Thelicham

യൂറോപ്പിന്റെ പ്രവാചക ഭാവനയും മൊസാണിസ്റ്റുകളുടെ നബി ചിത്രങ്ങളും

പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ പതിനെട്ടാം നൂറ്റാണ്ട് വരെ ഫ്രാന്‍സില്‍ പ്രവാചകര്‍ പലവിധേനെയായും പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത് കുതന്ത്രജ്ഞനും കള്ളപ്രവാചകനും മറ്റുമൊക്കെയായിട്ടായിരുന്നു. ഇക്കാലത്ത് യൂറോപ്യന്‍ എഴുത്തുകളധികവും ഇപ്രകാരം വക്രീകരിക്കപ്പെട്ട പ്രവാചക ചിത്രങ്ങളായിരുന്നു. പിന്നീട് ആയിരത്തി എണ്ണൂറുകളിലാണ് വ്യാപകമായ ഇത്തരം സങ്കല്‍പങ്ങളെ തിരുത്തി വായിക്കാന്‍ ഫ്രഞ്ച് സമൂഹം തയ്യാറായത്. മാത്രവുമല്ല, ദി ഗ്രേറ്റ് മെന്‍, റിലീജിയസ് റിഫോര്‍മര്‍ തുടങ്ങിയ തലങ്ങളിലേക്ക് പ്രവാചകരെ പരിചയപ്പെടുത്തുകയും ചെയ്തു. റിലീജ്യസ് ഹിസ്റ്റോറിയനായ ജോണ്‍ ടോളന്‍ ഇത്തരത്തില്‍ പതിനെട്ടാം നൂറ്റാണ്ടോടെ മാറ്റം സംഭവിച്ച പ്രവാചക സങ്കല്‍പത്തെക്കുറിച്ച് ഇപ്രകാരം വിശദീകരിക്കുന്നുണ്ട്. ‘ ഇക്കാലത്ത് പ്രവാചകനെക്കുറിച്ചുള്ള വികലമായ ചരിത്രവായനകളില്‍ നിന്ന് മാറി പ്രവാചകരെ യഥാര്‍ത്ത സത്തയോടെ ഉള്‍കൊണ്ട വായനകള്‍ നിലവില്‍ വന്നിരുന്നു, യൂറോപ്യന്‍ നിര്‍മ്മിത പ്രവാചക സങ്കല്‍പത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇത്

. പതിനെട്ടാം നൂറ്റാണ്ടോടെ ഫ്രഞ്ച് ബുദ്ധിജീവികള്‍, അവരുടെ grands hommes (വീര പുരുഷ)ചരിത്രങ്ങളില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ ഉള്‍പെടുത്തിത്തുടങ്ങിയിരുന്നു. അതുപോലെ, 1787 കളിലെ പ്രമുഖ മത ചരിത്രകാരനായിരുന്ന ക്ലൗഡ് പോസ്റ്റ്ററ്റിന്റെ രചനകളിലും പ്രവാചകരെക്കുറിച്ചുള്ള ബാഹ്യരചനകള്‍ കാണാം.
ഇകഴ്ത്തിയെഴുത്തുകളെക്കാള്‍ ഇക്കാലത്ത് ഫ്രഞ്ച് എഴുത്തുകാര്‍ പ്രവാചകരെക്കുറിച്ചുള്ള വാഴ്ത്തലുകള്‍ക്ക് പ്രാധാന്യം നല്‍കിത്തുടങ്ങിയിരുന്നു. ഫ്രഞ്ച് എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായ ആല്‍ഫോന്‍സ് ഡെ ലാമര്‍തൈന്‍ 1865 ല്‍ പ്രസിദ്ധീകരിച്ച (less grands hommes de i’orient എന്ന പ്രമുഖ സാമൂഹിക പരിഷ്‌കര്‍ത്താക്കളെക്കുറിച്ചുള്ള പുസ്തകത്തില്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിടുന്നു.

‘തത്ത്വചിന്തകന്‍, വചനപ്രബോധകന്‍, അപ്പോസ്തലന്‍, നിയമദാതാവ്, യോദ്ധാവ്, ആശയങ്ങള്‍ കീഴടക്കുന്നവന്‍, മനുഷ്യചൈതന്യത്തെ പുനരുജ്ജീവിപ്പിക്കന്നവന്‍, ബിംബങ്ങളില്ലാത്ത ഒരു ആരാധനയുടെ യുക്തിസഹമായ സിദ്ധാന്തങ്ങളുടെ വെളിപ്പെടുത്തലുകാരന്‍, ഇരുപത് ലോക സാമ്രാജ്യങ്ങളുടെയും ഒരു ആത്മീയ സാമ്രാജ്യത്തിന്റെയും സ്ഥാപകന്‍, അതായിരുന്നു് മുഹമ്മദ്(സ)!’ എന്നിങ്ങനെ പ്രവാചകരെ വലിയ രീതിയില്‍ തന്നെ ഈ പുസ്തകത്തില്‍ വിലയിരുത്തുന്നുണ്ട്.

വലിയ എഴുത്തുകാരുടെ മാത്രം കഥാപാത്രമായിരുന്നില്ല മുഹമ്മദ് നബി. ഇസ്ലാമിക ചരിത്ര പഠനത്തോടൊപ്പം തന്നെ മുഹമ്മദ് നബിയും ഫ്രാന്‍സിലെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ(ecoles and lycees) പഠന വിഷയമായിരുന്നു. പുതിയ അധ്യാപന സാങ്കേതികവിദ്യകളില്‍ ഇന്‍സ്ട്രക്ടര്‍മാരെ തയ്യാറാക്കാനും സഹായിക്കാനും ഫ്രഞ്ച് വിദ്യാഭ്യാസ ഉദ്യോഗസ്ഥനും പ്രാഥമിക വിദ്യാഭ്യാസ ഡയറക്ടറുമായ ഫെര്‍ഡിനാന്റ് ബുയിസണ്‍ (ഡി. 1932) തന്റെ സഹപ്രവര്‍ത്തകരുമായി ഒത്തുചേര്‍ന്നു ഡിക്ഷന്‍നൈര്‍ ഡി ലാ പെഡഗോഗി (1882) എന്ന പുസ്തകം ക്രോഡീകരിച്ചു. അതില്‍ പെട്ട ഒരു ലേഖനമായിരുന്നു മോറിക് വോള്‍ രചിച്ച മഹാമദ്. ആ ലേഖനത്തില്‍ ‘ആത്മാവിനോട് ഇന്ദ്രിയങ്ങളുമായി സംസാരിച്ച’ ഒരു എഴുത്തുകാരനെന്ന നിലയില്‍ ശ്രദ്ധേയമായ കഴിവുള്ള ആളുകളുടെ ഒരു യൂണിറ്റര്‍ എന്നാണ് മുഹമ്മദിനെ വിശേഷിപ്പിക്കുന്നത്'(il parle autantaux sense qu”a’ l’esprit).


പ്രവേശികയുടെ അവസാന ഖണ്ഡികയില്‍, മുഹമ്മദ്(സ) ഇസ്ലാം സ്ഥാപിച്ചുവെന്നും വഹല്‍ സൂചിപ്പിക്കുന്നു, ‘മാത്രവുമല്ല ഇസ്ലാമിനു കീഴില്‍ സംഘടിതമായ രീതിയിലുള്ള നാഗരികതകള്‍ അഭിവൃദ്ധി പ്രാപിച്ചിരുന്നു.’ എന്നിരുന്നാലും, മധ്യകാലഘട്ടത്തില്‍ ഈ രാഷ്ട്രങ്ങള്‍ അവരുടെ ഉജ്ജ്വലകാലം മുതല്‍ നിശ്ചലമായി തുടരുന്നുവെന്ന് അദ്ദേഹം വിലപിക്കുന്നു. അതിനാല്‍ ഒരു കാലത്ത് ഇസ്ലാമില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച വെളിച്ചം തിരികെ നല്‍കാന്‍ യൂറോപ്പ് ഉത്തരവാദിയാണെന്നും വഹല്‍ പറഞ്ഞു വെക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ മുഹമ്മദിനോടുള്ള ഫ്രഞ്ച് സമീപനം അനുകൂലമായിരുന്നുവെങ്കിലും, മുസ്ലിം രാജ്യങ്ങളുടെ തകര്‍ച്ചയോടുള്ള അവരുടെ മനോഭാവം ഫ്രാന്‍സിന്റെ കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്ക് ആക്കം കൂട്ടി.

രണ്ട് രീതിയിലുള്ള ചിത്രീകരണങ്ങളാണ് ദ് ഗ്രേറ്റ് മാന്‍ എന്ന വിവക്ഷക്ക് കീഴെ വരുന്നത്. അതിലൊന്ന് നേരിട്ട് പ്രവാചകനെയോ മറ്റിതര വ്യക്തിത്തങ്ങളെയോ വിശദീകരിക്കുന്നതാണെങ്കില്‍ അതുപോലെ പ്രധാനമാണ് രണ്ടാമത്തെ വിവക്ഷയും, ഇത്തരം വ്യക്തിത്വങ്ങളോട് കൂടെ അവരുടെ അനുചരരെയും ചേര്‍ത്ത് ചിത്രീകരിക്കുന്ന ഒന്നായിരുന്നു ഇത്. ഈ രണ്ട് വിശദാംശങ്ങളും വലിയ രീതിയില്‍ തന്നെ മസോണിക്കുകള്‍ ദൃശ്യാവിഷ്‌കാരങ്ങളായി ഉപയോഗപ്പെടുത്തിയെന്നത് സൂചിപ്പിക്കുന്നു. മാത്രവുമല്ല ഫ്രാന്‍സിലെ ഫ്രീമാസന്‍സിലെ സിന്‍സിയര്‍ അമിതി ലോഡ്ജ് ഇത്തരം ഒരു പ്രിന്‍്ുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. മറ്റ് മസോണിക് ദൃശ്യങ്ങള്‍ സമാനമായ ഒരു രീതി പിന്തുടരുന്നതായി കാണാം, നൈറ്റ്സ് എന്നും മാസ്റ്റേര്‍സ് എന്നും(ക്ഷേത്ര പടയാളികള്‍) അറിയപ്പെടുന്ന നേതാക്കളെയും ഇതു പോലെ ചിത്രീകരിക്കുന്ന ഫ്രീമാന്‍സണിസവും മേസോണിക് സംഘടനകളും സോളമന്‍ ക്ഷേത്രത്തിന്റെ പ്രതീകമായി കണ്ടിരുന്ന ഇത്തരം ക്ഷേത്ര പടയാളികളെ അവരുടെ ഹൈയറാര്‍ക്കിക്കനുസരിച്ച് ചിത്രീകരിച്ചിരുന്നു.

മസോണിക് ചിത്രങ്ങളുമായി പലതരം സാമ്യതകളും സവിശേഷതകളും പങ്കിടുന്നതിനൊപ്പം, ‘ഗ്രേറ്റ് മെന്‍’ അച്ചടിയില്‍ സോളമന്‍ ക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്ന ഒരു വെളുത്ത ഘടനയും ഉള്‍പ്പെടുന്നുണ്ട്. മുഹമ്മദിനെ(സ) അതില്‍ ചന്ദ്രക്കലയും സ്‌കിമിറ്ററും ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്, തന്നെയുമല്ല ഈ രണ്ടു ചിഹ്നങ്ങളും പ്രധാന മസോണിക് അടയാളങ്ങള്‍കൂടെയായിരുന്നു. ജറുസലേമിലെ സോളമോണിക് ദേവാലയത്തെ പുനരുജ്ജീവിപ്പിച്ചത് ഉമറിന്റെ കാലത്തായിരുന്നുവെന്നത് കൊണ്ട് തന്നെ പ്രവാചകരുടെ സഹചാരിയായിരുന്ന ഉമറും ഇവരുടെ ചിത്രങ്ങളില്‍ ഇടം നേടി.

ഉമര്‍ (റ) സോളമന്‍ ക്ഷേത്രം കീഴടക്കുന്നതുമായും, മുഹമ്മദിന്റെ സഹചാരിയായിരുന്നതുമായും ബന്ധപ്പെട്ട് അദ്ദേഹത്തിന് പ്രത്യേക പരിവേഷം ഇത്തരം ചിത്രങ്ങളില്‍ നല്‍കപ്പെട്ടിരുന്നു. ഇവര്‍ക്കടുത്തായി യേശു ക്രിസ്തു വിഷാദനായിരിക്കുന്ന ഒരു ചിത്രീകരണം കൂടെയുണ്ട്: ഫ്രഞ്ച്, ഇറാനിയന്‍ ഫ്രീമേസണ്‍മാര്‍ തമ്മിലുള്ള ബന്ധങ്ങള്‍ കണ്ടെത്താന്‍ ഇത് കൂടുതല്‍ കാരണമായി. ‘യുവാവായ മുഹമ്മദു മൊത്തുള്ള’ ചിത്രം അന്താരാഷ്ട്ര മസോണിക്കല്‍ ചാനലുകളില്‍ ശ്രദ്ധനേടിയിരുന്നു.
എണ്ണൂറുകളോടെതന്നെ ഇറാനിയന്‍ ഡിപ്ലോമാറ്റുകളും, വിദ്യാര്‍ത്ഥികളും, ഇന്റെലെക്ചലുകളും അവരുടെ പാരീസ് വാസത്തിനിടക്ക് തന്നെ ഫ്രീമാന്‍സറിക്ക് വേണ്ടി മുന്നിട്ടു വന്നിരുന്നു. അതിനിടെ അവര്‍ ഇറാനിലേക്ക് തിരിച്ചു പോകുന്ന സമയത്ത് വിപ്ലവകരമായ ഫ്രാന്‍സിന്റെ സമരചരിത്രങ്ങളും, മൊസാനിക്കുകളുടെ വലിയ വലിയ ചിന്തകളും അവരിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. അതില്‍ പ്രധാനമായിരുന്നു 1858ല്‍ ആദ്യമായി ഒരു ഫ്രീമന്‍ ലോഡ്ജ് സ്ഥാപിക്കപ്പെടുന്നത്.

ഫറാമുഷ് കാന എന്ന പേരില്‍ മാല്‍കം കാന്‍ എന്നയായാളായിരുന്നു ഇത് സ്ഥാപിച്ചത്. ഈ രൂപത്തിലുള്ള ഇറാനിയന്‍ ഫ്രഞ്ച് ആഖ്യാനങ്ങള്‍ സൂചിപ്പിക്കുന്നത് പ്രകാരം മൊസാണിക്കുകളുടെ ഗ്രേറ്റ് മന്‍ കാര്‍പെറ്റുകള്‍ ഇറാനിയന്‍ വിപ്ലവ നായകരെയും കൂടെ ഉള്‍കൊള്ളിക്കുന്നതായരുന്നു. ആദ്യകാലങ്ങളില്‍ മുഹമ്മദും (സ), ഉമറുമായിരുന്നു(റ) കാര്‍പറ്റ് ചിത്രങ്ങളും ചുമര്‍ചിത്രങ്ങളുമെല്ലാം. പിന്‍കാലത്ത് മൊസാണിക് ലോഡ്ജുകളില്‍ ശിഈകളുടെ കടന്നു വരവിന്റെ ഫലമെന്നോണം മുഹമ്മദും(സ) അലിയും(റ) എന്ന രീതിയിലുള്ള ചിത്രീകരണത്തിലേക്ക് വഴി നടത്തി.

ക്രിസ്റ്റൻ ഗ്രൂബർ

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.