Thelicham

നിക്കാഹ് ഹലാല; തെറ്റിദ്ധരിക്കപ്പെടുന്ന കര്‍മശാസ്ത്രം

മൂന്ന് ത്വലാഖും ചൊല്ലി വിവാഹ ബന്ധം അവസാനിപ്പിച്ച ദമ്പതികളുടെ പുനസംഗമം സാധ്യമാക്കുന്നതിന് ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സര്‍വീസുകളെ കുറിച്ച് ബി.ബി.സി ഈയിടെ ഒരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. മുത്ത്വലാഖുള്‍പ്പെടെയുള്ള മുസ്‌ലിം സ്ത്രീയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സജീവ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇത് പ്രത്യക്ഷപ്പെട്ടത്. ഇസ്‌ലാമിനെ അടിക്കാനുള്ള വടിയായി മുസ്‌ലിം വിരുദ്ധരും കപട സ്ത്രീ സംരക്ഷകരും പ്രസ്തുത റിപ്പോര്‍ട്ടിനെ ഉപയോഗപ്പെടുത്തിയത് സ്വാഭാവികം. മൂന്ന് ത്വലാഖും ചൊല്ലി വിവാഹ ബന്ധം അവസാനിപ്പിച്ച ദമ്പതികളുടെ പുനസംഗമം സാധ്യമാക്കുന്നതിന് ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സര്‍വീസുകളെ കുറിച്ച് ബി.ബി.സി ഈയിടെ ഒരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. മുത്ത്വലാഖുള്‍പ്പെടെയുള്ള മുസ്‌ലിം സ്ത്രീയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സജീവ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇത് പ്രത്യക്ഷപ്പെട്ടത്. ഇസ്‌ലാമിനെ അടിക്കാനുള്ള വടിയായി മുസ്‌ലിം വിരുദ്ധരും കപട സ്ത്രീ സംരക്ഷകരും പ്രസ്തുത റിപ്പോര്‍ട്ടിനെ ഉപയോഗപ്പെടുത്തിയത് സ്വാഭാവികം. വിവാഹ മോചിതകളായ സ്ത്രീകളെ ലക്ഷങ്ങള്‍ ഈടാക്കി നികാഹ് ഹലാല എന്ന പേരില്‍ വിവാഹം ചെയ്ത് സ്വന്തമായും മറ്റുളളവര്‍ക്ക് സമര്‍പ്പിച്ചും ലൈംഗികമായി ഉപയോഗപ്പെടുത്തുന്നതാണത്രെ ഈ സര്‍വീസുകളുടെ രീതി. അന്വേഷണത്തിനിടെ പരിചയപ്പെട്ട ഫറഹ് എന്ന പെണ്‍കുട്ടി തന്റെ അനുഭവം പങ്കുവച്ചതിങ്ങനെ. ”ഇരുപതാം വയസ്സിലായിരുന്നു വിവാഹം. വൈകാതെ കുട്ടികളുമുണ്ടായി. പിന്നീടാണ് ഭര്‍ത്താവിന്റെ മോശമായ പെരുമാറ്റം പ്രകടമാകുന്നത്. പണത്തിന്റെ പേരിലായിരുന്നു തുടക്കം. പിന്നീടത് കൂടുതല്‍ ശക്തമായി വീട്ടില്‍ നിന്ന് പുറത്താക്കുന്നതിലേക്ക് വരെ എത്തി. ഒരു ദിവസം ജോലിക്കു പോയ ഭര്‍ത്താവുമായി ഫോണില്‍ തര്‍ക്കമുണ്ടാവുകയും ”ത്വലാഖ്, ത്വാലാഖ്, ത്വലാഖ്” എന്ന സന്ദേശത്തോടെ വിവാഹ ബന്ധം അവസാനിപ്പിച്ചതായി വിവരം ലിഭിക്കുകയും ചെയ്തു (പ്രസ്തുത പദം കൊണ്ട് വിവാഹ ബന്ധം മുറിയുകയില്ലെന്നതാണ് മദ്ഹബുകളുടെ വീക്ഷണം)ഭര്‍ത്താവ് ദുസ്സ്വഭാവിയാണെങ്കിലും ബന്ധം തുടരണമെന്നതായിരുന്നു അവളുടെ താല്‍പര്യം.

മുസ്‌ലിം സ്ത്രീയുടെ പദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇസ്‌ലാം വിമര്‍ശകരുടെ ഇഷ്ട വിഷയങ്ങളാണ്. മതനിയമങ്ങളെ കുറിച്ചുള്ള അജ്ഞതയും തെറ്റിദ്ധാരണയുമാണ് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍. കൂട്ടത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായ വിഷയമാണ് മൂന്ന് ത്വലാഖും അനുബന്ധ നടപടി ക്രമങ്ങളും

വിവാഹ മോചനം നടത്തിയതിന്റെ പേരില്‍ അയാള്‍ക്കും ദുഖം തോന്നി. അതോടെ പുനസംഗമത്തെക്കുറിച്ചുള്ള ചിന്തയായി. അപ്പോഴാണ് നികാഹ് ഹലാലക്കായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളെ കുറിച്ചറിയുന്നത്. പക്ഷെ പല വിവാഹ മോചിതകളും ഇവരുമായി ബന്ധപ്പെട്ട് സാമ്പത്തിക ലൈംഗിക ചൂഷണത്തിനിരയായ കഥകളറിഞ്ഞതോടെ അവള്‍ പുതിയ തീരുമാനത്തിലെത്തി. അപരിചിതരുമായി കിടപ്പറ പങ്കിട്ട് വിവാഹ ബന്ധം സംരക്ഷിക്കാന്‍ താന്‍ തയ്യാറല്ല.  മുസ്‌ലിം സ്ത്രീയുടെ പദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇസ്‌ലാം വിമര്‍ശകരുടെ ഇഷ്ട വിഷയങ്ങളാണ്. മതനിയമങ്ങളെ കുറിച്ചുള്ള അജ്ഞതയും തെറ്റിദ്ധാരണയുമാണ് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍. കൂട്ടത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായ വിഷയമാണ് മൂന്ന് ത്വലാഖും അനുബന്ധ നടപടി ക്രമങ്ങളും. വിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ ബഖറയിലെ 230-ാം സൂക്തത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിയമം പ്രഖ്യാപിച്ചിട്ടുള്ളത്. ”വിവാച മോചിതയെ ദീക്ഷാ കാലയളവിലെങ്കില്‍ പുതിയ നികാഹില്ലാതെയും ശേഷമെങ്കില്‍ നികാഹിലൂടെയും തിരിച്ചെടുക്കാവുന്നത് ഒന്നോ രണ്ടോ ത്വലാഖിലുടെ ബന്ധം വേര്‍പ്പെടുത്തിയാലാണ്. ശേഷിക്കുന്ന ഒരവസരം കൂടി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഈ ഇളവ് ബാധകമല്ല. അവര്‍ക്കിനി പുനസംഗമം സാധ്യമാകണമെങ്കില്‍ മറ്റൊരാള്‍ അവളെ വിവാഹം ചെയ്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് വിവാഹ മോചനം നടത്തിയിരിക്കണം” ഇതാണ് പ്രസ്തുത സൂക്തത്തിന്റെ ആശയം. ഇസ്‌ലാമിന്റെ തുടക്ക കാലത്ത് നില നിന്നിരുന്ന അത്യധികം പ്രയാസകരമായ ഒരു സാഹചര്യമാണ് ഇതിലൂടെ തിരുത്തപ്പെട്ടത്. അഥവാ ഒരു സ്ത്രീയെ എത്ര തവണ വിവാഹ മോചനം നടത്തിയാലും ദീക്ഷാ കാലത്ത് തിരിച്ചെടുക്കാവുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. പലരും ഭാര്യമാരെ പീഡിപ്പിക്കുന്നതിന്റെ ഭാഗമയി പ്രസ്തുത രീതി ഉപയോഗപ്പെടുത്തി.

ഞാന്‍ നീയുമായി ബന്ധപ്പെടുകയോ നിന്നെ ഉപേക്ഷിക്കുകയോ ചെയ്യില്ലെന്ന് ശപഥം ചെയ്ത് വിവാഹ മോചനവും തിരിച്ചെടുക്കലുമായി സ്ത്രീകളെ പ്രയാസപ്പെടുത്തിയവരും കൂട്ടത്തിലുണ്ടായിരുന്നു.  ഒരു തവണ ത്വലാഖ് ചൊല്ലി ദീക്ഷാ കാലയളവ് കഴിയുന്നതോടെ സാധ്യമുകുന്ന വിവാഹ മോചനം, നിശ്ചയിക്കപ്പെട്ട മുഴുവന്‍ അവസരങ്ങളും ഉപയോഗപ്പെടുത്തി അവസാനിപ്പിക്കുന്നതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ച് അതില്‍ നിന്ന് പരമാവധി മാറി നില്‍ക്കാനും സാധിക്കുമെങ്കില്‍ ബന്ധം തുടരാനുമാണ് ഇസ്‌ലാമിന്റെ കല്‍പന. ഇത് കൊണ്ടാണ് മൂന്ന് ത്വലാഖും ചൊല്ലുന്നതുമായി ബന്ധപ്പെട്ട് കടുത്ത നടപടി ക്രമങ്ങള്‍ മുന്നോട്ട് വെച്ചതും. അഥവാ മൂന്ന് ത്വാലാഖും ചൊല്ലപ്പെട്ടവള്‍ തന്റെ ഭാര്യാ പദവിയിലേക്ക് തിരിച്ചെത്തണമെങ്കില്‍ മറ്റൊരാളെ വിവാഹം ചെയ്ത് കിടപ്പറ പങ്കിട്ടിരിക്കക്കണം. ഈ നിയമം ആത്മാഭിമാനമുള്ള പുരുഷനെ മൂന്ന് ത്വലാഖും ചൊല്ലുന്നതില്‍ നിന്ന് തടയുമെന്നതില്‍ സംശയമില്ല.  മൂന്ന് ത്വലാഖും ചൊല്ലപ്പെട്ടവളെ മറ്റൊരാള്‍ വിവാഹം ചെയ്യുന്നത് വിവാഹം മോചനം ലക്ഷ്യമാക്കിയാകരുത്. മറിച്ച് താല്‍പര്യത്തോടെയുള്ള വിവാഹം തന്നെയാണ് ഖുര്‍ആന്‍ അര്‍ഥമാക്കുന്നത്. മാത്രമല്ല, വിവാഹ മോചനത്തിന്റെ ലളിതമായ രീതികള്‍ മറികടക്കുന്നവരെ പുനര്‍ വിവാഹത്തിന് സഹായിക്കുന്നത് കറാഹത്താണ്. വിവാഹ മോചനം നടത്താമെന്ന നിബന്ധനയോടെയാണ് പ്രസ്തുത നികാഹെങ്കില്‍ വിവാഹം തന്നെ സാധുവാകില്ല എന്നാണ് ഇസ്‌ലാമിന്റെ നിയമം. അതു വഴി ഒന്നാമന് പുനര്‍ വിവാഹവും അനുവദനീയമാകില്ല. എന്നാല്‍ നികാഹ് ചടങ്ങിന് മുമ്പ് ഇങ്ങനെയൊരു ധാരണയുണ്ടാകുന്നത് സാധുതയെ ബാധിക്കില്ല. ആദ്യ ഭര്‍ത്താവിന് സൗകര്യം ചെയ്യാനെന്ന രീതിയില്‍ വിവാഹം ചെയ്യുന്നവനെ ‘വാടകക്കൂറ്റന്ന’ പേരിലാണ് തിരുനബി അധിക്ഷേപിച്ചത്. ഇത്തരക്കാര്‍ക്കും ഇവര്‍ ആര്‍ക്കുവേണ്ടിയാണോ വിവാഹം ചെയ്യുന്നത് അവര്‍ക്കും ശാപമുണ്ടെന്നും തിരുവചനങ്ങളില്‍ വന്നിട്ടുണ്ട്.  മൂന്ന് ത്വലാഖും ചൊല്ലപ്പെട്ടവളെ പുനര്‍ വിവാഹം നടത്താന്‍ രണ്ടാമന്‍ വിവാഹം മാത്രം ചെയ്താല്‍ മതിയെന്ന് ധരിച്ചവരുമുണ്ട്. അവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക കൂടി ചെയ്യണമെന്ന് പറയുന്നത് സ്ത്രീയെ ചൂഷണം ചെയ്യാനുള്ള പ്രോത്സാഹനമായാണ് അത്തരക്കാര്‍ വ്യാഖ്യാനിക്കുന്നത്. എന്നാല്‍ പ്രവാചകരുടെ നടപടിയിലൂടെയാണ് പ്രസ്തുത കാര്യം സ്ഥിരപ്പെട്ടത്. അഥവാ രിഫാഅ(റ) യുടെ ഭാര്യ മൂന്ന് ത്വലാഖ് ചൊല്ലപ്പെട്ടതിന് ശേഷം അബ്ദുര്‍റഹമാന്‍ ബിന്‍ സുബൈറി(റ) നെ വിവാഹം ചെയ്തു. സംയോഗത്തിന് മുമ്പ് ആദ്യ ഭര്‍ത്താവിലേക്ക് തന്നെ തിരികെപ്പോകാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ തിരു നബി അത് വിലക്കുകയും സംയോഗത്തിന് മുമ്പ് തിരിച്ചു പോക്ക് സാധ്യമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.    മൂന്ന് ത്വലാഖും തുടര്‍ നടപടികളും ഇത്തരം യുക്തി ഭദ്രമായ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയും വ്യവസ്ഥാപിത രീതിയിലുമാണെന്ന് മനസ്സിലാക്കിയാല്‍ അതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ അവസാനിക്കും. മുകളില്‍ സൂചിപ്പിച്ച നികാഹ് ഹലാല സര്‍വീസുകള്‍ മതവുമായി ബന്ധമില്ലാത്തതും സാമ്പത്തിക ലൈംഗിക ചൂഷണം ലക്ഷ്യമാക്കിയുള്ളതുമാണെന്നും പറയേണ്ടതില്ല. ഇത്തരം ഹീനമായ മാര്‍ഗങ്ങളുമായി മുന്നോട്ട് പോകുന്നവര്‍ മതമൂല്യങ്ങളുടെ സംരക്ഷകരോ വൈവാഹിക ബന്ധം ഭദ്രമായി നില നില്‍ക്കണമെന്നാഗ്രഹിക്കുന്നവരോ അല്ല.

Admin Thelicham

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.