ഏതു രാഷ്ട്രീയകക്ഷിയുടെ ആവനാഴിയിലും ചില ആയുധങ്ങളുണ്ട്, കത്തി മുതല്‍ ബോംബു വരെ. മുസ്‌ലിം ലീഗിനെ സംബന്ധിച്ച്, അതിന്റെ രാഷ്ട്രീയ ആവനാഴിയിലെ ആയുധം തോക്കായിരുന്നില്ല, വാക്കായിരുന്നു. വാക്കാണ് തോക്കിനേക്കാള്‍ വലിയ ആയുധം എന്ന തിരിച്ചറിവാണ് പ്രധാനം...
ഇന്ത്യൻ ഇസ്ലാമിക പണ്ഡിതരുടെ രചനകളിലും ചിന്തകളിലും ഏറ്റവുമധികം വ്യവഹരിക്കപ്പെട്ട ഇസ്ലാമിക സംജ്ഞയാണ് ഖിലാഫത്. മുഹമ്മദ് ഇബ്നു ഖാസിമിന്റെ ഭരണകാലം മുതൽ ഇസ്ലാമിക രാഷ്ട്രീയാധികാരമെന്ന നിലയിൽ ഖിലാഫതിന്റെ സാന്നിധ്യം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉണ്ടായിട്ടുണ്ട്...
കണ്ടതും കേട്ടതുമെല്ലാം കവിതയിലേക്കൊഴുക്കിയ അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ (1877-1938) ഒരിക്കല്‍ കവിതയെഴുത്ത് നിറുത്താന്‍ തീരുമാനിച്ചു. ആസ്വാദനത്തിന്റെ തെളിനീര് കോരിക്കളഞ്ഞാല്‍ കേവലം ചണ്ടിനിറഞ്ഞ പുഴസ്ഥലിയാണ് തന്റെ കവിതാലോകമെന്ന് അദ്ദേഹം സന്ദേഹിച്ചുവത്രെ...