷകള്‍ സംബന്ധിച്ച ആഴത്തിലുള്ള പഠനങ്ങള്‍ ഇസ്‌ലാമിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കൊപ്പം വികസിച്ചു. 2016 ല്‍ ഇറങ്ങിയ (The Quran and Its Readers Worldwide: Contemporary Commentaries and Translations (Edited by Suha Taji-Farouki )എന്ന പുസ്തകമാണ് ഇതില്‍ ശ്രദ്ധേയമായ ഒന്ന്.    ആകാശഭൂമികളുടെ സൃഷ്ടിക്കു പുറമേ, മനുഷ്യര്‍ക്കിടയിലെ നിറഭാഷാവൈവിധ്യങ്ങളും ദൈവത്തിന്റെ അടയാളങ്ങളാണെന്ന് വിശുദ്ധ ഖുര്‍ആന്‍ (30:22) പറയുന്നു. ഈ വൈവിധ്യങ്ങളാണല്ലോ മാനവരാശിക്കു ബഹുഭാഷാ സംസ്‌കാരങ്ങളെ സമ്മാനിച്ചതും. അവന്‍ ഇച്ഛിച്ചിരുന്നുവെങ്കില്‍, മാനവര്‍ ഒരു ദേശമായിരുന്നേനെ (വി.ഖുര്‍ആര്‍ 5: 48) എന്ന ഓര്‍മപ്പെടുത്തല്‍ ബഹുസ്വരത ദൈവഹിതമാണെന്ന തിരിച്ചറിവും നമുക്കു നല്‍കുന്നു. ഖുര്‍ആന്‍ വായനയും പരിഭാഷകളും ഈ വെളിച്ചത്തില്‍ നാം പരിശോധിച്ചാല്‍, വിശ്വാസിയുടെ ചക്രവാളങ്ങള്‍ വികസിക്കുന്നതായി കാണാം.

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.