2011 ല്‍ പശ്ചിമേഷ്യയാകെ പടര്‍ന്നു പിടിച്ച അറബ് വിപ്ലവത്തോടു കൂടിയാണ് പൊളിറ്റിക്കല്‍ എക്കോണമി സംഘര്‍ഷങ്ങളിലും യുദ്ധങ്ങളിലും നിര്‍വഹിക്കുന്ന പങ്ക് നിരീക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. അറബ് വിപ്ലവത്തിന്റെ കാര്യ കാരണങ്ങളിലും പരിണിതികളിലും പൊളിറ്റിക്കല്‍ എക്കോണമിക്ക് സുപ്രധാന പങ്കുണ്ടായിരുന്നു. അറബ് വിപ്ലവത്തില്‍ പൊളിറ്റിക്കല്‍ എക്കോണമിയുടെ ഹിഡണ്‍ റോളുകള്‍ അന്വേഷിച്ചു തുടങ്ങിയപ്പോഴാണ് വാര്‍ എക്കോണമി എത്ര മാത്രം നമ്മുടെ അക്രമണങ്ങളിലും സംഘട്ടനങ്ങളിലും സംഘട്ടനാനന്തര സമൂഹ നിര്‍മിതിയിലും മുഖ്യപങ്ക് വഹിക്കുന്നതായി ലോകം തിരിച്ചറിഞ്ഞു തുടങ്ങുന്നത്. വാര്‍ എക്കോണമി എന്ന പ്രതിഭാസം കേവലം അക്രമ സംഘട്ടനങ്ങളില്‍ കാണപ്പെടുന്ന പ്രതിഭാസം എന്നതിലുപരി ഒരു രാജ്യത്തിന്റെ എക്കോണമിയില്‍ മുഖ്യപങ്ക് വഹിക്കുന്നു എന്നത് ഇനിയും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന സംജ്ഞയാണ്. എന്നാല്‍, വാര്‍ എക്കോണമിയില്‍ മുന്നോട്ട് പോകുന്ന ഒരു രാജ്യമാണ് ഇസ്രാഈല്‍. 1948ല്‍ രൂപീകരിക്കപ്പെട്ടതു മുതല്‍ ഇസ്രാഈലിന്റെ നിലനില്‍പ് തുടര്‍ന്നു കൊണ്ടിരിക്കുന്നതും പ്രാഥമികമായും വാര്‍ എക്കോണമി സിസ്റ്റം അവലംബിച്ചുകൊണ്ടാണ്.
1948 ല്‍ ഇസ്രാഈല്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടപ്പോള്‍ യഥാര്‍ത്ഥത്തില്‍ തുടക്കമിട്ടത് അവിരാമമായ യുദ്ധങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും അസ്ഥിരതക്കുമായിരുന്നു. പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും ഇസ്രാഈല്‍ സ്ഥിരം മുഖ്യഹേതുകമായി വരുന്നത് തങ്ങളുടെ സ്ഥാപിത ലക്ഷ്യം മേഖലയിലെ സര്‍വ്വാധിപത്യമായതുകൊണ്ടാണ്. ഈ ആധിപത്യം സ്ഥാപിച്ചെടുക്കാന്‍ ഇസ്രാഈല്‍ സര്‍വ്വ സൈനികായുധങ്ങളും യുദ്ധോപകരണങ്ങളും ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ തന്നെ ഇസ്രയേലില്‍ കൂണുപോലെ മുളപൊട്ടിക്കൊണ്ടിരുന്നു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും തങ്ങളുടെ ആയുധങ്ങള്‍ ഇസ്രയേല്‍ തുടരെ തുടരെ ഉപയോഗിച്ചു.
രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതിന് മുമ്പേ 1920 ല്‍ തന്നെ ആയുധ നിര്‍മിതിക്കായി മിലിട്ടറി ഇന്‍ഡസ്ട്രി സ്ഥാപിക്കപ്പെട്ടിരുന്നു. ഇന്‍ഡസ്ട്രിയില്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ തങ്ങളുടെ പാരാമിലിട്ടറിക്ക് കൈമാറാന്‍ സയണിസ്റ്റ് കുടിയേറ്റക്കാര്‍ രഹസ്യ സ്വഭാവമുള്ള മിലിട്ടറി ശൃംഖലകള്‍ രൂപീകരിക്കുകയുണ്ടായി. 1930 ല്‍ കൂടുതല്‍ ആധുനിക ആയുധങ്ങളും ഉപകരണങ്ങളും നിര്‍മിക്കാന്‍ പുതിയ രീതി കണ്ടെത്തിയതോടെ മിലിട്ടറി ഇന്‍ഡസ്ട്രി കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. ഈ ഇന്‍ഡസ്ട്രിയാണ് 1948 ലെ ഇസ്രയേല്‍ രൂപീകരണത്തിലേക്കു നയിച്ച മൃഗീയമായ അടിച്ചമര്‍ത്തലുകള്‍ക്കും യുദ്ധങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. 1950-1960 കാലഘട്ടത്തില്‍ ഇസ്രയേലിന്റെ വരുമാന രംഗത്ത് മിലിട്ടറി ഇന്‍ഡസ്ട്രി ഒഴിച്ചുകൂടാനാവാത്ത സാമ്പത്തിക ശക്തിയായി വളര്‍ന്നു. 1967 ലെ അറബ് ഇസ്രയേല്‍ യുദ്ധത്തിനു ശേഷം പൂര്‍വ്വോപരി അത്യാധുനിക ആയുധങ്ങളും സൗകര്യങ്ങളും സ്വയം പര്യപ്തതയും ഇന്‍ഡസ്ട്രി ആര്‍ജ്ജിച്ചെടുത്തു. 1980 ഓടെ ആയുധ കയറ്റുമതിയില്‍ ബില്ല്യണുകള്‍ ചെലവഴിക്കാനും ആയുധങ്ങളും മിലിട്ടറി സര്‍വീസുകളും കയറ്റുമതി ചെയ്യാന്‍തുടങ്ങിയ ഇസ്രയേല്‍ ലോകത്തിലെ നമ്പര്‍ വണ്‍ ശക്തിയായി വളര്‍ന്നിരിക്കുകയാണ്.
അമേരിക്കയുടെ വൈദേശിക മിലിട്ടറി ഫണ്ടിലെ പകുതിയിലധികവും കൈപ്പറ്റുന്നത് ഇസ്രയേലാണ്. 1949 മുതല്‍ മിലിട്ടറി സഹായത്തിനായി അമേരിക്കയില്‍ നിന്നും 121 ബില്ല്യണ്‍ ഡോളര്‍ ഇസ്രയേല്‍ സ്വീകരിച്ചിട്ടുണ്ട്. 2016ല്‍ ഒബാമ ഭരണകൂടം 38 ബില്ല്യണ്‍ ഡോളര്‍ മിലിട്ടറി സഹായത്തില്‍ ഇസ്രയേലിന് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മേഖലയിലേക്ക് മാത്രം അമേരിക്ക തങ്ങളുടെ ജി.ഡി.പിയുടെ 3.5 ും റഷ്യ 4.5 ും ചൈന 2.1 ശതമാനവും ചിലവഴിക്കുന്നിടത്ത് ഇസ്രയേല്‍ ചെലവഴിക്കുന്നത് 5.2 ശതമാനമാണ്. മിലിട്ടറി ഇന്‍ഡസ്ട്രിയില്‍ വര്‍ധിച്ച തോതിലുള്ള തൊഴില്‍ മേഖല സൃഷ്ടിച്ചെടുത്തതുകൊണ്ടാണ് ജി.ഡി.പിയുടെ വലിയ അളവ് തന്നെ ഇസ്രയേലിന് ചെലവഴിക്കാന്‍ സാധിച്ചത്. ഇസ്രയേലിന്റെ തൊഴില്‍ മേഖലയുടെ 25 ശതമാനവും മിലിട്ടറിയിലും മിലിട്ടറി അനുബന്ധ ഇന്‍ഡസ്ട്രിയിലുമാണ് നിലകൊള്ളുന്നതെങ്കില്‍ തൊഴില്‍ മേഖലയുടെ പകുതിയും സ്വകാര്യമോ പൊതുവോ ആയ മിലിട്ടറിയിലും അനുബന്ധ പ്രൊജക്ടുകളിലുമാണ് നിലകൊള്ളുന്നത്. പ്രതിവര്‍ഷം 6.5 ബില്യണ്‍ ഡോളറിന്റെ ആയുധം കയറ്റുമതി ചെയ്തുകൊണ്ട് തങ്ങളുടെ ആയുധോല്‍പാദനത്തിന്റെ 80 ശതമാനവും ഇസ്രയേല്‍ നൂറിലധികം രാഷ്ട്രങ്ങളിലേക്ക് വിശിഷ്യ വികസ്വര രാജ്യങ്ങളിലേക്ക് ഇസ്രായേല്‍ കയറ്റുമതി ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ഇസ്രയേല്‍ പുറത്തുവിടാറില്ലെങ്കിലും തെളിവുകള്‍ സൂചിപ്പിക്കുന്നത്, ഏകാധിപതികളും മനുഷ്യാവകാശങ്ങളും യുദ്ധങ്ങളും വംശഹത്യയും പതിവുകാഴ്ചയായ രാഷ്ട്രങ്ങളിലേക്കാണെന്നാണ്. സൈത് ഹല്ലാഷ്മി പറയുന്നു: പ്രശ്‌നകലുഷിതമായ മൂന്നാം ലോക രാഷ്ട്രങ്ങളുടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ സംഭവ വികാസങ്ങള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് ആയുധകച്ചവടത്തില്‍ സായൂജ്യരായി ചിരിക്കുന്ന ഇസ്രാഈല്‍ ഉദ്യോഗസ്ഥരെയും ആയുധങ്ങളെയും നിങ്ങള്‍ക്ക് പത്രമാധ്യമങ്ങളില്‍ കണ്ടെത്താനാവും. വംശവെറിയുടെ ദക്ഷിണാഫ്രിക്കയിലേക്കും അസര്‍ബൈജാനിലേക്കും ഇസ്രയേല്‍ ആയുധം വിതരണം ചെയ്തിട്ടുണ്ട്. എത്യോപ്യയിലേയും എല്‍സാര്‍വദോറിലേയും സിവില്‍ വാറുകളില്‍ ഇസ്രയേല്‍ നിര്‍മിത ആയുധങ്ങള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ബ്രസീലിന്റെയും ഇന്ത്യയുടെയും ചൈനയുടെയും മാര്‍ക്കറ്റുകളിലാണ് ഇസ്രയേലിന്റെ കച്ചവടക്കണ്ണ് നോട്ടമിട്ടിരിക്കുന്നത്. കാരണം, ഇസ്രയേല്‍ ആയുധങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാര്‍ ഈ മൂന്ന് രാജ്യങ്ങളാണ്.
വലിയ അളവില്‍ ആയുധം കയറ്റമതി ചെയ്യുന്ന രാഷ്ട്രം എന്നതിനപ്പുറം ഇസ്രയേല്‍ വലിയ അളവില്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാഷ്ട്രം കൂടിയാണ്. അമേരിക്കയില്‍ നിന്നും മറ്റു പാശ്ചാത്യ രാഷ്ട്രങ്ങളില്‍ നിന്നും ഇസ്രയേലിലേക്ക് ആയുധങ്ങള്‍ എത്തുന്നുണ്ട്. അമേരിക്കയുടെ ആഗോള മിലിട്ടറി ശൃംഖലയുടെ സുപ്രധാന കണ്ണിയായ ഇസ്രയേല്‍, അമേരിക്കന്‍ മിലിട്ടറി ഇന്‍ഡസ്ട്രിയുടെ ഗവേഷണ-പുരോഗമന കേന്ദ്രം കൂടിയാണ്. അമേരിക്കയുടെ വൈദേശിക മിലിട്ടറി ഫണ്ടിലെ പകുതിയിലധികവും കൈപ്പറ്റുന്നത് ഇസ്രയേലാണ്. 1949 മുതല്‍ മിലിട്ടറി സഹായത്തിനായി അമേരിക്കയില്‍ നിന്നും 121 ബില്ല്യണ്‍ ഡോളര്‍ ഇസ്രയേല്‍ സ്വീകരിച്ചിട്ടുണ്ട്. 2016ല്‍ ഒബാമ ഭരണകൂടം 38 ബില്ല്യണ്‍ ഡോളര്‍ മിലിട്ടറി സഹായത്തില്‍ ഇസ്രയേലിന് കൈമാറിയിട്ടുണ്ട്. ഒട്ടുമിക്ക യൂറോപ്യന്‍ രാഷ്ട്രങ്ങളുമായി വിശിഷ്യ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ഫിന്‌ലന്‍ഡ് എന്നീ രാജ്യങ്ങളുമായി സൈനിക മേഖലയില്‍ ഇസ്രയേലിന് പങ്കാളിത്തമുണ്ട്. 393.6 മില്ല്യണ്‍ യൂറോക്ക് ഇസ്രയേല്‍ നിര്‍മ്മിത ഡ്രോണുകള്‍ക്കു വേണ്ടി യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി കരാറിലെത്തിയിട്ടുണ്ട്. മാത്രമല്ല, യൂറോപ്യന്‍ യൂണിയന്‍ 452.3 മില്ല്യണ്‍ യൂറോയുടെ 162 പ്രൊജക്ടുകള്‍ ഇസ്രയേലിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സൈനിക വത്കൃത രാജ്യം ഇസ്രയേലാണെന്ന് ഈ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു. മാത്രമല്ല, ലോകരാജ്യങ്ങള്‍ക്കിടയില്‍ നടന്ന സര്‍വ്വേകളിലും ആയുധ വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നത് ഇസ്രായേലാണെന്നാണ്. വര്‍ത്തമാനകാല സംഘര്‍ഷ ഭൂമികളുടെ ഗതി നിര്‍ണയിക്കുന്നതില്‍ ഇസ്രാഈലിന്റെയും മറ്റു യൂറോപ്യന്‍ സഖ്യ കക്ഷികളുടെയും എക്കോണമിക് അജണ്ടകളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകത്ത് യുദ്ധങ്ങള്‍ നിര്‍മിക്കുന്നതും അതില്‍ ഇരകളെ സഹായിക്കാന്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്നതും ഇസ്രായേലാണ്. ഇസ്രായേലിന്റെ ഈ ഇരട്ട മുഖം ലോകത്ത് ഇനിയും തിരിച്ചറിയപ്പെടാതെ കിടക്കുകയാണ്.