Thelicham

പെരുന്നാളിന്റെ മഹാമാന്ത്രികത

പെരുന്നാളുകള്‍ ചില വേര്‍പാടുകളുടെ വേദനയാണെനിക്ക്. പക്ഷേ, വേദനകളെ മറക്കുന്ന മഹാമന്ത്രമാണല്ലോ പെരുന്നാളുകള്‍. നഷ്ടങ്ങളുടെ കഥയാണ് ഇവിടെ പറയുന്നതെങ്കിലും അതിനെയൊക്കെ മറക്കാന്‍ പെരുന്നാള്‍ എന്തൊക്കയോ മനസ്സില്‍ നിറക്കുന്നുണ്ട്. പെരുന്നാളുകള്‍ ചില വേര്‍പാടുകളുടെ വേദനയാണെനിക്ക്. പക്ഷേ, വേദനകളെ മറക്കുന്ന മഹാമന്ത്രമാണല്ലോ പെരുന്നാളുകള്‍. നഷ്ടങ്ങളുടെ കഥയാണ് ഇവിടെ പറയുന്നതെങ്കിലും അതിനെയൊക്കെ മറക്കാന്‍ പെരുന്നാള്‍ എന്തൊക്കയോ മനസ്സില്‍ നിറക്കുന്നുണ്ട്. 1996 ലെ ജനുവരി മാസത്തെ ഒരു ദിവസം. അത് റമളാന്‍ മാസവുമായിരുന്നു. നോമ്പും നിസ്‌കാരവും തറാവീഹും, പുതിയ സമയക്രമം തീര്‍ക്കുന്ന റമളാന്‍. പുറത്തേക്കു പക്ഷേ, തവിട്ടു നിറത്തിലുള്ള മണ്ണും വെണ്‍ചിരി തൂകുന്ന ആകാശവുമുള്ള വളരെ സാധാരണമായ ദിവസങ്ങള്‍. ഞാനന്ന് വെള്ളത്തുണിയും തൊപ്പിയും ധരിച്ച ഒരു അറബിക് കോളേജ് വിദ്യാര്‍ഥി. കമിഴ്ത്തി വെച്ച തൊപ്പിക്കുള്ളില്‍ ഒരു കുടന്നയും ചില്ലറയും സ്വപ്‌നങ്ങളുള്ള കാലം. പരുത്തിക്കാ പോലെ പൊട്ടിച്ചിതറുന്ന കൗമാരത്തിന്റെ മനസ്സ് എനിക്കുമുണ്ടായിരുന്നിരിക്കണം. തിരിഞ്ഞു നോക്കുമ്പോള്‍ ഞാനെങ്ങനെയായിരുന്നെന്ന് എനിക്ക് പിടുത്തം കിട്ടുന്നില്ല. കുട്ടിക്കാലത്ത് നീ അങ്ങനെയായിരുന്നു, ഇങ്ങനെയായിരുന്നു എന്നു പറഞ്ഞു തരാന്‍ ഉമ്മയും ഉപ്പയുമില്ല. വക്കില്‍ അഴുക്ക് പിടിച്ച, മഞ്ഞച്ച താളുകളുള്ള എന്റെ ഡയറിയില്‍ വായിച്ചു മടക്കി വെച്ച കുറെ പുസ്തകങ്ങളുടെ കണക്കെടുപ്പുകള്‍, രാഷ്ട്രീയ, ക്രിക്കറ്റ്, ഫുട്‌ബോള്‍ സംബന്ധമായ കുറെയേറെ വാര്‍ത്തകള്‍, മാസാന്ത ലീവുകളില്‍ വീട്ടില്‍ പോയതിന്റെയും തിരിച്ചു വന്നതിന്റെയും വിവരങ്ങള്‍, കൂട്ടുകാരോടുള്ള അല്ലറചില്ലറ പിണക്കങ്ങള്‍ എന്നിവയെല്ലാമാണുള്ളത്. എന്നെക്കുറിച്ച് ഞാനെഴുതിയത് അതില്‍ തുലോം കുറവാണ്.  റമളാന്‍ മൂന്നിന് ളുഹ്‌റിന് മുമ്പ് വീടിനടുത്തുള്ള ചെറിയ നേഴ്‌സിംഗ് ഹോമില്‍ ഉമ്മയെ പ്രവേശിപ്പിച്ചു. 1990 മുതല്‍ തുടങ്ങിയ പല തരം രോഗപീഡകള്‍ ഉമ്മയെ അലട്ടിക്കൊണ്ടിരുന്നിരുന്നു. ആ ആറു വര്‍ഷം ഉമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരിതപര്‍വമായിരുന്നു. നിരന്തരമായ വേദനകള്‍ സഹിച്ച് മറ്റേതോ ലോകത്തെത്തിയ ഉമ്മ ഞങ്ങള്‍ കുട്ടികളെയെല്ലാം മറന്നു തുടങ്ങിയിരുന്നു. മരുന്നുകള്‍ കോളനിയാക്കിയ ഒരു ശരീരം. മനസ്സെവിടെയോ പാറിപ്പോയിരുന്നുവെന്ന് പലപ്പോഴും തോന്നിയിരുന്നു. മാസാന്ത ലീവുകളില്‍ വീട്ടില്‍  വന്നിരുന്ന എനിക്ക് രോഗങ്ങളുടെ കാഠിന്യം ആഴത്തില്‍ മനസ്സിലായിരുന്നില്ല. ആ റമളാന്‍ മൂന്നിനാണ് ഉമ്മക്ക് നട്ടെല്ലിന് ക്യാന്‍സറാണെന്ന വിവരം ഞാന്‍ മനസ്സിലാക്കിയത്. ചികില്‍സിക്കാനാവാത്ത വിധം അത് മാരകമായിരുന്നു. ഇരുപത് കൊല്ലം  മുമ്പ് നമ്മുടെ നാട്ടില്‍ ക്യാന്‍സര്‍ വന്നവര്‍ ചികില്‍സയില്ലാതെ മരിക്കുകയായിരുന്നോ? എനിക്കറിയില്ല. ആശുപത്രിയില്‍ കിടന്ന  26 ദിവസവും ഉമ്മ മരണത്തെ കാത്തു കിടക്കുകയായിരുന്നു. ആ നോമ്പുകാലം മുഴുവന്‍ ആശുപത്രിമണവും ഒന്നാം നിലയിലെ കോണിക്കരികിലെ മുറിയിലേക്കുള്ള ടിഫിന്‍ പാത്രവും ഫഌസ്‌കും തൂക്കിപ്പിടിച്ചുളള പോക്കുവരവുകളുമായിരുന്നു. മിനുപ്പുള്ള മേല്‍തട്ടവും ചിത്രപ്പണികളുള്ള തുണിയും കുപ്പായവുമായിരുന്നു ഉമ്മയുടെ വേഷം. അവര്‍ വളരെ കര്‍ക്കഷക്കാരിയായിരുന്നു. വൃത്തിയുടെ കാര്യത്തില്‍ വസ് വാസോളം പോന്ന ഒരു നിഷ്‌കര്‍ഷത അവര്‍ക്കുണ്ടായിരുന്നു. നിസ്‌കാരക്കുപ്പായമണിഞ്ഞ് പായയിലിരിക്കുമ്പോളാണ് ഉമ്മ ഏറ്റവും സുന്ദരിയായിരുന്നതെന്ന് ഇപ്പോള്‍ തോന്നുന്നു. ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴേക്കും ഉമ്മക്ക് പരസഹായമില്ലാതെ ഇരിക്കാനോ നില്‍ക്കാനോ കഴിയാത്ത അവസ്ഥയായിരുന്നു. പ്രായത്തെ തോല്‍പ്പിച്ച് മുഖത്ത് ചുളിവുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. വീര്യമുള്ള മരുന്നുകള്‍ കുത്തിവെച്ചതിനാല്‍ മുടി മുക്കാലും കൊഴിഞ്ഞു പോയിരുന്നു.

ഉമ്മയില്ലെങ്കിലും പിറ്റേന്ന് പെരുന്നാളാണ്. നാം വേദനയുടെ പാതാളത്തില്‍ കിടക്കുമ്പോഴും ലോകം സാധാരണ പോലെ ചലിക്കുന്നു. ഫിത്ര്‍ സകാത്തിന്റെയും പുതുവസ്ത്രത്തിന്റെയും തിരക്കുകള്‍ ചുറ്റും വട്ടം കൂട്ടുന്നത് ഞാന്‍ കാണുന്നു. ഇരുപത്തിയഞ്ച് ദിവസവും ഉമ്മയുടെ നിഴല്‍ പോലെയുണ്ടായിരുന്ന വല്യുമ്മയും വീട്ടിലേക്ക് പോകാന്‍ പഴന്തുണികള്‍ നിറച്ച കവറുമായി വന്നു. അവര്‍ക്ക് പേരക്കുട്ടികളോട് എന്തു പറയണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല

സങ്കടപ്പെടുത്തിയിരുന്നത് ഞാനിവിടെയെങ്ങുമില്ല എന്ന ആ ഭാവമായിരുന്നു.  ഓരോ ദിവിസവും കോഴിക്കോടും മറ്റും പോയി ഉപ്പ വില കൂടിയ മരുന്നുകള്‍ വാങ്ങിക്കൊണ്ടു വരുന്നുണ്ടായിരുന്നു. പതിവു പോലെ തമാശകളും കൗമാരക്കാലം മുതല്‍ സഞ്ചരിച്ചിരുന്ന നാടുകളിലെ കഥകളും പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ഉപ്പ. എല്ലാം മറക്കാന്‍ ചെസു കളിക്കുകയായിരുന്നു ഉപ്പയുടെ മറ്റൊരു തന്ത്രം. കറുപ്പും വെളുപ്പും കളങ്ങളില്‍ കൈകള്‍ ചുഴറ്റിക്കഴിയുമ്പോള്‍ അദ്ദേഹം മറ്റൊരാളായിരുന്നു. ഒറ്റത്തവണയാണ് എനിക്ക് ഉപ്പയെ ചെസ്സില്‍ തോല്‍പ്പിക്കാനായത്. അതു പിറ്റെ വര്‍ഷത്തെ റമളാന്‍ അവധിക്കായിരുന്നു. അതിനു ശേഷം കോളേജ് തുറന്നു. ഞാന്‍ തിരിച്ചു പോന്നു. ഇരുപത് ദിവസം കഴിഞ്ഞു കാണും ഉപ്പയുടെ സുഹൃത്ത് ചുവന്ന ഒരു മാരുതിക്കാറുമായി വന്ന് എന്നെ കൂട്ടിക്കൊണ്ടു പോയി. ഉപ്പ ആശുപത്രിയില്‍ ഐസിയുവില്‍ കണ്ണു ചിമ്മി കെട്ടിപ്പൂട്ടിയ ട്യൂബുകള്‍ക്കിടയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തിന്റെ കിളിവാതിലിനെ ഓര്‍മിപ്പിക്കുന്ന പഴുതിലൂടെ ആ മുഖം ഞാന്‍ കണ്ടു. അന്നു വൈകുന്നേരം ഉപ്പ മരിച്ചു. ജീവിതത്തിന്റെ വെളുത്ത കളങ്ങളില്‍ നിന്ന് കറുത്ത കളത്തിലേക്കുള്ള പിന്മാറ്റം. ഇരുപത്തി അഞ്ച് ദിവസം ഉമ്മ ഒരേ കിടപ്പ് കിടന്നു. ശാരീരികവും മാനസികവുമായി അവര്‍ കൂടുതല്‍ ശോഷിച്ചു.  ജ്യൂസും കഞ്ഞിയും മാത്രമായിരുന്നു ഭക്ഷണം. ഒരു രാത്രി ചെമ്മീന്‍ വറുത്തത് ചേര്‍ത്ത് അല്‍പം ചോറ് കഴിച്ചതോര്‍ക്കുന്നു. ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും റൗണ്ട്‌സ്, സന്ദര്‍ശകരുടെ അടക്കിപ്പിടിച്ച സംസാരങ്ങള്‍, പ്രാര്‍ത്ഥനകള്‍. പക്ഷേ, ഉമ്മ തിരിച്ചു വന്നില്ല. 28-ാമത്തെ നോമ്പിനു അസറിനു ശേഷം ഉമ്മ പോയി. ആരൊക്കെയോ താങ്ങിപ്പിടിച്ചു എന്നെ വീട്ടിലെത്തിച്ചു. ആ രാത്രി മൊത്തം ഉമ്മ ഉറുമ്പരിക്കാതിരിക്കാന്‍ ചെറിയ, വെള്ളമുള്ള പാത്രങ്ങളില്‍ നാല് കാലുകള്‍ കയറ്റി വെച്ച കട്ടിലില്‍ വെള്ള പുതച്ചു കിടന്നു. തേങ്ങല്‍ പോലെ ആ മുറിയില്‍ ഖുര്‍ആന്‍ ഓത്ത്. പലരും വരുന്നു പോകുന്നു, ചിലരെല്ലാം പലതും ചോദിക്കുന്നു. പിറ്റേന്ന് പത്ത് മണിയോടെ ഉമ്മയുടെ മയ്യിത്ത് പള്ളിയിലേക്ക് എടുക്കാന്‍ നേരം ഞങ്ങള്‍ മക്കളെ അവസാനമായി കാണാന്‍ വിളിച്ചു. കഫന്‍പുടയില്‍ നിന്ന് മുഖം കണ്ടു. ഉമ്മയുടെ നിസംഗത മാറിയിരിക്കുന്നു. ഇപ്പോള്‍ ശാന്തമായുറങ്ങുന്ന ഭാവം. പതിനാറു വയസ്സുള്ള ഞാനാണ് നിസ്‌കാരത്തിന് നേതൃത്വം നല്‍കിയത്.  ഖബ്‌റിലേക്കെടുക്കുമ്പോള്‍ ഉമ്മ ഇനിയില്ലല്ലോ എന്ന വേദന മനസ്സിനെയും ശരീരത്തെയും ആഞ്ഞു പുല്‍കുന്നതായി തോന്നി.  ഉമ്മയില്ലെങ്കിലും പിറ്റേന്ന് പെരുന്നാളാണ്. നാം വേദനയുടെ പാതാളത്തില്‍ കിടക്കുമ്പോഴും ലോകം സാധാരണ പോലെ ചലിക്കുന്നു. ഫിത്ര്‍ സകാത്തിന്റെയും പുതുവസ്ത്രത്തിന്റെയും തിരക്കുകള്‍ ചുറ്റും വട്ടം കൂട്ടുന്നത് ഞാന്‍ കാണുന്നു. ഇരുപത്തിയഞ്ച് ദിവസവും ഉമ്മയുടെ നിഴല്‍ പോലെയുണ്ടായിരുന്ന വല്യുമ്മയും വീട്ടിലേക്ക് പോകാന്‍ പഴന്തുണികള്‍ നിറച്ച കവറുമായി വന്നു. അവര്‍ക്ക് പേരക്കുട്ടികളോട് എന്തു പറയണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. ആ പെരുന്നാള്‍ എളാപ്പയുടെ വീട്ടിലായിരുന്നു. ഉപ്പ മിക്കവാറും മൗനത്തിലായിരുന്നു. ഇടക്കിടെ ഉയരുന്ന നെടുവീര്‍പ്പുകള്‍.  1990 ജൂണിലാണ് ഉമ്മയുടെ രോഗങ്ങള്‍ തുടങ്ങിയതെന്നു ഉപ്പ പറയാറുണ്ടായിരുന്നു. ഉമ്മയുടെ എട്ടാമത്തെ പ്രസവത്തെ തുടര്‍ന്നായിരുന്നു അത്. നാട്ടിലെ ചെറിയ നേഴ്‌സിംഗ് ഹോമില്‍ മണിക്കൂറുകളോളം കിടന്നതിനു ശേഷം കേസ് സങ്കീര്‍ണമാണെന്ന് പറഞ്ഞ് ഉമ്മയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകാന്‍ പറഞ്ഞു. പോകും വഴി ഉമ്മക്ക് അസഹ്യമായ വേദന വന്നു. വഴിയില്‍ ചെറുവണ്ണൂരില്‍  കോയാസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുത്തു. പെണ്‍കുട്ടി. പക്ഷേ അവളുടെ ജീവന്‍ പൊയ്ക്കഴിഞ്ഞിരുന്നു. ബലി പെരുന്നാളിന്റെ തൊട്ടു മുമ്പുള്ള ദിവസങ്ങളായിരുന്നു അത്. ഉമ്മയെ ഓപ്പറേഷന്‍ തിയേറ്ററിന്റെ പുറത്തെത്തിക്കും മുമ്പ് കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടു വന്നു. ഞങ്ങളുട തറവാടിന്റെ പൂമുഖത്ത് പിറക്കും മുമ്പേ നിലച്ച ജീവനുമായി അവള്‍ കിടക്കുന്നത് എനിക്കോര്‍മയുണ്ട്. സന്ധ്യയോടടുപ്പിച്ചാണ് അവളുടെ മയ്യിത്ത് മറമാടിയത്. ഖബറിന്റെ രണ്ടു ഭാഗത്തും മൈലാഞ്ചിക്കൊമ്പുകള്‍ കുത്തി ആള്‍ക്കൂട്ടം പിരിഞ്ഞു. ബോധത്തിലേക്ക് വന്ന ഉമ്മ കുഞ്ഞിനെ തിരക്കി. ആരൊക്കൊയോ ചേര്‍ന്ന് അവരെ സമാശ്വസിപ്പിച്ചു. സ്വര്‍ഗത്തില്‍ നിന്നെ കാത്തിരിക്കാന്‍ ഒരാളായി അവളുണ്ടാകും എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടായിരിക്കണം.  പെരുന്നാള്‍ ദിവസം ഭക്ഷണം കഴിച്ച് പെരുന്നാള്‍ ഭക്ഷണവുമായി ഞങ്ങള്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. മൂന്നു വയസ്സുകാരി പെങ്ങള്‍ ഉമ്മയോടൊപ്പം അവിടെത്തന്നെയായിരുന്നു. അവള്‍ക്കു വേണ്ടിയുള്ള ബലൂണുകളും കളിപ്പാട്ടങ്ങളും കരുതിയിരുന്നു. പെരുന്നാളിന്റെ രുചിയും ബലൂണിന്റെ വര്‍ണവും ആശുപത്രിമുറിയില്‍ പതുക്കെ സന്തോഷം നിറക്കുന്നത് ഞാന്‍ കണ്ടു. സങ്കടം പൊടിയുന്ന ഉമ്മയുടെ കണ്ണിലും പെരുന്നാളിന്റെ മഹാമാന്ത്രികത പൂത്തിരി കത്തിക്കുന്നത് ഇരുപത്തിയെട്ട് വര്‍ഷങ്ങളുടെ അകലത്തില്‍ നിന്ന് എനിക്കിപ്പോഴും കാണാം.

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.