അകംനോക്കികളായാണ് ആദ്യകാല യൂറോപ്യന്‍ പണ്ഡിതന്മാര്‍ ഖുര്‍ആന്‍ വായിക്കുന്നത്. ഓറിയന്റലിസം ഈ അകംനോട്ടത്തിന്റെയും സ്വന്തം രാഷ്ട്രീയ ദര്‍ശനത്തെ ആഗോളീകരിക്കുന്നതിന്റെയും ഉദ്യമമായിരുന്നു എന്ന എഡ്വേഡ് സൈദിന്റെ നിരീക്ഷണത്തിന്റെ വെളിച്ചത്തില്‍ നോക്കിയാല്‍ അതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. ആദ്യകാല പണ്ഡിതരില്‍ അഗ്രഗണ്യരായ ഇഗ്‌നാസ് ഗോല്‍ഡിമര്‍, പാട്രീഷ്യ ക്രോണ്‍ എന്നിവരുടെ വിശ്രുതമായ പഠനങ്ങള്‍ നോക്കുക. ഹദീസുകള്‍ക്ക് മുസ്ലിം പാരമ്പര്യത്തില്‍ കൈവന്ന കാനോനികമായ പദവി (കൊനോനിക്കല്‍ സ്റ്റാറ്റസ്) ഗോള്‍ഡിമറെ അത്ഭുതപ്പെടുത്തുന്നു. അത് ബൈബിളിന്റെ ചരിത്രത്തോട് ഖുര്‍ആനെ ചേര്‍ത്തു വായിക്കുന്നതിന്റെ പ്രശ്‌നമാണ്. ഇസ്‌ലാമിന്റെ ഉത്പത്തിയാണ് ക്രോണിനെ ഉലയ്ക്കുന്നത്. ഇസ്‌ലാം മക്കയിലെ വ്യാപാരികളുടെ കാരവന്‍ യാത്രകളിലൂടെ പരാഗണം ചെയ്യപ്പെട്ട ആശയസംഹിതയാകാനുള്ള രേഖാപരമായ തെളിവുകളുടെ സാന്നിധ്യത്തിലേക്കാണ് അവര്‍ വിരല്‍ ചൂണ്ടുന്നത്. ഗോള്‍ഡിമറുടെ തിസീസ് ഫസലു റഹ്മാന്‍ വിമര്‍ശനാത്മകമായി അപഗ്രഥിക്കുന്നതും, ക്രോണിന്റെ പഠനം മാരകമായ തട്ടിപ്പായിരുന്നു (പെര്‍നീഷ്യസ് ഹംബഗ്) എന്ന് സമര്‍ത്ഥിക്കുന്ന റോബര്‍ട് ബെര്‍ട്രാം സെര്‍ജെന്റിന്റെ പഠനങ്ങളും, വായിക്കാവുന്നതാണ്. അതിനപ്പുറം അവരുടെ നിരീക്ഷണങ്ങളെ വിശദമായി ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നില്ല. ഓറിയന്റലിസ്റ്റ് ദര്‍ശനത്തിന്റെ അകംനോട്ടത്തിന്റെ രണ്ടുദാഹരണങ്ങള്‍ പറഞ്ഞുവെന്നേയുള്ളൂ. അകംനോക്കികളായാണ് ആദ്യകാല യൂറോപ്യന്‍ പണ്ഡിതന്മാര്‍ ഖുര്‍ആന്‍ വായിക്കുന്നത്. ഓറിയന്റലിസം ഈ അകംനോട്ടത്തിന്റെയും സ്വന്തം രാഷ്ട്രീയ ദര്‍ശനത്തെ ആഗോളീകരിക്കുന്നതിന്റെയും ഉദ്യമമായിരുന്നു എന്ന എഡ്വേഡ് സൈദിന്റെ നിരീക്ഷണത്തിന്റെ വെളിച്ചത്തില്‍ നോക്കിയാല്‍ അതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. ആദ്യകാല പണ്ഡിതരില്‍ അഗ്രഗണ്യരായ ഇഗ്‌നാസ് ഗോല്‍ഡിമര്‍, പാട്രീഷ്യ ക്രോണ്‍ എന്നിവരുടെ വിശ്രുതമായ പഠനങ്ങള്‍ നോക്കുക. ഹദീസുകള്‍ക്ക് മുസ്ലിം പാരമ്പര്യത്തില്‍ കൈവന്ന കാനോനികമായ പദവി (കൊനോനിക്കല്‍ സ്റ്റാറ്റസ്) ഗോള്‍ഡിമറെ അത്ഭുതപ്പെടുത്തുന്നു. അത് ബൈബിളിന്റെ ചരിത്രത്തോട് ഖുര്‍ആനെ ചേര്‍ത്തു വായിക്കുന്നതിന്റെ പ്രശ്‌നമാണ്. ഇസ്‌ലാമിന്റെ ഉത്പത്തിയാണ് ക്രോണിനെ ഉലയ്ക്കുന്നത്. ഇസ്‌ലാം മക്കയിലെ വ്യാപാരികളുടെ കാരവന്‍ യാത്രകളിലൂടെ പരാഗണം ചെയ്യപ്പെട്ട ആശയസംഹിതയാകാനുള്ള രേഖാപരമായ തെളിവുകളുടെ സാന്നിധ്യത്തിലേക്കാണ് അവര്‍ വിരല്‍ ചൂണ്ടുന്നത്. ഗോള്‍ഡിമറുടെ തിസീസ് ഫസലു റഹ്മാന്‍ വിമര്‍ശനാത്മകമായി അപഗ്രഥിക്കുന്നതും, ക്രോണിന്റെ പഠനം മാരകമായ തട്ടിപ്പായിരുന്നു (പെര്‍നീഷ്യസ് ഹംബഗ്) എന്ന് സമര്‍ത്ഥിക്കുന്ന റോബര്‍ട് ബെര്‍ട്രാം സെര്‍ജെന്റിന്റെ പഠനങ്ങളും, വായിക്കാവുന്നതാണ്. അതിനപ്പുറം അവരുടെ നിരീക്ഷണങ്ങളെ വിശദമായി ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നില്ല. ഓറിയന്റലിസ്റ്റ് ദര്‍ശനത്തിന്റെ അകംനോട്ടത്തിന്റെ രണ്ടുദാഹരണങ്ങള്‍ പറഞ്ഞുവെന്നേയുള്ളൂ. ഖുര്‍ആന്റെ ഉത്ഭവത്തെക്കുറിച്ചും ആധികാരികതയെക്കുറിച്ചുമൊക്കെയുള്ള ആദ്യകാല ഓറിയന്റലിസ്റ്റുകളുടെ സംശയത്തിനും, ആ സംശയത്തിന് സ്വയം തീര്‍പ്പോടെയുള്ള നിര്‍ദ്ധാരണത്തിനും (അത്തരം റെഡിമെയ്ഡ് നിര്‍ദ്ധാരണങ്ങളായിരുന്നു ആദ്യകാലത്തുള്ള ഓറിയന്റലിസ്റ്റ് ഖുര്‍ആന്‍ പഠനങ്ങള്‍) അനുബന്ധമായി വന്ന അന്വേഷണമാണ് ഖുര്‍ആന്റെ ഘടനയെക്കുറിച്ച് വന്ന വിമര്‍ശന പഠനങ്ങള്‍. ഖുര്‍ആന്റെ അവതരണ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നില്ല ഖുര്‍ആനിലെ അദ്ധ്യായങ്ങളുടെ ക്രമീകരണം. ഏറ്റവും ആദ്യം അവതരിച്ചതായി പ്രവാചക പാരമ്പര്യവും ചരിത്രവും സാക്ഷി നില്‍ക്കുന്ന ‘വായിക്കുക’ എന്ന ആഹ്വാനത്തോടെ ആരംഭിക്കുന്ന അലഖ് എന്ന അദ്ധ്യായം അവസാനത്തെ ഖണ്ഡത്തിലാണുള്ളത്. ഓറിയന്റലിസ്റ്റ് പണ്ഡിതന്മാര്‍ നോള്‍ഡെക് ഷ്വാലി, റിച്ചാര്‍ഡ് ബെല്‍ തുടങ്ങിയവര്‍ രണ്ട് തരത്തിലുള്ള അനുമാനങ്ങള്‍ ഖുര്‍ആന്റെ ഘടനയെക്കുറിച്ച് ഉന്നയിക്കുന്നുണ്ട്. ഒന്ന്, നിലവിലെ ഘടന ദൈവനിര്‍ദേശാനുസൃതം കൈവന്നതാണ് (മുസ്‌ലിം പാരമ്പര്യം വിശ്വസിക്കുന്നതും അതാണ്). രണ്ട്, ദൈവത്തിന്റെ അവതരണ രീതിയെയും, അവതരണ ചരിത്രത്തെയും മുസ്ലിം പാരമ്പര്യം അട്ടിമറിച്ചുകൊണ്ട് ക്രോഡീകരിച്ച ഖുര്‍ആനാണ് ഇന്ന് നിലവിലുള്ളത്. ഇതില്‍ രണ്ടാമത്തെ അനുമാനം സ്വയമേവ വൈരുദ്ധ്യാത്മകമാണ്. ഖുര്‍ആന്റെ അവതരണചരിത്രത്തോടുള്ള ആദരവ്, ഖുര്‍ആന്‍ ക്രോഡീകരിക്കുന്നതിനും പരായണങ്ങളെ സമാഹരിച്ച് കാനോനികമായ കോപ്പി എഡിറ്റ് ചെയ്ത് സാര്‍വത്രികമാക്കുന്നതിനും (റിസെന്‍ഷന്‍) ദൈവികവും പാരമ്പര്യപ്രോക്തവുമായ ഇടപെടലുകളുണ്ടായി എന്ന വിശ്വാസത്തില്‍ രൂഡമായ മുസ്ലിം ചരിത്രത്തെ അട്ടിമറിക്കുന്നതിലേക്ക് നയിക്കുന്നു എന്നതാണ് ആ വൈരുദ്ധ്യം. ചില പണ്ഡിതന്മാര്‍ ഈ പാരമ്പര്യത്തെ മാനിച്ചു കൊണ്ടാണ് ഖുര്‍ആന്‍ ദൈവികമല്ലെന്ന് അനുമാനിക്കുന്നത്. ഖുര്‍ആന്‍ അവതരിക്കപ്പെട്ട രീതിയില്‍ തന്നെ അദ്ധ്യായങ്ങളെ പുനര്‍ക്രമീകരിച്ചു കൊണ്ട് വിമര്‍ശനാത്മകമായ വിവര്‍ത്തനം നിര്‍വഹിച്ച റിച്ചാര്‍ഡ് ബെല്ലിന്റെ 1939ലെ എഡിഷനും, ജോണ്‍ മെഡോസ് റോഡ്വെല്‍ 1876ല്‍ പ്രസിദ്ധികരിച്ച പരിഭാഷയും ഇവിടെ സ്മരണീയമാണ്. ഈ രണ്ട് കൃതികളും മുസ്ലിം പാരമ്പര്യത്തോടുള്ള ചോദ്യചിഹ്നങ്ങളാണ്. ബെല്ലിന്റെ മുഖവുര വായിക്കുന്ന ഏതൊരാള്‍ക്കും, ക്രമരഹിതമായ ഒരു ഗ്രന്ഥം ദൈവീകമല്ലെന്ന വാദഗതി അദ്ദേഹം മുന്നോട്ട് വെക്കുന്നതായി കാണാം. സാമുവല്‍ ബക്കറ്റിന്റെ എന്‍ഡ്‌ഗേം എന്ന നാടകത്തില്‍ തയ്യല്‍ക്കാരന്റെ കഥയെക്കുറിച്ചുള്ള ആഖ്യാനമുണ്ട്.
ഖുര്‍ആന്റെ അവതരണ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നില്ല ഖുര്‍ആനിലെ അദ്ധ്യായങ്ങളുടെ ക്രമീകരണം. ഏറ്റവും ആദ്യം അവതരിച്ചതായി പ്രവാചക പാരമ്പര്യവും ചരിത്രവും സാക്ഷി നില്‍ക്കുന്ന ‘വായിക്കുക’ എന്ന ആഹ്വാനത്തോടെ ആരംഭിക്കുന്ന അലഖ് എന്ന അദ്ധ്യായം അവസാനത്തെ ഖണ്ഡത്തിലാണുള്ളത്
ഒരു തയ്യല്‍ക്കാരന്റെ പക്കല്‍ തന്റെ വസ്ത്രം തയ്ക്കാന്‍ കൊടുത്തയാള്‍ പല തവണ വന്നിട്ടും തയ്ച്ചു കിട്ടിയില്ല. മാസം മൂന്ന് കഴിഞ്ഞു. ക്ഷുഭിതനായ ഉപഭോക്താവ് തയ്യല്‍ക്കാരനോട് പറയുന്നു, ‘എടോ ദൈവം ലോകം സൃഷ്ടിച്ചത് ആറു ദിനം കൊണ്ടാണ്. തനിക്ക് ഈ പാന്റ്‌സ് മൂന്ന് മാസമായിട്ടും തരാന്‍ കഴിയില്ലേ. ‘അപ്പോള്‍ നല്ല വൃത്തിയായി തയ്ച്ച തേച്ചെടുത്ത വസ്ത്രം ആയാളുടെ മുമ്പില്‍ വെച്ചിട്ട് തയ്യല്‍ക്കാരന്‍ പറഞ്ഞു, ‘ദൈവം സൃഷ്ടിച്ച ലോകം നോക്കുക. സകലയിടത്തും കുഴപ്പം. ക്രമരാഹിത്യം. ഞാന്‍ തയ്ച പാന്റ്‌സിന്റെ ഭംഗി നോക്കുക.’ (ഇതു പോലെ കുറച്ച് സമയമെടുത്ത് ചെയിതിരുന്നെങ്കില്‍ നന്നായേനെ എന്ന് സാരം). ഈ തയ്യല്‍ക്കാരന്റെ വീക്ഷണമാണ് ബെല്‍ പങ്ക് വെക്കുന്നത്. സൃഷ്ടിയെക്കുറിച്ച് മാനുഷികമായ പ്രതീക്ഷയില്‍ നിന്നുള്ള വീക്ഷണത്തെ ലോകത്തിന്റെ അവസ്ഥയും പ്രപഞ്ചത്തിന്റെ ക്രമരാഹിത്യവും താറുമാറാക്കുന്നുണ്ട്. എന്നാല്‍ ആധുനികോത്തര സാഹിത്യത്തിന് സൃഷ്ടിയുടെ താളഭംഗവും കയോസും എളുപ്പത്തില്‍ മനസ്സിലാകും (എന്‍ഡ്‌ഗേമിനെ ആധുനികോത്തരയുടെ പ്രാഥമിക കൃതികളിലൊന്നായി ഗണിക്കുന്നതിന് കാരണം വേറൊന്നുമല്ല). അതു കൊണ്ട് ആധുനികോത്തര സാഹിത്യചിന്തകരില്‍ പ്രമുഖനായ ഹരോള്‍ഡ് ബ്ലൂം തന്നെ വിസ്മയിപ്പിച്ച ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ഖുര്‍ആനെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇങ്ങനെ പറയുന്നു, ‘പൂര്‍വ്വകാല വേദഗ്രന്ഥങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഖുര്‍ആന് സന്ദര്‍ഭമുള്ളതായി കാണാനാവില്ല. മറ്റ് വെളിപാടുകള്‍ ക്രമീകരിക്കപ്പെട്ടതും യോജിപ്പിന്റെ (കോഹെറന്‍സ്) മാതൃകകളുമാണ്, ഖുര്‍ആനുമായി സാദൃശ്യപ്പെടുത്തുമ്പോള്‍. പരസ്പര ബന്ധമോ തുടര്‍ച്ചയോ ഇല്ലാത്ത 114 അദ്ധ്യായങ്ങളോ ഭാഗങ്ങളോ ആണ് ഖുര്‍ആന്‍. ഓരോ ആദ്ധ്യായത്തിനകത്തും ആന്തരികമായ തുടര്‍ച്ചയില്ല. അവയുടെ ദൈര്‍ഘ്യം പലപ്പോഴും വലുതാണ്. കാലഗണനാപ്രകാരം അവ അടുക്കി ക്രമീകരിക്കപ്പെട്ടിട്ടില്ല. ആദ്യത്തെ സൂറ ഒഴിച്ച് മറ്റദ്ധ്യായങ്ങള്‍ ദൈര്‍ഘ്യം കൂടിയ വചനങ്ങളില്‍ നിന്ന് ദൈര്‍ഘ്യം കുറഞ്ഞവയിലേക്ക് എന്ന ക്രമത്തിലുള്ള കോര്‍വയാണ് ആകപ്പാടെയുള്ള ക്രമം. തോന്നിയതു പോലെ, വിചിത്രമായി, മറ്റൊരു ഗ്രന്ഥവും ക്രമീകരിക്കപ്പെട്ടിട്ടില്ല. അത് ഖുര്‍ആനെ സംബന്ധിച്ചിടത്തോളം ഉചിതമാണ്. കാരണം ഖുര്‍ആന്‍ സംസാരിക്കുന്ന ശബ്ദം ദൈവത്തിന്റേതാണ്. ആ ഉരിയാട്ടങ്ങളെ ആര്‍ക്ക് രൂപപ്പെടുത്താനാകും.”ചിലപ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്, ഖുര്‍ആന്റെ അമ്പരിപ്പിക്കുന്ന ക്രമീകരണം (അല്ലെങ്കില്‍ ക്രമരാഹിത്യം) മുഹമ്മദിന്റെ വാചാലതയ്ക്ക് ഊന്നല്‍ നല്‍കാനുള്ളതാണെന്ന്. സന്ദര്‍ഭം, ആഖ്യാനം, ഔപചാരികമായ യോജിപ്പ് എന്നിവ ഇല്ലാതെ വരുമ്പോള്‍ വായനക്കാരന്‍ ശബ്ദത്തിന്റെ ക്ഷണികവും ആപ്രധിരോധ്യവുമായ ആധികാരികതയില്‍ ശ്രദ്ധയൂന്നാന്‍ പ്രേരിതനായതാകും. ദൈവദൂതന്റെ ചുണ്ടുകള്‍ രൂപപ്പെടുത്തിയ ആ ശബ്ദത്തിന് ഗംഭീരവും, വശ്യവുമായ ആധികാരികതയുണ്ട്. ബൈബിളില്‍ ദൈവത്തിന്റെ നേര്‍ക്കു നേരായ ആഹ്വാനങ്ങളുടെ ഓര്‍മപ്പെടുത്തലും വ്യാഖ്യാനവുമായി അത് മാറുന്നു. ‘(Harold Bloom, Genius, A Mosaic of One Hundred Exemplary Creative Minds, Warner Books, 2002, pp. 145-146) 2002,. 145146) എന്നാല്‍ ബൈബിളിന്റെ ക്രമത്തിന് വിരുദ്ധമായി ഖുര്‍ആന്റെ ക്രമരാഹിത്യത്തെ മാതൃകാനുസാരമായി വിലയിരുത്തുന്ന ഈ സമീപനം പുതിയ കാലത്തിന്റെയും സന്ദര്‍ഭത്തിന്റെയുമാണ്. ഖുര്‍ആനിലെ ക്രമരാഹിത്യം ആദ്യത്തെ ഇംഗ്ലീഷ് വിവര്‍ത്തകനായ ജോര്‍ജ് സേലില്‍ ഉളവാക്കിയ പ്രതികരണത്തെ ബ്ലൂമിന്റെ നിരീക്ഷണത്തോട് താരതമ്യം ചെയ്ത് നോക്കാവുന്നതാണ്. സേല്‍ പറയുന്നു, ‘നമ്മെ വലച്ച് കളയുന്ന ആശയക്കുഴപ്പത്തിന്റെ മിശ്രിതമാണത്. അസംസ്‌കൃതവും അപൂര്‍ണ്ണവും. അറ്റമില്ലാത്ത ഉരിയാട്ടങ്ങള്‍. ദൈര്‍ഘ്യത്തിന്റെ വിരസത. കെട്ട് പിണച്ചില്‍’. ഈ അസ്വസ്ഥത, സമകാലീനനായ പാശ്ചാത്യ ഖുര്‍ആന്‍ പണ്ഡിതന്‍ ആന്‍ഡ്രൂ റിപ്പിന്‍ ബെല്ലിന്റെ ഗ്രന്ധത്തെ വിമര്‍ശിച്ചു കൊണ്ടെഴുതിയ ‘റീഡിംഗ് ദ ഖുര്‍ആന്‍ വിത് റിച്ചാര്‍ഡ് ബെല്‍’ എന്ന പഠനത്തില്‍ പറയുന്നതു പോലെ, ബൈബിളിന്റെ ചട്ടക്കൂടില്‍ നിന്നും, ബൈബിള്‍ പഠനത്തിന്റെ രീതിശാസ്ത്രത്തെ ആശ്രയിച്ചും ഖുര്‍ആന്‍ വായിക്കുന്നതിന്റെയും പഠിക്കുന്നതിന്റെയും ജഡതയില്‍ നിന്നുണ്ടാകുന്നതാണ്. കൊളോണിയല്‍ ദേശരാഷ്ട്രങ്ങളുടെ നിര്‍മിതിക്ക് വാതില്‍ തുറന്ന മതത്തിന്റെ പ്രാപഞ്ചികബോധവും, ദൈവശാസ്ത്രവും, വ്യാഖ്യാനശാസ്ത്രവുമാണ് രേഖീയവും ക്രമാനുഗതവുമായ ബിബഌക്കല്‍ വായനാപാരമ്പര്യം സൃഷ്ടിച്ചെടുത്തത്. ആ പാരമ്പര്യത്തിന്റെ ഉപോത്പന്നമായിരുന്നു ഓറിയന്റലിസം. അത് തയ്‌ച്ചെടുത്ത ലോകവീക്ഷണത്തിന്റെ ഏകതാനത സൃഷ്ടിച്ച വിരസതയില്‍ നിന്നാണ് ഹരോള്‍ഡ് ബ്ലൂമിന്റെ നിരീക്ഷണങ്ങള്‍ ഉണ്ടാകുന്നത്.
കൊളോണിയല്‍ ദേശരാഷ്ട്രങ്ങളുടെ നിര്‍മിതിക്ക് വാതില്‍ തുറന്ന മതത്തിന്റെ പ്രാപഞ്ചികബോധവും, ദൈവശാസ്ത്രവും, വ്യാഖ്യാനശാസ്ത്രവുമാണ് രേഖീയവും ക്രമാനുഗതവുമായ ബിബഌക്കല്‍ വായനാപാരമ്പര്യം സൃഷ്ടിച്ചെടുത്തത്
അപ്പോഴും ബൈബിള്‍ വായനയുടെ സ്മൃതിയില്‍ നിന്ന് ഖുര്‍ആന്‍ വായിക്കുന്നു എന്ന പ്രശ്‌നം ബ്ലൂമില്‍ സംഭവിക്കുന്നുണ്ട്. ആന്‍ഡ്രൂ റിപ്പിന്‍, ജേന്‍ മക്ഒലീഫ്, ഫ്രഡ് ഡോണര്‍, ആന്‍ജലിക ന്യൂവിര്‍ത്ത്, ക്ലോഡ് ഗിലിയറ്റ്, അലക്‌സാണ്ടര്‍ നൈശ്, ഷൗകത്ത് തൊറാവ, നവേദ് കിര്‍മാനി തുടങ്ങിയ സമകാലിക പണ്ഡിതര്‍ ക്രമരാഹിത്യത്തിന്റെയും താളക്കുഴപ്പത്തിന്റെയും സാകല്യത്തില്‍ നിന്നും ദൈവികമായ കലാമിന്റെ സ്വരച്ചേര്‍ച്ചയെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനെ ഹരോള്‍ഡ് ബ്ലൂമിന്റെ നിരീക്ഷണത്തിന്റെ പിന്തുടര്‍ച്ചയായി കാണാനാവുന്നതാണ്. ഒരു ഭാഗത്ത് ബൈബിള്‍ വ്യാഖ്യാനത്തില്‍ നിന്ന് ഹാന്‍സ് ജോര്‍ജ് ഗാഡമറും സംഘവും രൂപപ്പെടുത്തിയ വ്യാഖ്യാനശാസ്ത്രത്തിന്റെ (ഹെര്‍മാന്യൂട്ടിക്‌സ്) മറികടക്കാനാവാത്ത സ്വാധീനം. മറു ഭാഗത്ത് ഖുര്‍ആനിക ആഖ്യാനത്തെ അതിന്റെ സ്വന്തം മാനദണ്ഡത്തില്‍ നിന്ന് നോക്കിക്കാണാനുള്ള ആര്‍ജവം. ഈ ആര്‍ജവം അര്‍ത്ഥശാസ്ത്രത്തില്‍ (സെമന്റിക്‌സ്) ഊന്നിനിന്നു കൊണ്ടുള്ള ബൗദ്ധികമായ അന്വേഷണത്തിനപ്പുറത്തേക്ക് ഈ പണ്ഡിതരെ കൂട്ടിക്കൊണ്ട് പോകുന്നു എന്നത് ശ്രദ്ധേയമാണ്. കാരണം പ്രകടനപരതയുടെ, അഥവാ പാരായണം നടത്തുമ്പോഴും വിശുദ്ധപ്രാര്‍ത്ഥനയുടെ സന്ദര്‍ഭത്തിലുമുള്ള പ്രകനാത്മകതയുടെ (പെര്‍ഫോമേറ്റീവ്) തലത്തില്‍ നിന്നാണ് വില്യം ഗ്രഹാമും, നവേദ് കിര്‍മാനിയും ഖുര്‍ആന്‍ പഠനം നടത്തുന്നത്. തജ്‌വീദിന്റെ തലത്തില്‍ നിന്നു കൊണ്ട് ഖൂര്‍ആന്‍ ഭാഷയുടെയും ഭാഷണത്തിന്റെയും സവിശേഷതകളെ പരിശോധിക്കുന്ന ആന്‍ജലിക ന്യൂവിര്‍ത്ത്; ലിഖിതം, കാലിഗ്രാഫി, കല, വാസ്തുശാസ്ത്രം എന്നിങ്ങനെ മുസ്ലിം സംസ്‌കാരത്തിന്റെ സവിശേഷതകളെ വിഷയമാക്കുന്ന ഷൈല ബ്ലയര്‍, ജൊനാഥന്‍ ബ്ലൂം; ഖൂര്‍ആന്റെ കോര്‍വയും പ്രമേയങ്ങളും പഠിക്കുന്ന ഷൗക്കത്ത് എന്നിവര്‍ ഓറിയന്റലിസത്തില്‍ നിന്ന് വഴിമാറി നടന്നവരാണ്.
പക്ഷെ റിപ്പിന്‍ പറഞ്ഞ പോലെ ബൈബിള്‍ കേന്ദ്രീകൃതമായ വ്യാഖ്യാനശാസ്ത്രത്തിന്റെയും ആധുനീക ആക്കാദമിയുടെയും അതിര്‍വരമ്പുകള്‍ക്കകത്താണ് ഈ പഠനങ്ങളൊക്കെയും സ്വയം നിര്‍വചിക്കുന്നത്. അതു കൊണ്ടാണ് മക്ഒലീഫിന്റെ നേതൃത്വത്തില്‍ ഖുര്‍ആന്‍ എന്‍സൈക്ലോപീഡിയയും, റിപ്പിന്റെയും മക്ഒലീഫിന്റെയും കാര്‍മികത്വത്തില്‍ ഖുര്‍ആന്‍ കംപാനിയനും ഒക്കെയുണ്ടാകുന്നത്. ദൈവികവചനം സ്വാഭാവികമായും അച്ചടക്കമില്ലാത്തതും, ഭ്രാന്തവും, വ്യവസ്ഥകളെ ഉല്ലംഘിക്കുന്നതുമാണെങ്കില്‍ ഈ പഠനങ്ങള്‍ ഖുര്‍ആന് അച്ചടക്കം നല്‍കാനുള്ള സ്‌കൂളോ, ദൈവവചനത്തിന്റെ ഭ്രാന്ത് ചികിത്സിക്കാനുള്ള മനോരോഗാസ്പത്രിയോ, വ്യവസ്ഥ പഠിപ്പിക്കാനുള്ള പോലീസ് സ്റ്റേഷനോ ഒക്കെയായി മാറും. അവയുടെ ഉദ്ദ്യേശം ആത്മാര്‍ത്ഥവും നിഷ്‌കളങ്കവുമാണെങ്കിലും. ഖുര്‍ആന്റെ അവ്യവസ്ഥയെ ആദരിക്കുന്ന, എന്നാല്‍ പാരമ്പര്യപഠനത്തിന്റെ ജഡിലതയില്‍ നിന്ന് വേര്‍പെട്ട ഖുര്‍ആന്‍ പഠനം സാദ്ധ്യമാണോ എന്ന ചോദ്യമാണിന്നുള്ളത്.
Add comment