Home » Uncategorized » പ്രതിരോധത്തിന്റെ ചുമര്‍ ചിത്രങ്ങള്‍

പ്രതിരോധത്തിന്റെ ചുമര്‍ ചിത്രങ്ങള്‍

ദേശീയ മാധ്യമങ്ങളില്‍ അക്രമാസക്തരായ ഗുണ്ടകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടത് മുതല്‍ പോലീസിന്റെ കിരാത നടപടികള്‍ വരെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത ദിനങ്ങളായിരുന്നു. വ്യത്യസ്ത തരം പ്രതിഷേധങ്ങളുടെ ഭാഗമായി എങ്ങനെ ഇടപെടണം എന്നും നേരിടണം എന്നും വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. 2019 അവസാനത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ ആരംഭിച്ച CAA വിരുദ്ധ സമരങ്ങളെ വീര്യം കെടാതെ സൂക്ഷിക്കുന്നതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അത് വ്യാപിപ്പിക്കാനും അവര്‍ക്കായി. സമരത്തിന്റെ ചെറുതും വലുതുമായ രൂപങ്ങള്‍ക്കിടയില്‍ അവസാന ആഴ്ച്ചകളില്‍ ഏറ്റവും ശ്രദ്ധേയമായത് പ്രതിരോധത്തിന്റെ മതില്‍ തന്നെയായിരുന്നു. ക്യാമ്പസിന്റെ മതിലുകള്‍ വിദ്യാര്‍ഥികള്‍ക്കും പിന്തുണ അര്‍പ്പിച്ച് ഡല്‍ഹിയുടെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കും പ്രകടനങ്ങള്‍ക്ക് ഒരു കാന്‍വാസായി മാറുകയായിരുന്നു.

സമരത്തിന്റെ തുടക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കാര്യം പുറത്തെത്തിക്കുന്നതില്‍ തടസ്സം നേരിട്ടു. ഇത് വരെ കണ്ടത്തിയതിനേക്കള്‍ ഭീകരമായ 144 ന്റേ പ്രയോഗത്തിനും പോലീസ് ബാരിക്കേഡുകള്‍ക്കും അവര്‍ സാക്ഷിയായി. എന്നാല്‍, പിന്നീട് 144 ന് പോലും മറുപടി കഴിയാത്ത രൂപത്തിലേക്ക് വിദ്യാര്‍ത്ഥിസമരം മാറിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയുടെ പുറംമതിലില്‍ അവര്‍ തീര്‍ക്കുന്ന ചുമര്‍ചിത്രങ്ങള്‍ ഒരു സമരത്തെ അടയാളപ്പെടുത്തുന്നതോടൊപ്പം രാഷ്ട്രീയ ബോധമില്ലത്തവര്‍ക്ക് സമരത്തിന്റെ കൃത്യമായ ബോധം കൂടി നല്‍കുന്നു.
ഡിസംബര്‍ 15 ഡല്‍ഹി പോലീസ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നുണ്ടായ അതിക്രമങ്ങളില്‍ നാശം സംഭവിച്ച JMI പ്രധാന ലൈബ്രറിക്കു സമീപത്ത് തന്നെയുള്ള താല്‍ക്കാലിക ലൈബ്രറിക്കു സമീപത്താണ് ഈ ചിത്രങ്ങള്‍ നിലകൊള്ളുന്നത്. ഇന്ത്യയിലെ വിപ്ലവകാരികളുടെയും വിദ്യാര്‍ത്ഥി നേതാക്കളുടെയും ഫെയിസിന്റെയും പാഷിന്റെയും അടക്കം കവിതകളും ആണ് ചുമരില്‍ നിറയെ.

വൈകുന്നേരങ്ങളിലെ കാഴ്ചകളാണ് വളരെ ആസ്വാദ്യകരം. സ്‌കൂള്‍ വിട്ടു പോകുന്ന വിദ്യാര്‍ഥികള്‍ ആസാദി വിളിയോടെ, പ്രസന്നമായ ചിരിയോടെയും അഭിമാനത്തോടെയും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ അഭിസംബോധനം ചെയ്യുന്നു. എന്നാല്‍ വ്യതിരിക്തമായ വൈവിധ്യം അവിടെ സംഭവിക്കുന്നു. സ്‌കൂളുകളില്‍ യുവതയെ എങ്ങനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നതിന്റെ നേര്‍വിപരീതമാണ് ഇവിടെ സംഭവിക്കുന്നത്. വലതുപക്ഷ ശാഖകളും ഗവര്‍ണമെന്റ് നടപടികളെ പിന്തുണച്ചു കൊണ്ട് ഉപന്യാസങ്ങളെഴുതാന്‍ നിര്‍ബന്ധിക്കുകയും അക്രമാസക്ത മുദ്രാവാക്യങ്ങള്‍ വിളിപ്പിക്കുകയും ചെയ്യുമ്പോള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന പ്രേക്ഷകര്‍ക്കിടയില്‍ ജാമിഅ ബഹുമാനിക്കപ്പെടുകയും അവര്‍ക്ക് ഒരു സ്വത്വനിര്‍മ്മിതിക്ക് അവസരം നല്കുകയും ചെയ്യുന്നു. ജാമിഅയില്‍ നിന്നാരംഭിച്ച ഈ സമരം വിജയം കൈവരിക്കുന്നതില്‍ നിന്ന് പരാജയപ്പെട്ടേക്കാം. എന്നാല്‍ സ്‌കൂള്‍ കുട്ടികള്‍ അവരെ നോക്കിക്കാണുന്ന ആ നിമിഷം അവര്‍ക്ക് സമ്മാനിക്കുന്നത് സത്യത്തിന്റെ സന്ദേശമാണ്. വലതുപക്ഷം അവരെ വിഭജിക്കുന്തോറും സത്യത്തെ ഉള്‍ക്കൊള്ളുന്ന ഒരു യുവതയെ അവര്‍ അതില്‍ കാണുന്നു.

ചുമരില്‍ കാണുന്ന കലാരൂപങ്ങളില്‍ ഏറ്റവും സുന്ദരമായി കഴിഞ്ഞ മാസത്തെ സംഭവങ്ങളെ പ്രതിനിധീകരിക്കുന്നത് സ്‌പ്രേ പെയിന്റ് ചെയ്ത പാഷയുടെ കവിതാ ശകലങ്ങളാണ്. അതിങ്ങനെയാണ് . നിങ്ങള്‍ വേണമെങ്കില്‍ യൂണിവേഴ്‌സിറ്റിയില്‍ ബോംബിടാം.. ഹോസ്റ്റലുകളെ നിങ്ങള്‍ക്ക് വെറും അവശിഷ്ട കൂനകളാക്കാം. പക്ഷെ ഞങ്ങള്‍ക്ക് ഞങ്ങള്‍ വെറും പുല്ലുകള്‍ മാത്രമാണ്. വീണ്ടും തളിര്‍ക്കാന്‍ കഴിയുന്ന പുല്ലുകള്‍. ഞാന്‍ വീണ്ടും ഉയിര്‍ക്കും.

വിദ്യാര്‍ത്ഥികള്‍ ഒരു കാര്യം കൃത്യമാക്കി തന്നു. അതായത് അവരുടെ പ്രകടനങ്ങള്‍ തടസ്സപ്പെട്ടപ്പോഴും അവര്‍ക്ക് പാര്‍ലമെന്റിലേക്കോ ചെങ്കോട്ടയിലേക്കോ എത്താന്‍ സാധിച്ചില്ലെങ്കിലും അവരുടെ ശബ്ദങ്ങളെ കരുത്തോടെ പ്രതിനിധാനം ചെയ്യാന്‍ കഴിയുന്ന ഒരു സമൂഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട് എന്നവര്‍ തെളിയിച്ചു.
ഒരു സമരങ്ങള്‍ക്കും ഒരു അജണ്ട മാത്രമല്ല. അത് വ്യത്യസ്ത വിഷയങ്ങളിലേക്ക് സ്വാഭാവികമായും നീളുന്നു. ജാമിഅയിലെയും ശാഹീന്‍ ബാഗിലെയും സമരങ്ങള്‍ പുരുഷ കേന്ദ്രീകരണത്തെ തകര്‍ക്കുന്നു. സ്ത്രീകള്‍ റാലി നയിക്കുന്നു. പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യുന്നു. പുരുഷന്മാര്‍ സന്തോഷത്തോടെ അവര്‍ക്ക് പിറകില്‍ അണി നിരക്കുന്നു. യൂണിവേഴ്‌സിറ്റികള്‍ ആഗോളതലത്തില്‍ ഒരു സാമൂഹിക മാറ്റത്തിന് തുടക്കം കുറിക്കുന്നു. ജാമിഅയില്‍ നിരവധി സമര രൂപങ്ങള്‍ ഒന്നില്‍തന്നെ പ്രകടമാകുന്നു. അടുത്ത ഭാവി സമാധാനത്തിന്റേതാണ്, യുവതയുടേതാണ്, വര്‍ണാഭമാണ്.. അതിലേറെ സ്‌ത്രൈണതയുടേതാണ്.

 


ജാമിയ മില്ലിയയില്‍ എം എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിദ്യാര്‍ത്ഥിയാണ് ലേഖകന്‍

Editor Thelicham

Thelicham monthly