Thelicham

ദലിത് മുന്നേറ്റങ്ങളുടെ അതിദേശീയ വിചാരങ്ങള്‍

മാസങ്ങള്‍ക്ക് മുമ്പുണ്ടായ ഭീമാ കൊറഗോവ് ആഘോഷത്തെ തുടര്‍ന്ന് ഇന്ത്യന്‍ ദേശീയതയെ പുനര്‍വായിക്കാനുളള ഒരു ചെറിയ ശ്രമമാണ് ഈ ലേഖനം നടത്തുന്നത്. ദലിത് സമുദായങ്ങള്‍ ദേശീയത, കൊളോണിയലിസം എന്നിവയുമായി എങ്ങനെ ഇടപെടുന്നുവെന്നത് വളരെ കൃത്യമായി നിരീക്ഷണ വിധേയമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഭീമ കൊറഗോവ് പോരാട്ടം നമ്മെ തര്യപ്പെടുത്തുന്നത്. രാജ്യത്തിനകത്തെ സവര്‍ണാധികാരത്തോട് രാജ്യത്തിന് പുറത്ത് നിന്നുള്ള കൊളോണിയല്‍ ഭരണത്തിന്റെ സഹായത്തോടെ നടത്തിയ പോരാട്ടം എന്ന നിലയില്‍ നിരവധി വായനകള്‍ക്കതിനെ വിധേയമാക്കേണ്ടതുണ്ട്. സവര്‍ണാധികാരം, കൊളോണിയല്‍ ഭരണം എന്നതിനിപ്പുറത്ത് നില്‍ക്കുന്ന ദലിത്, ന്യൂനപക്ഷ സമുദായങ്ങള്‍ അവ രണ്ടുമായും ഏത് തരത്തിലുള്ള ഇടപെടലുകാളാണ് നടത്തിയതെന്ന് നാം ആലോചിക്കേണ്ടതിന്റെ ആവശ്യം ഇവിടെയാണ് ഉയര്‍ന്ന് വരുന്നത്.

ദേശം, ദേശീയത തുടങ്ങിയവ രൂപപ്പെടുന്നതിന് മുമ്പുണ്ടായ പോരാട്ടം എങ്ങനെയാണ് ദേശിയതാ വിരുദ്ധമാവുക എന്ന ചോദ്യമാണ് ചില ഇടത് എഴുത്തുകള്‍ മുന്നോട്ട് വെക്കുന്നത്.

അങ്ങനെയെങ്കില്‍ ദേശീയത രൂപപ്പെട്ടതിനു ശേഷമാണ് ദലിത്, ന്യൂനപക്ഷ സമുദായങ്ങള്‍ സവര്‍ണതയെ ഇല്ലാതാക്കാന്‍ കൊളോണിയലിസത്തെ ഉപയോഗപ്പെടുത്തിയതെങ്കില്‍ അതിനെ നിങ്ങളെങ്ങനെയാണ് വായിക്കുക.

സവര്‍ണാധികാരം, കൊളോണിയലിസം എന്നിവയെ ശത്രുസ്ഥാനത്ത് നിര്‍ത്തുമ്പോള്‍ തന്നെ അവയില്‍ മുഖ്യശത്രു ആരാണെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
അംബേദ്കറിന് prime enemy സവര്‍ണതയാണെങ്കില്‍ ഗാന്ധിക്കത് colonialism ആയിരുന്നു. ഗാന്ധിയുടേത് ഒരു തരത്തില്‍ രാജ്യത്തിനകത്തുള്ളതിനെ പുറത്തുള്ളതിനേക്കാള്‍ മിസ്റ്റിഫൈ ചെയ്യുന്ന രീതിയായിരുന്നെങ്കില്‍ അംബേദ്കറിന്റേത് ഒരു തരത്തിലും അങ്ങനെയുള്ളതായിരുന്നില്ല എന്ന് മാത്രമല്ല അകത്തുള്ളതാണ് കൂടുതല്‍ അപകടകരം എന്ന് തിരിച്ചറിവായിരുന്നു.

അങ്ങനെ നോക്കുമ്പോള്‍ സവര്‍ണത ഇല്ലാതാക്കാന്‍ കൊളോണിയലിസത്തെ ഉപയോഗപ്പെടുത്തുന്നത് ഗാന്ധിയുടെ ഭാഷയില്‍ ശുദ്ധ അസംബന്ധവും അംബേദ്കറിന് വിശുദ്ധ കര്‍മവുമായിരിക്കും. അപ്പോള്‍ രണ്ടിനോടും ഒരേ തരത്തിലുള്ള സഹവാസമല്ല സാധ്യമാവുന്നതെന്നര്‍ഥം. യഥാര്‍ഥത്തില്‍ ദലിതരുടെ collective sense രൂപപ്പെടുത്തുന്നതിലും military employment സാധ്യമാക്കുന്നതിലൂടെ സാമൂഹിക, രാഷ്ട്ട്രീയ അധികാരത്തിന്റെയും അഭിമാനത്തിന്റെയും ഹേതുവാകാന്‍ കൊറഗോവ് പോരാട്ടത്തിന് സാധിച്ചിട്ടുണ്ട്.

ഇത്രയും കാലം ദേശീയതയെ നാം എതിര്‍ത്തിരുന്നത് സവര്‍ണത അതിനകത്ത് വര്‍ക്ക് ചെയ്യുന്നുണ്ട് എന്ന് കാരണത്താലാണെങ്കില്‍ അതിനുമപ്പുറം നിരുപാധികം തന്നെ നാം ദേശീയതക്കപ്പുറം സഞ്ചരിക്കേണ്ടതിെക്കുറിച്ച് ആലോചനപ്പെടേണ്ടതുണ്ട്. അഥവാ ദേശീയതക്കകത്ത് സവര്‍ണതയില്ലെങ്കില്‍ തന്നെ അത് ഒരു ലിമിറ്റേഷന്‍ ആണെന്ന് മനസ്സിലാക്കി അതിനെ അതിലംഘിക്കുന്നതിനെക്കുറിച്ച് ബോധവാന്‍മാരാവേണ്ടതുണ്ട്.. അപ്പോള്‍ ദേശീയതയെ അതിലംഘിക്കാന്‍ സവര്‍ണത ഒരു ഹേതുവാകുന്നുവെന്നേയുള്ളൂ എന്നര്‍ഥം.

യഥാര്‍ഥത്തില്‍ ദലിതരുടെ collective sense രൂപപ്പെടുത്തുന്നതിലും military employment സാധ്യമാക്കുന്നതിലൂടെ സാമൂഹിക, രാഷ്ട്ട്രീയ അധികാരത്തിന്റെയും അഭിമാനത്തിന്റെയും ഹേതുവാകാന്‍ കൊറഗോവ് പോരാട്ടത്തിന് സാധിച്ചിട്ടുണ്ട്.

ഒരു ദേശത്തിനകത്ത് നിന്ന് കൊണ്ട് തന്നെ ഒരു സമുദായം, സമുദായങ്ങളുടെ കൂട്ടം ദേശീയതക്കപ്പുറം ആലോചനപ്പെടുമ്പോള്‍ സംഭവിക്കുന്നത് ദേശീയതാ ബോധവും സാമുദായിക ബോധവും തമ്മിലുള്ള സംഘട്ടനമാണ്.ദേശീയതയോടേ് സാമുദായികത സാധ്യമാക്കുന്ന സംഘട്ടനം മുന്നോട്ട് വെക്കുന്ന സാധ്യതകളെ ഗൗരവതരമായ കുതിച്ച് ചാട്ടമായി നാം കാണേണ്ടതുണ്ട്. 

സാമുദായികതയെന്ന ചെറിയ വൃത്തത്തിനകത്ത് നില്‍ക്കാതെ ദേശീയതയുടെ വിശാല വൃത്തത്തിലേക്ക് നിങ്ങള്‍ കടന്ന് വരണമെന്ന വരേണ്യ പൊതുബോധങ്ങളെ തകിടം മറിക്കുന്ന രീതിയിലുള്ള സാമുദായിക സ്വത്വത്തിനകത്ത് നിന്ന് കൊണ്ട് തന്നെ ദേശീയതയെ അതിര്‍ലംഘിച്ച് അതിദേശീയതയിലേക്ക് എങ്ങനെ എടുത്തു ചാട്ടം സാധ്യമാവും എന്ന വിശാലാലോചന എന്ന രീതിയിലും അതിനെ വായിക്കാവുന്നതാണ്.
ഇതിലൂടെ സാമുദായിക സ്വത്വം സാധ്യമാക്കുന്ന ധിഷണാ മുന്നേറ്റത്തിന്റെ കരുത്ത് നമുക്ക് മനസ്സിലാക്കിയെടുക്കാവുന്നതാണ്. ഇത്തരം കുതിച്ചു ചാട്ടങ്ങളിലൂടെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളില്ലാത്ത സാമുദായിക രൂപീകരണത്തിന്റെ പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ നമുക്ക് സാധ്യമാവും. അതിന് കൃത്യമായ ധാരണകളോടെ അടിച്ചമര്‍ത്തപ്പെടലിന് വിധേയമാക്കപ്പെടുന്ന കാരണങ്ങളെ മുന്‍നിര്‍ത്തി അഥവാ മതം,ലിംഗം,വര്‍ണം തുടങ്ങിയ സ്വത്വങ്ങളെ മുന്‍നിര്‍ത്തി ആഗോളസാമുദായികതയുടെ പുതിയ രൂപങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ നാം മുന്നോട്ട് വരേണ്ടതുണ്ട്.

ഇന്ത്യപോലൊരു രാജ്യത്ത് ജനാധിപത്യമെന്നാല്‍ ഭൂരിപക്ഷത്തിന്റെ ആധിപത്യമാവുന്നിടത്ത് ന്യൂനപക്ഷ സമുദായങ്ങള്‍ ദേശീയതക്കപ്പുറം ചിന്തിക്കുകയെന്നത് നിലവിലെ സാഹചര്യത്തില്‍ സ്വാഭാവികം മാത്രമാണ്. ആ സ്വാഭാവികതക്ക് കാരണമാവുന്നത് ദേശീയതക്കുള്ളിലെ സവര്‍ണതയാണെങ്കിലും പിന്നീട് നമ്മള്‍ ദേശീയത എന്നത് മിസ്റ്റിഫൈ ചെയ്ത് പരിശുദ്ധമാക്കി കൊണ്ട് നടക്കേണ്ടതല്ലെന്നും അത് കേവലമൊരു പൊളിറ്റിക്കല്‍ സ്‌പെയ്‌സ് മാത്രമാണെന്നുമുള്ള ബോധ്യത്തിലെത്തുകയും അതിനെ മറികടന്ന് അതിനപ്പുറം സഞ്ചരിക്കാനുള്ള ധിഷണാ പ്രാപ്തി കൈവരിക്കുകയും ചെയ്യേണ്ടതുണ്ട്. അപ്പോള്‍ ദേശീയതക്കപ്പുറം ചിന്തിക്കാന്‍ നമുക്ക് കൃത്യമായൊരു സാഹചര്യമൊരുക്കി തരിക മാത്രമാണ് സവര്‍ണതയിവിടെ ചെയ്യുന്നത്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിന്റെ ഒരു സവിശേഷ സാഹചര്യത്തില്‍ ഉയര്‍ന്ന് വരികയും ചില സവിശേഷതകള്‍ ധര്‍മങ്ങള്‍ പൂര്‍ത്തികരിക്കാന്‍ വഴിയൊരുക്കുകയും ചെയ്യുന്നതിലൂടെ ദേശീയത ഇന്ത്യന്‍ ചരിത്രത്തിന്റെ അവിഭാജ്യ ഘടകമായിട്ടുണ്ട് എന്ന തിരിച്ചറിവോടെ കൂടെത്തന്നെ ഇനിയും അതില്‍ ഒതുങ്ങുന്നതിന് പകരം അതിനപ്പുറം ചിന്തിക്കാന്‍ നമ്മള്‍ മുതിരേണ്ടതുണ്ട്.

200 വര്‍ഷമായി നിങ്ങള്‍ ദേശീയതാ വിരുദ്ധമായാണ് ആഘോഷിച്ചിതെന്ന് പറയുന്നവരോട് അതെ, 200 വര്‍ഷങ്ങള്‍ക്ക് മുമ്പേ ദേശീയതക്കപ്പുറത്തുള്ള ലോകത്തെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നുണ്ടെന്നും നിങ്ങളിപ്പോഴും ദേശീയതക്കകത്ത് മുട്ടിത്തിരിയുകയല്ലേ എന്നും തിരിച്ച് ചോദിക്കാന്‍ നാം തയ്യാറാവുകയാണ് വേണ്ടത്.

അപ്പോള്‍ കൊറഗോവ് പോരാട്ടത്തെ ദേശീയതക്കപ്പുറം ആലോചനപ്പെടാനുള്ള ഒരു വകയായിട്ടു വേണം നമ്മള്‍ വായിക്കാന്‍. എന്നാല്‍ അംബേദ്കര്‍ ഈ പോരാട്ടത്തെ ദലിത് സാമൂഹ്യ ഐക്യത്തിന് വേണ്ടിയുള്ള ഒരു മിത്തായിട്ട് ഉപയോഗപ്പെടുത്തുകയാണ് ചെയ്തതെന്നും ഇനിയും അതിനെ ആഘോഷിക്കുന്നത് ദലിത് സ്വത്വത്തില്‍ തന്നെ ഒതുങ്ങിക്കൂടാന്‍ കാരണമാവുമെന്നതിനാല്‍ അത്തരം ആഘോഷങ്ങള്‍ നെഗറ്റീവായി ബാധിക്കുക മാത്രമേ ചെയ്യു എന്നുമുള്ള ഉപദേശവുമായി ദലിത് ബുദ്ധിജീവി എന്ന് പറയുന്നവര്‍ തന്നെ മുന്നോട്ട് വരുമ്പോള്‍ ഒരു തരത്തില്‍ അവരുടെ ബുദ്ധിയും വര്‍ക്ക് ചെയ്യുന്നത് ദേശീയത എന്ന സര്‍ക്കിളിനകത്ത് തന്നെയാകുന്നത് അത്തരം ആലോചനപ്പെടുകള്‍ക്ക് അവര്‍ മുതിരാത്തത് കൊണ്ടാണോ അതോ ദേശീയതക്കപ്പുറത്തുള്ള ചിന്താ പ്രാപ്തി ഇല്ലാത്താതു കൊണ്ടാണോ.
ദേശീയത അതിദേശീയതക്കിപ്പുറത്തെ ഒരു ലിമിറ്റഡ് സ്‌പെയ്‌സ് മാത്രമാണെന്ന് വരുമ്പോള്‍ രാജ്യത്തികനകത്തെ ശത്രുവായ സവര്‍ണത അടങ്ങിയ ദേശീയതയെ മാത്രമല്ല ദേശീയതയെത്തന്നെ അതിദേശീയതക്കക്കത്തെ ഒരു geographical community ആയ ബ്രിട്ടീഷുകാരെ ഉപയോഗിച്ച് ഇല്ലാതാക്കുന്നത് ധൈഷണികവും ബൗദ്ധികവുമായ മുന്നേറ്റമായി വിലയിരുത്തേണ്ടതുണ്ട്. അപ്പോള്‍ സവര്‍ണതയും കടന്ന് ദേശീയതയെത്തന്നെ അതിലംഘിക്കേണ്ട കര്‍തൃത്വ ബോധം നമ്മുടെ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്ക് കൈവരികയാണെങ്കില്‍ വരും ഭാവിയില്‍ അതിര്‍ത്തി നിര്‍ണയിക്കാനാകാത്ത വിധം നമ്മുടെ ബൗദ്ധിക വ്യവഹാരങ്ങള്‍ മുന്നോട്ട് പോകുമെന്നുറപ്പാണ്. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ ദേശീയതക്കുള്ളിലുള്ളത് മാത്രം കാണുമ്പോള്‍ അതിനപ്പുറത്തുള്ളത് കാണാന്‍ സാധിക്കുന്ന കാഴ്ചകള്‍ നിര്‍മിക്കാന്‍ ദലിത് മുന്നേറ്റങ്ങള്‍ക്ക് സാധിക്കും എന്നര്‍ഥം.

200 വര്‍ഷമായി നിങ്ങള്‍ ദേശീയതാ വിരുദ്ധമായാണ് ആഘോഷിച്ചിതെന്ന് പറയുന്നവരോട് അതെ, 200 വര്‍ഷങ്ങള്‍ക്ക് മുമ്പേ ദേശീയതക്കപ്പുറത്തുള്ള ലോകത്തെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നുണ്ടെന്നും നിങ്ങളിപ്പോഴും ദേശീയതക്കകത്ത് മുട്ടിത്തിരിയുകയല്ലേ എന്നും തിരിച്ച് ചോദിക്കാന്‍ നാം തയ്യാറാവുകയാണ് വേണ്ടത്. ഇനി, ഗാന്ധി കൊളോണിയല്‍ വിരുദ്ധനും മൃദു സവര്‍ണനുമായിരുന്നെന്ന സത്യം പറയുമ്പോള്‍ അംബേദ്കര്‍ സാമ്രാജ്യത്വ അനുകൂലി ആയത് കൊണ്ടല്ലേ നിങ്ങളങ്ങനെ പറയുന്നതെന്ന് ചോദിക്കുന്നവരോട് അതെ, അംബേദ്കര്‍ വളരെ കൃത്യമായി ദേശീയതക്കപ്പുറത്തെ സാധ്യതകളെക്കുറിച്ച് ആലോചനപ്പെട്ടിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം പറയാവുന്നതെയുള്ളൂ.


നിലവിലെ ഇടത്, വലത് ജനാധിപത്യ ധാരകളില്‍ നിന്ന് ഭിന്നമായി ദേശീയതകക്കത്ത് നിന്ന് കൊണ്ട് തന്നെ ദേശത്തെ വിശുദ്ധവത്കരിക്കുന്ന തരത്തിലല്ലാതെ തന്നെയുള്ള അതി ദേശീയമായ ചിന്തകളെ തുറന്ന് വിടുന്ന തരത്തിലുള്ള രാഷ്ട്രീയ മുന്നേറ്റം സാധ്യമാക്കാനുള്ള കൃത്യമായ ഇടം നിലവിലെ രാഷ്ട്രീയ സാഹചര്യം ദലിത്, ന്യൂനപക്ഷ മുന്നേറ്റങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഈ അവസരങ്ങളെ കൃത്യമായി മുതലെടുത്ത് അത്തരം മുന്നേറ്റങ്ങള്‍ക്ക് നമ്മുടെ ബുദ്ധി, ചിന്ത പ്രാപ്തവാമുകയാണെങ്കില്‍ ഭീമ കൊറഗോവ് വെറുമൊരു ആഘോഷച്ചടങ്ങ് മാത്രമല്ല വരും കാലത്തെ ധിഷണാ മുന്നേറ്റങ്ങളുടെ ദൂരക്കാഴ്ച തന്നെ അതിനകത്ത് ഒളിഞ്ഞ് കിടപ്പുണ്ടെന്ന് നമുക്ക് പറയാനാവും.

  1. എല്ലാത്തിനെയും ദേശീയതയുടെ കണ്ണാടിയിലൂടെ തുറിച്ച് നോക്കൂന്ന ബുദ്ധി ജീവികളുടെ കാലത്ത് ആ മതിലൊന്ന് തകര്‍ന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് നാം കണ്ടറിയേണ്ടതുണ്ടല്ലോ..

ഹാശിർ മടപ്പള്ളി

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.