1949 ല്‍ ചേര്‍ന്ന യു. എന്നിന്റെ ജനീവ സമ്മേളനത്തിലാണ് ദേശിയ പ്രക്ഷോഭങ്ങളെയും ചൂഷിതരുടെ സായുധ സമരങ്ങളെയും ന്യായീകരിച്ച് കൊണ്ടുള്ള പ്രത്യേക പ്രോട്ടോക്കോള്‍ അന്തര്‍ദേശീയ നിയമത്തോട് ചേര്‍ക്കപ്പെടുന്നത്. വ്യക്തി സ്വാതന്ത്ര്യവും മനുഷ്യവകാശങ്ങളും ഒരാളുടെ ജന്മാവശ്യങ്ങളാണെന്ന് തിരിച്ചറിഞ്ഞ പ്രസ്തുത സമ്മേളനം കൊളോണിയല്‍ ആധിപത്യത്തിനെതിരെയുള്ള സായുധ പ്രതിരോധങ്ങള്‍ക്ക് പ്രത്യേക നിയപരിപക്ഷ നല്‍കുകയുണ്ടായി. 1949 ല്‍ ചേര്‍ന്ന യു. എന്നിന്റെ ജനീവ സമ്മേളനത്തിലാണ് ദേശിയ പ്രക്ഷോഭങ്ങളെയും ചൂഷിതരുടെ സായുധ സമരങ്ങളെയും ന്യായീകരിച്ച് കൊണ്ടുള്ള പ്രത്യേക പ്രോട്ടോക്കോള്‍ അന്തര്‍ദേശീയ നിയമത്തോട് ചേര്‍ക്കപ്പെടുന്നത്. വ്യക്തി സ്വാതന്ത്ര്യവും മനുഷ്യവകാശങ്ങളും ഒരാളുടെ ജന്മാവശ്യങ്ങളാണെന്ന് തിരിച്ചറിഞ്ഞ പ്രസ്തുത സമ്മേളനം കൊളോണിയല്‍ ആധിപത്യത്തിനെതിരെയുള്ള സായുധ പ്രതിരോധങ്ങള്‍ക്ക് പ്രത്യേക നിയപരിപക്ഷ നല്‍കുകയുണ്ടായി. പിന്നീട് 1974 ല്‍ ചേര്‍ന്ന യു.എന്നിന്റെ ജനറല്‍ അസംബ്ലിയില്‍ വെച്ചാണ് 3314 ാം പ്രമേയം പാസ്സാക്കുന്നത്.
ദേശ രാഷ്ട്രങ്ങള്‍ നടത്തുന്ന സായുധാധിനിവേശത്തെ ശക്തമായപലപിച്ച യു. എന്‍ കൊളോണിയല്‍, റാസിസ്റ്റ് അധികാര വ്യവസ്ഥക്ക് കീഴില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശത്തിനും സ്വതന്ത്രത്തിനും പ്രത്യേക പ്രാധാന്യം നല്‍കുന്നതിനാണ് 3314 ാം പ്രമേയം രൂപകല്‍പന ചെയ്തത്. എന്നാല്‍ പ്രസ്തുത പ്രമേയങ്ങളിലൊന്നും തന്നെ ‘സായുധ വിപ്ലവത്തിന്’ യു.എന്‍ പ്രത്യേക നിര്‍വചനം നല്‍കിയിരുന്നില്ല. അതിനാല്‍ തന്നെ ചൂഷണാധികാരത്തെ ചെറുക്കാന്‍ വ്യക്തികള്‍ക്ക് അധികാരമുണ്ടോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ പിന്നെയും തുടര്‍ന്നു. പിന്നീട് 1982 ഡിസംബര്‍ 3 ന് ആണ് കൃത്യതയോടെ പ്രമേയം അംഗീകരിക്കപ്പെട്ടത്.
യു.എന്‍ അസംബ്ലിയുടെ 37/34 പ്രമേയപ്രകാരം ചൂഷിത വിഭാഗത്തിന്റെ സായുധ സമരങ്ങള്‍ക്ക് കൃത്യമായ നിയമ പരിവേഷം ഉറപ്പുവന്നു. ” സ്വതന്ത്രത്തിന് വേണ്ടിയോ, ദേശിയ ഐക്യത്തിന് വേണ്ടിയോ, പ്രാദേശിക ഐക്യത്തിന് വേണ്ടിയോ വൈദേശിക അധികാര ശക്തികളോട് പോരാടുന്നവര്‍ക്ക് സായുധ പോരാട്ടമടക്കമുള്ള ഏത് മാര്‍ഗവും സ്വീകരിക്കാമെന്ന്” പ്രസ്തുത പ്രമേയം ഉറപ്പ് നല്‍കുന്നു. സയണിസ്റ്റ് ക്രൂരത യു. എന്‍ പ്രമേയത്തിലെ അസന്നിഗ്ദതയെ വളച്ചൊടിക്കാന്‍ വര്‍ഷങ്ങളായി ഇസ്രാഈല്‍ ശ്രമിച്ച് കൊണ്ടിരിക്കുകുന്നുണ്ട്.
50 വര്‍ഷമായി വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ നടത്തുന്ന അധിനിവേശത്തെ പ്രസ്തുത പ്രമേയത്തിന്റെ പരിധിക്ക് പുറത്ത് നിറുത്തി ന്യായീകരിക്കാനുള്ള സയണിസ്റ്റ് ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. ”ഫലസ്തീനിയന്‍ ജനതയുടെ സ്വാതന്ത്ര്യ ബോധത്തെ തകര്‍ക്കാനാണ് ഇസ്രായഈല്‍ ശ്രമിക്കുന്നതെന്നും, ഇസ്രാഈലിന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ അപലപനീയമാണെന്നും’ പ്രസ്തുത പ്രമേയത്തിന്റെ 21-ാം സെക്ഷനില്‍ വ്യക്തമായി പറയുന്നുണ്ട്. ഫലസ്തീനിലേക്ക് കുടിയേറിപ്പാര്‍ത്തിരുന്ന ജൂത സയണിസ്റ്റുകള്‍ തങ്ങളെ ഒരു ചൂഷിത വര്‍ഗമായാണ് കണക്കാക്കിയിരിക്കുന്നത്. യു. എന്‍ സായുധ പോരാട്ടത്തിനനുകൂലമായി പ്രമേയമവതരിപ്പിക്കുന്നതിനും 50 ഓളം വര്‍ഷങ്ങള്‍ മുമ്പ് തന്നെ ഇര്‍ഗന്‍, ലെഹി തുടങ്ങിയ തീവ്രവാദ സംഘടനകളിലൂടെ ഇസ്രായീല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളും സായുധ വിപ്ലവങ്ങളും നടത്തിയിരുന്നു.
സയണിസ്റ്റുകള്‍ ആയിരക്കണക്കിന് ഫലസ്തീനിയരെയും ഫലസ്തീനിലെ കൊളോണിയല്‍ ശക്തിയായിരുന്ന ബ്രിട്ടീഷ് പട്ടാളക്കാരെയും കൊന്നൊടുക്കി. ഏപ്രില്‍ 12, 1938, ഹൈവയിലെ ട്രൈനില്‍ ബോംബിട്ട് രണ്ട് ബ്രിട്ടീഷ് പോലീസ് മേധാവികളെ ഇര്‍ഗുന്‍ കൊലപ്പെടുത്തി, ആഗസ്റ്റ് 26, 1939 ല്‍ ലാന്റ് മൈന്‍ ഉപയോഗിച്ച് ജറൂസലേമില്‍ നിരവധി ബ്രിട്ടീഷ് ഉദ്യോസ്ഥരെ സയണിസ്റ്റുകള്‍ കൊന്നു. 1994 സെപ്തംബര്‍ 27 ന് നൂറിലധികം പേരടങ്ങുന്ന ഇര്‍ഗുന്‍ സംഘം നാലോളം ബ്രിട്ടീഷ് പോലീസ് സ്റ്റേഷനുകള്‍ അക്രമിച്ചു. 1946 നവംബര്‍ ഒമ്പതിനും പതിമൂന്നിനുമിടയില്‍ ‘ജൂവിഷ് ‘അന്‍ഡര്‍ ഗ്രൗണ്ട്’ കൂട്ടായ്മ പ്ലാന്‍ ചെയ്ത സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടത് 11 ബ്രിട്ടീഷ് പോലീസുകാരായിരുന്നു. സയണിസ്റ്റ് ഭീകരവാദികള്‍ ആസൂത്രണം ചെയ്ത അക്രമണ പരമ്പരകളെല്ലാം തന്നെ നിലനില്‍പിന് വേണ്ടി ചൂഷകര്‍ക്കെതിരെ തിരിയുന്ന ചൂഷിതരുടെ പോരാട്ടത്തിന്റെ ഭാഗമായാണ് യുറോപ്യന്‍ ജൂതര്‍ കണ്ടതും ചിത്രീകരിച്ചതും.
ഈ സമയത്ത് ഫലസ്തീനിലുടനീളം ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു സയണിസ്റ്റുകള്‍. ബ്രിട്ടീഷ് പട്ടാളത്തിനെതിരെയും, ഗവണ്‍മെന്റ് ഓഫീസുകള്‍ക്കെതിരെയും, കപ്പലുകള്‍ക്കെതിരെയും ട്രെയിനുകള്‍ക്കെതിരെയും അക്രമം അഴിച്ചു വിട്ടു. പതിനായിരക്കണക്കിന് ടണ്‍ പെട്രോളിയം നശിപ്പിക്കപ്പെട്ടു. ഒരന്തര്‍ദേശിയ നിയമത്തിന്റെയും സാധുതയില്ലാതെയാണ് സയണിസ്റ്റുകള്‍ ഇത്രയും ചെയ്തു കൂട്ടിയത്. 1946-1947 കാലയളവില്‍ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായിട്ടായിരുന്നു സയണിസ്റ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. റോമിലെ ബ്രിട്ടീഷ് എംബസിക്ക് നേരെയും സയണിസ്റ്റുകള്‍ അക്രമണം നടത്തി. ബ്രിട്ടീഷ് രാഷ്ട്രീയ നേതാകന്മാര്‍ക്ക് ഇരുപത്തിയൊന്നോളം ലെറ്റര്‍ ബോംബുകളാണ് ലഭിച്ചത്. ചൂഷണം ചെയ്യപ്പെട്ട സമൂഹമായതിനാല്‍ സായുധ വിപ്ലവത്തിന് തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞാണ് ജൂതര്‍ ഈ രക്തരൂക്ഷിത പ്രതിരോധങ്ങളെ ന്യായീകരിച്ചത്.
എന്നാല്‍ ഇതേ പ്രശ്‌നം ഫലസ്തീനിയനെ ബാധിച്ചപ്പോള്‍ സായുധ വിപ്ലവമെന്ന സാധുതയെ തന്നെ ചോദ്യം ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് ഇസ്രാഈല്‍ സ്വീകരിക്കുന്നത്. 1946-47 ല്‍ ചൂഷകരായ ബ്രിട്ടീഷുകാര്‍ക്കെതിരെ ഇസ്രാഈല്‍ എങ്ങനെ പ്രതികരിച്ചോ അതേ രീതിയില്‍ ഇസ്രാഈലിനെതിരെ പ്രതികരിക്കാനുള്ള അവകാശം ഫലസ്തീനിക്കുമുണ്ട്. അത് നിയമപരിരക്ഷക്കകത്ത് വരുന്നവയാണ്.സ്വയം നിര്‍ണയാധികാരത്തിന്റെ വില ചൂഷിതര്‍ക്ക് സ്വയം നിര്‍ണയാധികാരം ഒരു മിഥ്യയാണ്. ഫലസ്തീനില്‍ നിങ്ങള്‍ ഏതു രീതിയില്‍ -വാക്കിലൂടെ, എഴുത്തിലൂടെ, തോക്കിലൂടെ- പ്രതികരിച്ചാലും അതിന്റെ തുടര്‍ഫലം സുനിശ്ചിതമാണ്. അധികാരത്തിനെതിരെ ശബ്ദുമുയര്‍ത്തലാണ് പ്രതിരോധത്തിന്റെ ഉദാത്ത മാതൃക. ചൂഷിതര്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടത് കാരാഗൃഹങ്ങളും മരണങ്ങളുമാണ്. എങ്കിലും, സ്വാതന്ത്രത്തിനായി കേഴുന്ന ഫലസ്തീനികള്‍ക്ക് ഇതല്ലാതെ മറ്റു വഴികള്‍ ഇല്ല. അതാണ് ചരിത്ര പാഠം. നിശബ്ദത കീഴടങ്ങലും വഞ്ചനയുമാണ്. ചൂഷണമനുഭവിക്കാത്തവര്‍ക്ക് ഫലസ്തീനിയന്റെ ജീവിതം ഒരിക്കലും മനസ്സിലാക്കാനാവില്ല. ചൂഷണം ഫലസ്തീനിന്റെ സ്വാതന്ത്ര്യത്തെയും ഭാവിയെയും നിയന്ത്രിക്കുന്ന ഒരു ജീവിത മാര്‍ഗമായി മാറിയിരിക്കുന്നു.
ഇസ്‌റാഈലീ പട്ടാളത്തില്‍ നിന്ന് കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി ഞാന്‍ വിഷമിക്കുന്നില്ല, സ്വന്തം നീതീകരിക്കാനാവാത്ത ഒരു തിന്മയുടെ ഭാഗമായാണ് അവര്‍ മരിച്ചത്. ഞാന്‍ വിഷമിക്കുന്നത് ഫലസ്തീനിനകത്തും പുറത്തുമുള്ള പതിനൊന്ന് മില്യണ്‍ ചൂഷിതര്‍ക്ക് വേണ്ടിയാണ്. എഴുപത് വര്‍ഷങ്ങളോളമായി യുദ്ധമില്ലാതെ ഒരു പകലുപോലും ഫലസ്തീനില്‍ കടന്നുപോയിട്ടില്ല. ലക്ഷക്കണക്കിന് ജനങ്ങള്‍ ഫലസ്തീനിയന് വേണ്ടി പുതിയൊരാകാശവും ലോകവും സ്വപ്‌നം കാണുന്നു, ചിറകുകള്‍ വിരിച്ച് പറക്കാനാഗ്രഹിക്കുന്നു. പാതിവഴിയെ കൊഴിഞ്ഞുപോയവര്‍ക്ക് വേണ്ടി ഞാന്‍ കണ്ണീരൊഴുക്കുന്നില്ല, പകരം നെഞ്ചുവിരിച്ച് യുദ്ധം ചെയ്യുന്ന ഫലസ്തീനിയന് വേണ്ടി ഞാന്‍ കയ്യടിക്കുന്നു. പ്രതിരോധവും യുദ്ധവുമൊരത്ഭുതമല്ല. അവ കാലാതീതമായൊരു പ്രതിഭാസമാണ്. സ്വന്തം ജീവിതത്തെ പറ്റി അവ നമ്മെ ബോധ്യപ്പെടുത്തുന്നു. നൂറ്റി അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അടിമയായിരുന്ന ഫ്രഡറിക് ഡീ ഗ്ലാസെ എഴുതിയ വരികള്‍ അന്നെന്ന പോലെ ഇന്നും പ്രസക്തമാവുന്നു. ‘യുദ്ധമില്ലാതെ പുരോഗതിയില്ല, സ്വതന്ത്രം കാംക്ഷിക്കുകയും വിപ്ലവത്തെ വെറുക്കുകയും ചെയ്യുന്നവര്‍ നിലമുഴുതാതെ വിത്തെറിയുന്നവരാണ്. ഇടിയും മിന്നലുമില്ലാത്ത മഴയാണവര്‍ക്ക് വേണ്ടത്. ആക്രോശിക്കുന്ന തിരമാലകളില്ലാത്ത കടലാണവര്‍ക്ക് വേണ്ടത്. യുദ്ധം ചിലപ്പോള്‍ ധാര്‍മികമാവാം, ഒരുപക്ഷെ, ജൈവികമാവാം. ചിലപ്പോള്‍ ധാര്‍മികവും ജൈവികവുമാവാം. പക്ഷെ അത് യുദ്ധമാണ്, ആവശ്യപ്പെടാതെ അധികാരം ലഭിക്കില്ല, ലഭിച്ചിട്ടില്ല, ലഭിക്കുകയുമില്ല…
Add comment