
Packet Edition
September 2026
മാനവികതയുടെ സർവാംഗീകൃതമായ മൂലശിലയത്രേ സ്നേഹം. ആ സ്നേഹത്തിന്റെ ഒഴുകുന്ന സംഗീതമായിരുന്നു പ്രവാചകൻ(സ). കരുണ കാണിക്കാത്തവൻ കരുണ ചെയ്യപ്പെടില്ലെന്ന് പ്രസ്താവിച്ച ആ സ്നേഹദൂതൻ ജീവിതത്തെ സ്നേഹത്തിന്റെ ബഹുവർണചിത്രമായി പ്രദർശിപ്പിക്കുകയായിരുന്നു. ക്രൂരനായ ദൈവത്തെ മാത്രം കേട്ടറിവുള്ള ലോകർക്ക് സ്നേഹ നിധിയും കാരുണ്യവാനുമായ അല്ലാഹുവിനെ തിരുമേനി പരിചയപ്പെടുത്തി. കൊടിയുടെ നിറവും മതത്തിന്റെ വ്യത്യസ്തതയും വിശ്വാസത്തിന്റെ വൈവിധ്യവും മനുഷ്യനിലെ മനുഷ്യത്വത്തെ നിഷേധിക്കുന്നില്ല. ജൂതസഹോദരന്റെ ശവമഞ്ചം കൊണ്ടുപോവുമ്പോൾ എഴുന്നേറ്റ് നിന്ന പ്രവാചകരോട് ‘അയാൾ ജൂതനല്ലേ?’ എന്ന ചോദ്യം വന്നു, ‘ജൂതനും മനുഷ്യനല്ലേ’ എന്ന മറുചോദ്യം പ്രവാചകനിലെ മാനവിക സാഗരം തുറന്നിടുന്നു. മാനവികതയുടെ ഉദ്ധാര കനായി അവതരിച്ച ആ പുണ്യാത്മാവിന്റെ മഹൽജീവിതത്തിലെ ഏതാനും ചില നിമിഷങ്ങൾ തെളിച്ചം ആർക്കൈവൽ പതിപ്പിലൂടെ അനാവരണം ചെയ്യപ്പെടുന്നു.
Issue
September 2026
Published
August 2026
ലേഖനങ്ങൾ

സീറയുടെ മറുവായനകൾ: ചരിത്രം, യുദ്ധം, പ്രവാചകൻ

ഹദീസ് പഠനത്തിനൊരു ആമുഖം

മുഹമ്മദ് അവതാര; ബംഗാളി ഇസ്‌ലാമിലെ പ്രവാചകഭാവങ്ങള്‍

മുഹമ്മദ് (സ്വ); അസ്തിത്വത്തിന്റെ മൂന്ന് പ്രതലങ്ങള്‍

ത്വാഹാ! പ്രഹേളികയുടെ അൽ മുസ്ത്വഫാ പ്രപഞ്ചം

പ്രവാചക വചനങ്ങള്‍: വിമര്‍ശനത്തിന്റെ അകംവായന

മൗലിദുകളുടെ പകര്‍ച്ചകള്‍

ഹഖീഖത്തു മുഹമ്മദിയ്യ: ആത്മജ്ഞാനത്തിൻ്റെ അനുഭവങ്ങൾ

മാപ്പിള 'മൗലൂദ്': പാഠവും സന്ദര്‍ഭവും

ഇശ്ഖിൽ ചാലിച്ച പ്രവാചക പ്രകീർത്തനം

ഒരു കടലാഴത്തിനും അളക്കാനാകില്ല അങ്ങയുടെ അപദാനം

പ്രണയത്തിന്റെ ആത്മഗീതങ്ങൾ

പ്രവാചകൻ

ഈജിപ്ഷ്യന്‍ മൗലിദുകള്‍: അനുഷ്ഠാനവും ആഘോഷപരതയും

യസുബ്ബൂന മുദമ്മമൻ വഅന മുഹമ്മദുൻ

ആ മരണം പ്രപഞ്ചമറിഞ്ഞില്ലത്രേ!

മാപ്പിളപ്പാട്ടിലെ ആകെലോക കാരണ മുത്തൊളികൾ


