Thelicham

ശൈഖ് ജറാഹ്: ‍ഇസ്രായേൽ അധിനിവേശത്തെ വെള്ളപൂശുന്ന മാധ്യമങ്ങൾ

പലസ്തീനിൽ ഇസ്രായേലിന്റെ നരനായാട്ട് തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തെറ്റായ വാർത്തകളും യാഥാർത്ഥ്യങ്ങളോട് കൂറ് പുലർത്താത്ത മീഡിയ കവറേജും മുമ്പില്ലാത്ത വിധം വ്യാപകമായിരിക്കുകയാണ്. സമീപകാല ഇസ്രായേൽ ഭരണകൂട അതിക്രമങ്ങളെ പല പശ്ചാത്യ മീഡിയകളും പ്രത്യാഘാതങ്ങൾ ഭയന്ന് മറച്ചുവെക്കുകയോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുകയോ ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ പ്രചാരവും ഖ്യാതിയുമുള്ള ആഗോള മാധ്യമങ്ങളിൽ ചിലത് ഓറിയന്റ്ലിസ്റ്റ് ട്രോപ്പുകൾക്ക് ഒത്താശ പാടുന്നതും, ഇസ്രായേൽ സൈന്യത്തിന്റെ നിലപാടിനെ ന്യായീകരിക്കുന്നതും, മനുഷ്യാവകാശ ലംഘനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന യാഥാർത്ഥ്യം അന്ത്യന്തം ഭീതിപ്പെടുത്തുന്നതാണ്.

ജെറുസലേമിൽ പലസ്തീന്‍ വിരുദ്ധ കലാപം

ഇസ്രായേലിന്റെ വംശീയ ശുചീകരണ പ്രചരണത്തിന്റെ ഭാഗമായി ജറുസലേമിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള ശൈഖ് ജറാഹിൽ താമസിക്കുന്ന തദ്ദേശീയരായ ഫലസ്തീൻ ജനതയെ അവരുടെ വീടുകളിൽ നിന്നും കോളനിയിൽ നിന്നും ബലമായി പുറത്താക്കുന്ന ദയനീയ കാഴ്ചയാണ് ഇത്രയും വലിയ സംഘട്ടനത്തിന് കാരണമായത്. ഇത് അന്താരാഷ്ട്ര നിയമപ്രകാരം കടുത്ത നിയമ ലംഘനവും അധിനിവേശവുമാണ്. ഇസ്രായേൽ കുടിയേറ്റക്കാരാണ് ഫലസ്തീൻ ഭൂമിക്ക് തീയിട്ടതും അക്രമങ്ങൾ അഴിച്ചുവിട്ടതും.

റമളാനിലെ അവസാന വെള്ളിയാഴ്ച നടന്ന പ്രാർത്ഥനയ്ക്കിടെയാണ് അൽ-അഖ്സാ പള്ളി ആക്രമിക്കുകയും ആരാധന നിർവഹിച്ചു കൊണ്ടിരുന്ന ഫലസ്തീനികളെ അധിനിവേശ സേന പരിക്കേൽപ്പിക്കുകയും ചെയ്തത്. പ്രതിഷേധം ശക്തമാകുന്നതിന് മുമ്പ് തീവ്രവലതുപക്ഷ ഇസ്രായേൽ പ്രതിഷേധക്കാർ “യഹുദ അന്തസ്സ് പുനസ്ഥാപിക്കുന്നതിനായി ജറുസലേമിലെ നഗരത്തിലൂടെ മാർച്ച് നടത്തിയിട്ടുണ്ട്. അറബികളിലേക്കുള്ള മരണം, ഞങ്ങൾ ഇന്ന് അറബികളെ ചുട്ട്കളയുന്നു എന്നിങ്ങനെയുള്ള ഫലസ്തീൻ വിരുദ്ധ മുദ്രാവാക്യങ്ങളാണ് അവർ മുഴക്കിയത്.

എന്നിരുന്നാലും ഈ അക്രമങ്ങളൊക്കെ സമൂഹമാധ്യമങ്ങളിൽ കോളിളക്കമാണ് സൃഷ്ടിച്ചത്. ഇസ്രായേൽ അക്രമത്തെ ചൂണ്ടിക്കാട്ടുന്ന ഫോട്ടോകളും വീഡിയോകളും വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടു. ഈ അക്രമങ്ങളെ ഒരു വംശഹത്യ എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ മറ്റു ചില മാധ്യമങ്ങൾ അക്രമങ്ങളെ അക്രമാസക്തമായി രേഖപ്പെടുത്തിയെങ്കിലും പുതിയതോ ഒറ്റപ്പെട്ടതോ ആയ സംഭവങ്ങളെല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു.

കാലുമാറുന്ന കൊളോണിയല്‍ മാധ്യമങ്ങള്‍

ശൈഖ് ജറാഹിലെ കുടിയിറപ്പിക്കലിന്റെ ചരിത്രം പുതിയ വാർത്തയല്ലെങ്കിലും, ജറുസലേമിലെ പുരാതന നഗരങ്ങളിലെ സൈനിക അധിനിവേശവും കുടിയേറ്റ അക്രമങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളും യൂറോസെന്ട്രിക്ക് ലെൻസിലൂടെ അവതരിപ്പിച്ച് വലിയ മാധ്യമധർമ്മ ലംഘനമാണ് പല മീഡിയകളും നടത്തിയിരിക്കുന്നത്.ചരിത്രപരവും രാഷ്ട്രീയവുമായ ഒരു കാഴ്ചപ്പാട് കൈമാറുന്നതിന് പകരം ചില പ്രമുഖ മാധ്യമങ്ങൾ തങ്ങളുടെ പ്രശസ്തി വർദ്ധിപ്പിക്കാൻ ഓറിയന്റ്ലിസ്റ്റ് ട്രോപ്പുകളെ കൂട്ടുപിടിച്ച് മതപരമായ ആക്രമണമായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. സമീപകാല സംഭവങ്ങളെ മത്സരമായും പിരിമുറുക്കമായും ഏറ്റുമുട്ടലായും വിശേഷിപ്പിക്കാനാണ് അവർ തയ്യാറായത്.

ഫലസ്തീനികളും ഇസ്രായേൽ പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ എന്നാണ് പ്രമുഖ മാധ്യമങ്ങളൊക്കെ തലക്കെട്ട് കൊടുത്തത്. അതിലൂടെ ഫലസ്തീനികളെ ലോകത്തിനുമുന്നിൽ കുറ്റക്കാരായി ചിത്രീകരിക്കാനുള്ള അവരുടെ തന്ത്രങ്ങൾ വിജയിച്ചു. സത്യത്തിൽ ഒരുഭാഗത്ത് മൗലിക അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിൻറെ പേരിൽ ചെറുത്തുനിൽക്കുന്നവരും മറുഭാഗത്ത് സൈനികവൽക്കരിക്കപ്പെട്ട വർണ്ണവിവേചന ഭരണകൂടം തങ്ങളുടെ ശക്തി പ്രയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യമാണ് ലോകം വീക്ഷിച്ചു കൊണ്ടിരിക്കുന്നത്. പലപ്പോഴും ജറുസലേമിലെ അക്രമം സങ്കീർണ്ണമായ സംഘട്ടനമായി മാധ്യമങ്ങൾ ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ അവിടുത്തെ സ്ഥിതിഗതികള്‍ നേരെ മറിച്ചായിരിക്കും. എന്നാലോ കോളനികൾ വികസിപ്പിക്കുന്നതിനായി തദ്ദേശീയരായ ഫലസ്തീനികളെ പുറത്താക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരായ ഇസ്രായേലികളുടെ താന്തോന്നിത്തരം ഇവർക്കൊന്നും ഒരു വാർത്തയെ ആകുന്നില്ല. ഈ നയങ്ങൾ തികച്ചും ധാർമിക വിരുദ്ധമാനെങ്കിലും നെതന്യാഹുവിന് അടിമവേല ചെയ്യുന്ന പാശ്ചാത്യ മാധ്യമങ്ങൾ അക്രമത്തിന്റെ തീവ്രത കുറച്ച് കാണിക്കാൻ വേണ്ടി യുഫെമിസം എന്ന ഏറ്റവും മോശം തന്ത്രം പ്രായോഗിച്ചു എന്ന് പറയാനാകും.

ഉദാഹരണത്തിന് ജറുസലേമിലെ കുടിയൊഴിപ്പിക്കലുകൾ ഇസ്രായേൽ ഫലസ്തീൻ സംഘട്ടനത്തിന്റെ കേന്ദ്രമായി മാറുന്നു എന്ന ഒരു തലക്കെട്ട് പലസ്തീന്‍ പ്രശ്നത്തിൽ മാധ്യമങ്ങൾ ഇടപെടുന്ന വിധം വ്യക്തമാക്കി തരുന്നു. പലസ്തീൻ പൗരന്മാരെ നിർബന്ധമായി പുറത്താക്കാൻ പരോക്ഷമായി അവകാശപ്പെടുന്ന മാധ്യമങ്ങൾ ഇസ്രായേലിന്റെ അധിനിവേശ നയം നിയമവിരുദ്ധമാണെന്ന് പറയാൻ എന്തുകൊണ്ടാണ് മടിക്കുന്നത്. ഇസ്രായേൽ ഭീകരത അക്രമാസക്തമായ താന്തോന്നിത്തരങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുട്ടെണ്ടെങ്കിലും ഫലസ്തീനികളെ ഇപ്പോഴും കുറ്റവാളികളായി അവതരിപ്പിക്കാനാണ് പാശ്ചാത്യ മാധ്യമങ്ങൾ ശ്രമിക്കുന്നത്. റമദാൻ പ്രാർത്ഥനയ്ക്കിടെ ഇസ്രായേൽ സൈന്യം പള്ളിയിൽ അതിക്രമിച്ച് കയറിയപ്പോൾ പലസ്തീനികൾ “പോലീസിന് നേരെ കല്ലെറിഞ്ഞു” എന്നും ഇസ്രായേൽ ഉദ്യോഗസ്ഥർ സ്റ്റൺ ഗ്രേഡുകൾ, റബ്ബർ ബുള്ളറ്റുകൾ, വാട്ടർ പീരങ്കികൾ എന്നിവ ഉപയോഗിച്ച് പ്രതികരിച്ചു എന്നും ബിബിസി റിപ്പോർട്ട് ചെയ്തു. ഭാഷയുടെ പ്രത്യയശാസ്ത്രപരമായ ഉപയോഗം ഇസ്രായേലി പോലീസുമായി ഏറ്റുമുട്ടി എന്ന് അവതരിപ്പിക്കാൻ സാധിക്കുമെങ്കിലും ഇസ്രായേൽ അധിനിവേശ സേനയെ പ്രതിരോധിക്കാൻ മാത്രം വന്ന പോലീസ് മാത്രമായി ചിത്രത്തിൽ അവശേഷിക്കും.

“ഇസ്രായേൽ പോലീസ് പറഞ്ഞു” എന്ന് തുടങ്ങുന്ന ഒരു ലേഖനത്തിൽ ഇസ്രായേൽ ഭരണകൂടത്തെ പ്രാഥമികമായി ഉദ്ധരിച്ചുകൊണ്ട്, ഫലസ്തീനികൾ ഇസ്രായേൽ പോലീസുമായി ഏറ്റുമുട്ടി എന്ന് വായനക്കാർ മനസ്സിലാക്കിവെക്കുന്നു. ഇസ്രായേൽ-പലസ്തീൻ കെട്ടുകഥകൾ പലസ്തീൻ ഇസ്രായേൽ തമ്മിലുള്ള വ്യാപകമായ സംഘർഷം മാധ്യമങ്ങൾ കാര്യമായി ചർച്ച ചെയ്യുകയാണ്. പക്ഷേ അതിനിടയിൽ ജൂതന്മാർ ഇസ്രായേലികളാണോ എന്നും ഫലസ്തീനികൾ അറബികളാണോ എന്നുമുള്ള നിരന്തരമായ ചർച്ചകളിലേക്ക് മാധ്യമങ്ങൾ ചുരുങ്ങുന്നു. കാരണം പലസ്തീനികളെ തദ്ദേശിയരായി പരാമർശിക്കാനും ഇസ്രയേലിനെ ഒരു കൊളോണിയൽ ശക്തിയായി മുദ്രകുത്താനും അവർ തയാറാകുന്നില്ല. കഴിഞ്ഞാഴ്ച നടന്ന പലസ്തീൻ വിരുദ്ധ പോരാട്ടം”നൂറു കണക്കിന് തീവ്രവാദ ജൂത മേധാവിത്വ ഗ്രൂപ്പിനെ പിന്തുണക്കുന്ന” വരെന്ന് പാശ്ചാത്യ മാധ്യമങ്ങൾ കുറ്റപ്പെടുത്തി. സയണിസത്തെ യഹൂദമതവുമായി വേർതിരിച്ചു കാണാനാവാത്ത ബുദ്ധി വൈഭവത്തെ ആന്റിസെമിറ്റിക്ക് തത്വത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാരണം നിലവിലെ ഇസ്രായേൽ സൈന്യത്തിന്റെ ഭീകരത തീവ്രവാദമായി അംഗീകരിക്കപ്പെടാൻ ആകില്ലെന്നാണ് തീവ്രവലതുപക്ഷത്തിൻറെ നിലപാട്. ചില ലേഖനത്തിൽ പലസ്തീൻ ഇസ്രായേൽ പ്രശ്നം ഇസ്ലാമുമായുള്ള അക്രമമായി ചിത്രീകരിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമം വിലപ്പോകുന്നില്ല. ഉദാഹരണത്തിന് ഇസ്രായേൽ-അറബ് അക്രമം മുസ്ലിങ്ങളുടെ വിശുദ്ധ മാസമായ റമദാനിൽ ആരംഭിച്ചത് മുതൽ തുടങ്ങിയതാണെന്ന തരത്തിലുള്ള തലക്കെട്ടുകൾ വായനക്കാർക്ക് ആശയക്കുഴപ്പമുണ്ടാക്കും. ഇസ്രായേൽ സൈന്യത്തിന്റെ അക്രമങ്ങൾ പലസ്തീന്‍ ജനതയോടുള്ള “പ്രതികരണ” മായി മാത്രം ചിത്രീകരിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമം ഫലസ്തീൻ ജനത സ്വയം അക്രമങ്ങൾ വിളിച്ചു കൊണ്ടുവരുന്നവരാണെന്ന തെറ്റിദ്ധാരണ വ്യാപിക്കും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗാസയിൽ നടന്ന ഇസ്രായേൽ വ്യോമാക്രമണങ്ങളെ ഹമാസിനോടുള്ള പ്രതികരണമായി ചിത്രീകരിച്ചത്. ഇസ്രായേലിന്റെ നയങ്ങൾ വർണ്ണവിവേചനത്തിന്റെയും പീഡനങ്ങളുടെയും നയമായി വെണ്ടയ്ക്കാക്ഷരത്തിൽ വാർത്ത കൊടുക്കാത്ത മാധ്യമങ്ങളുടെ മനുഷ്യാവകാശലംഘനങ്ങൾ യു. എൻ പോലും ചർച്ച ചെയ്തതാണ്. ഇത്തരം യാഥാർഥ്യങ്ങൾ നിലനിൽക്കവെ നിരന്തരം പ്രധാന വാർത്തകളിൽ പലസ്തീൻ വിരുദ്ധത പ്രചരിപ്പിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമം അധാർമികത സൃഷ്ടിക്കുകയാണ്. ഈ ആഴ്ച ഫലസ്തീനികൾ നഖ്ബയുടെ 73 ആം വാർഷികം അനുസ്മരിക്കാൻ തയ്യാറെടുക്കുന്ന വേളയിലും അവരെ നാടുകടത്തുന്നതും കൊലപ്പെടുത്തുന്നതും മാധ്യമങ്ങൾ പ്രധാന വാർത്തകൾ ആക്കാത്തത് എന്തുകൊണ്ടാണ്. ഈ ഭീകരപ്രവർത്തനങ്ങൾ ഇസ്രായേലിനെ സംബന്ധിച്ച കടങ്കഥകളാണെങ്കിലും ലോകം ഒരിക്കലും പൊറുക്കുകയില്ല.

വിവർത്തനം: അബ്ദുല്ല അഹ്മദ്

(കടപ്പാട്: മിഡിലീസ്റ്റ് മോണിറ്റർ)

ഡോ. റംസി ബാറൂദ്

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.