Thelicham

ആശയ വൈവിധ്യങ്ങള്‍ക്കിടയിലെ ഐക്യം അനിവാര്യം

താങ്കളുടെ വിശേഷങ്ങളെന്തൊക്കെയാണ്? എല്ലാ കേസുകളും അവസാനിച്ചോ?
കേസ് സംബന്ധിച്ച് തീരുമാനങ്ങളും നീക്കങ്ങളും ഒന്നും എന്റെ കൈകളിലല്ല. നിയമപരമായി എന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് മതിയായ തെളിവുകള്‍ ഹാജറക്കാനോ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. സെക്ഷന്‍ 124 ആര്‍ട്ടിക്കിള്‍ പ്രകാരം എന്റെ മേല്‍ ചുമത്തിയ കുറ്റകൃത്യങ്ങള്‍ നിയമപരമായി ഒരര്‍ത്ഥത്തിലും അപകടകരമാവുന്നില്ല. കാരണം ഒറ്റ ദിവസം കൊണ്ട് എനിക്കെതിരെ കെട്ടിച്ചമച്ച കള്ളക്കഥകള്‍ പൊതുസമൂഹം ഒരിക്കലും വിശ്വസിക്കുകയില്ല. നിയമങ്ങളുടെ കോടതിയേക്കാള്‍ പൊതുജന അഭിപ്രായങ്ങളുടെ കോടതിയിലാണ് ഞാന്‍ എന്നെ നിര്‍ണയിക്കുന്നത്. ഗവണ്‍മെന്റിനോട് സഖ്യം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മാധ്യമശൃംഖലകള്‍ എനിക്കെതിരെ ചമച്ചുവിട്ട കെട്ടുകഥകള്‍ ഒരര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നില്ല. സൂക്ഷമമായി പറയുകയാമെങ്കില്‍ എന്റെയോ ഗവണ്‍മെന്റിന്റെയോ കൈകളിലല്ല ഈ കേസുകളുടെ മുന്നോട്ടുപോക്ക്. മാധ്യമങ്ങളുടെ ഗൂഢമായ അജണ്ടകളാണ് പലപ്പോഴും അവകളെ സ്വാധീനിക്കുന്നത്.

മാധ്യമങ്ങള്‍ നിങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയിരുന്നോ?
തീര്‍ച്ചയായും ഇല്ല, ഇന്ത്യയിലെ മാധ്യമങ്ങളിലധികവും വര്‍ഗീയത ആഴത്തില്‍ വേരോടിയിട്ടുണ്ട്. പോസ്റ്റ് ട്രൂത്ത് യുഗത്തില്‍ മാധ്യമങ്ങള്‍ ചേര്‍ന്ന് നിര്‍മിക്കുന്ന നുണകളുടെ ആധിക്യം അത്രമേല്‍ ഗുരുതരമാണ്. സ്വഭാവികമായും എന്നെക്കുറിച്ചുള്ള നുണപ്രചാരണങ്ങള്‍ മറ്റു പത്രങ്ങള്‍ എഴുതിപ്പിടിപ്പിച്ചു. ഞാന്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്, കശ്്മീരിയാണ് തുടങ്ങി വിവിധ രീതിയില്‍ എന്നെക്കുറിച്ചുള്ള നിറം പിടിച്ച വാര്‍ത്തകള്‍ വാര്‍ത്തമാധ്യങ്ങളില്‍ നിറഞ്ഞുനിന്നു. ജനാധിപത്യത്തിന്റെ നെടുംതൂണുകളായി വര്‍ത്തിക്കേണ്ട നിയമനിര്‍മാണ സഭ, നീതിപീഠം, എക്‌സിക്യൂട്ടീവ്, മാധ്യമങ്ങള്‍ എന്നിവരെല്ലാം കൂടി ജനാധിപത്യത്തിന്റെ ചലനാത്മക മൂല്യങ്ങളെ കശാപ്പ് ചെയ്യുന്ന ദുരവസ്ഥയാണ് ഇന്ത്യന്‍ രാഷ്്്ട്രീയത്തിന്റെ വര്‍ത്തമാനം.
എന്നെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന് മാധ്യമങ്ങള്‍ മാപ്പ് പറഞ്ഞില്ല എന്ന് മാത്രമല്ല അത് തിരുത്താന്‍ പോലും അവര്‍ തയ്യാറായില്ല. ബഹുമുഖ മാധ്യമങ്ങള്‍ രാഷ്ട്രീയ അജണ്ടകളില്‍ ബന്ധിപ്പിക്കപ്പെട്ട ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്ന അവസ്ഥ ഏറെ ഖേദകരമാണ്. രാഷ്ട്രീയ അജണ്ടകളുടെ നടത്തിപ്പിനും പൂര്‍ത്തീകരണത്തിനുമായി അപകടരമായ അധികാര പ്രയോഗങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഭരണകൂടങ്ങള്‍. തീര്‍ച്ചയായും അധികാരം ജനാധിപത്യത്തിന്റെ നാലു സ്തൂപങ്ങള്‍ക്ക് പുറത്ത് നിലകൊള്ളുന്ന ഒന്നല്ല, മറിച്ച് നാലിലും ഉള്‍ചേര്‍ന്ന് കിടക്കുന്ന സങ്കീര്‍ണമായൊരു പ്രക്രിയയാണ്. ഇവയുടെ സംഘടിതമായ അധികാര പ്രയോഗം ജനാധിപത്യത്തിന്റെ കാതലായ ഉള്ളടക്കങ്ങളെ നിഷ്‌കരുണം വധിച്ചുകളയാന്‍ മാത്രം ശക്തമാണ്. പലപ്പോഴും മാധ്യമങ്ങള്‍ വിധ്വംസകമായ ആവിഷ്‌കാരങ്ങളായി തീരുന്നു. അതോടൊപ്പം പോസ്റ്റ് ട്രൂത്ത് കാലത്തിന്റെ സംഹാരാത്മകായ ചേരുവകള്‍ കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു.

താങ്കള്‍ക്കെതിരെയുള്ള ഗൂഢാലോചനയില്‍ സാമൂഹ്യമാധ്യങ്ങളുടെ പങ്ക്?
സാമൂഹ്യമാധ്യങ്ങളുടെ പങ്ക് കൃത്യമായി അടയാളപ്പെടുത്തുക എന്നത് വളരെ ശ്രമകരമായ ഒരു ദൗത്യമാണ്. മുഖ്യധാരയുടെ ഭാഗമായി തീര്‍ന്ന മാധ്യമങ്ങളുടെ അധികാരപരമായ വിവരണ ശൈലി മാറ്റിയെടുക്കുന്നതില്‍ മാധ്യമങ്ങള്‍ വലിയ തോതില്‍ പ്രയോജനപ്പെടുന്നു. ബി.ജെ.പിയുടെയും എ.ബി.വി.പിയുടെയും പ്രവര്‍ത്തകര്‍ വളരെ കൃത്യമായി സാമൂഹ്യമാധ്യമങ്ങളിലൂടെ അവരുടെ ആശയങ്ങള്‍ സ്ഥാപിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചിരുന്നു. സാമൂഹ്യ മാധ്യമം എന്ന ഇടം തുല്യമായി വീതിച്ചെടുക്കാമെന്ന തരത്തിലല്ല നിലനില്‍ക്കുന്നത്, കാരണം രാഷ്ട്രീയ അജണ്ടകള്‍ക്ക്, അവയുടെ ഘടകങ്ങള്‍ തീരുമാനിക്കുന്നതില്‍ ഗണ്യമായ സ്വാധീനമുണ്ട്. പ്രതിനിധാനങ്ങളെയും വിഭവങ്ങളെയും അടിസ്ഥാനപ്പെടുത്തി സാമൂഹ്യമാധ്യമങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഇടം അസന്തുലിതമായ ഒന്ന് തന്നെയാണ്. ഈ പരിധിയില്‍ നിന്ന് കൊണ്ട് തന്നെ കുപ്രചാരണങ്ങള്‍ നടത്താനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും ആശയങ്ങള്‍ കൊണ്ട് സമ്പന്നമായ അംഗബലം തന്നെ ബി.ജെ.പിക്ക് സ്വന്തമായുണ്ട്.

മുസ്്‌ലിം ആയത് കൊണ്ടോ മുസ്്‌ലിം നാമധാരി ആയത് കൊണ്ടോ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട രീതിയിലുള്ള അനുഭവങ്ങളെന്തെങ്കിലും?
സംഘപരിവാറിനെ പോലുള്ള തീവ്ര വലതുപക്ഷ വിഭാഗങ്ങള്‍ക്ക് അക്രമപരമായ വിളവെടുപ്പ് നടത്താനുതകും വിധമാണ് ജെ.എന്‍.യു-വിലെ ജനാധിപത്യ ഇടം. ഇത്തരമൊരു കാലത്ത് അനിര്‍ബന്‍ ബട്ടാചാര്യയും കനയ്യകുമാറും ഞാനുമടങ്ങുന്ന മൂന്ന് പേരില്‍ ചിലരോട് ഐഡന്റിറി അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനാത്മകമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ഇസ്്‌ലാം ഭീതി, മുസ്്‌ലിം ഭീതി എന്നീ ആശയങ്ങളാണ് ഇത്തരത്തിലുള്ള വിവേചനങ്ങള്‍ക്ക് വഴിവെക്കുന്നത്. കനയ്യകുമാര്‍ പാക്കിസ്താനില്‍ പോയിരുന്നു, അല്ലെങ്കില്‍ അനിര്‍ബന്‍ കാശ്മീരിയാണ് എന്നൊക്കെയുളള വാര്‍ത്തകള്‍ക്ക് പ്രസക്തിയില്ലാതാകുന്നത് ഇവയില്‍ ഐഡന്റിറ്റിയുടെ ചേരുവകള്‍ ഒട്ടും തന്നെയില്ല എന്നത് കൊണ്ടാണ്. മറ്റു രണ്ടു പേരില്‍ നിന്ന് എന്നെ വ്യത്യാസപ്പെടുത്തുന്ന ഒരു ഘടകമാണ് മുസ്്‌ലിം ആവുക എന്നത്. അതിലപ്പുറം ഇസ്്‌ലാം ഭീതി പ്രയോഗിക്കാന്‍ അനുയോജ്യമായ ഇടമാണ് എന്റെ മുസ്്‌ലിം സ്വത്വം. സുര്‍വിന്‍ നഗര്‍ സ്‌ഫോടനത്തിലെ പ്രതികളെ പന്ത്രണ്ട് വര്‍ഷത്തിനു ശേഷവും കോടതി തേടിപ്പിടിക്കാനുള്ള കാരണവും വേര്‍പ്പെട്ട് നില്‍ക്കുന്ന ഐഡന്റിറ്റി എന്ന ഒരേയൊരു ഘടകം കൊണ്ട് മാത്രമാണ്. വ്യതിരക്തമായി നിലകൊള്ളുന്ന ഐഡന്റിറ്റിയെ തേടിപ്പിടിച്ച് അക്രമം അഴിച്ചുവിടുക ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുള്ള നിരുത്തരവാദിത്വപരമായ പാതകമാണ്. ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് എന്നെ മാത്രം മാധ്യമങ്ങള്‍ പലവുരു ഉന്നം വെച്ചിട്ടുണ്ട്.

ജെ.എന്‍.യു പോലെയുള്ള ലിബറല്‍ കലാലയങ്ങളില്‍ എന്നു മുതലാണ് ഫാസിസം കയറിക്കൂടുന്നത്? അവയുടെ കാരണങ്ങള്‍?
ആത്മവിമര്‍ശനങ്ങള്‍ കൊണ്ടും സ്വതന്ത്രചിന്തകള്‍ കൊണ്ടും കാലങ്ങളോളം സജീവമായി നിലനിന്നിരുന്ന ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി മൂവ്‌മെന്റുകള്‍, ഫാസിസത്തിന്റെ വരവോടെ രാഷ്ട്രീയപരമായും ആശയപരമായും പാര്‍ശ്വവല്‍കരിക്കപ്പെടുകയും ക്രമേണ ക്ഷയിച്ച് തുടങ്ങുകയും ചെയ്യുന്ന ദുരവസ്ഥയാണ് ആഗതമായിരിക്കുന്നത്. അതിന്റെ തുടക്കം വളരെ കൃത്യമായി അടയാളപ്പെടുത്തിയാല്‍ ബി.ജെ.പി യുടെ അധികാരാരോഹണം മുതലാണ്. കാലാതീതമായി ജെ.എന്‍.യു പ്രദാനം ചെയ്തിരുന്ന ജനാധിപത്യ ഇടങ്ങളെ ഫാസിസം രാഷ്ട്രീയ അജണ്ടകള്‍കൊണ്ട് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. സ്‌റ്റേറ്റിന്റെ തന്നെ ഇന്‍സ്റ്റിറ്റിയൂഷനുകളായ പോലീസ്, മീഡിയ എന്നിവയുടെ സഹായത്തോടെ ജനാധിപത്യ ഇടങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് വലിയ ആശങ്കയുണര്‍ത്തുന്നതാണ്.
എ ബി വി പി എന്ന വിദ്യാര്‍ത്ഥിപ്രസ്ഥാനം ആയിരം വിദ്യാര്‍ത്ഥികളടങ്ങുന്ന തുലോം തുഛമായ ന്യൂനപക്ഷമാണ്. ഭരണപരമായ മേല്‍ക്കോയ്മയില്‍ നിന്നുള്ള അധികാര പ്രയോഗം ഈ ന്യൂനപക്ഷങ്ങള്‍ക്ക് അളവറ്റ ശക്തിപകരുന്നു. ഈ കുറഞ്ഞ അംഗബലം കാലക്രമേണ പുതിയ ബാച്ചുകളിലൂടെ ആശയങ്ങളും സംവേദനങ്ങളും കൈമാറുക വഴി അതിന്റെ അലകള്‍ ഇന്ത്യയിലെ ഒട്ടുമിക്ക കാമ്പസുകളിലേക്കും എത്തിക്കഴിഞ്ഞിരിക്കുന്നു. പ്രശ്‌നപരമായ കാര്യങ്ങളെ അണ്‍ലേണ്‍ ചെയ്യുക എന്ന ഫാസിസ്റ്റ് അജണ്ടയുടെ ശക്തിപ്രകടനങ്ങളാണ് രാജ്യമൊട്ടുക്കെ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ ഒരു ഹിന്ദുത്വ കൈയടക്കിവെക്കലിന്റെ ഭാഗമെന്നതിലുപരി വിദ്യാഭ്യാസമെന്ന മഹത്തായ പ്രക്രിയയെ വാണിജ്യവല്‍ക്കരിക്കുകയും സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുന്നുവെന്ന് വേണം വിലയിരുത്താന്‍. ഓരോ വര്‍ഷവും ബജറ്റിലെ വിദ്യാഭ്യാസ വികസനത്തിനുള്ള നീക്കിവെപ്പ് അനുഗതം കുറഞ്ഞുവരികയാണ്. മൊത്തം ബജറ്റിന്റെ മൂന്ന് ശതമാനം വരെ അവസാന ബജറ്റില്‍ കുറഞ്ഞതായി കാണാം. എഫ്.ടി.ഐ.ഐയില്‍ തുടങ്ങി ഐ.ഐ.ടി മദ്രാസിലൂടെ ജെ.എന്‍.യുവിലെത്തിയ ഫാസിസ്റ്റ് തേര്‍വാഴ്ചയുടെ അനുരണനങ്ങള്‍ കാമ്പസുകളില്‍ ഇന്നും അനുസ്യൂതം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. കാമ്പസുകളെ കാവിവല്‍കരിക്കുന്നതിലൂടെ അവിടുത്തെ സുശക്തവും സ്വതന്ത്ര്യവുമായ ജനാധിപത്യ ഇടങ്ങളെ ഇല്ലാതാക്കുക എന്നതുകൂടി ഫാസിസത്തിന്റെ അജണ്ടയില്‍ പെട്ടതാണ്.

വിദ്യാഭ്യാസത്തെ കാവിവല്‍കരിക്കുന്നതിലും വിദ്യാര്‍ത്ഥികളെ ഇരകളാക്കുന്നതിലും സ്‌റ്റേറ്റ് നേരിട്ട് ഇടപെടുന്നുണ്ടോ?
വിദ്യാര്‍ത്ഥികളെ ഇരവല്‍കരിക്കുന്നതിന്റെ ചരിത്രം ഇന്ത്യയില്‍ പണ്ടുമുതലേ അപരിചിതമായിരുന്നില്ല. അതു ബി.ജെ.പി തുടക്കം കുറിച്ചതുമല്ല. കോണ്‍ഗ്രസും മറ്റു ഭരണ കക്ഷികളും ഇതിനുമുമ്പേ ഇരവല്‍കരണവും സ്വകാര്യവല്‍കരണവും പ്രയോഗത്തില്‍ വരുത്തിയിട്ടുണ്ട്. ആഗോളവല്‍കരണം എന്ന പ്രതിഭാസത്തിന്റെ അകമ്പടിയായി വന്ന കാതലായ മാറ്റങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസ വികസന നീക്കിവെപ്പുകള്‍ ഗണ്യമായി കുറക്കുകയും അതുവഴി സാമ്പത്തിക കച്ചവട സാധ്യതകള്‍ ഇരട്ടിപ്പിക്കുകയും ചെയ്യുക എന്നത്. രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കപ്പെട്ടു. അന്നുമുതലാണ് വിദ്യാഭ്യാസ കച്ചവടത്തിന്റെ സാധ്യതകള്‍ പ്രയോഗിച്ചു തുടങ്ങുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി ബി.ജെ.പി കച്ചവടവല്‍കരണത്തെ രാഷ്ട്രീയം, അധികാരം എന്നീ പ്രശ്‌നപരമായ അടരുകളില്‍ ചേര്‍ത്ത് വളരെ സങ്കീര്‍ണമായ ഒന്നായിത്തീര്‍ക്കുന്നു. മനുവേദയും ഭഗവദ്ഗീതയും വിശ്വസിക്കുന്ന ബ്രാഹ്്മണ മേലാധികാരികള്‍ ഈ കാവിവല്‍കരണം പുരോഗമനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത അനിവാര്യതയായി പരിചയപ്പെടുത്തുകയും അതൊരു അജണ്ടയായി നടപ്പിലാക്കുകയും ചെയ്യുന്നു. പിന്നാക്ക വിഭാഗങ്ങളായ മുസ്്‌ലിംകളും ദളിതരും പ്രതിനിധാനം ചെയ്യുന്ന ഐഡിയോളജിയെ ഫാസിസം സംഘടിതമായി അക്രമിക്കുകയും ചെയ്യുന്നുവെന്നതാണ് വസ്തുത. അപരിചിതങ്ങളായ ഇത്തരം സംഭവ വികാസങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ ഇന്ത്യയുടെ ചരിത്രം മിത്തുകള്‍ നിറഞ്ഞ ഒരു ഫിക്ഷനായി പിന്‍കാലത്ത് വായിക്കപ്പെട്ടേക്കാം. അക്കാദമിക യോഗ്യതകളില്‍ സംപൂജ്യരായ വ്യക്തികളെ ബ്രാഹ്്മണ ഐഡിയോളജിയുടെ ഭാഗമായത് കൊണ്ട് മാത്രം താക്കോല്‍ പദവികളിലിരുത്തുന്ന തരത്തിലുള്ള ഗവണ്‍മെന്റിന്റെ കെടുകാര്യസ്ഥതയും രാജ്യത്ത് വ്യാപകമാണ്. സ്വതന്ത്രമായ എല്ലാ ജനാധിപത്യ ഇടങ്ങളെയും നിര്‍മാര്‍ജ്ജനം ചെയ്ത് സങ്കുചിതവും നിര്‍ജീവവുമായ ഒരു ലോകവീക്ഷണമാണ് ഫാസിസം വിദ്യാര്‍ത്ഥികളില്‍ നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. വളരെ കൃത്യമായി പറഞ്ഞാല്‍ മോദിയുടെ സാമ്പത്തിക നവീകരണ നയങ്ങള്‍ കാമ്പസുകളില്‍ അപകടകരമായ കാവിവല്‍കരണവും കച്ചവടവല്‍കരണവും നടത്തുകയാണ് ചെയ്യുന്നത്.

ജെ.എന്‍.യുവിന്റെ ഭാവി എന്താവും?നജീബിന്റെ തീരോധാനവും ഗവണ്‍മെന്റ് നേരിട്ടുള്ള അധികാര പ്രയോഗങ്ങളും ജെ.എന്‍.യുവിലെ സ്വതന്ത്ര്യ ഇടങ്ങളെ എത്രത്തോളം ദുരുപയോഗപരമായി സ്വാധീനിച്ചു?
കാമ്പസിലെ കലുഷമായ സാഹചര്യങ്ങള്‍ ഇരകളെ ഐക്യപ്പെടുത്തുന്നതില്‍ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ടെന്ന് വിശാലാര്‍ത്ഥത്തില്‍ വിലയിരുത്താം. കാലാതീതമായി ഐക്യപ്പെട്ട് വിപ്ലവസമരങ്ങള്‍ നടത്തിയ ഇടതുപക്ഷത്തില്‍ ദളിത് മുസ്്‌ലിം സംഘടനകളും മറ്റു പിന്നാക്ക വിഭാഗങ്ങളും കൂടിച്ചേര്‍ന്ന് ജെ.എന്‍.യുവിന്റെ രാഷ്ട്രീയ അന്തരീക്ഷം ക്രിയാത്മകമായി സമ്പന്നമാക്കുന്നത് കാണാം. ചരിത്രപരമായ വ്യതിരക്തതകളും ആശയപരമായ അകല്‍ച്ചകളും നിലനില്‍ക്കുന്നുണ്ടെങ്കിലും ക്രിയാത്മക പ്രവര്‍ത്തനങ്ങളിലെ ഐക്യം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ നിന്ന് പ്രതീക്ഷിക്കാം. ജെ.എന്‍.യു പോലുള്ള സെക്കുലര്‍ ഇടങ്ങളിലെ ആശയപരമായ രാഷ്ട്രീയ പോരാട്ടങ്ങളെ മാറ്റിനിര്‍ത്തി ഒറ്റ ശത്രുവിന് നേരെ ഒന്നായി നിന്ന് പോരാടുന്ന പ്രവണത കണ്ടുതുടങ്ങുന്നുണ്ട്.

ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കിടയിലും ദളിത് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ആശങ്കപ്പെടുത്തുന്നില്ലേ?
ദളിത് കീഴാള ആത്മഹത്യകള്‍ വിളിച്ചറിയിക്കുന്നതും പ്രക്ഷോഭങ്ങള്‍ ഒന്നടങ്കം വിളിച്ചുപറയുന്നതും ഒരേ ആവശ്യങ്ങളാണ്. ജനാധിപത്യപരവും തുല്യവുമായ ഇടം എന്ന കേവലമായ ആവശ്യപ്പെടലുകളാണ് പിന്നാക്ക വിഭാഗങ്ങള്‍ നടത്തുന്നത്. നാല് നൂറ്റാണ്ടുകളായി ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പോരാടുന്നത് ഇത്തരം ഇടങ്ങളെ നിരുപാധികമായി നിര്‍മിച്ചെടുക്കാന്‍ വേണ്ടിയാണ്. ജെ.എന്‍.യുവിനെ ആപാദചൂഢം ഗ്രസിച്ചുകൊണ്ടിരിക്കുന്ന ബ്രാഹ്്മണിക്കല്‍ അധികാരഘടന തീര്‍ത്തും ആശങ്കാജനകമാണ്. അവ മറികടക്കാനുള്ള ആലോചനകള്‍ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളായി ഇന്നുമവശേഷിക്കുന്നു.
രോഹിത് ആക്ട് പോലുള്ള ബ്രഹത്തായ നിയമങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ഒരുപാട് പ്രക്ഷോഭങ്ങള്‍ നടത്തിയെങ്കിലും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് അനുമതി നേടാനായില്ല. ഈ ന്യായമായ ആവശ്യം അംഗീകരിച്ച് കഴിഞ്ഞാല്‍ ‘രോഹിത് ഒരു ദളിതനായിരുന്നു, അയാള്‍ അപരവല്‍കരിക്കപ്പെട്ടിരുന്നു’ എന്നൊക്കെയുള്ള സത്യങ്ങള്‍ ഗവണ്‍മെന്റ് അംഗീകരിക്കേണ്ടി വരുമെന്ന പൂര്‍ണ ബോധ്യം ഇന്ത്യന്‍ ഭരണകൂടത്തിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് രോഹിത് ദളിതനായിരുന്നില്ല എന്ന് ഭരണകൂടം ഉറക്കെ പറയാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നത്. അതിലുപരി രാധിക വെമുലയെയും മറ്റു പ്രക്ഷോഭകരെയും ഭരണകൂടം നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മുസ്്‌ലിംകളും ദളിതരും ആദിവാസികളും നേരിടുന്ന സ്വത്വ പ്രതിസന്ധികളാണ് ഇന്ത്യയിലെ ജനാധിപത്യപരമായ വലിയ വെല്ലുവിളിയായി ഇപ്പോഴും നിലനില്‍ക്കുന്നത്. മുത്തുകൃഷ്ണന്റെ ആത്മഹത്യ കൂട്ടത്തില്‍ അവസാനത്തെ സംഭവമായിരുന്നു. മുത്തുകൃഷ്ണന്റെ മരണത്തില്‍ ഗവര്‍മെന്റും സമൂഹവും വിദ്യാര്‍ഥികളുമെല്ലാം കുറ്റക്കാരണെന്നാണ് എന്റെ പക്ഷം. എല്ലാവര്‍ക്കും ഈ വിഷയത്തില്‍ കൂട്ടുത്തരവാദിത്വമുണ്ട്(രീഹഹലരശേ്‌ല ൃലുെീിലെയഹശ്യേ)നീതിനിഷേധത്തിന്റെ നീറ്റലില്‍ തുടങ്ങി ആത്മഹത്യയിലവസാനിക്കുന്ന ഇത്തരം ദുരവസ്ഥകള്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഘടകങ്ങള്‍ തന്നെയാണ്.

വിദ്യാര്‍ഥി സംഘടനകള്‍ക്കിടയിലെ ഭിന്നിപ്പുകള്‍ ഫാസിസത്തിനെതിരായ പ്രതിരോധ മുന്നേറ്റങ്ങളെ ഏതൊക്കെ രീതിയില്‍ ബാധിക്കുന്നു, വിദ്യാര്‍ഥി സംഘടനകളോട് മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍?
ഓരോ വിദ്യാര്‍ഥി സംഘടനകള്‍ക്കും തങ്ങളുടേതായ ആശയങ്ങളും ഐഡിയോളജികളും സ്വാഭാവികമാണ്. ഈ ആശയ വൈവിധ്യങ്ങള്‍ തന്നെയാണ് കാമ്പസുകളെ സര്‍ഗാത്മകവും ഊര്‍ജ്ജ്വസ്വലവുമാകുന്നത്. എന്നാല്‍ ആദര്‍ശ വൈവിധ്യങ്ങളോടൊപ്പം (ശറലീഹീഴശരമഹ റശളളലൃലിരല)െ തന്നെ പൊതുശത്രുവിനെ (രീാാീി ലിലാ്യ) നേരിടാന്‍ വിദ്യാര്‍ഥി സംഘടനകള്‍ ഒന്നിച്ചു നിന്നാല്‍ കാമ്പസുകളില്‍ മതേതരത്വ അന്തരീക്ഷത്തിന് കാവലൊരുക്കാന്‍ വിദ്യാര്‍ഥി കൂട്ടായ്മകള്‍ക്ക് സാധിക്കും. ഫാസിസം കാമ്പസുകളെ ആഴത്തില്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ ദളിത്-കീഴാള-എല്‍.ജി.ബി.ടി വിഭാഗങ്ങളെല്ലാം ഒത്തുചേര്‍ന്നാലേ സുശക്തമായ ഒരു പ്രതിരോധ നിര കെട്ടിപ്പടുക്കാനാവൂ. ഭിന്നതകള്‍ മറന്ന് വിദ്യാര്‍ഥി സംഘടനകള്‍ ഐക്യപ്പെട്ടാല്‍ ഫാസിസത്തിന്റെ അപകടങ്ങളെ വലിയ അളവില്‍ തരണം ചെയ്യാനാകുമെന്ന ശുഭാപ്തി വിശ്വാസമെനിക്കുണ്ട്.താങ്കളുടെ വിശേഷങ്ങളെന്തൊക്കെയാണ്? എല്ലാ കേസുകളും അവസാനിച്ചോ?

ഓരോ വിദ്യാര്‍ഥി സംഘടനകള്‍ക്കും തങ്ങളുടേതായ ആശയങ്ങളും ഐഡിയോളജികളും സ്വാഭാവികമാണ്. ഈ ആശയ വൈവിധ്യങ്ങള്‍ തന്നെയാണ് കാമ്പസുകളെ സര്‍ഗാത്മകവും ഊര്‍ജ്ജ്വസ്വലവുമാകുന്നത്. എന്നാല്‍ ആദര്‍ശ വൈവിധ്യങ്ങളോടൊപ്പം (ശറലീഹീഴശരമഹ റശളളലൃലിരല)െ തന്നെ പൊതുശത്രുവിനെ (രീാാീി ലിലാ്യ) നേരിടാന്‍ വിദ്യാര്‍ഥി സംഘടനകള്‍ ഒന്നിച്ചു നിന്നാല്‍ കാമ്പസുകളില്‍ മതേതരത്വ അന്തരീക്ഷത്തിന് കാവലൊരുക്കാന്‍ വിദ്യാര്‍ഥി കൂട്ടായ്മകള്‍ക്ക് സാധിക്കും. ഫാസിസം കാമ്പസുകളെ ആഴത്തില്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ ദളിത്-കീഴാള-എല്‍.ജി.ബി.ടി വിഭാഗങ്ങളെല്ലാം ഒത്തുചേര്‍ന്നാലേ സുശക്തമായ ഒരു പ്രതിരോധ നിര കെട്ടിപ്പടുക്കാനാവൂ. ഭിന്നതകള്‍ മറന്ന് വിദ്യാര്‍ഥി സംഘടനകള്‍ ഐക്യപ്പെട്ടാല്‍ ഫാസിസത്തിന്റെ അപകടങ്ങളെ വലിയ അളവില്‍ തരണം ചെയ്യാനാകുമെന്ന ശുഭാപ്തി വിശ്വാസമെനിക്കുണ്ട്.

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.