മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ആര്‍ട്ട് ഹിസ്റ്ററി ഡിപ്പാര്‍ട്‌മെന്റ് പ്രൊഫസറും മെറ്റീരിയല്‍ ഇസ്‌ലാമിലെ പ്രധാന പണ്ഡിതയുമായ ക്രിസ്റ്റ്യന്‍ ഗ്രുബറുമായി കാര്‍ലെട്ടന്‍ യൂണിവേഴ്‌സിറ്റിയിലെ റിലീജ്യണ്‍ വിഭാഗത്തിന്റെ മേധാവിയായ കാംബിസ് ഗാനേബസ്സിറിയും സ്റ്റാന്‍ഫോഡിലെ റിലീജ്യസ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസറായ അന്ന ബിഗെലോയും നടത്തിയ അഭിമുഖം.
അന്ന ബിഗെലോ: ‘മെറ്റീരിയല്‍ ഇസ്‌ലാം’ എന്ന ഫീല്‍ഡിന്റെ പരിണാമവും വളര്‍ച്ചയും വീക്ഷിച്ച ഒരു പണ്ഡിതന്‍ എന്ന നിലയിലും ഇസ്ലാമിക് സ്റ്റഡീസിലും കലാചരിത്രത്തിലും മെറ്റീരിയല്‍ സ്റ്റഡീസിലും പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയിലും ഇസ്‌ലാമിക് മെറ്റീരിയല്‍ ഹിസ്റ്ററിയുടെ വളര്‍ച്ചയെ നിങ്ങള്‍ എങ്ങനെയാണ് മനസ്സിലാക്കുന്നത്?
ക്രിസ്റ്റ്യന്‍ ഗ്രുബര്‍: മറ്റെല്ലാ മേഖലകളെയും പോലെ, മെറ്റീരിയല്‍ ഇസ്‌ലാമിന്റെ ശാഖകളും ഇപ്പോള്‍ വിവിധ ദിശകളിലേക്ക് വികസിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഹ്യുമാനിറ്റീസ് മാത്രമല്ല, ഒന്നിലധികം വിഷയങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാര്‍ക്ക് മെറ്റീരിയാലിറ്റിയില്‍ താല്‍പര്യമുണ്ട്. ഒരു പരിധിവരെ, ഈ ട്രെന്റുകള്‍ക്ക് പ്രത്യേക അതിരുകള്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത എനിക്ക് തോന്നുന്നില്ല.
വ്യത്യസ്ത വഴികളിലൂടെയാണ് പണ്ഡിതര്‍ ഇതിനെ അവതരിപ്പിക്കുന്നതെങ്കിലും എല്ലാം പരസ്പരബന്ധിതമാണ്. യഥാര്‍ഥത്തില്‍ പോപ്പുലര്‍ കള്‍ച്ചറിനെ കൂടുതല്‍ മനസ്സിലാക്കാനാണ് പുതിയ പഠനങ്ങള്‍ ശ്രമിക്കുന്നത്. ക്രിസ്റ്റ്യന്‍ പീറ്റേഴ്‌സണും ഹുസൈന്‍ റാഷിദും എഡിറ്റ് ചെയ്ത Bloomsbury Handbook on Muslims and Popular Culture (2023) ഈ മേഖലയ്ക്ക് ഒരു പ്രധാന സംഭാവനയായാണ്. പ്രത്യേകിച്ചും അതിലെ ഉപന്യാസങ്ങള്‍ മധ്യവര്‍ഗത്തിനടിയിലുള്ള ഇസ്ലാമിക മെറ്റീരിയല്‍ കള്‍ച്ചറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍. ഈ പഠനങ്ങള്‍, ഫൈന്‍ ആര്‍ട്ട് വേഴ്‌സസ് ആര്‍ട്ടിഫാക്റ്റ്‌സ് തുടങ്ങിയ ശ്രേണികളെ തകര്‍ക്കുകയും പഠിക്കപ്പെടേണ്ട മെറ്റീരിയലുകളെ കൂടുതല്‍ ശ്രദ്ധവരാന്‍ കാരണമാവുകയും ചെയ്യും. രസകരമായ മറ്റൊരു സംഭവവികാസമാണ് മനുഷ്യനിര്‍മ്മിതമല്ലാത്ത വസ്തുക്കളുമായി ബന്ധപ്പെട്ട് വര്‍ദ്ധിച്ചുവരുന്ന ആശങ്ക. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹ്യുമാനിറ്റീസില്‍ ഒരു പാരിസ്ഥിതികമായ വഴിത്തിരിവിന് നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇക്കോളജിക്കള്‍ ഹ്യുമാനിറ്റീസ്, ഒരു ഇന്റര്‍ ഡിസിപ്ലിനറി എന്ന തലത്തില്‍, മെറ്റീരിയലിയനെയും ഇസ്‌ലാമിനെയും കുറിച്ചുള്ള പഠനം വിപുലീകരിക്കുന്നു. അതിനാല്‍, ഗ്രീന്‍ ദീന്‍ അല്ലെങ്കില്‍ ഗ്രീന്‍ മുസ്‌ലിം പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയിലും കൂടുതല്‍ ശ്രദ്ധ ചെലുത്തപ്പെടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
അന്ന ഗേഡ് തന്റെ 2019 ലെ മുസ്‌ലിം എന്‍വയോണ്‍മെന്റലിസം എന്ന പുസ്തകത്തില്‍ ഈ വിഷയം സമഗ്രമായി പഠിച്ചിട്ടുണ്ട്. ഞാനുദ്ദേശിക്കുന്നത് ഇസ്‌ലാമിക കലയുടെയും വാസ്തുവിദ്യയുടെയും കാനൂനിനെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യുക എന്നതാണ്. ഉദാഹരണത്തിന്: കഅ്ബയെ പ്രാഥമികമായി ഹജറുല്‍ അസ്വദിന്റെ ഒരു വാസ്തുവിദ്യാ അവശിഷ്ടമായി കണക്കാക്കിയാലോ? അത് ഇസ്‌ലാമിന്റെ ഏറ്റവും വിശുദ്ധമായ ഘടനയെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തെ എങ്ങനെ മാറ്റും? മക്കയിലെ സംസം കിണര്‍ ഒരു ജലസ്രോതസ്സായി, നബി തിരുമേനിയുടെ ശവകുടീരം ആദിമ പ്രകാശം പരത്തുന്ന ഒരു സൃഷ്ടിപരമായ വസ്തുവായി കണക്കാക്കിയാലോ? അതുപോലെ അവിടെയുള്ള ഡോം ഓഫ് ദി റോക്ക് (ഖുബ്ബത്ത് അല്‍ സഖ്‌റ). ഈ മൂന്ന് ഉദാഹരണങ്ങള്‍ – എല്ലാം കാനോനികവും എന്നാല്‍ മറ്റ് നിരവധി കേസുകളിലേക്ക് വിരല്‍ ചൂണ്ടുന്നതുമാണ്, പ്രത്യേകിച്ച് ആധുനികവും ന്യൂനപക്ഷവുമായ സമുദായങ്ങള്‍ക്കുള്ളില്‍ – പാരിസ്ഥിതിക വഴിത്തിരിവ് വസ്തുക്കളെയും ആളുകളെയുംvibrant matter നെയും (ജെയ്ന്‍ ബെന്നറ്റിന്റെ പദപ്രയോഗം കടമെടുത്താല്‍) വ്യത്യസ്തമായി ‘കാണാന്‍’ നമ്മെ പ്രേരിപ്പിക്കും.
മുസ്‌ലിം തത്ത്വചിന്തകര്‍ നൂറ്റാണ്ടുകളായി വികസിപ്പിച്ചെടുത്ത അവരുടേതായ ഇക്കോളജിക്കലും മെറ്റീരിയലുമായ തത്ത്വചിന്തകള്‍
അതുപോലെ, ഇസ്‌ലാമിക ഗ്രന്ഥ- വാമൊഴി പാരമ്പര്യങ്ങളും നാം ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. കൗതുകകരമായ ചില ഇടപെടലുകള്‍ ഞാന്‍ മുന്‍കൂട്ടി കാണുന്നുണ്ട്, ഹാല ഔജിയും എലിസബത്ത് റൗഹും എഡിറ്റ് ചെയ്ത മെറ്റീരിയല്‍ റിലീജ്യന്‍ ആസ്പദമാക്കിയുള്ള ലക്കം, മാനുഫാക്ചറിംഗ് ദി സെക്രഡ്: ഒബ്ജക്റ്റ്‌സ് ഓഫ് വെനറേഷന്‍ ഇന്‍ ദി മോഡേണ്‍ ഇസ്‌ലാമിക് വേള്‍ഡ് എന്ന ജേണലാണ് അതിലൊന്ന്. വലിയ മതകീയ പോസ്റ്ററുകള്‍, അച്ചടിച്ച മിനിയേച്ചര്‍ ഖുര്‍ആനുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെയുള്ള, പണ്ഡിതന്മാര്‍ വിവിധ കാരണങ്ങളാല്‍ പാര്‍ശ്വവത്കരിക്കാന്‍ പ്രവണതയുള്ള മതപരമായ കലകളെ ഈ വാല്യം പര്യവേക്ഷണം ചെയ്യും-ഈ പ്രസിദ്ധീകരണം പ്രിന്റിംഗ് പ്രസ്സ്, റിപ്രോഗ്രാഫിക് ആര്‍ട്ട്‌സ് എന്നിവ പോലെ മെക്കാനിക്കല്‍ ഉല്‍പ്പാദന മാര്‍ഗങ്ങളും കൈകാര്യം ചെയ്യുന്നതിനാല്‍ തന്നെ അത് മെറ്റീരിയലിസത്തിന്റെ സാങ്കേതിക മേഖലകളെ കൂടുതല്‍ വിപുലീകരിക്കുകയും ചെയ്യും.
2021-ല്‍ സംഘടിപ്പിക്കപ്പെട്ട ഹമദ് ബിന്‍ ഖലീഫ സിമ്പോസിയം ഇസ്‌ലാമിക കലയിലെയും സംസ്‌കാരത്തിലെയും ഇക്കോളജിക്കും പരിസ്ഥിതിക്കും വേണ്ടി സമര്‍പ്പിതമായിരുന്നു എന്നതും പ്രതിപാദിക്കേണ്ട വിഷയമാണ്. ഈ സിമ്പോസിയം പ്രത്യേകിച്ചും ഇസ്‌ലാമിക കലാചരിത്രത്തിന് ഒരു പ്രധാന വഴിത്തിരിവാകും. ഇസ്‌ലാമിക വാസ്തുവിദ്യയുടെ ഭൗതിക (പ്രത്യേകിച്ച് താപ) ഗുണങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള ഖുര്‍ആനിലെ ഡിലൈറ്റ് (അല്‍-ബഹ്ജ) എന്ന ആശയത്തില്‍ നാസര്‍ റബ്ബത്ത് അവതരിപ്പിച്ച പ്രബന്ധമായിരുന്നു ശ്രദ്ധേയം.
കാംബിസ് ഗാനേബസ്സിര്‍: ഈ ഫീല്‍ഡ് വ്യത്യസ്ത ദിശകളിലേക്ക് വ്യാപിക്കുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ച് എന്തെങ്കിലും ചോദിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇന്ന്, ഉദാഹരണത്തിന്, അമേരിക്കന്‍ അക്കാദമി ഓഫ് റിലീജിയന്‍, ഗ്രാഫിക് ആര്‍ട്ടുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുതല്‍ കീര്‍ക്കെഗാദിനെ പഠിക്കുന്നവര്‍, മുസ്ലിം തീര്‍ത്ഥാടനങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ വരെ വിവിധ പണ്ഡിതന്മാരുടെ ഒരു പ്രൊഫഷണല്‍ ഹോം ആയി പ്രവര്‍ത്തിക്കുന്നു. ഇത് ചിലപ്പോള്‍ ആശയക്കുഴപ്പങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം. നിര്‍ണ്ണിതമല്ലാത്ത ഒരു മേഖലയ്ക്കായി നിങ്ങള്‍ എങ്ങനെയാണ് യുവ പണ്ഡിതരെ പരിശീലിപ്പിക്കുന്നത്? ഇസ്‌ലാമിലെ മെറ്റീരിയാലിറ്റിയെക്കുറിച്ചുള്ള പഠനത്തില്‍ നിങ്ങള്‍ കാണുന്ന പരിണാമം കൈകാര്യം ചെയ്യുന്നതിന് യുവ പണ്ഡിതന്മാര്‍ക്ക് എന്ത് നിര്‍ദ്ദേശങ്ങളാണ് നിങ്ങള്‍ക്ക് നല്‍കാനുള്ളത്?
ക്രിസ്റ്റ്യന്‍ ഗ്രുബര്‍: വൈവിധ്യങ്ങള്‍ അതായത് ‘TMI’ അല്ലെങ്കില്‍ “too much information’ കൈകാര്യം ചെയ്യുക എന്നത് എല്ലായ്‌പ്പോഴും ശ്രമകരമാണ്. ട്രെന്‍ഡുകളുടെ കൂടെ സഞ്ചരിക്കുക എന്നത് എളുപ്പമല്ല, അതിനാല്‍ നിങ്ങള്‍ സ്വയം തിരഞ്ഞെടുത്ത ഡിസിപ്‌ളിനുകളുടെ വഴി മനസിലാക്കുകയും ഒരു വൈജ്ഞാനിക സന്തുലിതാവസ്ഥ കണ്ടെത്തുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍, നമ്മുടെ ബൗദ്ധിക പൈതൃകങ്ങളെക്കുറിച്ച് വ്യക്തമായി നമ്മള്‍ ബോധവാന്മാരായിരിക്കണം, അവയെ വിമര്‍ശിക്കാനും സൂക്ഷ്മമായി പരിശോധിക്കാനും വിപുലീകരിക്കാനും നമുക്ക് കഴിയണം. ഇസ്‌ലാമിക കലാചരിത്രം പഠിക്കുമ്പോള്‍, ഒലെഗ് ഗ്രബാറിന്റെയും മറ്റ് പ്രധാന ചിന്തകരുടെയും കൃതികളിലൂടെ കടന്നുപോകല്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ നിങ്ങള്‍ മെറ്റീരിയല്‍ സംസ്‌കാരത്തിലേക്ക് പ്രവേശിക്കുകയും വുദു സോക്‌സുകളെയും മറ്റു ഭക്തി സാമഗ്രികളെയും കുറിച്ച് എഴുതുകയും ചെയ്യുകയാണെങ്കില്‍, ആ കൃതികള്‍ രീതിശാസ്ത്രപരമായി വളരെ ഉപയോഗപ്രദമായതായി നിങ്ങള്‍ക്ക് കണ്ടെത്താനാവില്ല. അവിടെയാണ് നിങ്ങള്‍ ജനപ്രിയ സംസ്‌കാരം, ദൃശ്യ-ഭൗതിക സംസ്‌കാരം, സാര്‍ട്ടോറിയല്‍ പാരമ്പര്യങ്ങള്‍, മതപഠനം, സാംസ്‌കാരിക പഠനങ്ങള്‍ മുതലായവ പോലുള്ള ചില സമാന വിഷയങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ തുടങ്ങേണ്ടത്.
എന്നാല്‍ അതേ സമയം, ഒരു പണ്ഡിതന്‍ ഇസ്‌ലാമിക് വുദു സോക്‌സുകളെക്കുറിച്ച് ഒരു ലേഖനം എഴുതുകയാണെങ്കില്‍, അവര്‍ക്ക് ഇപ്പോള്‍ അത് മുസ്‌ലിം വേള്‍ഡ് മെറ്റീരിയല്‍ കള്‍ച്ചേഴ്‌സ് ജേണലില്‍ പ്രസിദ്ധീകരിക്കാം. ഇത്തരത്തിലുള്ള പഠനങ്ങള്‍ മുഖര്‍നാസ് പോലെയുള്ള ഇസ്‌ലാമിക കലയുടെ മറ്റ് ജേണലുകളുടെ പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുന്നതല്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ബൗദ്ധികമായ പക്വത പ്രസിദ്ധീകരണത്തിനായി പുതിയ വേദികള്‍ തുറക്കുന്നുണ്ട്.
അന്ന ബിഗലോ: ഈ ഡിസിപ്ലിനില്‍ വായിക്കുന്തോറും ഒരു പൊതുഭാഷ രൂപപ്പെട്ടു വരുന്നതായി കാണാം. എല്ലാവരും ഡെല്യൂസിന്റെ assemblage തിയറിയെ വല്ലാതെ ആശ്രയിക്കുന്നുണ്ട്. അതു പോലെ ബെന്നറ്റിന്റെ vital matter, ലാറ്റോറിന്റെ actor network theory, വസ്തു കേന്ദ്രീകൃത ഓണ്ടോളജി തുടങ്ങിയവയും ഈ വ്യവഹാരങ്ങളുടെ കേന്ദ്രമായിത്തീര്‍ന്നിട്ടുണ്ട്. മൈക്കിള്‍ നൈറ്റിന്റെ പ്രവാചക ദേഹത്തെക്കുറിച്ചും ബറക നെറ്റ് വര്‍ക്കിനെക്കുറിച്ചുമുള്ള പഠനം ഡെല്യൂസിയന്‍ തിയറിയെ ഹദീസ് ലിറ്ററേച്ചറുമായി ബന്ധിപ്പിക്കുന്നുണ്ട്. ക്രോസ് ഡിസിപ്ലിനറി പഠനങ്ങള്‍ക്ക് ഇസ്‌ലാമിക് സ്റ്റഡീസിനെ എത്രത്തോളം പുഷ്ടിപ്പെടുത്താനാവും എന്നതിന്റെ ഉത്തമോദാഹരണമാണിത്. ഡെല്യൂസിനെ വായിക്കാത്തര്‍ക്ക് നൈറ്റിന്റെ പുസ്തകം മനസ്സിലാക്കാന്‍ കഴിയുമോ? ഇസ്‌ലാക് സ്റ്റഡീസും മെറ്റീരിയാലിറ്റി സിദ്ധാന്തങ്ങളും സംയോജിപ്പിക്കുമ്പോള്‍ ആശയക്കുഴപ്പങ്ങള്‍ക്കും പുതിയ സൃഷ്ടിപരമായ അവസരങ്ങള്‍ക്കും സാധ്യത ഇല്ലേ?
ക്രിസ്റ്റ്യന്‍ ഗ്രുബര്‍: തീര്‍ച്ചയായും. സമഗ്രമായ ഒരു ചട്ടക്കൂട് സ്ഥാപിക്കാന്‍ കുറച്ച് സമയമെടുക്കുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇസ്‌ലാമിക പാരമ്പര്യത്തിനുള്ളില്‍ നിന്ന് ഒരു ചിന്താ ഘടന ഒരുമിച്ച് കൊണ്ടുവരാന്‍ നിരവധി പേരുടെ കൂട്ടായ ശ്രമം ആവശ്യമാണ്. അത് നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഉദാഹരണത്തിന്,ഡോറിസ് ബെഹ്രെന്‍സ്-അബൗസെഫും വലേറി ഗോണ്‍സാലസും അറബിക്/ഇസ്‌ലാമിക് സംസ്‌കാരത്തിലെ സൗന്ദര്യ സങ്കല്‍പ്പത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. എന്റെ സഹപ്രവര്‍ത്തകന്‍ ബിലാല്‍ ബദത്ത് ഇപ്പോള്‍ സൗന്ദര്യവും ഇസ്‌ലാമിക ദൈവശാസ്ത്രവും പര്യവേക്ഷണം ചെയ്യുന്ന ഒരു അന്താരാഷ്ട്ര പദ്ധതിക്ക് നേതൃത്വം നല്‍കുന്നു. ‘പ്രീ-ഫാബ്രിക്കേറ്റഡ്’ ഡെലൂസിയന്‍ തിയറികളെ നമ്മുടെ പഠനങ്ങളെ തിരുകിക്കയറ്റാതെ ഈ പഠനങ്ങളും ഭാവിയിലെ പഠനശ്രമങ്ങളും ഇസ്‌ലാമിക പാരമ്പര്യങ്ങളില്‍ വേരൂന്നിയ ഒരു വലിയ ഫ്രെയിം വര്‍ക്ക് രൂപപ്പെടുത്താന്‍ സഹായിക്കും.
പുതിയ മെറ്റീരിയലിസത്തില്‍ താല്‍പ്പര്യമുള്ള പണ്ഡിതന്മാര്‍ പലപ്പോഴും യൂറോ-അമേരിക്കന്‍ ചിന്തകരായ ഡീല്യൂസ്, ബെന്നറ്റ് എന്നിവരെ പരാമര്‍ശിക്കാറുണ്ടെന്ന് നിങ്ങള്‍ സൂചിപ്പിച്ചു. ഏതായാലും, പാശ്ചാത്യ സൈദ്ധാന്തിക ഭാഷ സ്വീകരിക്കാന്‍ ഇസ്‌ലാമിക് സ്റ്റഡീസിലെ പണ്ഡിതര്‍ നിര്‍ബന്ധിതരാകുന്നുണ്ട്.
ഈ ചലനാത്മകതയെ മറിച്ചാലോചിച്ചാലോ? ഇസ്‌ലാമിക് സ്റ്റഡീസിലെ പണ്ഡിതന്മാര്‍ പാശ്ചാത്യ സിദ്ധാന്തം ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനുപകരം, അല്‍-ഗസാലി, അല്‍-ഫറാബി തുടങ്ങിയ ഇസ്‌ലാമിക ചിന്തകരുമായി ഇടപഴകാന്‍ പാശ്ചാത്യ കേന്ദ്രീകൃത പണ്ഡിതന്മാരോട് ആവശ്യപ്പെട്ടാലോ?
ഈ ഉഭയകക്ഷി സമീപനം ഇസ്‌ലാമിക പഠന പണ്ഡിതന്മാരെ ‘നക്ഷത്രചിഹ്ന പണ്ഡിതന്മാര്‍’ ((Asterisk scholars)) എന്ന അരികുവല്‍ക്കരണത്തിനപ്പുറത്തേക്ക് നീങ്ങാനും കൂടുതല്‍ ഉള്‍ക്കൊള്ളുന്ന, വൈവിധ്യമാര്‍ന്ന സ്‌കോളര്‍ഷിപ്പ് വളര്‍ത്തിയെടുക്കാനും സഹായിക്കും.
കാംബിസ് ഗാനേബസ്സിര്‍: ഈ വിഷയത്തില്‍ പുതുതായി വരുന്ന താങ്കളുടെയും മറ്റുള്ള പണ്ഡിതരുടെയും പഠനങ്ങളെക്കുറിച്ച് പറയാമോ?
ക്രിസ്റ്റ്യന്‍ ഗ്രുബര്‍: ഡിപ്പാര്‍ട്ട്‌മെന്റല്‍ ചെയര്‍ ആയി മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം ഞാന്‍ ഈ അധ്യയന വര്‍ഷം (2023) അവധിയിലാണ്. തുര്‍ക്കി കേന്ദ്രീകരിച്ച് ഫീല്‍ഡ് വര്‍ക്കിലേക്കും എഴുത്തിലേക്കും തിരിച്ചുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എലമെന്റ്‌സ് ഓഫ് ദി മിഡില്‍ ഈസ്റ്റ്:ആര്‍ട്ട്, എക്കോളജി, ഫെയ്ത്ത് എന്നീ താല്‍ക്കാലിക തലക്കെട്ടിലുള്ള എന്റെ അടുത്ത പുസ്തകം എഴുതാന്‍ കൂടുതല്‍ മെറ്റീരിയലുകള്‍ ശേഖരിക്കാനാണ് എന്റെ പദ്ധതി. ഇക്കോ-ഇസ്‌ലാമിക കലയെയും വാസ്തുവിദ്യയെയും കുറിച്ചുള്ള ഈ പ്രോജക്റ്റ് പാരിസ്ഥിതിക ചട്ടക്കൂടുകളിലൂടെ ഇസ്‌ലാമിക നിയമങ്ങളെ പുനര്‍വിചിന്തനം ചെയ്യുകയും അലവികള്‍, നഖ്ശബന്ദികള്‍, ബെര്‍ബര്‍സ്, യെസിദികള്‍ എന്നിവയുള്‍പ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളെയും ആധുനിക മെറ്റീരിയലുകളെയും ഉള്‍പ്പെടുത്തുകയും ചെയ്യും. ഈ വര്‍ഷത്തെ എന്റെ യാത്രകളില്‍, ഗ്രാമീണ അനറ്റോലിയയിലെ പെയിന്റ് ചെയ്ത പള്ളികളും, കിഴക്കന്‍ കരിങ്കടല്‍ തീരവും, കപ്പഡോഷ്യയിലെ പ്രാവുകളുടെ കോട്ടകളും, ഇറാഖി കുര്‍ദിസ്ഥാന്റെ പുണ്യസ്ഥലങ്ങളായ യെസിദി വിശുദ്ധ ദേവാലയമുള്‍പ്പെടെ ഞാന്‍ സന്ദര്‍ശിക്കും.
അവസാനമായി, ഇസ്‌ലാമിക് സ്റ്റഡീസ്, മെറ്റീരിയല്‍ കള്‍ച്ചര്‍, ഇക്കോളജിക്കല്‍ ഹ്യുമാനിറ്റീസ്, വംശീയ പഠനങ്ങള്‍ തുടങ്ങിയവ പുതിയ തലത്തിലേക്ക് കടക്കുകയാണ്. ഇവിടെയും, ഭാവിയിലെ പണ്ഡിതന്മാര്‍ ചിന്താപൂര്‍വ്വം പ്രവര്‍ത്തിക്കേണ്ടതുണ്ട്.
Add comment