Thelicham
ബ്ലു വെയില്‍

ബ്ലു വെയില്‍; സംഭ്രമങ്ങളുടെ കൗമാര ലോകം

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ റഷ്യന്‍ ന്യൂസ് പേപ്പര്‍ നൊവായ ഗസറ്റില്‍ വന്ന അന്വേഷണ പരമ്പരയെ തുടര്‍ന്നാണ് വാര്‍ത്താ മാധ്യമങ്ങില്‍ ബ്ലു വെയില്‍ ഇടം നേടുന്നത്. കൗമാരക്കാരെ വലയിലാക്കുകയും സാഹസികതകള്‍ ചെയ്യാന്‍ അവരെ പ്രേരിപ്പിച്ച് ഒടുക്കം ആത്മഹത്യയില്‍ അവസാനിപ്പിക്കുന്ന വിചിത്രമായ ഓണ്‍ലൈന്‍ ഗൈം (Game) എന്ന രീതിയാലാണ് നൊവിയ ഗസറ്റ് അതിനെ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ബ്രിട്ടീഷ് പത്രങ്ങള്‍ അതിന് പിന്നാലെ പോവുകയും വമ്പിച്ച മാധ്യമ കവറേജ് നല്‍കിയതോടെ കൗമാരക്കാരുടെ ജീവന്‍ അപകടത്തിലാണെന്ന രീതിയില്‍ നിയമപാലകര്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കുന്ന രീതിയില്‍ വരെ കാര്യങ്ങള്‍ എത്തുകയും ചെയ്തു.  ഇപ്പോള്‍ ബ്രസീല്‍ മുതല്‍ ഇന്ത്യ വരെ മാധ്യമങ്ങള്‍ മുഴുവന്‍ ബ്ലൂ വെയിലിനെക്കുറിച്ചാണ് പറഞ്ഞ് കൊണ്ടിരിക്കുന്നത്. എന്നിട്ടോ ആര്‍ക്കും, sensational ആയി വിഷയം കൈകാര്യം ചെയ്യുന്ന ജേണലിസ്റ്റുകള്‍ക്ക് പോലും ബ്ലു വെയിലിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. Game നെക്കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ ഇന്റര്‍നെറ്റില്‍ നടക്കുന്നുണ്ടെങ്കിലും എല്ലാം പുക മൂടിയതു പോലെ അവ്യക്തമായാണ് കിടക്കുന്നത്. ഇരുപത്തൊന്ന് വയസ്സുള്ള ഫിലിപ് ബുഡൈക് എന്ന് പേരുള്ള റഷ്യന്‍ യുവാവാണ് Game നു പിന്നിലെ തലയെന്നും അയാള്‍ ഇതിനികം തന്നെ അറസ്റ്റിലായിട്ടുമുണ്ടെന്നാണ് മാധ്യമങ്ങുടെ റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ വന്ന വാര്‍ത്തകള്‍ വ്യാജമയിരുന്നെന്നാണ് പുതിയ റിപ്പോര്‍ട്ടുകളിലെ തന്നെ വ്യക്തമാക്കുന്നത്. നൂറ്റി മുപ്പത് പേര്‍ മരണപ്പെട്ടുവെന്നാണ് ആദ്യ റിപ്പോര്‍ട്ടെങ്കില്‍ വെറും പതിനാറ് പേരാണ് ആത്മഹത്യ ചെയ്തതെന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍ പറയിന്നത്.

ബ്ലു വെയില്‍

കളിയുടെ ജന്മനാടായ റഷ്യയിലടക്കം മറ്റെല്ലായിടത്തും ബ്ലു വെയിലിനെക്കുറിച്ചുള്ള യഥാര്‍ത്ഥ വാര്‍ത്തകള്‍ക്ക് വ്യാജ വാര്‍ത്തകളുടെ പാതിപോലും ജനങ്ങള്‍ക്കിടയില്‍ പ്രചാരം ലഭിക്കുന്നില്ല. യാഥാര്‍ത്ഥ്യമെന്നറിയാതെ കേള്‍ക്കുന്നത് മുഴുവന്‍ വിഴുങ്ങുന്ന മാധ്യമങ്ങളാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. കൗമാരക്കാര്‍ അപകടകാരികളാണെന്നും ഇന്റര്‍നെറ്റില്‍ മുഴുവന്‍ ഇത്തരത്തിലുള്ള കാര്യങ്ങളാണഉമെന്നാണ് പലരും ധരിച്ചുവശായിരിക്കുന്നത്.

കൗമാര പ്രായക്കാരുടെ ഡിജിറ്റല്‍ സുരക്ഷാ ജേണലിസ്റ്റായ ആന്‍ കോളിയര്‍ പറയുന്നത് ഈ പേരില്‍ തുടങ്ങിയ ഹാഷ് ടാഗുളൊന്നും തന്നെ വമ്പിച്ച പ്രചാരം നേടിയെട്ടില്ലെന്നും ഫോളോ ചെയ്യുന്നവരില്‍ പരലും അതിനെ തങ്ങളുടെ ബിസിനസ് മാര്‍ക്കറ്റിംഗിന്റെ ഭാഗമായി മാത്രമേ കാണുന്നുള്ളൂ എന്നുമാണ്.  Blue whale കാരണം ആത്മഹത്യ ചെയ്യുന്നവരെക്കുറിച്ച് Radio Free Europe നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യാ പ്രേരകം ഗെയിമാണെന്ന് ഇതു വരെ വ്യക്തമായിട്ടുമില്ല.  

മാത്രമല്ല, ബള്‍ഗേറിയയിലെ Safer Internet centre പുറത്തുവിട്ട കാണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ കൗമാര ആത്മഹത്യ നടക്കുന്നത് റഷ്യയിലാണെന്നാണ്. അതിന് കാരണം ഇത്തരത്തിലുള്ള ഇന്റര്‍നെറ്റ് ഉപയോഗമാണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല എന്നുമാത്രമല്ല Blue Whale കഥക്കു മുമ്പേ ആത്മഹത്യകള്‍ അവിടെ വ്യാപകവുമാണ്. ഒരു പകര്‍ച്ചവ്യാധി പോലെ മാധ്യമങ്ങളില്‍ പടര്‍ന്ന് കയറിയ ഈ വാര്‍ത്തകള്‍ക്ക് വൈകാരിക ഭാവം മാത്രമാണുള്ളത്. ഇത്തരം വൈകാരിക ആഖ്യാനങ്ങള്‍ ജനങ്ങളില്‍ അനാവശ്യ ഭീതി പരത്തുന്നെണ്ടന്നതിനാല്‍ തന്നെ മാധ്യമ ലോകം കാര്യങ്ങളെ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ ഭീതി പ്രചാരം നേടിയ Suicide Town, Slender Man എന്നീ ഗെയിമുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ എടുത്തുനോക്കുക. യാഥാര്‍ത്ഥ്യം ഒട്ടുമില്ലാത്ത ഭീതിജനകമായ നിരവധി വാര്‍ത്തകള്‍ അതിനെക്കുറിച്ച് പ്രചരിക്കുകയും ഒടുവില്‍ ഒരു കത്തിക്കുത്തിന് വരെ അത് കാരണമാവുകയും ചെയ്തു.  എല്ലാ കാര്യങ്ങളിലും കഴിഞ്ഞ് തലമുറ പുതുതലമുറയിലെ കൗമാരക്കാരെ അനാവശ്യമായി ആക്ഷേപിക്കുന്ന പ്രവണത ദിനേനെ അധികരിച്ച് കൊണ്ടിരിക്കുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് Dungeon and Dragons  എന്ന ഗെയിമിന്റെ പേരിലും സമാനമായ സംഭവങ്ങള്‍ നാം കേട്ടിരുന്നു. ആത്മഹത്യക്കും ചെകുത്താന്‍ സേവക്കും അത് പ്രേരിപ്പിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം.

ബ്ലു വെയില്‍

വീഡിയോ ഗെയിമുകള്‍ സമൂഹത്തിന്റെ സാമൂഹികാവസ്ഥ തകര്‍ക്കുന്നെങ്കില്‍ അവക്ക് നാം പൂര്‍ണമായി അടിമപ്പെടുന്നു എന്നതാണ് പ്രശ്‌നത്തിന്റെ മര്‍മം. അത് ഗെയിമിന്റെ കാര്യത്തില്‍ മാത്രമല്ല, മറ്റെല്ലാ കാര്യത്തിന്റെയും അവസ്ഥ അത് തന്നെയാണ് പരിധി വിട്ട് നാം ഏത് കാര്യത്തിന് അടിമപ്പെടുന്നതും അപകടം തന്നെയാണ്.അതിനെ മനുഷ്യന്റെ സ്വഭാവത്തിലെ പ്രശ്‌നമായിട്ട് വേണം മനസ്സിലാക്കാന്‍.  നഗരവാസികളില്‍ പോലും ജാതീയത നിലനില്‍ക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഉത്തര്‍ പ്രദേശിലും ഹരിയാനയിലും നാം കേള്‍ക്കുന്ന ഭീതിതമായ കഥയോളം എന്ത് പ്രാധാന്യമാണ് Blue Whale ആത്മഹത്യാ കഥകള്‍ക്കുള്ളത്. വിവേകികളെന്ന് പറയപ്പെടുന്ന കമ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന കേരളത്തില്‍ നിന്ന് വരെ ഇതിന്റെ കാര്യത്തില്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന അപേക്ഷകള്‍ വന്നുകൊണ്ടിരിക്കുന്നു എന്നത് വ്യാജ വാര്‍ത്തകള്‍ക്ക് ഗവണ്‍മെന്റ് തലത്തില്‍ വരെ വലിയ അളവില്‍ ഭീതി പരത്താനാവുമെന്ന് നമ്മെ സാക്ഷ്യപ്പെടുത്തുന്നു. വിവര സാങ്കേതിക മന്ത്രാലയം സോഷ്യല്‍ മീഡിയകളെ സൂക്ഷിക്കണമെന്ന് പറയുവോളം എത്തിരിയിരിക്കുന്നു കാര്യത്തിന്റെ ഗൗരവം.

കേള്‍ക്കുന്നവ സത്യമാണോ കളവാണോ എന്നതിനപ്പുറം സാധാരണ ലോകത്ത് സംഭവിച്ച് കൊണ്ടിരിക്കുന്ന പേടിപ്പെടുത്തുന്ന സംഭവങ്ങള്‍ക്കപ്പുറം ഒരു സൈബര്‍ പകര്‍ച്ചവ്യാധി എന്ന തരത്തില്‍ ഇതിനെ ജനങ്ങളെ ഭയപ്പെടുത്താന്‍ മാത്രം എന്ത് വാസ്തവമാണ് മാധ്യമങ്ങളുടെ കയ്യിലുള്ളത്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ജനങ്ങളെ ഋണാത്മകമായി സ്വാധീനിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് മാത്രമല്ല രാഷ്ട്രീയക്കാര്‍ക്കും സാങ്കേതിക വിദ്യക്കും ചെറുതല്ലാത്ത് പങ്കുണ്ട്. ആരുടെയും തലയെടുക്കാനല്ല കാര്യങ്ങള്‍ അനായാസേനെ ചെയ്യാനുള്ള സഹായമാണ് ഇന്റര്‍നെറ്റ് എന്ന വസ്തുതയും നാം നമസ്സിലാക്കേണ്ടതുണ്ട്.ഇത്തരം വൈകാരിക ആഖ്യാനങ്ങളില്‍ വീണു പോകുന്നത് ഒരു പരാജയമല്ല, മനുഷ്യ സഹജമാണ്. പക്ഷെ, നമ്മെ പോലെ തന്നെ മനുഷ്യരായി ജീവിക്കുന്ന ഒരു കൂട്ടത്തെക്കുറിച്ചുള്ള വൈകാരിക കഥകള്‍ വിശ്വസിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നതിന് മുമ്പ് കാര്യങ്ങളെ കൂടുതല്‍ വിവേകത്തോടെ മനസ്സിലാക്കാന്‍ ശ്രദ്ധിച്ചാല്‍ നന്ന്.

വിവര്‍ത്തനം : ജന്ന  മടപ്പള്ളി

കടപ്പാട്: Times of India

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.