മാതാവിന്റെ നിറഞ്ഞു തുളുമ്പിയ
കണ്ണുകളില്‍ നിന്നാണ്
മാതൃ സ്നേഹത്തിന്റെ വിലയറിഞ്ഞത്
കണ്ണുരുട്ടിയപ്പോഴേക്കും വിരണ്ടു പോയ
പിഞ്ചു ബാലന്റെ നയനങ്ങളില്‍ നിന്നാണ്
നിഷ്കളങ്കതയുടെ ആഴമറിഞ്ഞത്
തകര്‍ന്നടിഞ്ഞ കെട്ടിടത്തിനിടയില്‍ നിന്ന്
പുറത്തെടുത്ത കുരുന്നിന്റെ പൊടി പിടിച്ച
കുഞ്ഞു മുഖത്തെ കണ്ണുകളാണ്
യുദ്ധത്തിന്റെ ഭീകരതയറിയിച്ചത്
ഒരു നേരത്തെ ഭക്ഷണത്തിനായി
കൈകള്‍ നീട്ടിയ യാചകന്റെ കണ്ണുകളിലൂടെയാണ്
വിശപ്പിന്റെ കാഠിന്യമറിഞ്ഞത്
മുഷ്ടി ചുരുട്ടി ഓടിയടുത്ത ശത്രുവിന്റെ
കണ്ണുകളാണ് പുകയുന്ന ദേഷ്യത്തിന്റെ
ആഴം കാണിച്ചു തന്നത്
എന്നെ തിരയുന്ന കണ്ണുകളാണ്
അവന്റെയുള്ളിലെ സ്നേഹമന്നെയറിയിച്ചത്
മുഖത്തേക്ക് നോക്കുമ്പോഴേക്കും
താഴ്ന്നു പോകുന്ന അവളുടെ കണ്ണുകളാണ്
അവള്‍ക്ക് ലജ്ജാവതിയെന്ന പേര് സമ്മാനിച്ചത്
വരണ്ടുണങ്ങിയ ഭൂമിയില്‍ കിടന്ന്
ആകാശത്തേക്ക് കണ്ണുകളുമയച്ച് നില്ക്കുന്ന
കര്‍ഷകന്റെ കാഴ്ചയാണ് പ്രതീക്ഷ
യുടെ തിരിനാളമെന്ന വാക്കിനെ
അന്വര്ത്ഥ്വമാക്കിത്തന്നത്
കണ്ണുകള്‍ കൊണ്ടായിരുന്നു ആദ്യമാദ്യം
അകലെയിരുന്നവര് സംസാരിച്ചിരുന്നത്.
അവസാനമായി അവന് കണ്ണുകളടച്ചപ്പോഴായിരുന്നു
അരികത്തിരുന്നവര്
പലതും അര്‍ത്ഥം വെച്ച
നെടു നിശ്വാസമുതിര്ത്തത്……….
Add comment