Thelicham

ഒരു സാഹിത്യകാരനുണ്ടായിരുന്നു നാട്ടില്‍,
അതിശയമോ ആശ്ചര്യമോ
സാധാരണ സംഗതിയോ അസംഗതമോ
മുന്നില്‍ വരുന്നതെന്തായാലുമയാള്‍
എന്തൊരു എന്നാണ് ആദ്യം കണ്ണു മുയിക്കുക.!

ആദ്യത്തെ ഓട്ടോറിക്ഷ വന്നന്ന്
എന്തൊരു ജിവി,
ബിയ്യാത്തുന്റെ പുതിയാപ്പിള വന്നപ്പോള്‍
എന്തൊരു പാവം,
ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍
എന്തൊരു ഭാഗ്യം
എന്തൊരു ഇല്ലാതെ
ഞങ്ങളുടെ സാഹിത്യകാരന് ആശ്ചര്യമില്ല.

നാട്ടുകാരവന്റെ പേര് കാലക്രമേണ
എന്തൊരു എന്നാക്കി നിശ്ചയിച്ചു.
കൂടുതല്‍ കത്തുകളും മാസികകളും
അവനാണു വരാറുള്ളത്,
തപാല്‍ക്കാരിയും പറയും എന്തൊരു സുയിപ്പാണ്.

തപാല്‍ക്കാരി പെറുവാന്‍പോയ അവധിക്ക്
പുതിയൊരുത്തി വന്നു,
അവളവന്റെ കത്തുകള്‍
ഒന്തത്തെ വീട്ടില്‍ കൊണ്ടക്കൊടുത്തില്ല,
ചോദിക്കാന്‍ ചെന്ന അവനോടവള്‍
സംസാരിക്കാനും കൂട്ടാക്കിയില്ല.
എന്തൊരു ഗര്‍വ്; അവന്‍ പറഞ്ഞു.
വേറെന്തോ ആണവള്‍ കേട്ടത്,
എന്തൊരു കച്ചറയാണുണ്ടായത്,
ഗര്‍വ് എന്ന വാക്ക് മുമ്പേ കേട്ട
ആരുമില്ലായിരുന്നു അങ്ങാടിയില്‍,
Curve എന്ന വാക്കും കേട്ടവരില്ലായിരുന്നു.
അവള്‍ പറഞ്ഞ അര്‍ത്ഥം വെച്ച്
എല്ലാവരും കൂടി അവനെ (ച)തച്ചു..
എന്തൊരു തല്ലായിരുന്നു അതെന്നോ..!

റഫീക്ക് തിരുവള്ളൂര്

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Most popular

Most discussed