Thelicham
സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍

ഓര്‍മയിലെ സി. എച്ച് ഉസ്താദ്

ഇശാ നിസകാരം കഴിഞ്ഞ് അവസാനത്തെയാളും പള്ളിയില് നിന്നിറങ്ങി, മുക്രിക്ക ലൈറ്റണച്ച് ഗൈറ്റ് പൂട്ടി വീട്ടിലേക്ക് തിരിക്കാനിരി ക്കുകയാണ്,
നീണ്ട ജുബ്ബയിട്ട താടി വെച്ച ഒരു മുസ്ലിയാര് ഓടി വരുന്നു, ഏറെ വൈകി വീട്ടിലേക്കെത്താനാവില്ല, ഒന്ന് കിടക്കാനാ,
അല്പം ഈര്ശ്യതയോടെ മുക്രിക്ക, സമയം ഏറെയായി, പള്ളി അടക്കുകയാണ്, രാത്രി കാലത്ത് പള്ളിയില് കിടക്കുവാന് ആരെയും അനുവദിക്കരുതെന്നാണ് കമ്മിറ്റി തീരുമാനം, മുക്രിക്ക പറഞ്ഞു, ആഗതന് സാര്യല്ലെ, ഞാന് ഇതാ ഇവിടെ ഈ ഹൌളിന് കരയില് കിടന്നോളാം, അങ്ങനെ അയാള്‍ അവിടേ കിടന്നു, ആ രാത്രി മുഴുവന്‍…
നേരം പുലരാറായി, സുബഹ് ബാങ്ക് കൊടുക്കനായി, ഇമാം പള്ളിയിലേ ക്കെത്തി, അതാ ഹൌളിന് കരയില് ഒരു മുസ്ലിയാര് നിസകരിക്കുന്നു.
ഇമാമിന് പരിചയമുള്ളപോലെ, അയാള് സലാം വീട്ടിയതും ഇമാം ഓടിവന്നു, സലാം പറഞ്ഞു, മുസാഫഹത്ത് ചെയ്തു, സി.എച്ച് ഹൈദ്രൂസ് മുസലിയാര്,
ആയിരകണക്കിന് മഹല്ലുകളുടെയും മദ്രസകളുടെയും നേതൃത്വം വഹിക്കുന്ന സമസ്തയുടെ സമുന്നത നേതാവ്.

കേരള ത്തിലെ മഹല്ലുകളുടെ കൂട്ടായമയായ സുന്നി മഹല്ല് ഫെഡറേഷന്റെ സമുന്നത സാരധിയാണ് ഇന്നലെ ഈ ഹൌളിന് കരയില് കിടന്നുറങ്ങിയത്.
ഒരു വാക്ക് മതിയായിരുന്നു, തന്നെ തിരിച്ചറിയാതെ പോയ ആ മുക്രിയോട് ഞാന് സമസ്തയുടെ സെക്രട്ടറി പുതുമ്പ റമ്പിലെ ഹൈദ്രൂസ് മുസലിയാരാണെന്ന് പറഞ്ഞാല് മതിയായിരുന്നു, അതെ ആ മഹാനുഭാവന് യാത്രയായിട്ട് ഇന്നേക്ക് വര്ഷം തികയുന്നു…..
ജീവിക്കാന് മറന്നൊരു പുരുഷായുസല്ല, എങ്ങനെ ജീവിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ച ഒരു ചരിത്ര പുരുഷനായിരുന്നു ആ മഹാ മനീഷി..
ആ നടന്നു തീര്ത്ത പാടുകള് അതാണ് ഈ സമുദായത്തിന്റെ സാമൂഹിക സാംസ്‌കാരിക സൌദര്യത്തിന്റെ ഈടും ഈര്‍പ്പവും.
വര്ഷങ്ങളോളം സേവനം ചെയ്ത മഹല്ലി ല് നിന്ന്, താന് പറയുന്നത് അവസാന വാക്കായി ഗണിക്കുന്ന ആ മഹല്ലില് നിന്നും ഉസ്താദ് യാത്ര പറഞ്ഞിറങ്ങി,
വിഭവ പ്രതീക്ഷയുടെ പുതിയ മേച്ചില്പ്പുറം തേടിയല്ല, സമസ്തയുടെ വിളികേട്ട്, സമസ്തയുടെ മുഴുസമയ ഖാദിമാവാന്… മദ്രസ ഇല്ലായിടങ്ങളില് മദ്രസകളും മഹല്ല് സംവി ധാനങ്ങളി ല്ലാത്തിടത്ത് മഹല്ല് ഭദ്രതയും ഉണ്ടാക്കുവാന് വേണ്ടി.
പിന്നീട് ഒരു ഓട്ടമായിരുന്നു, അര പട്ടിണിയും മുഴുപ്പട്ടിണിയുമായി നടന്നും ഓടിയും നടന്ന നാളുകള്. അര്ധ രാത്രിയിലും നട്ടുച്ചകളിലും ആ മെലിഞ്ഞൊട്ടിയ ശരീരം ഓടി നടന്നു,
കീശ നിറയെയുള്ള കാശായിരുന്നില്ല, ഖലബ് നിറയെയുള്ള തവക്കുലായി രുന്നു അവരുടെ ഊരജം, ഓട്ടകിത പ്പിനിടയില് റോഡിലൂടെ പോവുന്ന വാഹനങ്ങള്ക്ക് കൈ കാണിക്കുക അവരുടെ പതിവായിരുന്നു,
വാഹനങ്ങളുടെ കെട്ടും മട്ടും നോക്കുന്ന ശീലമില്ല, ഒരിക്കല് ആ അര്ധ രാത്രി യില് കൈ കാണിച്ചത് ഒരു പോലീസ് വാ ഹനത്തിന്, വണ്ടി നിന്നയുടെനെ മുന്നില് നിന്നും പോലീസ് ഉദ്യോഗസ്ഥാന്റെ അ ധികാര ഭാവത്തോടെ, പോലീസ് വണ്ടി യാണെന്ന് അറിയില്ലെ, കനത്ത ചോദ്യം,
സ്വത സിദ്ധമായ മായ പുഞ്ചിരിയോടെ, ഉസ്താദ് പ്രതികരിച്ചു, പോലീസുകാരി ലും ഉണ്ടാവില്ലെ നല്ലോല്, നിശബ്ദതയാ യിരുന്നു അന്നേരഃ ആ പോലീസു കാരന്റെ മുഖത്ത്,
അല്ലാഹുവിനെ ഭയക്കുന്നവരെ സരവ്വസ്വവും ഭയക്കുമെന്ന തിരുവരുളുകളുടെ അനുഭവ തെളിവായിരുന്നനു ആ ജീവിതം,
കേരളത്തിന് പുറത്ത് ഏതോ ഒരു ഗലിയിലൂടെ ഉസ്താദ് സഞ്ചരിക്കു കയായിരുന്നു, നടന്ന് കുഴങ്ങിയപ്പോ കൈ കാണിച്ചത് ആര്എസ്എസ് പ്രവരത്തകര് സഞ്ചരിക്കുന്ന ഒരു വാഹനത്തിന്, വണ്ടി നിര്ത്തി,
വണ്ടിയിലുള്ളവര് പറഞ്ഞു, ഞങ്ങള് ആര്എസ്എസുകാരാണ്, ഉസ്താദ് തിരിച്ച് ചോദിച്ചു, പിന്നെയെന്തെ നിങ്ങള് എന്നെ കയറ്റി, അവരുടെ മറുപടി ഇങ്ങനെയായിരുന്നു, ഞങ്ങള് മുനിമാരെയും സൂഫിമാരെയും ബഹുമാനിക്കും,
അതെ സംഘപരവാര് ഫാഷിസത്തെ ആത്മീയ ജീവിതത്തിലൂടെ പ്രതിരോധിക്കാം എന്ന വലിയ പാഠമാണ് ഉസ്താദ് നല്കിയത്. സംഘി ഭീഷണിയില് വിലപിക്കുന്നതിന് പകരം നമുക്ക് ഓരോരുത്തര്ക്കും സിഎച്ച് ഉസ്താദിനെ പോലെയാവാം,
ഓരോ സ്ഥാപനത്തിനും ഓരോ പിതാവുണ്ടാവും, ഓരോ സ്ഥാപര്, ബാപ്പു ഹാജി ജാമിഅയുടേതായി രുന്നുവെങ്കില് കെകെ ഹസ്രത്ത് വളാഞ്ചേരി മരകസിന്റേതായിരു ന്നുവെങ്കില് ബാപ്പുട്ടി ഹാജി ദാറുല് ഹുദയുടേതായിരുന്നുവെങ്കില് സിഎച്ച് ഉസ്താദ് എല്ലാവരുടേതുമായിരുന്നു,
പട്ടിക്കാട് ജാമിഅയിലും വളാഞ്ചേരി മരകസിലും ചെമ്മാട് ദാറുലഹുദയിലും ആ കുറിയ മനുഷ്യന്റെ വലിയ കൈയൊപ്പുണ്ട്, ഉസ്താദിന് എവിടെയും കയറിചെല്ലാമായിരുന്നു, സ്വന്തം സ്ഥാപനത്തെ പോലെ,
ദാറുലഹുദയുടെ ആറാം വാര്ഷിക സമ്മേളനത്തിന് പ്രചരണം നടത്തിയതും നേതൃത്വം കൊടുത്തിരുന്നതും അന്ന് ജാമിഅയില്‍ പഠിച്ച് കൊണ്ടിരുന്ന വിദ്യാര്ത്ഥികളായിരുന്നുവെത്ര,
ഒന്നാണെ ങ്കിലും ആദൃശ്യമാം വിധം ഉയരന്ന പോലെയുള്ള ആ വേര്‍തിരവ് ഭിത്തികള് നമുക്കിടയില് ഇല്ലാതിരിക്ക ണമെങ്കില് നാം ആയേ തീരു, സിഎച്ച് ഉസ്താദിനെ പോലെ….

സി.എച്ച് ഐദ്രോസ് മുസ്ലിയാര്‍

ഒരു സാമൂഹ്യ പ്രവര്ത്തകന് എങ്ങനെ ഒരു സൂഫിയാവാമെന്നും ഒരു സൂഫിക്ക് എങ്ങനെ സാമൂഹ്യപ്രവര്ത്തകനാവാ മെന്നും വരച്ചുവെച്ച തായിരു ന്നു ആ ജീവിതം,
ദാറുലഹുദയിലുള്ള കാലം, അവര് വാക്കിലൂടെയായിരുന്നില്ല, പ്രവര്ത്തിയിലൂടെയായിരുന്നു കുട്ടികളെ പഠിപ്പിച്ചത്, ടൈനിംഗ് ഹാളില് കുട്ടികള് ഭക്ഷണം കഴിക്കുമ്പോള് ഉസ്താദ് നടക്കും, ഏതെങ്കിലും സുപ്രയില് വല്ല വറ്റും വീണിട്ടുണ്ടെങ്കില് ഉസ്താദ് കുനിഞ്ഞ് അതെടുത്ത് ഭക്ഷിക്കും,
ഒരിക്കല് ഒരു വിദ്യാര്ത്ഥി ഭക്ഷണം കഴിച്ച് പാത്രം കഴുകാന് പോവുകായിരുന്നുവത്രെ, പാത്രത്തില് ഒരു വറ്റ് കിടക്കുന്നു, ഇത് കണ്ട ഉസ്താദ് ഒന്നും പറഞ്ഞില്ല, പാത്രത്തില് ശേഷിച്ച ആ വറ്റെടുത്ത് നേരെ വാഴയിലേക്കിട്ടു, ആ കുട്ടി ഇന്ന് ഒരു വലിയ ഡോകടറാണ്
ഇതിലും വലിയ പാഠമെന്തുണ്ട്, പറച്ചിലില് ദീനും പ്രവര്ത്തിയില് തീനും സൂക്ഷിക്കുന്ന അഭിനവ പണ്ധിതന്മാര്ക്ക് ഒത്തിരി മാതൃകയാണ് ആ ജീവിതം.
പണത്തിന് മുകളില് തലപ്പാവ് വെച്ച് പോവുന്ന അഭിനവ പണ്ധിതന്മാര് ആ ജീവിത്തില് നിന്നും ഒത്തിരി പഠിക്കാനുണ്ട്, സാമ്പത്തിക ശുദ്ധിയുടെ വലിയ മാതൃക, ദാറുലഹുദക്ക് വേണ്ടി പിരിച്ചെടുത്ത പണം ഉസ്താദിന്റെ കയ്യിലുണ്ട്, ആരോ കുറച്ച് ചില്ലറ തരുമോയെന്ന് ചോദിച്ചു, ഉസ്താദ് പറഞ്ഞതിങ്ങനെയായിരുന്നു, ചില്ലറ ഇതില് നിന്ന തരില്ല, കാരണം ഇത് ദാറുലഹുദയുടെ പൈസയാണ്.
ഭക്ഷണം കഴിച്ചതിന്റെ പൈസ കൊടൂക്കാന്‍ ഇല്ലാഞ്ഞിട്ട് ഹോട്ടലില് വാച്ച് പണയം വെച്ച ഒരു അനുഭവ കഥയുണ്ട് ഈ ജീവിതത്തില്, വിദേശ്യ പര്യടനത്തിനിയില് ഉസ്താദ് സംഘവും ഒരു അറബിയെ കണ്ടു, എന്റ അടുത്ത് കുറച്ച് പലിശപ്പണമുണ്ട് അത് വേണോയെന്ന് ചോദിച്ചു,
ഉസ്താദ് പറഞ്ഞു, അല്ലാഹിവിന്റെ ദീന് വളര്ത്തുവാന് ഈ കാശ് പറ്റില്ല, ആ സംഘം മടങ്ങി പോന്നു, പിന്നീടെപ്പെയോ ആ അറബിയെ കണ്ടപ്പോ അറബി പറഞ്ഞുവത്രെ, നിങ്ങള് വേണ്ടെന്ന് പറഞ്ഞ ആ പണം മറ്റേ ആള് വാങ്ങിപോയല്ലോ, സമുദായ മനസ്സിലും ഐക്യഭിത്തിയിലും ചിദ്രതയുടെ വലിയ മാലിന്യം എടുത്തെറിഞ്ഞ ആ ഇമ്മിണിബല്യ സുന്നിയായിരുന്നുവത്രെ ആ മറ്റേ ആള്….
ഭൗതിക വിദ്യയുടെ വലിയ കണക്ക് പറയാനില്ല, പക്ഷേ ആ തലേക്കെട്ടും കമീസുമാണ് സമന്വയ വിദ്യയുടെ പുതിയ സ്വപ്നങ്ങള് പകര്ന്നത്. ദാറുല്ഹുദയുടെ വഴിയില് വന്ദ്യ പിതാവ് ബാപ്പുട്ടി ഹാജിയുടെ നിയലും തണലുമായി നടന്നവര്,
സമന്വയത്തിന്റെ ഉലപ്പനങ്ങള് ശീലിക്കേണ്ടും ശീലിപ്പിക്കേണ്ടതും ആ ജീവിതമാണ്. അവിടെ നിന്നും വ്യതിചലിക്കുമ്പോള് ആ മഹോന്നതര് നടന്നു പോയ വഴിയില് നിന്നും നാം അറിയാതെ വ്യതിചലിക്കുകയാവും.
പാണക്കാട് കുടുംബത്തോടുള്ള അദമ്യമായ സ്‌നേഹം, ആദരം, സമുദായ മനസ്സില് ചിലര് ചരല് വാരിയെറിഞ്ഞ എമ്പതുകളില് അവര് പറഞ്ഞുവത്രെ, പാണക്കാട്ടെ കുട്ടികളെ നോക്കൂയെന്ന്,
ഒത്തിരി വേദനിച്ചിട്ടുണ്ട് ആ മനസ്സ്, ബാപ്പുട്ടി ഹാജിയുടെ കാറില് കാസര്‌കോഡ് മുതല് തിരുവന്തപുരം വരെ മസലഹത്തിന് വേണ്ടി ഉറക്കൊഴിച്ച് യാത്ര ചെയ്തു, ഒടുവില് ആ കാപട്യം മനസ്സിലായപ്പോ ഉസ്താദ് വിഘടിത നേതാവിനെ വിശേഷിപ്പ ആ വാക്ക് മതി, നേരിന്റെ വഴിയിലുള്ള നമ്മുടെ പോരാട്ടങ്ങള്ക്ക് അകകരുത്താവാന്‍,
ആ നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു, ഇന്നും അവര് കിടന്നുറങ്ങുന്നു, പുതുപ്പറമ്പ് ജുമുഅ മസജിദില് സമസ്തയുടെ ആദ്യത്തെ മദ്രസ് നിലനില്ക്കുന്ന മണ്ണില്, സമസ്ത ചരിത്രത്തിലെ നിരവധി ചരിത്ര മുഹൂര്ത്തങ്ങള്ക്ക് കാവലിരുന്ന പള്ളിയോട് ചാരി, ഇന്നും സമസ്തയുടെ ഉറച്ചഭൂമികയായി.
മരണം പോലും മനസ്സാ കണ്ടിരുന്നു അവര്, മരണത്തിന്റെ രാത്രി, ഭാര്യക്ക് മരണാന്തരം അനുഷ്ടിക്കേണ്ട ഇദ്ദയുടെ മസഅലകളെ കുറിച്ച് പഠിപ്പിച്ചുവത്രെ……ആ പുണ്യ ജീവിതം നിലച്ച് പോയപ്പോ അന്ന് ജീവിച്ച ഒരു ആത്മീയ നേതാവ് പറഞ്ഞതിങ്ങനെയായിരുന്നു, നമുക്കിടയില് ദുആക്ക് ഇജാബത്ത് കിട്ടുന്ന ഒരാളായിരുന്നു, അവരും പോയി……….
അല്ലാഹു മാഹാനവരകളുടെ ദറജ ഉയര്ത്തട്ടെ, അവരോടൊപ്പം നമ്മെയും ചേരക്കട്ടെ

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.