Thelicham

വിധി സമ്മാനിച്ചത്‌

പണിതീര്‍ന്ന ഇരുനില വീട്
പോര്‍ച്ചിലൊരു കാര്‍…
ചുമരിലൊരു എല്‍ സി ഡി ടിവി…
മോഹങ്ങള്‍ വറ്റുമ്പോള്‍ നോവു പങ്കിടാന്‍ ഭാര്യ
മനസ്സില്‍ താലോലിച്ചു വളര്‍ത്തിയ
സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍
കടല്‍ കടന്ന് ഗള്‍ഫുകാരനായി…
തീ കവര്‍ന്ന മരുഭൂമിയുടെ കാറ്റേറ്റ്,
ചൂടു കലര്‍ന്ന ദിനങ്ങളെ
പ്രണയിച്ച് പ്രവാസിയായി
കനിഞ്ഞുകിട്ടിയ ഇടവേളകളില്‍
പലവുരു നാട്ടില്‍ വന്നു.
വരിഞ്ഞുകെട്ടിയ പെട്ടി നോക്കി
കുടുംബക്കാര്‍ എനിക്ക് വിലയിട്ടു.
നനവുള്ള സങ്കടങ്ങള്‍ അടക്കിപ്പിടിച്ച്
ഭാര്യയോട് ചിരിക്കുമ്പോള്‍
ഹൃദയം കരഞ്ഞിരുന്നു.
അവള്‍ക്കെന്തറിയാം
പ്രവാസിയല്ല ഞാന്‍.
പൊന്നുവിളയും നാട്ടിലെ സുല്‍ത്താനുമല്ല.
വെയിലേറ്റുവാടി മോഹങ്ങള്‍ കരിഞ്ഞ
മരുഭൂവിലെ മണല്‍തരി മാത്രം ഞാന്‍.

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.