Thelicham

ആചാരങ്ങളും അപരവല്‍ക്കരണവും മതവിശ്വാസത്തിന്റെ ചെറുത്ത് നില്‍പും

രണ്ട് വര്‍ഷം മുമ്പ് ശ്രീലങ്കയിലേക്കുള്ള ഒരു യാത്രാ വേള. പലരില്‍ നിന്നായി കേട്ട മരതക ദ്വീപിനെക്കുറിച്ചുള്ള സംസാരങ്ങള്‍. പ്രത്യേകിച്ചും മ്യാന്മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നരനായാട്ട് നടത്തുന്ന ബുദ്ധ തീവ്രവാദികളുടെ, അവരുടെ മതമായ ബുദ്ധമത വിശ്വാസികളാണ് തൊണ്ണൂറ് ശതമാനത്തിലധികവും. പിന്നെ ശ്രീലങ്കയെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന എല്‍.ടി.ടി.ഇ വേലുപ്പിള്ളി പ്രഭാകരന്‍, ആഭ്യന്തര കലഹം തുടങ്ങിയ കീവേഡുകള്‍ ആ നാടിനെക്കുറിച്ച് ഒരു ന്യായമായ മുന്‍വിധി സ്ഥാപിക്കാന്‍ പാകപ്പെട്ടതായിരുന്നു.
പുലര്‍ച്ച നാലുമണിക്കാണ് വിമാനമിറങ്ങുന്നത്. ബന്ദാരനായകെ വിമാനത്താവളത്തില്‍ നിന്നും എമിഗ്രേഷമന്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സമയം ഏറെ വൈകും. സുബ്ഹി നിസ്‌കാരം കൃത്യസമയത്ത് നിര്‍വഹിക്കാന്‍ കഴിയില്ല. നേരത്തെ, മനസ്സില്‍ രൂപ്പെടുത്തിയെടുത്ത ‘ഭീകരചിത്രം’ വെച്ച് അവിടെ വെച്ച് എങ്ങനെയാണ് തൊപ്പി ധരിച്ച് നിസ്‌കരിക്കുക? കയ്യിലുണ്ടായിരുന്ന ധൈര്യം അല്‍പം സംഭരിച്ച് എമിഗ്രേഷനിലുള്ള ഒരു ഉദ്യോഗസ്ഥനോട് കാര്യം അന്വേഷിച്ചു. മുകളില്‍ ഒരു പ്രാര്‍ഥനാ മുറിയുണ്ട്. പക്ഷേ, സമയം വൈകുമെന്നറിഞ്ഞപ്പോള്‍ അടുത്തുള്ള സ്ഥലത്ത് നിന്ന് അംഗശുദ്ധിക്കും പ്രാര്‍ഥനക്കമുള്ള സ്ഥലം കാണിച്ചു തന്നു. വിമാനത്താവളത്തില്‍ നിന്ന് ലഗേജ് പിടിച്ച് പുറത്തിറങ്ങുമ്പോള്‍ ഉദ്യോഗസ്ഥന് നന്ദി അറിയിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് അദ്ദേഹം ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് സ്വാഗതം എന്ന് പറയാനും മടിച്ചില്ല. ശേഷം ഒരു മാസം അവിടെ ചുറ്റിത്തിരിഞ്ഞു. സൂഫീ മസാറുകള്‍ മുതല്‍ ബുദ്ധ ദേവാലയങ്ങള്‍ വരെ. ഒരു നാടിനെക്കുറിച്ചുള്ള മുന്‍വിധികള്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ അതുവഴി നാം രൂപ്പെട്ടുത്തുന്ന ചിത്രങ്ങള്‍ക്കുമപ്പുറമായിരിക്കും. അവിടുത്തെ ജീവിത വ്യവസ്ഥിതികളെ ക്രൊയേഷ്യന്‍ ലോക സഞ്ചാരിയായ ടോമിസ്‌ലാവ് പെര്‍കൊ ഒരിക്കല്‍ ടെഡ് ടോക്കില്‍ പറഞ്ഞതായി ഓര്‍ക്കുന്നു.
കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ വ്യത്യസ്തമായ മത വിശ്വാസങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ സാംസ്‌കാരിക രൂപങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു നാട്ടില്‍ നിന്ന് തീക്ഷ്ണ വിശ്വാസികളായ മരതക ദ്വീപിലേക്ക് ചെല്ലുമ്പോള്‍ തിരിച്ചറിഞ്ഞ ആത്മീയത എന്ന മനുഷ്യന്റെ ആന്തരിക ലോകത്തിന്റെ ഉള്ളില്‍ നടക്കുന്ന പരസ്പര ബഹുമാനത്തിന്റെയും സഹിഷ്ണുതയുടെയും മനോഹരമായ ദര്‍ശനങ്ങളാണ്.
പൊതു ഇടങ്ങളിലും പൊതുവാഹനങ്ങളിലും മഹാ ആചാര്യന്മാര്‍ക്ക് വേണ്ടി റിസര്‍ച്ച് ചെയ്തിരിക്കുന്ന കാഴ്ച കാണുമ്പോള്‍ ആത്മീയതകള്‍ക്ക് ലഭിക്കുന്ന പരസ്പര ബഹുമാനത്തിന്റെ ഉയിരെടുപ്പുകള്‍ അനുഭവിക്കാന്‍ കഴിയും. സാങ്കേതിക വിധി നിര്‍ണ്ണയത്വ (technological determenism)ത്തിന്റെ ആത്യന്തിക പ്രയോഗത്തിന് വേണ്ടി പടിഞ്ഞാറന്‍ ജ്ഞാനശാസ്ത്രം നിര്‍മിച്ചെടുക്കുന്ന സാമൂഹിക ശാസ്ത്രത്തിന്റെയും ശാസ്ത്ര യുക്തിയുടെയും പരിമിതമായ രാസക്രീഡകളും ഗണിത തന്ത്രങ്ങളും ഉപയോഗിച്ച് മനസ്സിലാക്കാന്‍ പാകത്തിലല്ല മതാചാരങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. വിജ്ഞാനത്തിനു മീതെ ഉല്‍ബോധനത്തിലൂടെ മനുഷ്യര്‍ക്ക് ലഭിക്കുന്ന അനുഭവങ്ങളുടെ നൈരന്തര്യം കൊണ്ടാണ് ആചാരത്തിന്റെ സാംഗത്യവും അനുഷ്ടാനങ്ങളുടെ പ്രാധാന്യവും മതത്തിന്റെ അനുപേക്ഷീയതയും തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ.
ആഭ്യന്തര കലഹങ്ങളുടെ മരതക ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെട്ട് തൊണ്ണൂറു ശതമാനത്തിലധികവും പൂര്‍ണമായും ബുദ്ധ മതത്തിലെ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലുമേര്‍പ്പെട്ടിരിക്കുന്ന ഒരു നാട്ടില്‍ അതിവിഷിഷ്ടമായ അതിജീവിനത്തിന്റെ പച്ചയായ ജീവി വൃത്താന്തങ്ങള്‍ നിര്‍മിച്ചെടുക്കുന്നതിന്റെ കൃത്യമായ ചിത്രം ഇത്തരം വിശ്വാസികള്‍ അധിവസിക്കുന്ന സാമുഹിക പരിസരത്ത് നിന്നും അനുഭവിച്ചറിയാന്‍ സാധിക്കും.

ഒരു വിശ്വാസിയെ പൂര്‍ണമായും മതവിശ്വാസിയും മറ്റു മതങ്ങളോടുള്ള കൂട്ടുകാരനുമായിരുന്ന അദബ് എന്ന അധികാര വ്യവസ്ഥിതി മുസ്‌ലിം ലോകത്തേക്കുള്ള ആധുനികതയുടെ കടന്നുവരവ് പൊളിച്ചുകളഞ്ഞിട്ടുണ്ട്. തഖ്‌ലീദിലൂടെ തങ്ങളുടെ പാരമ്പര്യത്തിന്റെ ഗരിമയാര്‍ന്ന കടന്നുവരവുകളെ സ്വജീവിതത്തിന്റെ അതിമഹത്തായ ചിട്ടകളായി രൂപപ്പെടുത്താന്‍ കഴിയുമായിരുന്ന അടിസ്ഥാന വിശ്വാസങ്ങള്‍ വരെ ആധുനികതയും ആധുനികതയുടെ ഉപരിപ്ലവമായ ബാഹ്യസൗന്ദര്യത്തില്‍ പുളകം കൊണ്ട് അവാന്തര മുസ്‌ലിം വിഭാഗങ്ങളും നിരന്തരം അക്രമം അഴിച്ചുവിട്ടുകൊണ്ടിരുന്നു.

ദൈവ വിശ്വാസം അതിനോട് ഉപോല്‍ബലകമായി വരുന്ന മതാനുഷ്ടാനങ്ങള്‍, ആചാരങ്ങള്‍ എന്നിവ മനുഷ്യയുക്തിയുടെ ഉള്ളറകളില്‍ കിടന്ന് പിടഞ്ഞ് വീഴുന്നതല്ല, അതീന്ദ്രിയമായ ശക്തിയിലുള്ള ആദിമ വിശ്വാസം എല്ലാമുണ്ട് എന്ന് കരുതുമ്പോള്‍ പെട്ടെന്ന് പ്രപഞ്ചത്തിലേക്കുള്ള ഉള്‍ക്കാഴ്ച നല്‍കുന്ന ഒന്നുമല്ല താന്‍ എന്ന വിചിന്തനം ഭൂമിയില്‍ വിശ്വാസികളെ നിഷ്‌കളങ്കനും സഹിഷ്ണുവുമാകുന്നു എന്നതാണ് വാസ്തവം. അതിവിഷിഷ്ടമായ പരമോന്നത ശക്തിയിലുള്ള വിശ്വാസങ്ങള്‍ മനുഷ്യനെ ചെറുതാവാന്‍ പഠിപ്പിക്കുയും തന്നെ പോലെ മജ്ജയെയും മാംസത്തെയും ബഹുമാനിക്കാനും പാകപ്പെടുന്നു.

അദബും അധികാരവും
മതം പൊതുമണ്ഡലത്തിലെ നിത്യ വിനിമയങ്ങള്‍ക്ക് തടസ്സവും ഭീതിയുമുണ്ടാക്കുകയാണെന്ന ചിന്താപദ്ധതിയില്‍ നിന്നാണ് മധ്യകാല യൂറോപ്പില്‍ മതേരതരത്വം പിറക്കുന്നത്. വ്യത്യസ്തമായ മതവിഭാങ്ങള്‍ക്ക് ആനുപാതികമായി അധികാരവും സ്വാതന്ത്ര്യവും നല്‍കി പോരുന്ന മുസ്‌ലിം ഭരണകൂടങ്ങള്‍ക്ക് സമാനനമായ അധികാര ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ അപര്യാപ്തമായിരുന്ന മധ്യാകാല ജൂഡോ-ക്രിസ്ത്യന്‍ വ്യവസ്ഥിതിയില്‍ പുതിയ ലോകവാഴ്ചയുടെ സമവാക്യങ്ങള്‍ രൂപപ്പെടുത്തുവാന്‍ അത്തരം ഒരു മതേതരത്വം അത്യാന്താപേക്ഷിതമായി വരികയായിരുന്നു. ആധുനികതയുടെ ആന്തരികോര്‍ജ്ജമായ മതേതരത്വം ജനാധിപത്യം മനുഷ്യാവകാശം സ്വാതന്ത്ര്യം തുടങ്ങിയവയുടെ നിര്‍മാണം യൂറോപ്പില്‍ നിന്ന് പുതിയ ഒരു സാമൂഹിക വ്യവഹാരം രൂപപ്പെടുത്തുകയും കൊളോണിയലിസത്തിന്റെ വ്യാപനത്തിലൂടെ വിവിധ കിഴക്കന്‍, ആഫിക്കന്‍ രാഷ്ട്രങ്ങളിലേക്ക് അത് കയറ്റി അയക്കുകയും ചെയ്തു. യൂറോപ്പിന്റെ തനതായ സാംസ്‌കാരിക മൂലധനവും ജ്ഞാനശാസ്ത്രവും രാഷ്ട്രീയ രൂപരേഖയും ഭാഷാപ്രയോഗങ്ങള്‍ വരെ അത്തരം ഇടങ്ങളില്‍ പ്രതിസംവിധാനിക്കപ്പെട്ടതിനെയാണ് പൊതുവില്‍ കോളനിവല്‍ക്കരണം/ ആധുനിക വല്‍ക്കരണം എന്നൊക്കെ വിളിച്ച് പോരുന്നത്.
കൊളോണിയല്‍ കാലഘട്ടത്ത് ആധുനികതയുടെ പേരില്‍ നടന്ന നാഗരികവല്‍ക്കരണ പദ്ധതി (civilization project) കേവലം ഒരു വ്യവസ്ഥിയുടെ പ്രതിസംവിധാനത്തിലുപരി മതം, വിശ്വാസം തുടങ്ങിയ പരിപ്രേക്ഷ്യത്തിലൂടെ ജീവിതം ചിട്ടപ്പെടുത്തുവാന്‍ ഒരുപാട് ജനത ഉപയോഗിച്ചിരുന്ന അധികാര വ്യവസ്ഥിതിക്ക് നേരെയുള്ള ഒരു ചാവേര്‍ കൂടിയായിരുന്നു. വിശേഷിച്ചും ഇസ്‌ലാമിക സമൂഹത്തില്‍. ഒരു വിശ്വാസിയെ പൂര്‍ണമായും മതവിശ്വാസിയും മറ്റു മതങ്ങളോടുള്ള കൂട്ടുകാരനുമായിരുന്ന അദബ് എന്ന അധികാര വ്യവസ്ഥിതി മുസ്‌ലിം ലോകത്തേക്കുള്ള ആധുനികതയുടെ കടന്നുവരവ് പൊളിച്ചുകളഞ്ഞിട്ടുണ്ട്. തഖ്‌ലീദിലൂടെ തങ്ങളുടെ പാരമ്പര്യത്തിന്റെ ഗരിമയാര്‍ന്ന കടന്നുവരവുകളെ സ്വജീവിതത്തിന്റെ അതിമഹത്തായ ചിട്ടകളായി രൂപപ്പെടുത്താന്‍ കഴിയുമായിരുന്ന അടിസ്ഥാന വിശ്വാസങ്ങള്‍ വരെ ആധുനികതയും ആധുനികതയുടെ ഉപരിപ്ലവമായ ബാഹ്യസൗന്ദര്യത്തില്‍ പുളകം കൊണ്ട് അവാന്തര മുസ്‌ലിം വിഭാഗങ്ങളും നിരന്തരം അക്രമം അഴിച്ചുവിട്ടുകൊണ്ടിരുന്നു. അത് കേവലം ജന്നത്തുല്‍ ബഖീഇലെ മഖ്ബറകള്‍ പൊളിച്ചടക്കിയ സായുധ വിപ്ലവം മാത്രമല്ല, മതത്തിന്റെ ജീവപ്രധാനമായ അറിവിന്റെ സ്വീകരണ-വിതരണത്തിലുള്ള മര്യാദകളില്‍ വരെ ക്രമം തെറ്റിച്ചുകൊണ്ടായിരുന്നു.

മതത്തിനും അതിന്റെ ആചാരന്മാര്‍ക്കുമെതിരെ ആധുനികത നടത്തിയ പോരോട്ടങ്ങള്‍ വിശേഷിച്ചും ഇസ്‌ലാമിനെതിരായിരുന്നു. അതിന് ചരിത്രപരമായ നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായി മധ്യകാല ജൂഡോ-ക്രിസ്ത്യന്‍ പ്രതിലോമ രാഷ്ട്രീയ സംവിധാനം യൂറോപ്പില്‍ വേരുറപ്പിച്ച സമയത്ത് ഏഷ്യ യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ വിവിധ മുസ്‌ലിം ഭൂരിപക്ഷ ഭരണസംവിധാനങ്ങള്‍ക്ക് കീഴില്‍ രൂപം പ്രാപിച്ച സാമൂഹിക വ്യവസ്ഥിതി തീര്‍ത്തും ബഹുസ്വരമായിരുന്നു. വിശേഷിച്ചും ഒട്ടോമന്‍ ഭരണത്തില്‍ യൂറോപ്പില്‍ ജൂത നിഷ്‌കാസന പ്രകിയയുടെ (Edict of Expulsion) സമയത്ത് ഇസെബല്ല രാജ്ഞിയും ഫര്‍ഡിനന്റ രാജാവും ഇറക്കിവിട്ട ജൂത വിഭാഗങ്ങള്‍ക്ക് പൂര്‍ണമായ വിശ്വാസ സ്വാതന്ത്ര്യം നല്‍കിയ ഇടം ഒട്ടോമനുകളായിരുന്നു. ഏത് ശക്തിയെയും അടിച്ചമര്‍ത്താന്‍ കെല്‍പുള്ള പ്രതിരോധ സംവിധാനവും അധിക കായബലം ഉണ്ടായിട്ടു പോലും വിത്യസ്ത മതവിഭാഗങ്ങള്‍ക്ക് തങ്ങളുടെ വിശ്വാസങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ പാകത്തിലുള്ള മില്ലത്ത് സംവിധാനം ഒട്ടോമന്‍ കാലഘടത്തിന്റെ സവിശേഷതയായിരുന്നു. വിത്യസ്തമായ ആചാരങ്ങള്‍ വിശ്വാസങ്ങള്‍ ഈ വിഭാഗങ്ങള്‍ പരസ്പരം കൊണ്ടും കൊടുത്തും രൂപപ്പെട്ട ഒട്ടോമന്‍ നാഗരികതയും മുസ്‌ലിം ലോകത്തെ മറ്റു നാഗരിക വിശേഷങ്ങളും ഊര്‍ജ്ജം സംഭരിച്ചത് മദീന മിനിയേച്ചറില്‍ തിരുപ്രവാചകന്‍ നിര്‍മിച്ച ബഹുസ്വര സാമൂഹിക സംവിധാനമായിരുന്നു. കുരിശുയുദ്ധങ്ങളിലുണ്ടായ അപചയങ്ങള്‍ക്ക് മുസ്‌ലിം മറുവിഭാഗത്തിന് തലവേദന സൃഷ്ടിച്ചതും ഇസ്‌ലാമിക സമൂഹത്തിന്റെ ബഹുസ്വര സംവിധാനമാണ്.

ആചാരങ്ങള്‍ നിര്‍മിക്കുന്ന ആത്മീയ പരിസരങ്ങള്‍ക്ക് ദൈവിത്തിലേക്കെന്ന പോലെ വ്യത്യസ്തമായ സംസ്‌കാരങ്ങളിലേക്കും നാഗരിക വിശേഷങ്ങളിലേക്കും പാലം നിര്‍മിക്കാനുള്ള കെല്‍പുണ്ട്. ഡല്‍ഹിയുടെ കോസ്‌മോ പൊളിറ്റന്‍ സംസ്‌കാരത്തിനും അര്‍ബന്‍ സംസ്‌കാരത്തിനും ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയയുടെ ദര്‍ഗയും മറ്റു സൂഫീ മസാറുകളും നല്‍കിയ സ്വാധീനവും ആത്മവിശ്വാസവും പോലെ ചരിത്രത്തില്‍ പലതും വായിക്കാന്‍ സാധിക്കും.

രണ്ട് ഇസ്‌ലാമിക ആചാരങ്ങളും അനുഷ്ഠാനങ്ങളും മധ്യകാല ജൂഡോ-ക്രിസ്ത്യന്‍ സംവിധാനങ്ങള്‍ നിര്‍മിക്കുന്നതില്‍ വിശേഷമുള്ള മനുഷ്യനെയാണ് നിര്‍മിച്ചിരിക്കുന്നത്. ജ്ഞാനപരമായ ധൈഷണിക പക്വതയും സാമൂഹ്യമായ ഇടപെടലുകള്‍ക്ക് പര്യാപ്തമായ സഹിഷ്ണുതയും സമം ചേര്‍ന്ന മനുഷ്യരൂപങ്ങള്‍ ഇസ്‌ലാമിനകത്ത് നിന്ന് ഉരുവം പ്രാപിക്കുന്നതിന്റെ ക്രമാതീതമായ വളര്‍ച്ച പഴയ റോമാ പേര്‍ഷ്യന്‍ പൈതൃകങ്ങളിലേക്ക് വിള്ളല്‍ വീഴ്ത്തുമെന്ന ഭീഷണി മറ്റൊരു തലത്തില്‍ മതവിരോധം ഇസ്‌ലാമിനെതിരെ നയിക്കാന്‍ കാരണമായിട്ടുണ്ടാകാം.
എട്ടാം നൂറ്റാണ്ടിന്റെ പ്രാരംഭ ഘട്ടത്തില്‍ ആരംഭിച്ച ഇസ്‌ലാം വിരുദ്ധതയുടെ ഓറിയന്റലിസ്റ്റ് സമീപനങ്ങള്‍ കാലാന്തരം വിവിധ മാധ്യമ ഭരണ വിദ്യാഭ്യാസ ഇടങ്ങളില്‍ ഉണ്ടായ മേല്‍ക്കോയ്മയിലൂടെ പടിഞ്ഞാറിന് വ്യവസ്ഥാപിതമായി മതവിശ്വാസങ്ങളോടും ആചാരാനുഷ്ഠാങ്ങളോടും മതചിഹ്നങ്ങളോടും വരെ അപകര്‍ഷത ഉണ്ടാകാനുള്ള മൂലധനങ്ങള്‍ നിര്‍മിച്ച് കൊണ്ടിരിക്കുന്ന മതം അപരിഷ്‌കൃതവും മതാചാരങ്ങള്‍ പഴഞ്ചനും മതവിശ്വാസി പൂര്‍വാധുനികനും മത ചിഹ്നങ്ങള്‍ ഒരു അവഹേളന മുദ്രയുമായി അവതരിപ്പിച്ച യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെയും പടിഞ്ഞാറന്‍ നവോഥാനത്തിന്റെയും വിശേഷങ്ങളെ മാറ്റിപ്പണിയേണ്ടതിന്റെ സാധ്യതകള്‍ അന്വേഷിക്കുന്നതിന്റെ സാംഗത്യം അടുത്തു വന്നിരിക്കുന്നു. യൂറോപ്യന്‍ നവോഥാനത്തിനു മാത്രമല്ല അത്തരം നവോഥാനം ഇസ്‌ലാമിക സമൂഹത്തിലും അനുപേക്ഷണീയമാണ് എന്ന് ചിന്തിക്കുകയും ഇസ്‌ലാം/ മുസ്‌ലിം നവോഥാന/പരിഷ്‌കരണ ചിന്താ പദ്ധതികളിലൂടെ വിശ്വാസങ്ങളെ അപരവത്കരിക്കുന്നതില്‍ ഗണ്യമായ പങ്കുണ്ട്. മുസ്‌ലിം ലോകത്തെ ജോണ്‍ കാല്‍വിനും മാര്‍ട്ടിന്‍ ലൂഥറുമാവാനും ഒരു ഇസ്‌ലാമിക പ്രൊട്ടസ്റ്റന്റ് രൂപം നല്‍കാന്‍ ശ്രമിച്ച മുഴുവന്‍ മതപരിഷ്‌കരണ വിഭാഗത്തിന്റെയും ആന്തരികോര്‍ജ്ജത്തില്‍ മതവിശ്വാസങ്ങളെ അപകര്‍ഷപ്പെടുത്തിയിട്ടുണ്ട്.
മതത്തിന്റെ അകത്ത് നിന്നുള്ള ഇത്തരം ശ്രമങ്ങള്‍ ക്രമബദ്ധമായ ഇസ്‌ലാമിക സമൂഹത്തിലെ അദബ് എന്ന അധികാര വ്യവസ്ഥിതിയെ നിഷ്‌ക്രിയമാക്കുകയും താളം തെറ്റിക്കുകയും ചെയ്തു. അത്തരം വ്യവസ്ഥക്കെതിരെ അവാന്തര/മതപരിഷ്‌കരണ വിഭാഗങ്ങള്‍ നെയ്‌തെടുത്ത ആശയ ലോകം അതിന്റെ ജനതയിലേക്കും സംക്രമിച്ചു കൊണ്ടിരുന്നപ്പോഴാണ് ഇസ്‌ലാമിലേക്കുള്ള ആധുനികതയുടെ കടന്നുവരവ് ഭീകരമായത് എന്ന് പറയും. അറിവിനോട് മനുഷ്യന്‍ സമീപിക്കാന്‍ ഒരു രേഖീയമായ(lenear)വ്യവഹാരം ആവശ്യമാണോ, രേഖീയമല്ലാത്ത (non lenear) സംവിധാനം അറിവ് ലഭിക്കാന്‍ പര്യാപ്തമല്ലേ എന്നും ഇസ്‌ലാമിനകത്തുള്ള പരമോന്നത അധികാരം നിര്‍ണയിക്കാന്‍ ഒരു അതോറിറ്റി ആവശ്യമുണ്ടോ എന്ന് ഒരിക്കല്‍ കോഴിക്കോട് വെച്ച് ഒരു സുഹൃത്ത് നിഷ്‌കളങ്കമായി ചോദിച്ചപ്പോള്‍ വിശ്വാസത്തിന്റെ യുക്തിയെ മനുഷ്യന്റെ അതീന്ദ്രീയത സ്വയം അവകാശപ്പെട്ട് ഇവിടുത്തെ മതപരിഷ്‌കരണം ഇനി എപ്പോള്‍ ചോദ്യം ചെയ്ത് തുടങ്ങും എന്ന് ശങ്കിച്ചു പോയി.

അപകര്‍ഷതയും ആത്മാഭിമാനവും
ബ്രിട്ടീഷ് മുസ്‌ലിം പണ്ഡിതനായ ശൈഖ് അബ്ദുല്‍ ഹകീം മുറാദ് ആത്മീയതക്കെതിരെ ആധുനികത നടത്തിയ പരാക്രമങ്ങള്‍ക്ക് കൃത്യമായ മറുമരുന്നുകള്‍ നിര്‍ദേശിക്കുന്നുണ്ട്. സ്വന്തം ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും പ്രതിബദ്ധത പുലര്‍ത്താനാണ് ശൈഖ് അബ്ദുല്‍ ഹകീം മുറാദ് ആവശ്യപ്പെടുന്നത്. പൊതുബോധത്തിന് അപകര്‍ഷകമായി തോന്നാവുന്ന കര്‍മങ്ങള്‍ ആത്മാഭിമാനത്തിന്റെ അടയാളങ്ങളായി സ്വീകരിച്ചു വരികയും ആധുനികമായ ജീവിത വ്യവഹാരങ്ങള്‍ രൂപപ്പെടുന്ന കാര്‍ണിവല്‍ ലൗകികതക്ക് നേരെ ശരീരം കൊണ്ടും ആത്മാവ് കൊണ്ടും ഒരു നിന്ദാശീലം (cynicism) രൂപപ്പെടുന്നതിന്റെയും സാംഗത്യം commentary on the  eleventh contentions പറയുന്നുണ്ട്. വിശ്വാസ കര്‍മങ്ങള്‍ അപരവത്കരിക്കപ്പെടുന്നത് വിശ്വാസികളുടെ അപകര്‍ഷതയുടെ കാരണമാണെന്നും അത്തരം അപരവത്കരണങ്ങളെ ജീവിതം കൊണ്ട് മാറ്റി മറിക്കാനുമാണ് ഇമാം ഗസ്സാലി(റ)യെ ഉദ്ധരിച്ച് ശൈഖ് അബ്ദുല്‍ ഹകീം മുറാദ് ആണയിട്ട് പറയുന്നത്.
ചുരുക്കത്തില്‍ വിശ്വാസം മനുഷ്യനെ സഹിഷ്ണുവാക്കുന്നതോടൊപ്പം തന്നെ പരസ്പരം തിരിച്ചറിഞ്ഞ് ബഹുമാനിക്കാനും കല്‍പിക്കുന്നുണ്ട്. ആത്മീയതക്ക് അതിന്റെ നിലമൊരുക്കാന്‍ അതിശക്തമായ ഊര്‍ജ്ജ സ്രോതസ്സുമുണ്ട്. മതാന്ധവും മതവിരുദ്ധവുമായ ആധുനികതയുടെ ഉള്ളറകളില്‍ മതേതരത്വും മനുഷ്യാവകാശങ്ങളും പരമിതമായ ജീവിത വ്യവസ്ഥകളെ പ്രതിനിധീകരിക്കുകയും അല്ലാത്തതിനെ കയ്യേറ്റം ചെയ്യാനും പ്രേരിപ്പിക്കുന്നതിന്റെ തെളിഞ്ഞ ചിത്രങ്ങള്‍ കഴിഞ്ഞ 6-7 നൂറ്റാണ്ടുകളുടെ അതിന്റെ ചരിത്രം പറഞ്ഞു തരും. തീര്‍ത്തും ബഹുസാംസ്‌കാരികം (multi cultured/multi plural)എന്നൊക്കെ പറയുമ്പോഴും പൊതു ഇടത്തില്‍ നിഖാബ് നിരോധിക്കാനും മതേതരമെന്ന് പറയുമ്പോള്‍ ബാങ്കുവിളി അസ്വസ്ഥമാകുന്നതിന്റെയും ഉള്ളറകളില്‍ ആധുനികത നിര്‍മിച്ച് കടത്തിവിട്ട ജീവിത ലക്ഷ്യത്തിന്റെ കൃത്യമായ രൂപരേഖയുണ്ട്.
ആചാരങ്ങള്‍ നിര്‍മിക്കുന്ന ആത്മീയ പരിസരങ്ങള്‍ക്ക് ദൈവിത്തിലേക്കെന്ന പോലെ വ്യത്യസ്തമായ സംസ്‌കാരങ്ങളിലേക്കും നാഗരിക വിശേഷങ്ങളിലേക്കും പാലം നിര്‍മിക്കാനുള്ള കെല്‍പുണ്ട്. ഡല്‍ഹിയുടെ കോസ്‌മോ പൊളിറ്റന്‍ സംസ്‌കാരത്തിനും അര്‍ബന്‍ സംസ്‌കാരത്തിനും ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയയുടെ ദര്‍ഗയും മറ്റു സൂഫീ മസാറുകളും നല്‍കിയ സ്വാധീനവും ആത്മവിശ്വാസവും പോലെ ചരിത്രത്തില്‍ പലതും വായിക്കാന്‍ സാധിക്കും.
സൂഫിസം പോലെ മനുഷ്യനെ ക്രമപ്പെടുത്തുന്ന ആത്മീയധാരകള്‍ നിലവിലുണ്ടെങ്കില്‍ അതിന് മനുഷ്യര്‍ക്കിടയില്‍ തിരിച്ചറിവിന്റെ ഉല്‍ബോധം നല്‍കാന്‍ പ്രേരകമാവുന്നുണ്ടെങ്കില്‍ പിന്നെ വിശ്വാസത്തിന്റെ ഉയിരെടുപ്പുകള്‍ക്കെതിരെ മതമൗലികവാദവും മതരഹിത വാദവും(മതേതരം എന്നത് പുതിയ പ്രയോഗമാണ്) എന്തിനാണിത്ര കലി തുള്ളുന്നത്.

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.