’12:54 ന് മുമ്പായി ഫ്‌ലോറ പാര്‍ക്കിലെത്തിച്ചേരുകയാണെങ്കില്‍ നിങ്ങള്‍ക്ക് സൂസനെ രക്ഷിക്കാം. ഇല്ലെങ്കില്‍ സൂസന്‍ വെടിയേറ്റ് മരിച്ചിട്ടുണ്ടാകും. സമയം ഓര്‍ക്കുക. 12:54 ആകുന്നതോടെ എല്ലാമാവസാനിക്കും….’ മൊബൈല്‍ സന്ദേശം വായിച്ചയുടനെ സ്‌ക്രീനിന്റെ മുകളില്‍ നിന്നും ഡ്രാഗ് ചെയ്തു. സമയം 12:43.. ഏറ്റവും വേഗത്തില്‍ പോയാല്‍ പാര്‍ക്കിലെത്താന്‍ എട്ട് മിനിറ്റ്. കാറെടുത്ത് കത്തിച്ച് വിട്ടു. പാര്‍ക്കെത്തി. വന്‍ തിരക്ക്. എങ്ങനെയാണ് സൂസനെ കണ്ടെത്തുക.? ഫോണ്‍ വിളിച്ചാലോ.. ഫോണ്‍ എടുത്തു. 12:51 പല്ലിളിച്ചു. കണ്ണില്‍ ഇരുട്ട് കയറി. സൂസന് വിളിച്ചുനോക്കി. ഔട്ട് ഓഫ് കവറേജ് ഏരിയ! അസംഖ്യം ജനങ്ങള്‍ക്കിടയില്‍ സൂസനെ എവിടെയും കാണാനായില്ല. 12:53. ജനസാഗരം ഒരു വെല്ലുവിളിയായി അലയടിച്ചുകൊണ്ടേയിരുന്നു. 12:54 ആയതും ഒരു വെടിയൊച്ച കേട്ടു. ഒരു രണ്ട് മീറ്റര്‍ മുന്നിലായി സൂസന്‍ മരിച്ചു വീണു.
