Thelicham

ഉന്മാദികളുടെ നഗരമാണ് ഇസ്താംബൂള്‍….

ഉന്മാദികളുടെ നഗരമാണ് ഇസ്താംബൂള്‍….
പറക്കാന്‍ കൊതിക്കുന്ന പക്ഷികളെപ്പോലെ കൈകള്‍ വിടര്‍ത്തിപ്പിടിച്ച് നൃത്തമാടുന്ന ദര്‍വീശുകളുടെ നാട്. പ്രണയത്തിന്റെ നിശബ്്ദതയില്‍ കവിതകള്‍ രചിച്ച റൂമിയുടെ ശംസ് തിബ് രീസിയുടെയും നാട്. വിരഹത്തിന്റെ മൂകശോക ഗാനങ്ങള്‍ മൊഴിയുന്ന അയാ സോഫിയയുടെ നഗരം, ആരെയും ഭ്രമിപ്പിക്കുന്ന ഇസ്്തംബൂളിന്റെ മറഞ്ഞുകിടക്കുന്ന മുഖം.
പ്രമുഖ തുര്‍ക്കി എഴുത്തുകാരനും നോബേല്‍ സമ്മാന ജേതാവുമായ ഓര്‍ഹാന്‍ പാമുകിന്റെ കറുത്ത പുസ്തകം എന്ന നോവല്‍ ഇസ്തംബൂളിന്റെ ഇരുള്‍ വീണ ആ വഴികളിലൂടെ നമ്മളെ കൈപിടിച്ച് നടത്തുന്നു. മൈ നൈം ഈസ് റെഡ്, മഞ്ഞ്, മ്യൂസിയം ഓഫ് ഇന്നസന്‍സ്, തുടങ്ങി മഹത്തായ പല കൃതികളും വായനാ ലോകത്തിന് സമ്മാനിച്ച പാമുകിന്റെ ബ്ലാക് ബുക് നല്‍കുന്ന വായനാനുഭവം മറിച്ചാവാന്‍ സാധ്യതയില്ല.
സാധാരണ ജീവിതം നയിച്ചിരുന്ന ഗാലിബ് ബേയെന്ന പത്രപ്രവര്‍ത്തകന്റെ ഭാര്യ ഒരു ദിവസം അവിചാരിതമായി അയാളെ അയാളെ ഉപേക്ഷിക്കുന്നിടത്തു നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. തികച്ചും ഏകാന്തനായി മാറിയ ഗാലിബ് ബേ തന്നെയും തന്റെ ഭാര്യയെയും ഒന്നിപ്പിലും ജീവിത സാഹചര്യങ്ങളിലൂടെ തിരിഞ്ഞുനടക്കുന്നു. ആ തിരിഞ്ഞു നടത്തത്തിനിടയില്‍ ഓര്‍മകള്‍ അയാളെ വിരിഞ്ഞ് മുറുക്കുന്നു. ഉന്മാദികള്‍ക്കിടയില്‍ മറ്റൊരുന്മാദിയായി ഗാലിബ് ബേ (അയാളോടൊപ്പം നമ്മളും) ഇസ്തംബൂളിന്റെ തെരുവുകളിലൂടെ അലക്ഷ്യമായി നടക്കുന്നു. അതിനിടയിലാണ് അയാള്‍ തുര്‍ക്കിയുടെ ഇരുളടഞ്ഞ വഴികള്‍ കാണുന്നത്. അവയ്ക്കിരുവശവും അയാളെ കാത്തെന്ന പോലെ പലരും നില്‍ക്കുന്നു അയാളെപ്പോലെ ഉന്മാദിയായവര്‍.
അതാതുര്‍ക്കിന്റെ മോഡണിസവും സൂഫികളുടെ പ്രണയ ഗീതങ്ങളും തുര്‍ക്കിയുടെ രണ്ട് തലങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. അവയ്ക്കിടയില്‍ നില്‍ക്കുന്ന സന്ദേഹിയായ തുര്‍ക്കിക്കാരുടെ നേരിട്ടുള്ള വിവരണങ്ങളാണ് പാമുകിന്റെ നോവലുകള്‍. സ്വത്വ സന്ദേഹിയായ പാമുകിനെ നമുക്കവയ്ക്കുള്ളില്‍ കാണാം. പാമുകിനടിക്കുറിപ്പായി എവിടെയോ വച്ച് കേട്ട നാല് വരി കവിത കൂടി ചേര്‍ക്കാമെന്ന് കരുതുന്നു.
Here to the one’s who dream
foolish as they may seem
here to the heart that ache
a bit of madness is key
give us new colours to see

വിണ്ഡിതമാണെന്നറിഞ്ഞിട്ടും
സ്വപ്‌നം കാണുന്നവരോട്
വേദനിക്കുന്ന ഹൃദയത്തിനോട്
ഉന്മത്തത പുതിയ നിറങ്ങള്‍ നല്‍കുന്നു
പുതിയൊരാകാശവും.

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.