Thelicham

മേത്തോദ്ധാരണോല്‍സുകമായുള്ള ചില സാഹിത്യോപായങ്ങള്‍

കമാനങ്ങളുള്ള കിത്താബുകള്‍ എന്ന ഈ കൃതി വിരചിച്ചിരിക്കുന്നത് അബ്ദുല്‍ ഹയ്യ് ഫാറൂഖി എന്ന മാന്യദേഹമാണ്. അത്യധികം ആഹ്ലാദത്തോടെയാണ് ഞാനീ കൃതിയെ പരിചയപ്പെടുത്തുന്നത്. എന്റെ ഈ പ്രതിവാര കോളത്തില്‍ ഇങ്ങനെ ഒരു പുസ്തകത്തെയും ഗ്രന്ഥകര്‍ത്താവിനെയും പരിചയപ്പെടുത്തുമെന്ന് എന്റെ മഹിത വായനാസമൂഹം സ്വപ്‌നേപി പ്രതീക്ഷിക്കാത്തതാണെന്ന് എനിക്കറിയം. ഞാനും പ്രതീക്ഷിക്കാത്തതാണ്. എനിക്കും അശേഷം താല്‍പര്യമില്ലാത്തതുമാണ്. ഈ അക്ഷരകേളീവിലാസിതം മാസികയില്‍ കഴിഞ്ഞ ഇരുപത്തിയഞ്ചോളം കൊല്ലമായി സാഹിത്യ വാരഫലം എന്ന എന്റെ പംക്തി നിതരാം ചെയ്തു പോരുന്ന സാഹിതീസേവനം കൈരളി വിസ്മരിക്കയില്ല. വിദേശ സാഹിത്യത്തെ മലയാളത്തിന് പരിചയപ്പെടുത്തലായിരുന്നു അവതാരോദ്ദേശ്യം. താമസം വിനാ കാലാന്തരേണ മലയാളത്തിലെ കൃതികളെ വിദേശ കലാ സൃഷ്ടികളുമായി താരതമ്യം നടത്തുന്നതിലേക്കും തന്‍മൂലം തന്നെ എനിക്ക് ശത്രുപീഢ അധികരിക്കുന്നതിലേക്കും ഇവ നയിക്കപ്പെട്ടു. ഏവര്‍ക്കും ഹിതകരം സ്തുതി ആണല്ലോ. അതു മനുഷ്യ സഹജമാണല്ലോ എന്ന് നിരീക്ഷിക്കാം. എന്നാല്‍ പലപ്പോഴും ഓരോരുത്തരും അപരനെ പുകഴ്ത്തുന്നതിനെ സ്വീകാര്യമായി നിനക്കാറില്ല. ഇവിടെ ആള്‍ക്കാര്‍ എന്നതുകൊണ്ട് ഞാന്‍ വിവക്ഷിക്കുന്നത് കവിതകളും കഥകളും എഴുതുന്ന സാഹിത്യകാര്‍ എന്ന് പറയുന്ന വംശത്തെ പറ്റിയാകുന്നു. ഇവരെല്ലാം വിത്തമോഹികളും പരസ്പര സഹായി സംഘങ്ങളുമാണ്. എന്നാല്‍ ഞാന്‍ സാഹിത്യത്തെ വിത്തവര്‍ധകോപാധിയായി കാണുന്നില്ലെന്ന വിവരം ഇരുപത്തഞ്ചോളം കൊല്ലക്കാലം കൊണ്ട് നിങ്ങള്‍ക്ക് നിരൂപിക്കാനാകും. ഉദാഹരണം കൊണ്ട് ഞാനിത് ഉദ്ദീപ്തമാക്കാം. കുംഭം 22ാം ലക്കത്തിലെ വാരഫലത്തില്‍ കൂറൂര്‍ സുബ്രഹ്മണ്യന്റെ കവിതയെ കോമളാംഗശോഭയുറ്റത് എന്ന് വിലയിരുത്തി രണ്ട് ഖണ്ഡിക എഴുതിയത് മാവില സഹദേവന് ഇഷ്ടമായില്ല. അയാള്‍ സാഹിത്യകുലപതിയായ എനിക്ക് കവിതയെ കുറിച്ച് ഒന്നും അറിയില്ലെന്നും പറഞ്ഞ് പത്രാധിപര്‍ മണിഅയ്യര്‍ക്ക് കത്തയച്ചു. അതെനിക്ക് പത്രാധിപര്‍ കാട്ടിത്തന്നപ്പോള്‍ അതിനും രണ്ട് മാസം പുറകിലുള്ള അക്ഷരകേളീവിലാസിതത്തിന്റെ ലക്കത്തില്‍ മാവിലയുടെ കവിതയെ പുകഴ് ത്തി ഞാനെഴുതിയതും അതിന് എന്നെ അഭിനന്ദിച്ചും നന്ദി രേഖപ്പെടുത്തിയും മാവില എനിക്കയച്ച കത്ത് പത്രാധിപര്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. പത്രാധിപര്‍ സന്തോഷിച്ചു. തെളിവ് കളയണ്ട. ആവശ്യം വരും. സാഹിത്യത്തിന്റെ പേരില്‍ കോടതി കയറേണ്ടി വന്നിട്ടുണ്ട് ഞാന്‍. അതെനിക്ക് സന്തോഷമുള്ള കാര്യമാണ്. സാഹിത്യകാരന് അനുഭവം വിലപിടിപ്പുള്ള രത്‌നമത്രെ. എന്താണ് ജയില്‍ എന്നും ജയില്‍ പുള്ളികള്‍ എന്താണ് ഭുജിക്കുന്നതെന്നും നമുക്ക് അറിയേണ്ടത് അനിവാര്യമത്രെ. സിനിമയില്‍ നിന്നാണ് ജയിലുകളില്‍ ഇപ്പോള്‍ ഗോതമ്പുണ്ട ഇല്ലെന്ന വിവരം ഞാന്‍ അറിയാനിട വന്നത്. സിനിമ ജനങ്ങളെ പലതും ഉദ്‌ബോധിപ്പിക്കുന്നു എന്നെനിക്ക് അന്ന് നിതരാം ബോധ്യപ്പെട്ടു. അതവിടെ നില്‍ക്കട്ടെ.

ഞാന്‍ എന്റെ എട്ടേക്കര്‍ പുരയിടത്തില്‍ മലയാള സാഹിത്യത്തിലെ കാരണവര്‍ ആയി സുഖിച്ച് ചാരിക്കിടക്കുമ്പോഴാണ് ഇദ്ദേഹം വരുന്നത്. കഴിഞ്ഞ കാല്‍ ദശകത്തോളമായിക്കാണും ഞാന്‍ ഈ ചെരി ശയനം എന്റെ അടിസ്ഥാന ഭാവമാക്കിയിട്ട്. പലരും അവര്‍ക്ക് എന്റെ അനുഗ്രഹം കിട്ടാനായിട്ട് വരുന്നവരാണ്. പണ്ട് മുതലേ തറവാട്ടിലെ കുടികിടപ്പുകാരായിരുന്ന ഈഴവരും പുലയരും മറ്റും ഇപ്പോവും വലിയ ബഹുമാനമാണ്.

ഹയ്യിന്റെ കാവ്യഗ്രന്ഥത്തെ കുറിച്ച് എന്റെ വിലയിരുത്തലുകള്‍ നടത്തുന്നതിന് മുന്നോടിയായി ഞാന്‍ ഗ്രന്ഥകര്‍ത്താവായ ഫാറൂഖിയെ കുറിച്ച് അല്‍പം വിവരിക്കട്ടെ. ആദ്യദര്‍ശനത്തില്‍ തന്നെ അല്‍ഭുതവും കൗതുകവുമാണ് എന്നില്‍ അങ്കുരിച്ചത്. ഞാന്‍ എന്റെ എട്ടേക്കര്‍ പുരയിടത്തില്‍ മലയാള സാഹിത്യത്തിലെ കാരണവര്‍ ആയി സുഖിച്ച് ചാരിക്കിടക്കുമ്പോഴാണ് ഇദ്ദേഹം വരുന്നത്. കഴിഞ്ഞ കാല്‍ ദശകത്തോളമായിക്കാണും ഞാന്‍ ഈ ചെരി ശയനം എന്റെ അടിസ്ഥാന ഭാവമാക്കിയിട്ട്. പലരും അവര്‍ക്ക് എന്റെ അനുഗ്രഹം കിട്ടാനായിട്ട് വരുന്നവരാണ്. പണ്ട് മുതലേ തറവാട്ടിലെ കുടികിടപ്പുകാരായിരുന്ന ഈഴവരും പുലയരും മറ്റും ഇപ്പോവും വലിയ ബഹുമാനമാണ്. അവര്‍ക്ക് ഇപ്പോഴും ജാതിയില്‍ ഉയര്‍ന്നവരെ കരുതലോടെ ഗൗനിക്കണമെന്ന വിചാരമുണ്ട്. നല്ല കാര്യം. ആധുനികത നമ്മുടെ നാടിന്റെ നന്മ നശിപ്പിച്ചിട്ടില്ലയെന്നത് എന്തും സ്തുത്യര്‍ഹമായ കാര്യം തന്നെ. പലരും കാഴ്ചക്കുലകള്‍, അടക്ക, എന്റെ വാരസ്യാര്‍ക്ക് നേര്യത് മുതലായവയുമായിട്ടാണ് വരുക. എഴുത്തിനിരുത്തുന്ന കാലമായാല്‍ സംസ്‌കൃതത്തില്‍ എന്തെങ്കിലും നാല് വാക്ക് എഴുതിക്കാന്‍ കുട്ടിപ്പറയന്റെ മകള് വരും. അവളുടെ മകളുമായിട്ട്. സമാധാനം തന്നെ നമ്മുടെ പാരമ്പര്യവും സംസ്‌ക്കാരവും എല്ലാവരും കാത്തു സൂക്ഷിക്കുന്നുണ്ടല്ലോ. എല്ലാം നല്ല നിലയില്‍ തന്നെ വിരാജിക്കുന്നതിനാല്‍ എനിക്ക് എന്റെ ചെരി ശയനം ഒട്ടും ഭംഗം വരുത്തേണ്ടതായിട്ട് വന്നിട്ടില്ല. ആലത്തിയൂരമ്മക്ക് സ്തുതി.
അങ്ങനെ ചാരുകസേരയില്‍ ചാരി കുട്ടിപ്പറയന്റെ ചെറുമോള് കൊണ്ടു വന്ന വെറ്റിലയെടുത്ത് പാരമ്പര്യ വിധിപ്രകാരം നാര് കളഞ്ഞ് ഈ പറമ്പിലെ കാര്യങ്ങള്‍ നോക്കുന്ന താമി ഭവ്യത കൈവിടാതെ നല്‍കിയ അടക്കയെടുത്ത് മടക്കി വായിലേക്ക് തിരുകി മുറുക്കിച്ചോപ്പിച്ച് അലസമായി ആലത്തിയൂരമ്മ തന്ന അനുഗ്രഹത്തെ പറ്റി ശ്ലോകത്തില്‍ ആലോചന ചെയ്ത് കിടക്കുമ്പോഴാണ് ഫാറൂഖി വരുന്നത്. തലയില്‍ തൊപ്പി നെരിയാണിയില്‍ നിന്ന് ഇറങ്ങില്ലെന്ന് വാശിയില്‍ നില്‍ക്കുന്ന വെള്ള മുണ്ട്. കാലില്‍ വില കൂടിയ ചെരുപ്പ്. അതായിരുന്നു അബ്ദുല്‍ ഹയ്യ് ഫാറൂഖി. ഞാനൊന്നു നോക്കി. അടിമുടി. ഞാനകത്തേക്ക് വിളിച്ച് പറഞ്ഞു എടീ എന്റെ പേഴ്‌സില്‍ നിന്നും അമ്പത് രൂപ നോട്ടെടുത്താ ഞാനൊരു വാര്യര്‍ ജാതിയില്‍ പെട്ട സനാതന ധര്‍മ്മമൂല്യത്തില്‍ വിശ്വസിക്കുന്ന സാഹിത്യകാരനാണെങ്കിലും മാപ്പിള സമുദായത്തില്‍ നിന്ന് പിരിവിന് വരുന്നവര്‍ക്ക് ചെറിയ സംഭാവന നല്‍കാന്‍ താല്‍പര്യമുണ്ട്. ന്യൂനപക്ഷ സമുദായം എന്ന നിലയില്‍ അവര്‍ക്ക് നിര്‍ലോപം വിത്ത സഹായം നല്‍കേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് പറഞ്ഞാലും എന്റെ അമ്മുക്കുട്ടി വാരസ്യാര്‍ക്ക് അതിഷ്ടമല്ല. അവളെപ്പോഴും തര്‍ക്കിക്കും. മേത്തമ്മാര് എന്നാണ് അവള്‍ പറയാറ്. അവള്‍ ഉടനെ തന്നെ ദുരവസ്ഥ ചൊല്ലും. കുമാരനാശാന്‍ പറഞ്ഞത് തെറ്റില്ലെന്നാണ് അവള്‍ കരുതുന്നത്. കയ്യില്‍ ഒരു ബാഗ് അപ്പോള്‍ ഈ ശുഭ്ര വസ്ത്രധാരിക്കുണ്ടായിരുന്നു. ആഗതന്‍ വലിയ ഭവ്യതയോടെയും പുഞ്ചിരിയോടെയും എന്റെ മുമ്പിലേക്ക് വന്നു. അതിനേക്കാള്‍ മുമ്പേ പടികടന്ന് ആദതന്റെ അത്തര്‍ മണം എന്റെ നാസാരന്ധ്രങ്ങളില്‍ ഇക്കിളി കൂട്ടാന്‍ തുടങ്ങിയിരുന്നു. കോലായിലേക്ക് വന്ന ഭാര്യ അമ്മുക്കുട്ടി വാരസ്യാര്‍ പേഴ്‌സ് എന്നെ ഏല്‍പിച്ച് വേഗം മൂക്ക് പൊത്തി അകത്തേക്ക് പോയി. പണം നീട്ടിയപ്പോള്‍ ആഗതന്‍ പുഞ്ചിരിച്ചു കൊണ്ട് അത് നിഷേധിച്ചു. താന്‍ പണം തേടിയല്ലെന്നും സാഹിത്യ വാസന ഒന്നു കൊണ്ടു മാത്രമാണ് താനീ പടിപ്പുര കേറി വന്നതെന്നും പ്രതിവചിച്ചു. അദ്ദേഹം രചിച്ച പുസ്തകം എനിക്ക് നേരെ നീട്ടി. അതിലുപരി എന്നെ ആകര്‍ഷിച്ചത് ഞാനെഴുതിയ വരികളുടെ കടുത്ത ആരാധകനാണെന്നും പറഞ്ഞ് ചില വരികള്‍ ചൊല്ലാന്‍ തുടങ്ങി.
അമ്പലപ്പടിയിലെ ആരോമല്‍ വൃക്ഷമേ
നീയെനിക്കേകുമാ ധന്യ നിമിഷങ്ങള്‍
എന്ന് പാടി അതിന്റെ അര്‍ത്ഥ ഗരിമയെ കുറിച്ച് വാചാലനായി ഫാറൂഖി. ഞാന്‍ വാരസ്യാരോട് പിന്നീട് പറഞ്ഞു നോക്കൂ എല്ലാ മേത്തമ്മാരും നീയും കുമാരനാശാനും കരുതുന്ന പോലെയല്ല. ചിലര്‍ക്കെങ്കിലും കവിതയും സാഹിത്യവും അറിയാം. സാഹിത്യത്തിലൂടെ മാത്രമേ മേത്തനെ മനുഷ്യനാക്കാന്‍ പറ്റൂ എന്ന കാര്യം നീയോര്‍ക്കണം. എന്നിട്ട് ഞാന്‍ കമാനങ്ങളുള്ള കിത്താബുകളിലെ ആദ്യ കവിത വായിച്ച് കേള്‍പിച്ചു.

ന്യൂനപക്ഷ സമുദായം എന്ന നിലയില്‍ അവര്‍ക്ക് നിര്‍ലോപം വിത്ത സഹായം നല്‍കേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് പറഞ്ഞാലും എന്റെ അമ്മുക്കുട്ടി വാരസ്യാര്‍ക്ക് അതിഷ്ടമല്ല. അവളെപ്പോഴും തര്‍ക്കിക്കും. മേത്തമ്മാര് എന്നാണ് അവള്‍ പറയാറ്. അവള്‍ ഉടനെ തന്നെ ദുരവസ്ഥ ചൊല്ലും. കുമാരനാശാന്‍ പറഞ്ഞത് തെറ്റില്ലെന്നാണ് അവള്‍ കരുതുന്നത്.

ആകാശത്ത് നിലാവിന്റെ പൂര്‍ണ്ണ പപ്പടം
നിനക്കുറിച്ചോര്‍ത്ത് എന്റെ രക്തത്തിനും മൈലാഞ്ചി ച്ചോപ്പ്. ഞാന്‍ പ്രാരംഭത്തില്‍ സൂചിപ്പിച്ച പോലെ കേരള സാഹിത്യ അക്കാദമി നിയമിച്ച പുരുഷോത്തമന്‍ നായര്‍ അധ്യക്ഷനായുള്ള സമിതിയെ കുറിച്ച് പ്രബുദ്ധരായ എന്റെ വായനക്കാര്‍ ഇതിനകം അറിഞ്ഞു കാണുമെന്ന് വിശ്വസിക്കുന്നു. ഇല്ലാത്തവര്‍ക്കായി ഒരു മാത്ര കൂടി വിവരിക്കാം. മലയാളമോ സാഹിത്യമോ അറിയാതെ ഒരു പാട് മേത്തമ്മാര്‍ ഈ നാട്ടില്‍ അനാവശ്യമായ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിവരം കേന്ദ്ര ഇന്റലിജന്‍സ് മാര്‍ഗേണ നമ്മുടെ സര്‍ക്കാറിലെത്തുകയും അവര്‍ അസ്വസ്ഥചിത്തരാവുകയും നമ്മുടെ സഹോദര മതാംഗങ്ങളായ മേത്തരെ ക്ഷേമത്തിലേക്കും തദ്വാരാ സമൂഹ നന്‍മയിലേക്കും നയിക്കുന്നതിന് വേണ്ടി എന്ത് ചെയ്യാനാവുനമെന്ന് സര്‍ക്കാര്‍ കുണ്ഠിതപ്പെട്ടു. ഒരു കമ്മീഷന്‍ ആയിക്കോട്ടെ എന്ന നിര്‍ദേശം എന്നില്‍ നിന്നാണ് പുറപ്പെട്ടത്. അത് സര്‍ക്കാറിന് ക്ഷ പിടിച്ചു. അല്ലെങ്കിലും സര്‍ക്കാര്‍ നല്ലവരോട് നല്ലതും ദുര്‍മാര്‍ഗികളോട് ദുര്‍മാര്‍ഗവുമാണ് അവലംബിക്കുക. അതാണല്ലോ ധര്‍മ്മം. ഈ വിഷയം പഠിക്കാനായി പുരുഷോത്തമന്‍ നായരെ കമ്മീഷന്റെ അധ്യക്ഷനാക്കാം എന്ന് നിര്‍ദേശിച്ചത് എന്റെ കുശാഗ്രബുദ്ധി. കുശാഗ്ര ബുദ്ധി എന്താണെന്ന് ഞാന്‍ പറയുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ കൂടി വായനക്കാര്‍ ഗ്രഹിക്കേണ്ടതുണ്ട്. മേത്തമ്മാര് കൂടുതല്‍ നേരവും അവരുടെ വേദഗ്രന്ഥങ്ങളും അമ്മാതിരിപ്പെട്ട ചില മതസാഹിത്യങ്ങളും മാത്രം പാരായണം ചെയ്ത് കൂടുതല്‍ കൂടുതല്‍ സങ്കുചിത ചിത്തരായി മാറിക്കൊണ്ടിരിക്കുകയാണല്ലോ. അവരുടെ വേദഗ്രന്ഥത്തിന്റെ പേര് കോരന്‍ എന്നാണ്. ചിലര്‍ ഖുറന്‍ എന്നും പറയും. അത് ആയിരത്തൊന്നു രാവുകള്‍ എന്ന അറബിക്കഥാഗ്രന്ഥം പോലെ ഒന്നാണത്രെ. ഈ മേത്തമ്മാര്‍ ഹോമിയോ മരുന്ന് കഴിക്കുന്ന പോലെ ദിവസം അഞ്ച് നേരം വെച്ച് ഇതില്‍ നിന്നുള്ള വാചകങ്ങള്‍ ഉരുവിടും. അതിന്റെ അര്‍ത്ഥമെന്താണെന്ന് അറിയുകയുമില്ല ഭൂരിഭാഗത്തിനും. അവിടെയാണ് അബ്ദുല്‍ ഹയ്യ് ഫാറൂഖിയുടെ പ്രസക്തി. ഫാറൂഖിക്ക് സംസ്‌കൃതവും അറിയാം എന്നത് എന്നെ അത്യധികം ഉള്‍പുളകിതനും ആത്മഹര്‍ഷിതനുമാക്കുന്നു. കാരണം ഭാഷകളുടെ മാതാവ് തന്നെയാണല്ലോ ദൈവപ്രോക്തമായ സംസ്‌കൃതം. ഇദ്ദേഹത്തിന്റെ ഭാഷാവ്യുല്‍പത്തിക്ക് മികച്ച തെളിവായി ഞാനീ വരികളെ ഉദ്ധരിക്കട്ടെ
സ്വച്ഛശീതളാങ്കിയാം തപോവനം എന്‍ മനം
ഉച്ഛമീളിതം നിര്‍ഭരാങ്കിയാം നിന്‍ വനം
താപസ സങ്കല്‍പ പത്രികയാം ഈ ദളം
ആഭാസ കല്‍പിത കത്രകയാല്‍ മേളിതം
എന്താണ് ഇതിന്റെയൊക്കെ വിവക്ഷയെന്ന് ഞാനായി തന്നെ തുറന്ന് പറഞ്ഞ് വായനക്കാരുടെ ആസ്വാദന ചരടിനെ ഭംഗിക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. തന്റെ ഭാഷാ ബന്ധത്തെ കുറിച്ച് ഈ കൃതിയുടെ ആമുഖത്തില്‍ അദ്ദേഹം തന്നെ വിവരിക്കുന്നത് നിങ്ങള്‍ പാരായണം ചെയ്താലും : മര്‍ക്കസിലെ വിശാലമായ ആ പാഠശാലയില്‍ ഞാന്‍ എത്തിപ്പെട്ടത് എന്റെ ഏറെ നാളത്തെ ആഗ്രഹഫലമായിരുന്നു. അറബിയും ഫാര്‍സിയും ഇംഗ്ലീഷും മലയാളോം ഞങ്ങള്‍ ഇവിടെ പഠിച്ചു. നമ്മുടെ മാതൃഭാഷയെ ഒട്ടും അവഗണിക്കാതിരുക്കുന്നതിന് ഞങ്ങളുടെ ഉസ്താദ് അബു മുഹമ്മദ് മൗലവി വലിയ ശ്രദ്ധ പുലര്‍ത്തിയിരുന്നു. അദ്ദേഹം അതിനായി പ്രത്യേകം സിലബസും പ്രത്യേകമായി അധ്യാപകനേയും തയ്യാറാക്കിയിരുന്നു. ഞങ്ങളുടെ മലയാളം അധ്യാപകന്‍ നമ്പ്യാര്‍ സാറായിരുന്നു. മെലിഞ്ഞ് നന്നായി ഒതുക്കി വെച്ച മുടിയുള്ള കഥാപ്രസംഗത്തിന് പോകുന്ന പോലെ ജുബ്ബയ്യിട്ട മാഷ് കേറി വന്നത് മുറുക്കിച്ചുവപ്പിച്ചായിരുന്നു. നമ്പ്യാര്‍ സാര്‍ പട്ടാമ്പിയിലെ നീലകണ്ഠന്‍ മൂസതിന്റെ ഗുരുകുലത്തില്‍ നിന്ന് പാരമ്പര്യമായി വിദ്യാഭ്യാസം നേടിയ വിദ്വാനായിരുന്നു. നമ്പ്യാരെ ആണ് മൗലവി എന്ന അബ്ദുല്‍ ഹയ്യിന്റെ ഉസ്താദ് തെരഞ്ഞെടുത്തത് എന്നത് എനിക്ക് തികച്ചും ആകര്‍ഷകമായി തോന്നി. നമ്പ്യാര്‍ എഴുതിയ കാളിദാസനെ കുറിച്ചുളള ഉപാഖ്യാനം അത്ര മികച്ചതൊന്നുമല്ലെന്നു അയാളുടെ സംസ്‌കൃത വ്യുല്‍പത്തി അത്ര കേമമല്ലെന്നുമാണ് എന്റെ പക്ഷമെങ്കിലും സാധാരണ ഒരു മേത്തനെ പഠിപ്പിക്കാനുള്ള വക അയാളുടെ കയ്യിലുണ്ടെന്ന കാര്യത്തില്‍ രണ്ടു വാക്കില്ല. ഞാനും ഈ നമ്പ്യാരും പട്ടാമ്പിയില്‍ സംസ്‌കൃത ഗുരുഗുലത്തില്‍ പഠിക്കുമ്പോഴാണ് അമ്മുകുട്ടിയുമായി പ്രണയത്തിലാകുന്നത്. അതിന് ഇടങ്കോലിടാന്‍ പരമാവധി ശ്രമിച്ചവനാണ് നമ്പ്യാര്‍ എന്നത് എനിക്കിപ്പോഴും മറക്കാനായിട്ടില്ല. അമ്മുകുട്ടി അന്ന് കാര്‍കൂന്തല്‍ സമൃദ്ധിയാലും നയനങ്ങളിലെ കടാക്ഷത്താലും ചലനത്തിന്റെ ഗജഗാമിനീഭാവത്താലും ഏവരെയും ഉദ്ദീപിക്കുന്നവളായിരുന്നു. ഞാനും അന്ന് ഉദ്ദീപിതനായി. നമ്പ്യാരും ഉദ്ദീപിതനായെന്ന് പിന്നീടാണ് തെര്യപ്പെട്ടത്. ഞാന്‍ ഒരു കാവ്യശകലം വിരചിച്ചു.
കാര്‍ക്കൂന്തല്‍ ചിന്നും നിന്‍ ആനനം
വിജ്യംഭിതം ഗമനം എന്‍ ആസനം
ഞാനിത് എഴുതിയെങ്കിലും പുറത്ത് കാട്ടാതെ വെച്ചിരുന്നതായിരുന്നു. എന്നാല്‍ ഇതിലെ ആസനം എടുത്ത് കാട്ടി അമ്മുകുട്ടിയുടെ മുഖം ആസനത്തിന് സമാനമാണെന്ന് നമ്പ്യാര്‍ നിശ്ശേഷവും എന്നെ താറടിക്കാന്‍ ഉദ്യമിച്ചു. ഞാന്‍ അപ്പോള്‍ കരുതി. ഇനി അമ്മുക്കുട്ടിയുടെ ആനനത്തില്‍ നോക്കാന്‍ പറ്റില്ലെന്ന്. എന്നാല്‍ വിധിയുടെ വിളയാട്ടം പലപ്പോവും നമ്മള്‍ നിനക്കുന്നതില്‍ നിന്നും ബഹുദൂരമത്രെ. അടുത്ത ദിവസം ശ്ലോകസദസ് കഴിഞ്ഞവാറെ അമ്മുകുട്ടി എന്നെ സമീപത്തേക്ക് ക്ഷണിച്ചു. വിറയാര്‍ന്ന കാലുകളോടെ ഞാന്‍ ചെന്നു. ഭാവ വ്യത്യാസമില്ലാതെ എന്നെ നോക്കി. എന്നിട്ട് പൊടുന്നനെ ആസനമാണോ ആനനമാണോ എന്നില്‍ മികച്ചത് എന്ന് ചോദിച്ചതും ചിരിച്ചതും ഒപ്പമായിരുന്നു.

അദ്ദേഹത്തിന്റെ കാവ്യ പുസ്തകത്തിലെ ഒരു വാക്കിനെ പറ്റി ഞാന്‍ ചോദിച്ചു.
ചരാചരങ്ങളെ ചൂഴും അള്ളാ
മണ്ണില്‍ നിനക്ക് ഞാന്‍ സുജൂദ്
ഇതിലെ അക്ഷരത്തെറ്റ് ഞാന്‍ ഭവ്യതയോടെ ഫാറൂഖിയോട് ബോധിപ്പിച്ചു. അള്ള് എന്നാണ് ശരിയായ മലയാള വാക്ക്. അള്ളാ അല്ലാ എന്ന് സൂചിപ്പിച്ചപ്പോ ഫാറൂഖി പറഞ്ഞത് കേട്ട് ഞാന്‍ അല്‍പം വിഷമത്തിലായി. ആ വാക്ക് അള്ളാ എന്നാണ്. അത് മാപ്പിളമാരുടെ ദൈവത്തിനെ വിളിക്കുന്നതാണ്.

ഞാനിതോര്‍മ്മിക്കാന്‍ കാരണം ഫാറൂഖിയുടെ മറ്റൊരു കാവ്യമാണ്. അതിങ്ങനെ.
കമ്പിത്തിരി പോല്‍ വിളങ്ങിടും എന്‍ നമ്പ്യാതിരി
ദര്‍ശനമാത്രയില്‍ നിസ്തന്ദ്രമാം ദര്‍ശികള്‍
ഞാന്‍ നേരത്തെ സൂചിപ്പിച്ചല്ലോ പുരുഷോത്തമന്‍ കമ്മീഷനെ പറ്റി. സത്യത്തില്‍ ഈ കേമന്‍ ആ കമ്മീഷന്‍ സ്ഥാപിക്കുന്ന ആശയം വന്നപ്പോള്‍ എതിര്‍ത്തവനായിരുന്നു. മേത്തോദ്ധാരണമോ? അവന്‍ പൊട്ടിച്ചിരിച്ചു. സര്‍ക്കാറിന് പ്രാന്താണ്. നിനക്കോ. ഞാന്‍ പറഞ്ഞു. ശരിയാണ്. പക്ഷെ നമ്മള്‍ സ്ഥലജലവിഭ്രമിതരാവാന്‍ പാടില്ല. വിദ്യാഭ്യാസ വകുപ്പിലെ പുതിയ സര്‍ക്കുലര്‍ കണ്ടോ. ഞാന്‍ ചോദിച്ചു. എന്താണത്. അവനും ചോദിച്ചു. അതാണ് താനിങ്ങനെ പറയുന്നത്. ഞാന്‍ പ്രസ്താവിച്ചു. മാപ്പിളമാരുടെ ജീവിതരീതികളും കലാസാംസ്‌ക്കാരികമായ സകല കാര്യങ്ങളും ഡോക്യുമെന്റ് ചെയ്യണമെന്നാണതില്‍ നിര്‍ദേശിക്കുന്നത്. ഈ മുസ്‌ലിം ലീഗിന്റെ കയ്യില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് എടുത്ത് മാറ്റണം. അവനും പ്രസ്താവിച്ചു. രണ്ടാമത്തെ കാരണവും കൂടി എനിക്കുണ്ടായിരുന്നത് ഞാനവനോട് പറഞ്ഞില്ല.
ഞാനും അവനും കൂടി ഒരേസമയം ആയിരുന്നു കേരള സര്‍വകലാശാലയില്‍ മലയാളം വകുപ്പിന്റെ എമറിറ്റസ് പ്രൊഫസര്‍ സ്ഥാനത്തിന് അപേക്ഷിച്ചത്. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചത് അവന്‍ കമ്മീഷനിലേക്ക് പോകുമെന്നായിരുന്നു. മാപ്പിളോദ്ധാരണ കമ്മീഷന്റെ തലവനായി അവനെ ഞാന്‍ പ്രേരിപ്പിച്ചത് തന്നെ എനിക്ക് എമറിറ്റസ് ആവുന്നതിന് വേണ്ടിയായിരുന്നു. എന്നാല്‍ അവന്‍ കമ്മീഷനും ആയി. എനിക്ക് എമിററ്റസ് നഷ്ടവും ആയി. നോക്കണേ വിധിയുടെ മറ്റൊരു വിളയാട്ടം. ഇത്തവണ വിധി അവന്‍ നീക്കിയ കരുവിന്റെ പക്ഷത്തായി. എന്നാലും ഞാന്‍ സമാധാനിച്ചു. എമിറിറ്റസും കമ്മീഷനും പോയാലെന്താ. ആസനഭംഗിയാര്‍ന്ന അമ്മുകുട്ടിയെ പ്രാപിക്കാനും സ്വന്തമാക്കാനും സാധ്യമായല്ലോ. അതിനാലാണ് ഞാന്‍ അബുദുല്‍ ഹയ്യ് ഫാറൂഖിയിലേക്ക് എത്തിയത്. ഈ കോളത്തില്‍ ഈ മേത്തനെ കുറിച്ചെഴുതാന്‍ തീരുമാനിച്ചതും. പുരുഷോത്തമന്‍ നായര്‍ ഈ മാപ്പിളോദ്ധാരണത്തിന്റെ മൊത്തം രക്ഷാകര്‍തൃത്വവും ഏറ്റെടുക്കുമെന്ന് ഏതാണ്ട് ഉറപ്പായപ്പോഴാണ് എനിക്ക് ഫാറൂഖിയെ ഓര്‍മ്മ വന്നത്. ഞാന്‍ മലയാള സാഹിത്യത്തില്‍ വളരെ പ്രശസ്തമായ ഈ മരത്തിന്‍ ചോട്ടില്‍ ഈ മരത്തിന്റെ തന്നെ മറ്റൊരു കൊമ്പ് വെട്ടിയെടുത്ത് നിര്‍മ്മിച്ച ചാരു കസേരയില്‍ ചാരി ഇരുന്ന് ചിന്തിക്കുകയായിരുന്നു. എന്നിട്ട് അമ്മു വാരസ്യാരെ നീട്ടി വിളിച്ചു. അവള്‍ വന്നു. സീരിയല്‍ മുടങ്ങിയതിന്റെ നീരസം ആനനത്തില്‍ ഓളം വെട്ടി. അടുപ്പത്ത് നിന്ന് വരുമ്പോള്‍ കയ്യില്‍ പിടിക്കുന്ന ചട്ടുകം പോലെ റിമോട്ട് മുഖത്തേക്ക് ചൂണ്ടികൊണ്ടാണ് അവള്‍ എന്നെ നോക്കിയത്. ഞാന്‍ ചോദിച്ചു അന്ന് വന്ന ആ മേത്തന്‍ കൊണ്ടു വന്ന കാവ്യപുസ്തകം ഒന്ന് തപ്പിയെടുക്കുമോ. വീണ്ടും മേത്തന്‍ എന്ന് കേട്ടതും അവളുടെ ആനനം വാടാനും അവള്‍ ദുരവസ്ഥ പാടാനും തുടങ്ങി. ക്രൂരമുഹമ്മദര്‍ ചിന്തും ചുടുചോരയാല്‍… മതി മതി നീ കവിത പാടണ്ട. ഞാന്‍ തന്നെ പോയി പരതിക്കൊള്ളാം എന്ന് പറഞ്ഞു മുറിയിലേക്ക് കേറി. ഞാന്‍ പുസ്തക റാക്കിലൊക്കെ തപ്പി. കിട്ടിയില്ല. അവസാനം അത് വേസ്റ്റ് ബോക്‌സില്‍ മറഞ്ഞിരിക്കുന്നത് കണ്ടു. ഈ പുസ്തകത്തില്‍ എനിക്ക് അനല്‍പമായ സന്തോഷം പകര്‍ന്ന ചില വരികളുമുണ്ട്.
ആദമിന്‍ വിധിയാണോ അഹദിന്‍ നിയതിയാണോ
ഇന്‍സാന്റെ ശക്കും ഹുദാവിന്റെ ഹഖും
ലാ ഇലാഹ് അല്ല ഇലാഹ്
വാ ഫലാഹ് എന്നും സമീഹ്
ഇന്‍സാന്‍ ശേക്ക് എന്നും ഹുദാ ഹഖും എന്നും പേരുള്ള രണ്ടു സുഹൃത്തുക്കളെ പറ്റിയുള്ള മേല്‍ വരികള്‍ സൗഹൃദത്തിന്റെ ആഴം കാട്ടിത്തരുന്നുവെന്നത് നിസ്തര്‍ക്കമത്രെ. രമണനും മദനനും മലയാളത്തിലെ പ്രശസ്തരായ സുഹൃത്തുക്കളാണ്. അതേ പ്രകാരം തന്നെ മാപ്പിള സമുദായത്തില്‍ നിന്നുള്ള പ്രശസ്ത സൗഹൃദങ്ങളായി ഇനി മേല്‍ ഇന്‍സാനും ഹുദായും വിരാജിക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമേതുമില്ല. പിന്നെയും ചില വരികള്‍ ഞാന്‍ വായിച്ചു. എന്നിട്ട് ഫാറൂഖിയെ ഞാന്‍ വിളിച്ചു. മലയാള സാഹിത്യത്തിലെ ചാരിക്കിടക്കുന്ന മഹാത്മാവിന് എന്നെഴുതി ഒപ്പിട്ട് അതിനടിയില്‍ തന്റെ ഫോണ്‍ നമ്പറും ഫാറൂഖി പതിപ്പിച്ചിട്ടുണ്ടായിരുന്നു. അതിലാണ് ഞാന്‍ വിളിച്ചത്. വിളി കേട്ട ഭക്തനെ പോലെ അദ്ദേഹം ഓടിയെത്തി. വെറും കയ്യോടെയല്ല എത്തിയത്. അദ്ദേഹം കൊണ്ടു വന്ന വസ്തുവകകളുടെ ലിസ്റ്റ് : അഞ്ചുകുല കദളിപ്പഴം, മുപ്പത് കെട്ട് ആനവട്ടം ബ്രാന്റ് പപ്പടം, മുപ്പത് കിലോ വെളിച്ചെണ്ണ, ഒരു വലിയ കൃഷ്ണവിഗ്രഹം. ലിസ്റ്റ് അപൂര്‍ണമാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. ചിലത് സൂചിപ്പിച്ചെന്ന് മാത്രം. ഒരു കാര്യത്തില്‍ ഞാന്‍ കൃതാര്‍ത്ഥനായി. കൃഷ്ണ ഭക്തിയുടെ പാരാവാരത്തില്‍ നീന്തുന്ന എനിക്ക് ഇത് വലിയ പുരസ്‌കാരമായി ഭവിച്ചു. അതും വെറും മേത്തനായ ഒരു ഫാറൂഖിയില്‍ നിന്ന്. എന്നിട്ട് അദ്ദേഹത്തിന്റെ കാവ്യ പുസ്തകത്തിലെ ഒരു വാക്കിനെ പറ്റി ഞാന്‍ ചോദിച്ചു.
ചരാചരങ്ങളെ ചൂഴും അള്ളാ
മണ്ണില്‍ നിനക്ക് ഞാന്‍ സുജൂദ്
ഇതിലെ അക്ഷരത്തെറ്റ് ഞാന്‍ ഭവ്യതയോടെ ഫാറൂഖിയോട് ബോധിപ്പിച്ചു. അള്ള് എന്നാണ് ശരിയായ മലയാള വാക്ക്. അള്ളാ അല്ലാ എന്ന് സൂചിപ്പിച്ചപ്പോ ഫാറൂഖി പറഞ്ഞത് കേട്ട് ഞാന്‍ അല്‍പം വിഷമത്തിലായി. ആ വാക്ക് അള്ളാ എന്നാണ്. അത് മാപ്പിളമാരുടെ ദൈവത്തിനെ വിളിക്കുന്നതാണ്. കാര്യം തിരിച്ചറിഞ്ഞ ഞാന്‍ നിങ്ങളുടെ വികാരം വ്രണപ്പെട്ടോ എന്ന് വിനയത്തോടെ തിരക്കി. ഫാറൂഖി തല കുലുക്കി നിഷേധിച്ചു. പൊലീസിനെ പോലെ തന്നെ ഏത് മഹാത്മാവിനും അബദ്ധം പറ്റുന്നതില്‍ തെറ്റില്ലെന്ന് ഫാറൂഖി പറഞ്ഞതോടെ എനിക്ക് ശ്വാസം നേരം വീണു. കാരണം അബദ്ധം പറ്റാത്തവന്‍ മഹാത്മാവല്ല. ഞാനൊരു ശ്ലോകം ചൊല്ലി ഫാറൂഖിക്ക് കൂട്ടു നിന്നു.
ന നരാ: അബദ്ധോ വിജൃംബിത നയനാ
വിദ്രോഹിതം കുസുമ പരാവര്‍ത്തിതം മര്‍ത്യാ:

 

 

ഹുദൈഫ റഹ്‌മാന്‍

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.