മഴ
നീലിമ മുറ്റിയ ആകാശത്തിനും
വിള്ളല്‍ വീണ ഭൂമിക്കുമിടയില്‍
കാര്‍മേഘം മറയിട്ടു.
വിരഹം താങ്ങാനാവാതെ
നീലാകാശം
കണ്ണീരൊഴുക്കി…!
സുനാമി
മണല്‍പ്പരപ്പിലെ
കുറിയെഴുത്തിലൂടെ
തീരം തന്റെ
പ്രണയം തുറന്നു പറഞ്ഞു.
വികാരമടക്കിപ്പിടിക്കാനാവാതെ
കടലവളെ ചേര്‍ത്തു
പിടിച്ചു.
ഈ കണ്ണീര് എത്ര കാലം …