Thelicham
rabeeh

ജഡ്ജസ് പ്ലീസ് നോട്ട്: പുതിയ കാലത്തെ ചില കലാപരിപാടികള്‍ ഇവയൊക്കെയാണ്!

കേരളീയ പശ്ചാത്തലത്തില്‍, നമ്മുടെ കുട്ടികളുടെ മനാന്തരങ്ങളില്‍ കുളിര് കോരിയിടുന്ന ചില സന്ദര്ഭങ്ങളിലൊന്നാണ് കലോത്സവങ്ങള്‍.. ആദ്യമാധ്യാന്തം മദ്രസ്സകളിലും സ്കൂളുകളിലും അതും കഴിഞ്ഞു കോളെജുകളിലും അടിക്കടി മാറ്റങ്ങളോടെ കലാ പരിപാടികള്‍ സുഭഗ സുന്ദരമായി കൊഴുത്തു വരുന്ന കാഴ്ച മനോഹരമാണ്. മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ, ഇസ്ലാമിക കലാലയങ്ങളിലെ ഇത്തരം കലോല്‍സവങ്ങളിലും സ്രിഷ്ടിപരതയും ഫലത്തില്‍  പോസിറ്റീവ് എനര്‍ജിയും പ്രസരിക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. കലാ പാരമ്പര്യത്തില്‍ വരുന്ന സമകാലികതക്ക് വേഗത പോരാ എന്ന ഒരു പ്രശ്നം മാത്രമേ ഇക്കാര്യങ്ങളില്‍ ഇപ്പോള്‍ നില നില്‍ക്കുന്നുള്ളൂ. അതും സ്ഥായിയായ ഒരു പ്രശ്നമല്ല താനും.

പാരമ്പര്യം, കേട്ടെഴുത്തും മണ്ണിലെഴുത്തും കഴിഞ്ഞ് ടെക്സ്ടിങ്, ചാറ്റിംഗ്, പോസ്റ്റിങ്ങ്‌ ആദി കാര്യങ്ങളിലേക്ക് മെട്രോ ട്രെയിനിനെക്കാലും വേഗത്തില്‍ കുതിച്ചു വന്നതിനാല്‍ അതിനൊപ്പം ചലിച്ചു കൊടുക്കല്‍ ഒരനിവാര്യത തന്നെയാണ്. മാറണം..മാറ്റത്തിനല്ലേrabeehമാറ്റമില്ലാതുള്ളൂ…എന്നാലും, വസന്തത്തിലെ (റബീഅ്) വേനലും വരള്‍ച്ചയും അനുഭവിക്കുന്നത് നമ്മുടെ സ്ഥാപനങ്ങളിലെ കലാ ബോധമോ, സ്ഥല കാല ബോധമോ ഇല്ലാത്ത ചില കലാമേളകള്‍ക്കാണ്. എല്ലായിടത്തെയും കാര്യമല്ല ഇപ്പറയുന്നത്…കല കൈകാര്യം ചെയ്യുന്നവര്‍ പുതുമയില്‍ ജീവിക്കാത്തത് കൊണ്ടുള്ള പ്രശ്നമാണ്. മനസ്സ് വെച്ചാല്‍ ക്ഷണ വേഗത്തില്‍ പരിഹൃതമാകുന്ന കാര്യം.

നിലവിലെ കോളെജു കമ്മിറ്റിക്കാര്‍ക്ക് സാമ്പത്തികമോ, ശാരീരികമോ ആയ അധിക ബാധ്യതയൊന്നും ഉണ്ടാക്കാത്ത, എന്നാല്‍ എന്ത് കൊണ്ടും പുതുമയുള്ളതുമായ ചില മത്സരയിനങ്ങളെപ്പറ്റി ചിന്തിച്ചാലോ? വില തുച്ഛം. ഗുണം മെച്ചം..! എനിക്ക് തോന്നിയ, പറയാന്‍ കൊള്ളാവുന്ന ചില പരിപാടികള്‍ ഇവയൊക്കെയാണ്:

  1. Troll making: പൊതുവേ കാര്‍ടൂണ്‍ മത്സരങ്ങളിലോതുങ്ങുന്ന ഒരു കലാ രൂപമാണ് നമ്മുടെ ക്യാമ്പസുകളിലെ ആക്ഷേപ ഹാസ്യം…ഇനി ഉണ്ടെങ്കില്‍ തന്നെ, അത് വല്ല എല്‍ സീ ഡി ക്ലിപ്പ് സഹിതം കാണിക്കുന്ന വ്യക്തി ഹത്യകളുമായിരിക്കും! കാര്ട്ടൂണിസ്റ്റ് V.R. രാഗേഷിനു കിട്ടുന്ന ലൈക്‌ മാക്സിമം ആയിരത്തിലൊതുങ്ങുമ്പോള്‍, ഒരു ട്രോളാശാനു കിട്ടുന്നത് മുപ്പതിനായിരം വരെയാനെന്നത് കാണിക്കുന്നത് ഈയൊരു കലാ രൂപത്തിന്റെ സ്വീകാര്യതാണ്. ഇന്ന് കാര്ടൂണിനെക്കാളും ട്രോള്‍ വാര്ത്തയാവുന്നതും അത് കൊണ്ടാണല്ലോ. കാര്‍ടൂണ്‍ ക്യാരിക്കേച്ചറിനെക്കാള്‍ പഴക്കം ‘തള്ളല്‍ പ്രസ്ഥാനം’ എന്ന് മലയാളീകരിക്കാവുന്ന ട്രോളുകള്‍ക്ക് തന്നെയാനെന്നതില്‍ അഭിപ്രായാന്തരം ഉണ്ടാവാനിടയില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ, പുരാതന ഹാരപ്പ- ബാബിലോണിയന്‍ കല്ലെഴുത്ത് സംസ്കാരത്തില്‍ നിന്നും കണ്ടെടുതിട്ടുണ്ടെങ്കിലെയുള്ളൂ…ഹാരപ്പ സംസ്കൃതിയിലെ ട്രോള്‍ മേക്കിംഗ് എന്ന വിഷയത്തെ അധികരിച്ച് ഒരു ഗവേഷണത്തിനും സ്കൊപ്പുണ്ടെന്നു തോന്നുന്നു. പണ്ടത്തെ വാചികമായ ട്രോളുകള്‍ക്ക് പ്രചുര പ്രചാരം കിട്ടിയില്ലെന്ന് മാത്രമേയുള്ളൂ… ഖലീഫമാരായിരുന്ന അബൂ ബകര്‍, ഉമര്‍, അലി (റ.അ.) എന്നീ സ്മര്യ പുരുഷന്മാര്‍ക്കിടയില്‍ നടന്ന ഒരു സംഭവം ഓര്‍ക്കുന്നു. മൂന്നു പേരും നടന്നു പോകുന്നതിനിടയില്‍ താരതമ്യേന പൊക്കം കുറവായിരുന്ന അലിയെ വിളിച്ചു ഉമര്‍ പറയുന്നു: “അന്‍ത ബൈനനാ കന്നൂനി ബൈന ലനാ!” (ഞങ്ങളുടെ ഇടയില്‍ നില്‍ക്കുന്ന താങ്കള്‍, “ലനാ” എന്ന വാക്കിലെ നൂനിനെപ്പോലെയാണ്!- അറബിയില്‍ ഈ പദം എഴുതുമ്പോള്‍ ആദ്യത്തെ ആജാന ബാഹുവായ ലാമിന്റെയും അവസാനത്തെ പൊക്കക്കാരന്‍ അലിഫിന്റെയും ഇടയിലാനല്ലോ കുഞ്ഞന്‍ നൂനിന്റെ സ്ഥാനം…!) ഇത് കേട്ട അലി (റ)യുടെ രസകരമായ തിരിച്ചടി അതുക്കും മേലെയായിരുന്നു; അദ്ദേഹം പറഞ്ഞു: “ലൌലാ അന ലകുന്‍തുമാ ലാ…!!!” (ഞാനെന്ന ഈ നൂന്‍ ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ രണ്ടു പേരും വെറും “ലാ”-ഇല്ലായ്മ- ആയിപ്പോകുമായിരുന്നു.!). അറബിയില്‍, “ലനാ” യിലെ നൂന്‍ എടുത്തു മാറ്റിയാല്‍ “ലാ” എന്നാണല്ലോ ആവുക.!

ഹാസ്യം ജഗതിക്കോ സുരാജ് വെഞാരംമൂടിണോ മാത്രമായി റിസര്‍വ് ചെയ്യപ്പെട്ടതല്ലെന്നു മുസ്ലിയാക്കന്മാരടങ്ങുന്ന നമ്മുടെ പരിധിയിലെ അധികാര വൃന്ദം ഒന്നുകൂടി ഗൌരവതരമായി മനസ്സിലാക്കേണ്ടതുണ്ട്. അത് കാര്ടൂണിലൂടെയും ഇക്കാലത്ത് ട്രോളിലൂടെയും ജന്‍മ പുനര്‍ജന്മങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കും. സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍ ലാബുകളിലെ സിസ്റ്റത്തിലോ കുട്ടികള്‍ക്കിടയില്‍ തന്നെ സുലഭമായ മൊബൈല്‍ ഫോണുകളിലോ വിവിധ തരാം ട്രോള്‍ മേക്കിംഗ് ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്തു വെച്ചാല്‍ മത്സരം തുടങ്ങാം.! സമയവും ആപ്പുകളുടെ ഉപയോഗവും നിയന്ത്രിക്കണമെന്ന് മാത്രം.

കുട്ടികള്‍ എന്ത് പറയുന്നു (what they reply) എന്നതിലുപരി എങ്ങനെ പറയുന്നു (how they respond) എന്നതിനാണു ജൂറി വിലയിരുത്തി മാര്‍ക്കിടേണ്ടണ്ടത്. എന്നാല്‍, ഗൂഗിളിന്റെ സി.ഇ.ഒ. പോസ്റ്റിലേക്കുള്ള ഇന്റര്‍വ്യൂവില്‍ കേരളത്തിലെ ചെമ്മീന്‍ കൃഷിയുടെ ഭാവി സാധ്യതകളെപ്പറ്റി അവന്‍/അവള്‍ പറയുന്നില്ലെന്നും ഉറപ്പു വരുത്തണം! കേവലമൊരു വിവര മാപിനിയാവരുത് ഇന്റര്‍വ്യൂ എന്ന് ചുരുക്കം. ഈ ഇനത്തിലെ സ്രിഷ്ടിപരതക്ക് (creativity) ഇനിയും സാധ്യതകളുണ്ട്.

  1. Poster Presentation of Biography: തീര്‍ച്ചയായും സെക്കണ്ടറിയും അതിനു മുകളിലുമുള്ള വിദ്ധ്യാര്ഥികളാവണം ഇതിന്റെ പ്രയോക്താക്കള്‍. കുറഞ്ഞ സമയത്തിനുള്ളില്‍ (കൂടിയാല്‍ ഒരു ഇരുപതു മിനിട്ടു വരെ) തിരഞ്ഞെടുക്കപ്പെട്ട മഹാന്മാരുടെ ജീവ ചരിത്രം ഒരു പോസ്റ്റര്‍ രൂപത്തില്‍ വളരെ ക്രിയാത്മകമായി അവതരിപ്പിക്കുന്ന ഒരു മത്സരയിനമാണിത്. പോസ്റ്റരിന്റെ മാതൃകകള്‍ മലപ്പുറത്തെ ബീഫിനേക്കാള്‍ സുലഭമായി ഇന്‍റര്‍നെറ്റില്‍ കിട്ടും.! രണ്ടു തലങ്ങളാണിതില്‍ ഉണ്ടാവുക. ഒന്ന് പോസ്റ്റര്‍ നിര്‍മാണം. രണ്ട് പ്രസന്റെഷന്‍. രണ്ടിനും വെവ്വേറെ മാര്‍ക്കിടലാണ് ജൂറികളുടെ ആരോഗ്യത്തിനുത്തമം.!!!
  2. Learn to respond: കാലിക വിഷയങ്ങളോട് എങ്ങനെ പക്വമായി പ്രതികരിക്കണമെന്ന ഒരു അവബോധം കുട്ടികളിലുണ്ടാക്കാനാണ് ഈ പരിപാടി. രണ്ടു രൂപത്തില്‍ ഇത് പ്രയോഗിക്കാവുന്നതാണ്. വാചിക രൂപത്തിലും എഴുത്തു രൂപത്തിലും. വാചിക രൂപം, നമ്മുടെയൊക്കെ സ്ഥാപനങ്ങളില്‍ ദാശാബ്ദങ്ങളായി പിന്തുടര്‍ന്ന് പോരുന്ന യാതൊരു വ്യക്തിത്വവുമില്ലാത്ത കേവലം അറു ബോറന്‍ പ്രഭാഷണമായി മാറരുത്. ഇതൊരു intellectual talk ആയിരിക്കണം. അപ്പോള്‍ അതിനു ജീവനുണ്ടായിരിക്കും. ഒരു പക്ഷേ, നമ്മുടെയിടയില്‍ കുപ്രസിധിയാര്‍ജിച്ച അനവധി പ്രഭാഷണ ങ്ങളേക്കാള്‍ മൂര്‍ച്ചയും അഭിസംബോധിരോടുള്ള വൈകാരിക ബന്ധവും ഇത്തരം ടോക്കുകള്‍ക്ക് നല്‍കാനാവും.
  3. \ഇനി എഴുത്ത് രൂപത്തില്‍ നടത്തുകയാണെങ്കില്‍ അത് ഉപന്യാസമായിപ്പോകരുത്. നമ്മുടെ ഫേസ്ബുക്ക് പ്രതികരണങ്ങളൊന്നും ഉപന്യാസ രൂപേണയല്ലല്ലോ നാമെഴുതാറുള്ളത്. ഈ രണ്ടു രൂപങ്ങളിലും കുട്ടിയുടെ ക്രിയാത്മകതക്കും രചനാ വൈഭവത്തിനുമാണ് മാര്‍ക്ക്. രണ്ടിന്റെയും രൂപവും ഭാവവും സന്ദര്‍ഭാനുസൃതം വികസിപ്പിക്കാവുന്നതും പുതിയവ കൂട്ടിച്ചേര്‍ക്കാവുന്നതുമാണ്.
  1. Spot translation of video: തര്‍ജമ മത്സരങ്ങള്‍ ഇപ്പോള്‍ പലയിടത്തും സാര്‍വത്രികമായിട്ടുണ്ട്. സാധാരണായി നമ്മുടെ സ്ഥാപനങ്ങളില്‍ നടക്കാറ്, ഭാഷാ പ്രസംഗകന്റെ വാക്കുകള്‍ മറ്റൊരുത്തന്‍ അപ്പോള്‍ തന്നെ ഭാഷാന്തരം ചെയ്യുന്ന പരിപാടിയാണ്. ഇതിന്റെ ഒരു പോരായ്മയെന്തെന്നാല്‍, ഈ പ്രസംഗകന്‍ ചിലപ്പോള്‍ അനാവശ്യമായ ചില കടു കട്ടി പദപ്രയോഗങ്ങള്‍ കൊണ്ട് തര്‍ജമക്കാരനെ ബുദ്ധിമുട്ടിക്കുമെന്നതാണ്! ഇതിനു ബദലായി നമുക്ക് വീഡിയോ പരിഭാഷ കൊണ്ട് വരാം. ശശി തരൂരിന്റെയും ഒബാമയുടെയും ഹംസ യൂസുഫിന്റെയും ഹബീബ് അലി ജിഫ്രിയുടെയും കെ ഇ എന്നിന്റെയുമൊക്കെ പ്രഭാഷണ വീഡിയോ ക്ലിപ്പുകള്‍ ജൂറികളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് നല്ല ദൃശ്യ (കാഴ്ചക്കും വേണം വ്യക്തത!) ശ്രവണ സൌകര്യമുള്ള സ്ഥാപനങ്ങളില്‍ ഈ ഇനം പരീക്ഷിക്കാവുന്നതാണ്. മത്സരം തുടങ്ങും മുമ്പ്, തങ്ങള്‍ നല്കാനിരിക്കുന്ന പ്രഭാഷണ വീഡിയോകളെപ്പറ്റി ജൂറി ഒന്ന് ഹോം വര്‍ക്ക്‌ ചെയ്യുന്നത് എന്ത് കൊണ്ടും നന്നാവും. കാരണം, തര്‍ജമക്കാരനു നന്നായി പെര്‍ഫോം ചെയ്യാനും പാളിപ്പോകാനുമിടയുള്ള സ്ഥലങ്ങള്‍ നോട്ട് ചെയ്തു വെച്ചാല്‍ ജഡ്ജ്മെന്‍റ് ആയാസരഹിതമാകുമല്ലോ. മാത്രവുമല്ല, ഭാഷാ പ്രസംഗകരുടെ ഭാഷാ പ്രയോഗത്തിലെ കഠിന-ലാഘവ മേഖലകള്‍ എല്ലാ മല്സരാര്ഥികള്‍ക്കും തുല്യ രീതിയില്‍ വീതിക്കാനും ഈ ഹോം വര്‍ക്ക്‌ സഹായിക്കും.
  2. Mock Interview: സെക്കണ്ടറി, ഡിഗ്രീ കാറ്റഗറിയിലുള്ള കുട്ടികളുടെ നൈസര്‍ഗികതയും യദൃശ്ച പ്രചോദിതമായ പ്രതികരണ പാഠവവും ചുറ്റുപാടിനോടുള്ള മനോഭാവവും തിരിച്ചറിയാനുള്ള ഒരു മത്സരയിനമാണ് ഇന്റര്‍വ്യൂ. കുട്ടികളുടെ ഭാവി ജീവിതത്തില്‍ ഒരു പക്ഷെ തീര്‍ത്തും ഉപകാരപ്രദം എന്ന് പറയാന്‍ പറ്റുന്ന ഒന്ന് കൂടിയാണ് ഇന്റര്‍വ്യൂ പരിശീലനം. ഭാവിയില്‍ ഏതേതു കരിയര്‍ തിരഞ്ഞെടുത്താലും കുട്ടികള്‍ക്ക് തല്‍സംബന്ധമായ ഒരു കാഴ്ച്ചപാടുണ്ടാക്കിയെടുക്കാന്‍ ഈ മത്സരം മൂലം സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രധാനമായും രണ്ടു രീതിയില്‍ ഈ മത്സരം നടത്താവുന്നതാണ്.

ഒന്ന്: Job interview type: ഏതെങ്കിലുമൊരുന്നത സ്ഥാപനത്തിലേക്ക് വിദഗ്ധ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനായി മേലധികാരികള്‍ നടത്തുന്ന ഇന്റര്‍വ്യൂവിന്റെ ഒരു മിനിയേച്ചറാണിത്. ഇവിടെയും ജൂറിക്ക് പിടിപ്പതു പണിയുണ്ട്. നാലോ അഞ്ചോ പേരടങ്ങുന്ന ജൂറിയിലെ ഓരോ അംഗത്തിനും എത്തരം ചോദ്യങ്ങള്‍ ചോദിക്കണമെന്ന കാര്യത്തില്‍ നല്ലൊരു ധാരണ വേണം.rabeeh കൂടാതെ, ഏതെങ്കിലുമൊരു സാങ്കല്‍പ്പിക സ്ഥാപനത്തെ നിജപ്പെടുത്തലും (ഇത് മല്സരാര്ഥികളെ മുന്നേ അറിയിക്കുകയോ അറിയിക്കാതിരിക്കുകയോ ആവാം. കുട്ടികളുടെ മിടുക്കും ബുദ്ധി നിലവാരവുമാണ്‌ ഇവിടെ നിര്‍ണായകം!) ഇവരുടെ ഉത്തരവാദിത്തമാണ്. പത്ത്-ഇരുപതു മിനിട്ടുകള്‍ക്കുള്ളില്‍ ഇന്റര്‍വ്യൂ തീരണം. കുട്ടികള്‍ എന്ത് പറയുന്നു (what they reply) എന്നതിലുപരി എങ്ങനെ പറയുന്നു (how they respond) എന്നതിനാണു ജൂറി വിലയിരുത്തി മാര്‍ക്കിടേണ്ടണ്ടത്. എന്നാല്‍, ഗൂഗിളിന്റെ സി.ഇ.ഒ. പോസ്റ്റിലേക്കുള്ള ഇന്റര്‍വ്യൂവില്‍ കേരളത്തിലെ ചെമ്മീന്‍ കൃഷിയുടെ ഭാവി സാധ്യതകളെപ്പറ്റി അവന്‍/അവള്‍ പറയുന്നില്ലെന്നും ഉറപ്പു വരുത്തണം! കേവലമൊരു വിവര മാപിനിയാവരുത് ഇന്റര്‍വ്യൂ എന്ന് ചുരുക്കം. ഈ ഇനത്തിലെ സ്രിഷ്ടിപരതക്ക് (creativity) ഇനിയും സാധ്യതകളുണ്ട്. ഡിഗ്രീ വിദ്ധ്യാര്ഥികള്‍ക്കിടയില്‍ നടത്തുമ്പോള്‍ interviewee യെക്കൂടാതെ interviewers ഉം വിദ്ധ്യാര്ഥികള്‍ തന്നെയായാല്‍ മത്സരത്തിനു മറ്റൊരു തലം കൈവരും. അപ്പോള്‍ പിന്നെ ജൂറി, ഉത്തരത്തിനു മാത്രമല്ല, ചോദ്യത്തിനു കൂടി മാര്‍ക്കിടെണ്ടാതായി വരും.

ഇനി ഇന്റര്‍വ്യൂ തന്നെ മലയാളം കൂടാതെ ഇതര ഭാഷകളിലും കൂടിയായാലോ?! കെങ്കേമമാവുമെന്നു കട്ടായം! (ജഡ്ജസ് ആന്‍ഡ്‌ സംഘാടകര്‍ ബ്ലീസ് നോട്ട്: പരിപാടി കൊളമാകാതെ നോക്കണം! എല്ലാ സാധ്യതകളും കൂടി ഒരിടത്ത് കൊണ്ടുപോയി കൊട്ടരുത്! പണി പാളും!!)

instant photo editing, spot calligraphy തുടങ്ങിയ നൂതനാശയങ്ങള്‍ മത്സരത്തെ രസകരവും കൌതുകകരവുമാക്കുമെന്നതില്‍ സംശയമില്ല. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകത, മനോധര്‍മം, വിഷയാവതരണത്തിലെ വ്യക്തത തുടങ്ങിയവക്കൊക്കെയാണ് മാര്‍ക്ക് വീഴേണ്ടത്. ശ്രദ്ധിക്കേണ്ട കാര്യം, അവതരണ സഹായത്തിനായി താന്‍ കൊണ്ട് വന്ന പോസ്റ്ററുകളോ നോട്ടുകളോ മത്സരാര്‍ഥി നോക്കി വായിക്കുന്നില്ലെന്ന് ജൂറിമാര്‍ ഉറപ്പു വരുത്തണം.

രണ്ട്: Celebrity interview type: ഈ ഐറ്റത്തിനു കുറച്ചൊക്കെ അഭിനയ പാടവവും അത്യാവശ്യമാണ്. രാഷ്ട്രീയ, സാംസ്കാരിക, കലാ സാഹിത്യ മേഖലകളിലെ ഒരു സമാദരണീയ വ്യക്തിത്വത്തിന്റെ റോളിലാണ് മല്സരാര്‍ഥി പ്രത്യക്ഷപ്പെടെണ്ടത്. ശേഷം സദസ്സില്‍ (ശ്രദ്ധിക്കണം: നേരത്തെ പറഞ്ഞ ചോദ്യ സംബന്ധിയായ ധാരണ ഇവിടെയും ബാധകം.) നിന്നുമുയരുന്ന സംശയങ്ങള്‍ക്ക് തന്റെ മേഖലയിലൂന്നിയ നിലപാടുകള്‍ക്കൊപ്പം വ്യക്തിപ്രഭാവവും ശരീര ഭാഷയും ആകര്‍ഷണീയമായ ആഖ്യാന ശൈലിയും കാത്തു സൂക്ഷിച്ചു കൊണ്ട് അയത്ന ലളിതമായി മറുപടി പറയണം. ഓരോ മല്സരാര്ഥിയും തങ്ങളുടെ സ്വത്വം എത്ര മനോഹരമായി ആവിഷ്കരിക്കുന്നോ അതിനനുസൃതമായി മാര്‍ക്ക് വീഴും. വിവേക പൂര്‍ണമായി പ്രതികരിക്കാനും മിണ്ടാതിരിക്കാനും പഠിക്കുകയെന്നത് ഇതിന്റെ ഒരു പ്രഖ്യാപിത ലക്ഷ്യമാവണം!

  1. Mahallu Innovative Project Designing (MIPD): കുട്ടികള്‍ക്ക് ഗ്ലാസും പിഞ്ഞാണവും സമ്മാനമായി കിട്ടുമെന്ന, താരതമ്യേന ചെറുതായ ഒരു ലാഭമൊഴിച്ചാല്‍ നിങ്ങളുടെ ഇമ്മാതിരിയുള്ള മത്സര പരിപാടികള്‍ കൊണ്ട് സമൂഹത്തിനെന്തു ഗുണമെന്നു വെറുതെയെങ്കിലും ശങ്കിക്കുന്നവര്‍ക്കുള്ള ഒരു മറുപടിയായി ഈയൊരിനത്തെ നമുക്ക് പരിചയപ്പെടുത്താം. പേരിലുള്ളത് പോലെത്തന്നെ ഇപ്പരിപാടിക്ക് അഞ്ചു ബെഞ്ചുകള്‍ കൂട്ടിയിട്ട സ്റ്റേജുമായല്ല, മറിച്ച് സാമൂഹികത ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന മഹാല്ലുകളുമായാണ് ബന്ധം. അഞ്ചില്‍ കുറയാത്ത ആളുകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാകയാല്‍ ഇതൊരു ഗ്രൂപ്പ് ഐറ്റമായാണ് നടത്തേണ്ടത്. ജൂറി മുന്‍കൂട്ടി നിശ്ചയിച്ചു വെച്ച വിവിധ വിഷയങ്ങളില്‍ (ഉദാ: പരിസര ശുചിത്വം, സകാത്ത്, കൃഷി, ജല സംഭരണം, സാക്ഷരത, പ്രാഥമിക, ഉന്നത വിദ്യാഭ്യാസം, തൊഴിലുറപ്പ്, ആരോഗ്യം, കുടില്‍ വ്യവസായം, തൊഴിലധിഷ്ടിത വിദ്യാഭ്യാസം, വ്യാപാരം, പൊതു ഗതാഗതം…നിസ്തര്‍ക്കമാം വിധം സാമൂഹിക പ്രസക്തിയുള്ളതും എന്നാല്‍, ഖുതുബയിലോ അനന്തര പ്രഭാഷണങ്ങളിലോ ഒരിക്കലും കടന്നു വരാത്തതുമായ ഒരു പിടി വിഷയങ്ങളുടെ നിര ഇനിയും നീളുന്നു!) ഏതെങ്കിലുമൊന്നിനെ അധികരിച്ച് ആധികാരിമായി പഠിച്ച് ഒരു മഹല്ലില്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന നല്ലൊരു പരിപാടിക്ക് രൂപ രേഖയുണ്ടാക്കുക! ഇതാണ് മത്സരം. ഏറിയാല്‍ ഒരു പത്ത് A-4 പേപ്പറും, ഒരു നീല മഷിപ്പേനയും, ഗ്രൂപ്പംഗങ്ങളുടെ സിറ്റിങ്ങിനിടക്ക് കൊറിക്കാനുള്ള രണ്ടു പാക്കറ്റ് ചിപ്സും, പിന്നെ ഒരു അഞ്ചോ ആറോ ദിവസത്തെ കുറച്ചു സമയവും മാത്രം ചെലവ് വരുന്ന ഈ സംഗതിയുടെ ഭാവി പ്രയോജനത്തെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ. ഉദാഹരണത്തിന്, മഹല്ലിലെ ഓട്ടോ ഡ്രൈവേഴ്സിനെയും ഉപഭോക്താക്കളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു മൊബൈല്‍ ആപ്പ് നിര്‍മിക്കാന്‍ മഹല്ല് കമ്മിറ്റി മുന്‍ കയ്യെടുത്താല്‍ എങ്ങനെയിരിക്കും?! വേനല്‍ക്കാലമായാല്‍ പഞ്ചായത്ത് പൈപ്പ് ചക്രശ്വാസം വലിക്കുന്ന നാട്ടിലെ പള്ളിക്കമ്മിറ്റി മുഖേന ഒന്നോ രണ്ടോ ജല സംഭരണി നിര്മിക്കാനായാലോ?! (ഇത്തരം കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യണമെന്നല്ല ഇപ്പറഞ്ഞതിന്റെ അര്‍ഥം; സര്‍ക്കാര്‍ സംവിധാനങ്ങളെയും അതിവിദഗ്ദ്ധമായി ഉപയോഗപ്പെടുത്തണം!) ഇങ്ങനെയുള്ള പ്രോജെക്ടുകളുടെ സാധ്യതാ പഠനവും ഒപ്പം അവ പ്രയോഗവല്‍ക്കരിക്കാനുതകുന്ന വ്യക്തമായ പ്ലാനിങ്ങുമടങ്ങുന്ന ഒരു കരടു രേഖ വിധ്യാര്ഥികളുടെ ആശയ രൂപീകരണ പാഠവം കൊണ്ട് പുറത്തു വരുകയെന്നത് ഒരു ചെറിയ കാര്യമല്ല. ഇത് മൂലം ഏതെങ്കിലും മഹല്ലിനു ഹിദായത് കിട്ടിയാല്‍ ഭാവിയില്‍ നമ്മുടെ മക്കളില്‍ നിന്നും പ്രഗല്‍ഭരായ സോഷ്യല്‍ എന്ജിനിയെഴ്സിനെ നമുക്ക് പ്രതീക്ഷിക്കാം! rabeehയാതൊരു സംശയവുമില്ല. വിവിധ തരം പ്രൊജക്റ്റ്‌ ഡിസൈനിംഗ് സാമ്പിളുകള്‍ ഇന്‍റര്‍നെറ്റില്‍ യഥേഷ്ടം സുലഭം!
  2. Creative Demonstration: ചെറിയവര്‍ക്കും വലിയവര്‍ക്കും ഒരുപോലെ പങ്കെടുക്കാവുന്ന മത്സരയിനമാണിത്. ഒരു നിര്‍ണിത വിഷയത്തെ (വിഷയം നേരത്തെ കൊടുത്താല്‍ നല്ലത്; മല്സരാര്ഥിക്ക് തയ്യാറാവാമല്ലോ.) അധികരിച്ച് വിദ്ധ്യാര്ഥിയുടെ കഴിവും മനോധര്‍മവുമുപയോഗിച്ചു പത്തോ ഇരുപതോ മിനുട്ട് നേരത്തെ പ്രകടനമാണ് ഇതിലൂടെ വിലയിരുതപ്പെടേണ്ടത്. ഉദാഹരണത്തിന് പ്രൈമറി തലത്തിലെ കുട്ടിയോട് തയമ്മുമിന്റെ രൂപം അവതരിപ്പിക്കാന്‍ ആവശ്യപ്പെടാം. തന്റെ കൊക്കിലൊതുങ്ങാവുന്ന സാധന സാമഗ്രികളുടെ അകമ്പടിയോടെ അവനത് demonstrate ചെയ്യട്ടെ. മയ്യിത്ത് പരിപാലന രീതി, ഹജ്ജിന്റെ ആരാധനാ മുറകള്‍ തുടങ്ങിയ വിഷയങ്ങള്‍ വലിയവര്‍ക്ക് റിസര്‍വ് ചെയ്യാവുന്ന വിഷയങ്ങളാണ്. കൂടാതെ, ഇതര മേഖലകളിലെ താല്പര്യ ജനകങ്ങളായ മറ്റു പല വിഷയങ്ങളും ഈയൊരിനത്തില്‍ഉള്‍ക്കൊള്ളിക്കാവുന്നതാണ്. instant photo editing, spot calligraphy തുടങ്ങിയ നൂതനാശയങ്ങള്‍ മത്സരത്തെ രസകരവും കൌതുകകരവുമാക്കുമെന്നതില്‍ സംശയമില്ല. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകത, മനോധര്‍മം, വിഷയാവതരണത്തിലെ വ്യക്തത തുടങ്ങിയവക്കൊക്കെയാണ് മാര്‍ക്ക് വീഴേണ്ടത്. ശ്രദ്ധിക്കേണ്ട കാര്യം, അവതരണ സഹായത്തിനായി താന്‍ കൊണ്ട് വന്ന പോസ്റ്ററുകളോ നോട്ടുകളോ മത്സരാര്‍ഥി നോക്കി വായിക്കുന്നില്ലെന്ന് ജൂറിമാര്‍ ഉറപ്പു വരുത്തണം.
  3. Oral book review: ജൂറികളുടെ അഭീഷ്ടാനുസരണം, ഏതെങ്കിലും ഒരു ജനുസ്സില്‍പെട്ട പുസ്തകത്തെ ധനാത്മകമായും വിമര്‍ശനാത്മകമായും സമീപിക്കേണ്ട രീതിയെപ്പറ്റി വിദ്ധ്യാര്ഥിക്ക് അവബോധമുണ്ടാക്കാന്‍ പറ്റിയ ഒരിനമാണിത്. സാധാരണ review, report എന്നൊക്കെപ്പറഞ്ഞാല്‍ എഴുത്ത് രൂപമാണ് നമ്മുടെ മനസ്സിലെത്തുക. അതില്‍ നിന്നും ഭിന്നമായി, ഒരു വാചിക നിരൂപണമായിരിക്കും ഇത്. തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളിലേതെങ്കിലും ഒന്നിനെ ആകര്ഷണീയമാം വിധം അവതരിപ്പിക്കുകയാണ് മല്സരാര്‍ഥി ചെയ്യേണ്ടത്. പുസ്തകത്തിന്റെ ഉള്ളടക്കം, രചയിതാവ്, ഘടനാപരമായ കെട്ടും മട്ടും, പുസ്തക സംബന്ധിയായുള്ള തന്റെ ഇഷ്ടാനിഷ്ടങ്ങള്‍, ഇതര ഗ്രന്ഥങ്ങളില്‍ നിന്നുമുള്ള വ്യതിരിക്തത തുടങ്ങിയവയെക്കുറിച്ചുള്ള സ്പഷ്ട വിവരണങ്ങള്‍ ആകര്‍ഷണീയതയുടെ മാനദണ്ഡങ്ങളില്‍പെടും. തന്റെ അവതരണത്തിന് സഹായകമാകുന്ന ചെറിയ കുറിപ്പുകളും മറ്റും മല്സരാര്‍ഥി കയ്യില്‍ കരുതുന്നത് അനുചിതമല്ല. എന്നാല്‍ കുറിപ്പു വായന ഇവിടെയും അരുത്! സദസ്സ്യരുടെ മനം കവരുന്ന രീതിയില്‍ മുഖത്തോടു മുഖം നോക്കിയായിരിക്കണം അവതരണം. അതിനും മാര്‍ക്ക് വീഴണം. വിദ്യാര്‍ഥി നിലവാരമനുസരിച്ച്, വിവിധ ഭാഷകളില്‍ ഈ മത്സരയിനം പരീക്ഷിക്കാവുന്നതാണ്. എന്‍.ബി: ജൂറികള്‍ പുസ്തകം ഒരാവര്ത്തിയെങ്കിലും വായിച്ചിരുന്നിട്ടില്ലെങ്കില്‍ മൂല്യനിര്‍ണയം ഗോപിയാകാന്‍ പിന്നെ വേറെ വഴിയൊന്നും അന്വേഷിക്കേണ്ട!.
  4. Sudden reply: കലാപരമായി മികച്ചു നില്‍ക്കാത്ത പഠിപ്പിസ്റ്റുകള്‍ക്ക് തിളങ്ങാവുന്ന നല്ലൊരു ഇനമായിരിക്കും ഈ പരിപാടി. ഇതൊരു ഗ്രൂപ്പ് മത്സരയിനമാക്കിയാല്‍ വീറും വാശിയും കൂടും. ധൈര്യശാലിയായ ഏതൊരു കുട്ടിക്കും ഇതിലൊരു കൈ നോക്കാവുന്നതുമാണ്. മത്സരം ഇങ്ങനെയാണ്: മല്സരാര്ഥിയുടെ/കളുടെ പാഠ്യ വിഷയങ്ങളിലൊന്നില്‍ ഒരല്പം കൂടി അവഗാഹം നേടിയ ശേഷം എതിര്‍ ടീമംഗങ്ങളുടെ ചോദ്യങ്ങളെ പുഷ്പം പോലെ നേരിടണം. വിഷയ ബന്ധിയല്ലാത്ത ചോദ്യങ്ങള്‍ക്ക് മൈനസ് മാര്‍ക്കും വേണം. എന്നാലേ ചോദ്യങ്ങള്‍ നിയന്ത്രണ വിധേയവും നിലവാരമുള്ളതുമാകൂ…ഫത്ഹുല്‍ മുഈനിലെ നോമ്പുമായി ബന്ധപ്പെട്ട പാഠ ഭാഗങ്ങള്‍ പഠിച്ചു വന്ന മത്സരാര്ഥിയോട് പ്രകാശ സംശ്ലേഷണം സംബന്ധിച്ച ചോദ്യങ്ങള്‍ വരാന്‍ പാടില്ലല്ലോ! ഉത്തരങ്ങളുടെ കൃത്യതക്കും വ്യക്തതക്കും മനോഹരമായ അവതരണത്തിനുമൊക്കെ മാര്‍ക്കിടാം. വിശദീകരണം നല്കുന്നിടത്തെ ആധികാരികതയും ചിന്താ ശേഷിയും സ്വയം പ്രാപ്തിയും ആത്മ വിശ്വാസവുമൊക്കെ ഇവിടെ വിലയിരുത്താം. വിദ്ധ്യാര്ഥികളുടെ ബൌദ്ധിക നിലവാരവും ജൂറിമാരുടെ മനോധര്‍മവുമനുസരിച്ചു ഇതില്‍ പല മാറ്റങ്ങളും പരീക്ഷിക്കാം. ഉദാഹരണത്തിന്, ഇതൊരു വ്യക്തിഗത ഇനമാക്കുമ്പോള്‍ ചോദ്യങ്ങള്‍ ജൂരിമാര്‍ക്ക് തന്നെ ചോദിക്കാവുന്നതാണ്. ബട്ട്, ഉത്തരം അറിഞ്ഞിരിക്കണം കെട്ടോ…!
  5. power point creation: പേര് സൂചിപ്പിക്കും പോലെ, കമ്പ്യൂട്ടര്‍ സാക്ഷരരായ വിദ്ധ്യാര്ഥികള്‍ക്കുള്ള ഒരു മത്സരയിനം. 45-60 മിനിട്ടിനകം ജൂറിമാര്‍ നിശ്ചയിച്ച വിഷയത്തില്‍ പവര്‍ പോയിന്റ്‌ സ്ലൈഡുകള്‍ തയ്യാറാക്കുകയാണ് മത്സരാര്‍ഥി ചെയ്യേണ്ടത്. സിമ്പിള്‍ ബട്ട്‌ പവര്‍ഫുള്‍ എന്ന് പറയാന്‍ കഴിയുന്ന വല്യ ഡെക്കറേഷനൊന്നും ഇല്ലെങ്കിലും അത്യാവശ്യം അലങ്കൃതമായ സ്ലൈഡുകള്‍ ആവണം അവന്റെ/അവളുടെ ഭാവനാ വിലാസത്തിന്റെ റിസള്‍ട്ട്. മത്സരത്തിനു മുന്നേ ജൂറികള്‍ ഇതെപ്പറ്റി ചെറു വിവരണം നല്‍കേണ്ടതുണ്ട്. കൊള്ളാവുന്ന പവര്‍ പോയിന്റ്‌ മോഡല്‍ സ്ലൈഡുകള്‍ ഇന്‍റര്‍നെറ്റില്‍ സുലഭമായതിനാല്‍ മത്സരത്തിനു മുന്നേ വിധ്യാര്തികള്‍ക്ക് പവര്‍ പോയിന്റിനെ പല വിധത്തിലും പരിചയപ്പെടുകയും ചെയ്യാം.

ഇവയില്‍ ചില ഇനങ്ങളൊക്കെ ഒരു പക്ഷേ, പലയിടങ്ങളിലും പരീക്ഷിച്ചിട്ടുണ്ടാവാം. എന്നാലും അവയൊന്നും വ്യാപകമാവാത്തിടത്തോളം ഈ എഴുത്തിനു പ്രസക്തിയുണ്ടെന്ന് തോന്നുന്നു. കല പുഷ്ടിപ്പെടുകയും സര്‍ഗാത്മകത വളര്‍ന്നു പന്തലിക്കുകയും ചെയ്യട്ടെ… കലാലയങ്ങള്‍ അതിനുള്ള വിളനിലങ്ങളാകട്ടെ…മല്സരാര്ഥികളായ എല്ലാ കൊച്ചനുജന്മാര്‍ക്കും ആശംസകള്‍!

*******************************************************************************************

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.