Thelicham

‘യാഥാര്‍ത്ഥ്യം അല്ലാഹു മാത്രമാണ്’

കലാം പാരമ്പര്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഓണ്ടോളജിക്കല്‍ ആര്‍ഗ്യുമെന്റ് മുന്നോട്ട് വെക്കാനുള്ള ഉദ്യമമാണിതെന്നതിനാല്‍ തന്നെ, ഇബ്‌നു സീനാ, അബുല്‍ഹസന്‍ അല്‍അശ്അരി, അബൂമന്‍സൂര്‍ അല്‍മാതുരീദി, അബുല്‍ഹാമിദ് അല്‍ഗസാലി, ഫഖ്‌റുദ്ധീന്‍ അല്‍റാസി, തുടങ്ങിയവരുടെയെല്ലാം ചിന്തകളെ പ്രതിഫലിപ്പിക്കാന്‍ അതിന് സാധിക്കും.

'സത്യമായ അല്ലാഹുവാണ് എന്നതിനാലാണത്്, അവനെ വിട്ട് അവര്‍ ആരാധിക്കുന്നതൊക്കെയും മിഥ്യയത്രേ, അവന്‍ തന്നെയാണ് അത്യുന്നതനും മഹാനും.' (സൂറത്ത് ലൂഖ്മാന്‍: 30)
'ഒരു കവി പാടിയതില്‍ വെച്ച് ഏറ്റവും സത്യസന്ധമായ വരി, ' നിശ്ചയമായും അല്ലാഹുവിനെ കൂടാത്തതെല്ലാം മിഥ്യയാണ്' എന്നതാകുന്നു.' (സ്വഹീഹുല്‍ ബുഖാരി)
' അനശ്വരനായവനെ നശ്വരരിൽ നിന്നും മാറ്റി നിര്‍ത്തി ആരാധിക്കുന്നതാണ് ഏകദൈവവിശ്വാസം.' (ഇമാം ജുവൈനി)

ദൈവാസ്തിത്വത്തെ സംബന്ധിച്ച വാദമുഖങ്ങളെ പ്രമുഖ ജര്‍മ്മന്‍ തത്വചിന്തകനായ ഇമ്മാനുവല്‍ കാന്റ്(1804), ഓണ്ടോളജിക്കല്‍, കോസ്‌മോളജിക്കല്‍, ഹേതുവാദപരം(ടീലിയൊളജിക്കല്‍) എന്നിങ്ങനെ മൂന്നായി വേര്‍ത്തിരിക്കുന്നുണ്ട്. അനുഭവജ്ഞാനങ്ങളില്‍ നിന്ന് രൂപപ്പെട്ട ആമുഖങ്ങള്‍ (പോസ്റ്റീരിയോറൈ പ്രമിസസ്്) അടിസ്ഥാനമാക്കിയാണ് അവസാന രണ്ട് വാദങ്ങളും രൂപപ്പെട്ടിട്ടുള്ളതെങ്കില്‍, ആദ്യത്തേത് ദൈവത്തെ കണ്ടെത്തുന്നത് ശുദ്ധമായ മാനസിക വിശകലനങ്ങളിലൂടെയാണ് (പ്രിയോറി). സയുക്തികമായ ഒരു ഓണ്ടോളജിക്കല്‍ ആര്‍ഗ്യുമെന്റ്, തിട്ടപ്പെടുത്തപ്പെട്ട ഒരു ഗണിതപ്രശ്‌നത്തെ പോലെ, അനിഷേധ്യമാം വിധം ദൃഢമായിരിക്കും. പാശ്ചാത്യ തത്വചിന്താ പാരമ്പര്യത്തില്‍ റെനെ ഡെയ്ക്കാര്‍ട്ട് (1650), അന്‍സേം ഓഫ് കാന്റ്ബറി (1109) എന്നിവര്‍ സമാനമായ വാദമുഖങ്ങള്‍ പ്രയോഗിച്ചതായി കാണാമെങ്കിലും, അവ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ദൈവത്തെക്കുറിച്ചുള്ള ചില മുന്‍ധാരണകളെ അടിസ്ഥാനപ്പെടുത്തിയാണ് അവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രൂപപ്പെടുത്തിയതെന്നതിനാല്‍ തന്നെ, അവരുടെ ധാരണ പ്രകാരമുള്ള ഒരു ദൈവാസ്തിത്വമുണ്ടെന്നവര്‍ സംഗ്രഹിക്കുന്നു. അറബിക് തത്വചിന്താ പാരമ്പര്യത്തില്‍പെട്ട ഇബ്‌നു സീനയുടെ പരമസത്യത്തിന്റെ തെളിവ് (പ്രൂഫ് ഓഫ് ട്രൂത്ത്ഫുള്‍) എന്നതിനെ നിലവില്‍ പല തത്വചിന്തകരും ദൈവാസ്തിത്വത്തെ സംബന്ധിച്ച ഓണ്ടോളജിക്കല്‍ ആര്‍ഗ്യുമെന്റായി പരിഗണിക്കുന്നുണ്ടെങ്കിലും, ‘ചിലത് നിലനില്‍ക്കുന്നുണ്ട്’ എന്ന ആമുഖം അനുഭവ തലവുമായി ബന്ധപ്പെട്ടതിനാല്‍ പലരും പരിപൂര്‍ണ്ണമായ ഒരു ഓണ്ടോളജിക്കല്‍ ആര്‍ഗ്യുമെന്റായി അതിനെ അംഗീകരിക്കാനാവില്ല എന്നഭിപ്രായപ്പെട്ടിട്ടുണ്ട്. എല്ലാത്തിലുമുപരി, ദാര്‍ശനികമായും പ്രമാണികമായും അംഗീകരിക്കാനാവാത്തതിനാല്‍ തന്നെ, ദൈവികതയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്‍പങ്ങളെ പാരമ്പര്യ ഇസ്്‌ലാം ഒട്ടും അംഗീകരിക്കുന്നില്ല. എന്നിരിക്കിലും, അനിവാര്യമായ ഉണ്മ (വാജിബുല്‍ വൂജൂദ്) അടക്കം അതിഭൗതികതയെ കുറിച്ച ഇബ്‌നു സീനയുടെ പല ധാരണകളെയും കലാം പാരമ്പര്യം കടം കൊണ്ടിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.


കലാം പാരമ്പര്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഓണ്ടോളജിക്കല്‍ ആര്‍ഗ്യുമെന്റ് മുന്നോട്ട് വെക്കാനുള്ള ഉദ്യമമാണിതെന്നതിനാല്‍ തന്നെ, ഇബ്‌നു സീനാ, അബുല്‍ഹസന്‍ അല്‍അശ്അരി, അബൂമന്‍സൂര്‍ അല്‍മാതുരീദി, അബുല്‍ഹാമിദ് അല്‍ഗസാലി, ഫഖ്‌റുദ്ധീന്‍ അല്‍റാസി, തുടങ്ങിയവരുടെയെല്ലാം ചിന്തകളെ പ്രതിഫലിപ്പിക്കാന്‍ അതിന് സാധിക്കും. കലാം പാരമ്പര്യത്തിനകത്തെ ദൈവാസ്തിത്വത്തെ സംബന്ധിച്ച വാദമുഖങ്ങളെല്ലാം തന്നെ, പ്രപഞ്ചം നിലനില്‍ക്കുന്നുണ്ടെന്ന അനുഭവജ്ഞാനത്തിലടിസ്ഥാനപ്പെടുത്തിയതിനാല്‍ കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റുകളാണ്. എന്നാല്‍ ഞാനടിസ്ഥാനപ്പെടുത്തിയ വാദങ്ങള്‍ അനുഭവ ജ്ഞാനങ്ങളിലൂടെയല്ല രൂപപ്പെട്ടത് എന്നതിനാല്‍, ഇതിനെ കലാം ഓണ്ടോളജിക്കല്‍ ആര്‍ഗ്യുമെന്റ് എന്ന് വിളിക്കാവുന്നതാണ്. ദൃഢമായ അനുമാനപ്രമാണത്തിന്റെയും(സില്ലോജിസം), ആമുഖങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെട്ടതിനാല്‍, കലാം കോസ്്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റ് ദൃഢവും വ്യക്തവുമാണ്. കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റിന് വല്ല ന്യൂനതയോ അപര്യാപ്തതയോ ഉണ്ടെന്നതല്ല ഇത്തരമൊരു ആലോചന രൂപപ്പെടുത്തുന്നതിന്റെ ഉദ്ദേശ്യം. മറിച്ച്, സുവ്യക്തമായ ഒരു ഓണ്ടോളജിക്കല്‍ ആര്‍ഗ്യുമെന്റ് മുഖേന, അനുഭവ ജ്ഞാനം കൂടാതെ, ശുദ്ധ യുക്തി (പ്യുര്‍ റീസണ്‍) തന്നെ മനുഷ്യനെ ദൈവാസ്തിത്വത്തിലേക്ക് എത്തിക്കുന്നു എന്ന് കാണിക്കുകയാണ് ഉദ്ദേശ്യം. ദൈവത്തെ സംബന്ധിച്ച ചില മുന്‍ധാരണകളില്‍ അടിസ്ഥാനപ്പെടുത്തിയ പാശ്ചാത്യ തത്വചിന്താ പാരമ്പര്യങ്ങൡലെ ഓണ്ടോളജിക്കല്‍ ആര്‍ഗ്യുമെന്റുകളില്‍ നിന്നും വ്യത്യസ്തമായി, ഈ വാദമുഖം റിയാലിറ്റി എന്ന ആശയത്തില്‍ നിന്ന് രൂപപ്പെടുന്നതും, റിയാലിറ്റിക്കൊരിക്കലും ദൈവത്തെ ഒഴിച്ചു നിര്‍ത്താനാവില്ല എന്നതില്‍ സംഗ്രഹിക്കപ്പെടുന്നതുമാകുന്നു. ആയതിനാല്‍ ദൈവം യാഥാര്‍ത്ഥ്യമാകുന്നു (റിയല്‍). എസ്സെന്‍സിനെ മനസ്സിലാക്കുന്നതിന് എക്‌സിസ്‌ററന്‍സി്ന്റെ ആവശ്യകതയെ മാറ്റി നിര്‍ത്തിയുള്ള ഇബ്‌നു സീനിയന്‍ കാഴ്ച്ചപ്പാടിനോട് യോജിക്കുന്നതോടൊപ്പം തന്നെ, ഡെയ്കാര്‍ട്ട്, അന്‍സേം എന്നിവരുടെ ചിന്തകളിലെ വൈരുധ്യത്തെ ഈ സമീപനം ഒഴിച്ചു നിര്‍ത്തുന്നുണ്ട്. എന്നാല്‍, ഇബ്‌നുസീനയില്‍ നിന്നും വിരുദ്ധമായി, കലാം കോസ്്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റിലടങ്ങിയ ധാരണകള്‍ ഈ വാദം ഉള്‍കൊള്ളുന്നുണ്ട്. എല്ലാത്തിലുമുപരി, ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട അല്‍ഹഖ് എന്നതിന്റെ ആശയ വിശകലനമെന്ന രീതിയിലും ഈ ആലോചനയെ പരിഗണിക്കാവുന്നതാണ്.

ചിന്താണ്ഡലങ്ങള്‍ക്കുപരിയായ അസ്തിത്വമാണ് (എക്‌സ്ട്രാമെന്റല്‍ എക്‌സിസ്റ്റന്‍സ്) റിയാലിറ്റി. സത്താപരമായി തന്നെ ചിന്താമണ്ഡലത്തിനുപരിയായ അസ്തിത്വമുളള, മറ്റൊന്നിനെ ആശ്രയിച്ചല്ലാതെയുളള അസ്ഥിതിത്വമാണ് അനിവാര്യമായ അസ്തിത്വം (നെസ്സസറി എക്‌സിസ്റ്റന്‍സ്). അതേസമയം, സത്താപരമായി ചിന്താമണ്ഡലത്തിനുപരിയായ അസ്തിത്വത്തെ തേടാത്ത, മറ്റൊന്നിനെ ആശ്രയിച്ചുള്ള(കണ്ടിന്‍ജന്റ്) അസ്തിത്വമാണ് ആകസ്മികമായ അസ്തിത്വം (പോസിബ്ള്‍ എക്‌സിസ്റ്റന്‍സ്). മുമ്പുള്ള വാദമുഖങ്ങള്‍ക്ക് സംഭവിച്ച പോലോത്ത പ്രതിസന്ധികളില്ലാതിരിക്കെ തന്നെ, നെസ്സസറി എക്‌സിസ്റ്റന്‍സ് എന്ന സങ്കല്‍പം അനിവാര്യമാണെന്ന് ഈ വാദമുഖം സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്.


എല്ലാ ആകസ്മികമായ അസ്തിത്വങ്ങള്‍ക്കും, പല അതിഭൗതികമായ സാധ്യതകളെയും കല്‍പിക്കാവുന്നതാണ്. ഉദാഹരണമായി, മനുഷ്യര്‍, മരങ്ങള്‍ എന്നിവ ചില അതിഭൗതികമായ സാധ്യതകളാണ്, അവ സവിശേഷമായ രൂപത്തിലോ അല്ലാതെയോ, സവിശേഷമായ ഒരിടത്തോ അല്ലാതെയോ, സചേതനമോ അചേതനമോ ആയി എല്ലാം ഉണ്ടാകാം. ഇത്തരത്തിലേതെങ്കിലും ഒരു സാധ്യതയെ സൂചിപ്പിക്കുകയാണെങ്കില്‍, ആ വസ്തു ഒന്നെങ്കില്‍ നിലവിലുള്ളതോ, അല്ലാത്തെതോ ആയിരിക്കാം. എന്നാല്‍, ഒരേസമയം അവ നിലവിലുള്ളതും അല്ലാത്തതുമാവുന്നത് അസാധ്യമാണ്. അഥവാ, എല്ലാ പൊസ്സിബ്ള്‍ പ്രോപര്‍ട്ടീസും സമയവുമായി ബന്ധപ്പെട്ടിരിക്കുന്നവെന്നര്‍ത്ഥം. ആയതിനാല്‍ അവയെല്ലാം തന്നെ സമയത്തിന്റെ, ഭാവി, ഭൂതം, വര്‍ത്തമാനം എന്നിങ്ങനെയുള്ള അസ്ഥിരതകളോട് ബന്ധപ്പെട്ടവയും നശ്വരവുമാണ്.


നൈമിഷികമായതിനാല്‍ തന്നെ, ആകസ്മികമായ അസ്തിത്വങ്ങള്‍ക്ക്്അനിവാര്യമായ ഒരു തുടക്കം ആവശ്യമായി വരുന്നു. കാരണം, അനശ്വമെന്നത് അറ്റമില്ലാത്തതും, സമയവുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും വര്‍ത്തമാന കാലത്തിലേക്ക് വന്ന്‌ചേര്‍ന്ന് കൊണ്ടിരിക്കുകയും മുമ്പുള്ള ഓരോ നിമിഷങ്ങളും ഭൂതകാലത്തിലേക്ക് തള്ളിവിടപ്പെടുകയും ചെയ്യുന്നുണ്ട്. സ്വാഭാവികമായും, അനന്തമായ ഭൂതകാലമെന്നത് അറ്റമില്ലാത്ത ഒന്നിന് അറ്റമുണ്ടെന്ന് പറയുന്ന പോലെയാവുന്നു.
സ്വാഭാവികമായും തുടക്കമുള്ളതെല്ലാം അവ രൂപപ്പെടുന്നതിന് ഒരു ഹേതുകത്തെ തേടുന്നു. ഒരു വസ്തു രൂപപ്പെടുന്നതിന് മുമ്പ് തന്നെ ആ വസ്തു അതിന്റെ ഹേതുകമാവുന്നു എന്നത് അചിന്തനീയമായതിനാല്‍ തന്നെ സെല്‍ഫ് ക്വാസേഷന്‍ എന്നത് അസ്വീകാര്യമാണ്.

വാദപ്രതിവാദങ്ങള്‍ക്കകത്ത്, ക്വാസാലിറ്റിയെ നിരാകരിക്കുന്നതിന് വരെ ക്വാസാലിറ്റി ആവശ്യമാണ് എന്നതിനാല്‍ അവയൊരിക്കലും തിരസ്‌കൃതമല്ല. അത്തരത്തിലുള്ള സമീപനങ്ങളെല്ലാം തന്നെ തീര്‍ത്തും അയുക്തമായ, നിരന്തരമായ ആവര്‍ത്തനത്തിലാണ് (ഇന്‍ഫിനിറ്റ് റീഗ്രഷന്‍) അവസാനിക്കുന്നത്. അവസാനമായി, പൊസ്സിബ്ലായ ഒരു ലോകം നിലനില്‍ക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്(ഫാക്റ്റ്) എന്ന് മാത്രം പറഞ്ഞവസാനിപ്പിക്കുന്ന വാദമുഖങ്ങള്‍ (ബ്രൂട്ട് ഫാക്റ്റിസിറ്റി), അവയുടെ സങ്കീര്‍ണ്ണതകളില്‍ നിന്നുള്ള ഒളിച്ചോട്ടം മാത്രമാണ്.


ആകസ്മിക അസ്തിത്വത്തിന്റെ ഹേതുകം മറ്റൊരു ആകസ്മിക അസ്തിത്വമോ, അല്ലെങ്കില്‍ അനിവാര്യമായ അസ്തിത്വമോ ആയിരിക്കും. ആകസ്മിക അസ്തിത്വമാവുമ്പോള്‍, ആ ഹേതു മറ്റൊരു ആകസ്മികമോ, അനിവാര്യമോ ആയ ഹേതുകവുമായി ബന്ധിക്കപ്പെടുന്നു. മേല്‍പ്രസ്താവിക്കപ്പെട്ടതു പോലെ, നിരന്തരമായ ആവര്‍ത്തനം അയുക്തികമായതിനാല്‍ തന്നെ, ആകസ്മികമായ അസ്തിത്വം അനിവാര്യമായ അസ്തിത്വവുമായി ബന്ധിക്കപ്പെടല്‍ അനിവാര്യമായി മാറും. അഥവാ, സര്‍വ്വതിനും ഹേതുകമായി, സ്ഥല കാല പരിമിതികളില്ലാത്ത അനിവാര്യമായ ഒരസ്തിത്വമവിടെയുണ്ടെന്ന് വരുന്നു. അഥവാ, അനന്തമായ ആവര്‍ത്തനത്തിന്റെ അയുക്തികത മുഖേനയും, ക്വാസാലിറ്റിയെ ധിഷണ അനിവാര്യമായി കാണുന്നതിനാലും, റിയാലിറ്റി, അതിഭൗതികമായി അനിവാര്യമായ, ഒന്നിനെയും ആശ്രയിക്കാത്ത, സ്വതന്ത്രമായ ഒരു അസ്തിത്വത്തില്‍ ചെന്നവസാനിക്കുന്നു. തുടക്കമോ, ഒടുക്കമോ ഇല്ലാത്ത, കാലമോ സമയമോ ബാധിക്കാത്ത, സര്‍വ്വകാല വ്യാപിയായ ഇത്തരമൊരു അസ്തിത്വത്തെ കുറിച്ചുള്ള സമാനമായ ധാരകണളാണ് പാരമ്പര്യ സുന്നി ദൈവശാസ്ത്രത്തിനകത്തുള്ളത്. ചുരുക്കത്തില്‍, റിയാലിറ്റിക്കൊരിക്കലും, ദൈവത്തിന്റെ ഉണ്മയെ പുറന്തള്ളാനാവുന്നില്ലെന്നര്‍ത്ഥം.


ആകസ്മികമായ അസ്തിത്വത്തിന്് ചിന്താമണ്ഡലത്തിലുപരിയായ അസ്തിത്വമില്ലെങ്കില്‍, പ്രിയോറി റീസണിംഗ് ദൈവത്തെ സംബന്ധിച്ച മേല്‍പ്രസ്താവിതമായ ധാരണകളില്‍ പരിമിതപ്പെടുത്താവുന്നതാണ്. പക്ഷെ, അവയ്ക്ക് യഥാര്‍ത്ഥത്തിലുള്ള അസ്തിത്വമുള്ളതിനാല്‍ തന്നെ, അവയില്‍ നിന്ന് ദൈവത്തിന് അനിവാര്യമായ പല വിശേഷണങ്ങളും പ്രിയോറി റീസണിങ്ങിലൂടെ ചേര്‍ക്കാനാവുന്നു. ആകസ്മികമായവ സാധ്യമാവുന്നതിന്, അനിവാര്യമായ അസ്തിത്വത്തിന്, അതിനുള്ള ശക്തിയും (പവര്‍),അവയുടെ അസ്തിത്വത്തെയും, മറ്റു ഗുണങ്ങളെയും തിരഞ്ഞെടുക്കാനുളള അധികാരം (വില്‍), ഇത്തരം തിരഞ്ഞെടുപ്പുകള്‍ക്ക് ആവശ്യമായിട്ടുള്ള സര്‍വ്വജ്ഞാനം (നോളജ്), മേല്‍പറഞ്ഞവക്കെല്ലാം ആവശ്യമായിട്ടുള്ള അന്വശരത (ലൈഫ്) എന്നിങ്ങനെ വിശേഷണങ്ങള്‍ ചേര്‍ന്നു വരുന്നു. ഈ നാല് ഗുണങ്ങളും ദൈവവുമായി എപ്പോഴും ബന്ധപ്പെട്ടതും, എന്നാല്‍ അവന്റെ സ്വത്വത്തെ നിശ്ചയിക്കുന്നതോ, അവനില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതോ അല്ലാത്തതുമാണ്.


ചുരുക്കത്തില്‍, ശുദ്ധമായ മാനസിക വിശകലനത്തിലൂടെ, ദൈവം യാഥാര്‍ത്ഥ്യമാണെന്നത് (റിയല്‍) ബോധ്യപ്പെടുന്നു. റിയാലിറ്റിക്കകത്ത് തന്നെ വുജൂദ്, ഖിദം, ബഖാ, ഖിയാം ബിന്നഫ്‌സ്, മുഖാലഫ ലില്‍ ഹവാദിസ് എന്നിങ്ങനെയുള്ള വിശേഷണങ്ങളടങ്ങിയ ദൈവമുണ്ട്.
മേല്‍പ്രസ്താവിതമായ പത്ത് വിശേഷണങ്ങളടങ്ങിയതാണ് കലാം കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റിനകത്ത് അവതരിപ്പിക്കപ്പെട്ട സുന്നി പാരമ്പര്യത്തിനകത്തെ ദൈവവും. ഇവയെും അതിനുപരിയായുള്ളവയും പ്രമാണാടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടവ തന്നെയാണ്. ദൈവം സര്‍വ്വശക്തനായതിനാല്‍ ആകസ്മികമായ ഉണ്മകളെല്ലാം തന്നെ, ദൈവിക പ്രവൃത്തിക്കുളളില്‍ പെടുന്നു. പ്രമുഖ സൂഫി പണ്ഡിതനായ ഇബ്‌ന് അതാഉല്ലാഹ് സൂചിപ്പിക്കുന്നത് പ്രകാരം, ആകസ്മികമായവയെയെല്ലാം തന്നെ യാഥാര്‍ത്ഥ്യമാക്കുന്നത് ദൈവമായതിനാല്‍ തന്നെ, അവയെല്ലാം തന്നെ അവന്റെ പരമമായ ഏകത്വവുമായി ബന്ധപ്പെട്ടവയാകുന്നു.’ സ്വാഭാവികമായും ദൈവവും അവന്‍ ഉണ്മ നല്‍കുന്ന ആകസ്മികമായ സാധ്യതകളും മാത്രമാണ് യാഥാര്‍ത്ഥ്യം. ദൈവാസ്ഥിത്വവും, അവന്റെ ഗുണങ്ങളും, പ്രവൃത്തികളും മാത്രമാണ് യാഥാര്‍ത്ഥ്യം.

വിവ: ശാക്കിര്‍ പുള്ളിയില്‍

ഫറാസ് ഖാന്‍

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.