950 വര്‍ഷത്തെ പൈതൃകമുള്ള മൂസില്‍ അല്‍നൂരി മസ്ജിദിന്റെ മിമ്പറില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി, 2014 ജൂണ്‍ 29ന് വെള്ളിയാഴ്ച ഇബ്‌റാഹിം അവ്വാദ് എന്ന അബൂബക്കര്‍ ബഗ്ദാദി നടത്തിയ ഖിലാഫത്ത് പ്രഖ്യാപനത്തോടെ ലോക രാഷ്ട്രീയ ഭൂപടത്തില്‍ ഇടംപിടിച്ച ഐസിസ് എന്ന ഭീകര സംഘടനക്ക് അന്ത്യമായിരിക്കുന്നു. മൂന്നു വര്‍ഷവും നാലു മാസവും മാത്രം ആയുസ്സുകൊണ്ട് മുസ്‌ലിം ലോകത്തിനു മേല്‍ ഇത്രമേല്‍ പരിക്കേല്‍പിച്ച്, ഇസ്‌ലാമിനെ ലോകത്തിനു മുന്നില്‍ പ്രാകൃതമായി മുദ്രകുത്തുന്നതില്‍ ഇത്രയേറെ വിജയിച്ച്, മനുഷ്യമനസ്സില്‍ ഭീതിയുടെയും വെറുപ്പിന്റെയും പര്യായമായി നിറഞ്ഞുനിന്ന പ്രസ്ഥാനമാണ് ആരോരുമറിയാതെ തിരശ്ശീലക്കു പിറകിലേക്ക് പിന്‍വാങ്ങുന്നത്. ഉഗ്രശേഷിയുള്ള അമേരിക്കന്‍ മിസൈലുകളുടെ അകമ്പടിയോടെ സിറിയന്‍ വിമത സേന (എസ്.ഡി.എഫ്) രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ സുന്നി ഭൂരിപക്ഷമായ റഖ നഗരം ഒക്‌ടോബര്‍ 17ന് തിരിച്ചുപിടിച്ചതോടെയായിരുന്നു രാഷ്ട്രീയമായി ഐസിസിന്റെ അസ്തമയം. 950 വര്‍ഷത്തെ പൈതൃകമുള്ള മൂസില്‍ അല്‍നൂരി മസ്ജിദിന്റെ മിമ്പറില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി, 2014 ജൂണ്‍ 29ന് വെള്ളിയാഴ്ച ഇബ്‌റാഹിം അവ്വാദ് എന്ന അബൂബക്കര്‍ ബഗ്ദാദി നടത്തിയ ഖിലാഫത്ത് പ്രഖ്യാപനത്തോടെ ലോക രാഷ്ട്രീയ ഭൂപടത്തില്‍ ഇടംപിടിച്ച ഐസിസ് എന്ന ഭീകര സംഘടനക്ക് അന്ത്യമായിരിക്കുന്നു. മൂന്നു വര്‍ഷവും നാലു മാസവും മാത്രം ആയുസ്സുകൊണ്ട് മുസ്‌ലിം ലോകത്തിനു മേല്‍ ഇത്രമേല്‍ പരിക്കേല്‍പിച്ച്, ഇസ്‌ലാമിനെ ലോകത്തിനു മുന്നില്‍ പ്രാകൃതമായി മുദ്രകുത്തുന്നതില്‍ ഇത്രയേറെ വിജയിച്ച്, മനുഷ്യമനസ്സില്‍ ഭീതിയുടെയും വെറുപ്പിന്റെയും പര്യായമായി നിറഞ്ഞുനിന്ന പ്രസ്ഥാനമാണ് ആരോരുമറിയാതെ തിരശ്ശീലക്കു പിറകിലേക്ക് പിന്‍വാങ്ങുന്നത്. ഉഗ്രശേഷിയുള്ള അമേരിക്കന്‍ മിസൈലുകളുടെ അകമ്പടിയോടെ സിറിയന്‍ വിമത സേന (എസ്.ഡി.എഫ്) രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ സുന്നി ഭൂരിപക്ഷമായ റഖ നഗരം ഒക്‌ടോബര്‍ 17ന് തിരിച്ചുപിടിച്ചതോടെയായിരുന്നു രാഷ്ട്രീയമായി ഐസിസിന്റെ അസ്തമയം. അറബ് വസന്തം മുന്നില്‍വെച്ച നന്‍മകളിലേറെയും നാളുകള്‍ കൊണ്ട് നിശ്ശൂന്യമാക്കുകയും പശ്ചിമേഷ്യക്കു മേല്‍ ഇരുളായി വാഴുകയും ചെയ്ത സംഘടന ആരുടെ സൃഷ്ടിയാകാമെന്നും എന്തിനു പിറവിയെടുത്തുവെന്നുമുള്‍പെടെ നിഗൂഢതകളിലേക്കാണ് ഇനി ലോകം കണ്‍പാര്‍ക്കുന്നത്. 1988ല്‍ ഉസാമ ബിന്‍ ലാദന്‍ തുടക്കമിട്ട് ഒടുവില്‍ അദ്ദേഹത്തോടൊപ്പം കടലില്‍ വിലയംപ്രാപിച്ച അല്‍ഖാഇദ എന്ന സംഘടനയുടെ തുടര്‍ച്ചയെന്നോണമാണ് ഐ.എസ് എന്നും ഐസിസ് എന്നും അറബികള്‍ ദാഇഷെന്നും വിളിക്കുന്ന സംഘടന ജന്മമെടുക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് ഉദയം ചെയ്‌തെന്നും 2010ല്‍ ബഗ്ദാദി തലവനായെന്നും പറയുന്ന സംഘടന വെറും അയ്യായിരത്തോളം പേരുമായി 2014ല്‍ ഇറാഖിലെ രണ്ടാമത്തെ വലിയ പട്ടണമായ മൂസില്‍ പിടിക്കുന്നതോടെയാണ് ലോകമറിഞ്ഞു തുടങ്ങുന്നത്. നീണ്ട 40 വര്‍ഷം രാജ്യം ഭരിച്ച ബഅസ് പാര്‍ട്ടിയെയും ഭരണം നിയന്ത്രിച്ച നാലു ലക്ഷം ഉദ്യോഗസ്ഥരെയും പെട്ടെന്നൊരുനാള്‍ ഭീകരരായി മുദ്രകുത്തി നിരോധിച്ച് സമ്പൂര്‍ണ അരാജകത്വം പകരമായി നല്‍കിയ ഇറാഖില്‍ സംഭവിക്കാവുന്ന സ്വാഭാവിക പരിണാമം. അമേരിക്കയുടെ നോമിനിയായി രാജ്യം ഭരിച്ചുകൊണ്ടിരുന്ന നൂരി മാലികിയുടെ കടുത്ത വംശീയ സമീപനങ്ങള്‍ കാതങ്ങള്‍ അകലത്തുനിര്‍ത്തിയ സുന്നികളും ചെറുതായെങ്കിലും കുര്‍ദുകളും ഇതിനോട് അനുഭാവം പ്രകടിപ്പിച്ചതോടെ ഓരോ നാളും പുതിയ മേച്ചില്‍പുറങ്ങളിലേക്ക് സംഘടന വളര്‍ന്നു.
അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നും ആയിരക്കണക്കിന് അനുയായികളെയും നല്‍കിയതോടെ ലോകത്തെവിടെയും ഭീതി വിതക്കാനും ആക്രമണം നടത്താനും സംഘടനക്കായി. ഇത്രയും ഇതിലേറെയും നടക്കുമ്പോഴും ഇവരാരെന്നു പോലും ലോകം അപഗ്രഥിച്ചുകഴിഞ്ഞിട്ടില്ലായിരുന്നുവെന്നതാണ് നേര്
കറുത്ത തുണിയില്‍ വെളുത്ത അക്ഷരങ്ങള്‍ പകര്‍ത്തിയ പതാക വഹിച്ച് കണ്ണു മൂടിക്കെട്ടി ടാങ്കുകളിലും കവചിത വാഹനങ്ങളിലുമേറി നഗരപാതകളിലൂടെ ആര്‍ത്തുവിളിച്ചുനടന്നവര്‍ നാളുകള്‍കൊണ്ട് വലിയ ഭൂപ്രദേശത്തിന്റെ ഉടമകളായി. ഇറാഖിന്റെ മൂന്നിലൊന്ന് എണ്ണയും ശുദ്ധീകരിക്കുന്ന ബെയ്ജി എണ്ണസംസ്‌കരണ ശാല പോലും കണ്ണടച്ചുതുറക്കുംമുമ്പെ ഐ.എസ് പതാക വഹിക്കുന്നതായി. 80 ലക്ഷം ജനസംഖ്യയും സമൃദ്ധമായ എണ്ണയും വിമതരെ സഹായിക്കാനെന്ന പേരില്‍ മുമ്പ്, അമേരിക്ക തന്നെ നല്‍കിയ ശതകോടികളുടെ അത്യാധുനിക ആയുധങ്ങളുമായതോടെ ഐസിസിന്റെ സ്വപ്‌ന രാജ്യം പിന്നെയും വളര്‍ന്നു. പാശ്ചാത്യ ശക്തികളുടെ ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനം തീരെ ദുര്‍ബലമായ സിറിയയിലേക്കും അനായാസം പടര്‍ന്നുകയറിയ സംഘടന, ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായകമായ അബ്ബാസി കാലഘട്ടത്തില്‍ ചുരുങ്ങിയ കാലം തലസ്ഥാനമായിരുന്ന റഖയെ തങ്ങളുടെ ഭരണകേന്ദ്രമായും തെരഞ്ഞെടുത്തു. ഒറ്റ വര്‍ഷം മാത്രമെടുത്തായിരുന്നു ഇംഗ്ലണ്ടിനോളം വലിപ്പത്തിലേക്ക് ഐ.എസ് രാഷ്ട്രീയമായി വളര്‍ന്നതെന്നോര്‍ക്കണം. കിര്‍കുക്, ഫലൂജ, റമാദി, അലപ്പോ… ഇരു രാജ്യങ്ങളിലും ഐ.എസ് നിയന്ത്രണത്തിലേക്കു വന്ന പട്ടണങ്ങള്‍ നിരവധി. എന്തും നടത്താവുന്ന സമൂഹ മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തിയ ഓണ്‍ലൈന്‍ പോരാട്ടങ്ങള്‍ അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നും ആയിരക്കണക്കിന് അനുയായികളെയും നല്‍കിയതോടെ ലോകത്തെവിടെയും ഭീതി വിതക്കാനും ആക്രമണം നടത്താനും സംഘടനക്കായി. ഇത്രയും ഇതിലേറെയും നടക്കുമ്പോഴും ഇവരാരെന്നു പോലും ലോകം അപഗ്രഥിച്ചുകഴിഞ്ഞിട്ടില്ലായിരുന്നുവെന്നതാണ് നേര്. സിന്‍ജാറില്‍ യസീദികളോടും അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരായ ജെയിംസ് ഫോളിയോടും സ്റ്റീവന്‍ സോട്‌ലോഫിനോടും ചെയ്തതും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായപ്പോള്‍ രണ്ടു രാജ്യങ്ങളില്‍ അവരുണ്ടാക്കിയ തുല്യതയില്ലാത്ത നഷ്ടങ്ങള്‍ വലുതായൊന്നും ഇടംപിടിച്ചില്ല. റഖ നഗരം ഐ.എസ് നിയന്ത്രണത്തിലേക്കു വരുമ്പോള്‍ മൂന്നു ലക്ഷം ജനസംഖ്യയുണ്ടായിരുന്നത് ഇന്ന് കാല്‍ലക്ഷം പോലുമില്ല. നഗരത്തില്‍ ആവാസ യോഗ്യമായി ഒരു കെട്ടിടവുമില്ല. ഇത് ഒരു നഗരത്തിന്റെ മാത്രം കഥയല്ല. സിറിയയില്‍ മാത്രം നാലര ലക്ഷം പേരാണ് അഞ്ചു വര്‍ഷങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത്. 50 ലക്ഷം സിറിയക്കാര്‍ രാജ്യം വിട്ടു. 40 ലക്ഷം പേര്‍ രാജ്യത്തിനകത്ത് അഭയാര്‍ഥികളായി. ഇറാഖില്‍ നിന്ന് നാടുവിട്ടത് 26 ലക്ഷമാണ്. 30 ലക്ഷം പേര്‍ ആഭ്യന്തരമായി വീടുവിട്ടവരും. സംഘടനക്ക് പരോക്ഷമായെങ്കിലും വേരോട്ടം ലഭിച്ച മറ്റനേകം രാജ്യങ്ങളിലും ഇതുതന്നെയായിരുന്നു സ്ഥിതി. ഈജിപ്തും ടുനീഷ്യയും ലിബിയയും ഇനിയും മോചിതമായിട്ടില്ല ഐ.എസ് ഭീകരതയില്‍ നിന്ന്. ഇസ്‌ലാം മുന്നോട്ടു വെച്ച സാമൂഹിക നന്മകളിലൊന്നു പോലും പകര്‍ന്ന് നല്‍കാനാവാത്ത സംഘടന മൂന്നു വര്‍ഷം കൊണ്ട് മുസ്‌ലിം ലോകത്ത് കൊന്നൊടുക്കിയതും ജീവിച്ചവമാക്കിയതും അനേകം ലക്ഷങ്ങളെ. തകര്‍ത്ത് കളഞ്ഞത് ഈ മഹിത സംസ്‌കാരത്തിന്റെ അടയാളം പേറുന്ന നൂറു കണക്കിന് സ്മാരകങ്ങളെ. ഖിലാഫത് റാശിദയുടെ കാലത്ത് ഇസ്‌ലാമിനു കീഴിലേക്കു വന്ന പേര്‍ഷ്യയുടെ കീഴിലായിരുന്ന സിറിയയില്‍ ഉണ്ടായിരുന്ന സാംസ്‌കാരിക പൈതൃകങ്ങള്‍ ഇന്നോളം സംരക്ഷിക്കപ്പെട്ടതായിട്ടം മാസങ്ങള്‍ക്കകം എല്ലാം കല്‍കൂമ്പാരങ്ങളായി. ഭീകരതക്കും തീവ്രതക്കും ഇതിനേക്കാള്‍ നശിക്കാനാവില്ലെന്ന വിധം ഒരു സംഘടന പ്രതിലോമപരത തെളിയിച്ചിട്ടും ഇസ്‌ലാമിനു മേല്‍ ചാര്‍ത്തിക്കെട്ടാനായിരുന്നു പക്ഷേ, എല്ലാവര്‍ക്കും ഇഷ്ടം. അതാണ് സംശയത്തിന്റെ മുനയാകുന്നതും. ചേര്‍ത്തു വായിക്കേണ്ട ചില വിഷയങ്ങള്‍ കൂടിയുണ്ട്. മൂന്ന് യുദ്ധങ്ങളാണ് ഒന്നര പതിറ്റാണ്ടിനിടെ അറബ് ലോകത്ത് സര്‍വനാശം വിതച്ച് ഒന്നിനു പിറകെ ഒന്നായി സംഭവിച്ചത്. 2003 ല്‍ തുടങ്ങി 2011 ല്‍ അവാസാനിച്ചുവെന്ന് അമേരിക്ക പറയുന്ന ഇറാഖ് അധിനിവേശം 2010 ന്റെ അവസാനം തുടങ്ങി എങ്ങുമെത്താതെ ഒടുങ്ങിയ മുല്ലപ്പൂ വിപ്ലവമെന്നു വിളിക്കപ്പെട്ട അറബ് ‘വസന്തം’ 2011 ല്‍ തുടങ്ങി ഇനിയുമവസാനിക്കാത്ത സിറിയയിലെ ബശ്ശാര്‍ വിരുദ്ധ കലാപം. ആദ്യത്തേത് ഇറാഖിനെയും അവസാനത്തേത് സിറിയയെയും തകര്‍ത്തപ്പോള്‍ രണ്ടാമത്തേത് അറബ് ലോകത്ത് പാതി നന്മയും അതിലേറെ അരാജകത്വവും സമ്മാനിച്ചാണ് ചിത്രത്തില്‍ നിന്ന് മാഞ്ഞത്. ഇറാന്‍-ഇറാഖ് യുദ്ധവും അതു കഴിഞ്ഞ് കുവൈത്ത് അധിനിവേശവും സുസ്ഥിരത തകര്‍ത്ത മേഖലയില്‍ അവശേഷിച്ച സമാധാനം കൂടി ഊതിക്കെടുത്താന്‍ ഈ മൂന്നു സംഭവങ്ങള്‍ക്കുമായി എന്ന് ബാക്കിപത്രം. എണ്ണ സമൃദ്ധമായ മേഖലയെ കലുഷിതമായി നിര്‍ത്തിയാല്‍ നേട്ടം പലതാണെന്നുറപ്പുള്ള ശക്തികള്‍ തന്നെയാകണം, എല്ലാറ്റിനും പിന്നില്‍ എന്നു വിശ്വസിക്കുന്നവര്‍ അറബ് ലോകത്ത് അനവധി.
ഇസ്‌ലാം മുന്നോട്ടു വെച്ച സാമൂഹിക നന്മകളിലൊന്നു പോലും പകര്‍ന്ന് നല്‍കാനാവാത്ത സംഘടന മൂന്നു വര്‍ഷം കൊണ്ട് മുസ്‌ലിം ലോകത്ത് കൊന്നൊടുക്കിയതും ജീവിച്ചവമാക്കിയതും അനേകം ലക്ഷങ്ങളെ. തകര്‍ത്ത് കളഞ്ഞത് ഈ മഹിത സംസ്‌കാരത്തിന്റെ അടയാളം പേറുന്ന നൂറു കണക്കിന് സ്മാരകങ്ങളെ
സാമ്പത്തിക സുസ്ഥിതിയില്‍ ഒരു ഘട്ടത്തില്‍ ലോകത്തിനു മാതൃകയായ ഇറാഖിന്റെ രാഷ്ട്രീയവും ഭരണവും സാമ്പത്തികവും ഒരു പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ ഉപദേശിയായി ചമഞ്ഞ് അവശേഷിച്ചവ കൂടി അടിച്ചെടുക്കുന്ന തിരക്കിലായിരുന്നു അമേരിക്കയും സഖ്യകക്ഷികളും. സൗദി അറേബ്യ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ സമ്പത്തുള്ള രാജ്യമാണ് ഇറാഖ്- 14000 കോടി ബാരല്‍. പ്രതിദിനം 26 ലക്ഷം ബാരല്‍ ഉല്‍പാദിപ്പിച്ചാല്‍ (2003ല്‍ അധിനിവശത്തിനു മുമ്പ് അത്രക്കായിരുന്നു ഉല്‍പാദനം) പോലും ഇനിയുമനേകം വര്‍ഷങ്ങള്‍ കുഴിച്ചെടുക്കാമെന്നുറപ്പുള്ള വിഭവം. ഇറാഖിന്റെ പതനത്തിന് ഇതുകൂടി കാരണമായിരുന്നു. സമസ്ത മേഖലകളിലും നിറഞ്ഞു നിന്ന സമ്പൂര്‍ണ്ണ ശൂന്യതയില്‍ നിന്നാണ് ഐ.എസ് രൂപമെടുക്കുന്നത്. കുപ്രസിദ്ധമായ അബൂ ഹുറൈബ് ജയിലില്‍ ഡടഉകദ215719കകഇക നമ്പര്‍ തടവുകാരനായിരുന്ന അബൂബക്കര്‍ ബഗ്ദാദിക്ക് പിതൃത്വമുള്ള സംഘടന അതിന്റെ കര്‍ത്താവിനെ പോലെ ആദ്യാവസാനം ദുരൂഹതയുടെ വലിയ മറക്കകത്താണ് വളരുന്നത്. 2004-06 കാലത്ത് അതല്ല 2009 വരെ അമേരിക്കയുടെ തടവില്‍ കഴിഞ്ഞുവെന്ന് പറയുന്ന ബഗ്ദാദി പിന്നീട് ഒരിക്കലല്ലാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. സംഘടനയാകട്ടെ, തലവെട്ടലും ബോംബ് വെക്കലും ഭീകരാക്രമണവുമല്ലാതെ നടത്തിയിട്ടുമില്ല. 90000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശങ്ങളുടെ ആധിപത്യമുണ്ടായിട്ടും വ്യവസ്ഥാപിതമായ ഒരു ഭരണ സംവിധാനവും അവര്‍ സ്ഥാപിച്ചെടുത്തില്ല. പ്രതിദിനം 45000 ബാരല്‍ എണ്ണ വരെ വിപണിയിലെത്തിച്ച് സാമ്പത്തിക സ്രോതസ്സുണ്ടാക്കിയവര്‍ വലിയ ഭൂപ്രദേശത്തെ അവശേഷിച്ച റോഡുകള്‍ കൂടി തകര്‍ത്തതല്ലാതെ പുതുതായൊന്നും നിര്‍മിച്ചില്ല. പുറം ലോകവുമായി ബന്ധപ്പെടാനോ നയതന്ത്രം നിലനിര്‍ത്താനോ സാധിക്കാത്തവര്‍ പക്ഷേ, യഥാര്‍ഥ ഭരണമില്ലെന്നുറപ്പുള്ള ലിബിയയിലും അഫ്ഗാനിലും ഭരണാധികാരികളായി. അല്ലാത്തിടങ്ങളില്‍ ചാവേറുകളും ഭീകരരുമായി. മതത്തിന്റേതെന്നു വരുത്തി പ്രാകൃത ചിഹ്നങ്ങള്‍ മാത്രം വഹിച്ചു ഇസ്‌ലാമിനെ അപനിര്‍മ്മിക്കാന്‍ കാത്തിരുന്നരവരുടെ ആയുധവും സഹകാരികളുമായി മാത്രം നിലകൊണ്ടിട്ടും ഇവര്‍ ഇസ്‌ലാമിക ഖിലാഫത്ത് പ്രഖ്യാപിക്കാന്‍ കാണിച്ച ധൈര്യമാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്. ലോകം മുഴുക്കെ സര്‍വത്ര നാശം വിതച്ച ഐഎസ് തിരോഭവിക്കുമ്പോഴും സംശയങ്ങള്‍ ബാക്കിയാണ്. പിന്നാലെ ഇതിലും ഭീകരമായത് അണിയറയില്‍ സജ്ജമായത് കൊണ്ടാകുമോ, തലവനായ ബഗ്ദാദി ജീവനോടെ ഉണ്ടോ എന്നു പോലും അറിയാതെ പിന്‍വാങ്ങുന്നത് . നാഥനില്ലാതായി പോയ അറബ് ലോകത്തെ വിഴുങ്ങാന്‍ പാര്‍ത്തിരിക്കുന്നവര്‍ക്കെതിരെ ഇനിയെങ്കിലും ഒറ്റക്കോ കൂട്ടായോ ജാഗരണത്തിന്റെ സാധ്യത ഐഎസ് ബാക്കി വെച്ചിട്ടുണ്ടോ? രണ്ടുരാജ്യങ്ങള്‍ തകര്‍ക്കാനും മുസ്‌ലിം ലോകത്തിന്റെ രൂഢ വിശ്വാസത്തിന് ക്ഷതമേല്‍പ്പിക്കാനും കാര്യമാത്ര പങ്കു വഹിച്ച സംഘടന രാഷ്ട്രീയ പിന്മാറ്റം നടത്തുമ്പോള്‍ കൂടുതല്‍ ഗൗരവതരമായ പുനര്‍വായന അനിവാര്യമാണ്. കേരളത്തില്‍ പോലും അപൂര്‍വ്വമായി അംഗങ്ങളെ കണ്ടെത്താന്‍ സംഘടനക്കായെന്ന് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന സൂചന മുഖവിലക്കെടുക്കണം. ചെറിയ വിഷയങ്ങളില്‍ പരസ്പരം കലഹിച്ചും മുറിവേല്‍പ്പിക്കാന്‍ അവസരം പാര്‍ത്തും കഴിയുമ്പോള്‍ അകത്തു പതുങ്ങിയിരിക്കുന്ന വിഘടനം അറിയാതെ സമൂഹത്തിന്റെ മതിലുകളില്‍ വിള്ളല്‍ വീഴ്ത്തും. അസ്ഥിരതയാണ് ഇത്തരം സംഘടനകളെ സമ്മാനിക്കുന്നതും വളര്‍ത്തുന്നതും.
Add comment