ജനനം മുതല്‍ മരിക്കും വരെ
ശപിക്കപ്പെട്ട്
അലയുന്നു നീ, പാപിയായി
ഇനിയും വേണമെന്ന ആര്‍ത്ഥിയില്‍
മനക്കോട്ടകളേറി
തെളിഞ്ഞുനടക്കുന്നു.
കുടിച്ച് കൂത്താടി നശിപ്പിക്കുന്നു.
വിലപ്പെട്ടൊരായുസ്സിനെ ചിതയെറിയും വരെ
മോക്ഷം തേടി വലഞ്ഞ്
നിന്റെ ജീവിതം നരകമായിപ്പോയല്ലോ!!
ശപിക്കപ്പെട്ട
പിശാചു പോലെ
ദൈവം ശാസിച്ച് ശാസിച്ച്
നീ കരിഞ്ഞുണങ്ങിയിരിക്കുന്നു.