മസ്‌നവിയേ റൂമി: അനുരാഗം തീര്‍ത്ത അക്ഷയഖനി

thelicham

മസ്‌നവി. മരമായിരുന്നു ഞാന്‍ പണ്ടൊരു മഹാനദി കരയില്‍ നദിയുടെ പേര് ഞാന്‍ മറന്നു പോയി-  വയലാര്‍ രാമവര്‍മ ഭൗതിക ലോകത്തെ മനുഷ്യാവസ്ഥയുടെ അന്യഥാത്വത്തിന്റെ വ്യവഹാരങ്ങള്‍ മനുഷ്യനോളം തന്നെ പഴക്കമുള്ളതാണ്. മിലന്‍ കുന്ദേര പറയുന്നത് പോലെ മറവികള്‍ക്കെതിരെയുള്ള ഓര്‍മകളുടെ പോരാട്ട ചരിത്രം മനുഷ്യരാശിയുടെ അതിജീവനത്തിന്റെ വിഭിന്ന ദശാസന്ധികളെയെല്ലാം അടയാളപ്പെടുത്തുന്നുണ്ട്. അന്യഥാത്വത്തിന്റെ ആധുനിക വ്യവഹാരങ്ങള്‍ ഹെഗല്‍, മാര്‍ക്‌സ്, കാഫ്ക, വേര്‍ഡ്‌സ്‌വേര്‍ത്ത് തുടങ്ങിയവരിലൂടെ വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളെ ആശ്ലേഷിച്ച് കടന്നുപോയിക്കൊണ്ടിരിക്കുമ്പോള്‍ സ്വത്വ പ്രതിസന്ധിയുടെയും അസ്തിത്വ വാദത്തിന്റെയും …

Read More »

ആദ്ധ്യാത്മികതയുടെ റൂമി വഴികള്‍

ജലാലുദ്ദീന്‍ റൂമിയുടെ പ്രശസ്തിക്കു പാശ്ചാത്യ പൗരസ്ത്യ ഭേദമില്ല. സാര്‍വലൗകികതയുടെ തേജസ്സാണു റൂമിയുടെ സത്ത. നാഗരികലോകത്തു റൂമിയുടേതു സവിശേഷമായൊരു സാംസ്‌കാരിക സ്വാധീനമാണ്.  സമീപകാലത്ത് ഒരു യു.എസ് പോപ് ഗായിക തന്റെ കുട്ടിക്ക് റൂമി എന്നാണു പേരിട്ടത്. നാഗരികതയുടെ  അലട്ടലുകളെ ശമിപ്പിക്കാന്‍ പോന്ന ഘടകങ്ങള്‍ റൂമിയുടെ കാവ്യങ്ങളിലുള്ളതിനാല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ഒട്ടേറെ ഇംഗ്ലിഷ് പരിഭാഷകളാണു റൂമിയുടെ ഭാവഗീതങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളത്. ഈ പരിഭാഷകളുടെയും അതു തേടുന്ന വായനക്കാരുടെയും താല്‍പര്യങ്ങള്‍ മതപരമോ ആത്മീയമോ അല്ലെന്നതു കൗതുകകരമാണ്. …

Read More »

റൂമിയുടെ പട്ടവും ഇസ്‌ലാമിന്റെ നൂലും

thelicham

ബ്രിട്ടീഷ് റോക് ബാന്‍ഡ് കോള്‍ഡ്‌പ്ലേ ആര്‍ടിസ്റ്റ് ക്രിസ് മാര്‍ട്ടിനും ഹോളിവുഡ് നടി ഗ്വനിത്ത് പാള്‍ട്രോയും തമ്മിലുള്ള ബന്ധം വിഛേദനത്തിന്റെ വക്കിലെത്തിയ സമയം, ക്രിസ് മാര്‍ട്ടിന് സുഹൃത്ത് ഒരു പുസ്തകം സമ്മാനിക്കുന്നു. കോള്‍മാന്‍ ബാര്‍ക്‌സിന്റെ മസ്‌നവി വിവര്‍ത്തനമായിരുന്നു അത്. മാര്‍ട്ടിന്റെ പിന്നീടുള്ള ജീവിതത്തിന്റെ ഗതി തന്നെ മസ്‌നവി മാറ്റിയെഴുതി. കോള്‍ഡ്‌പ്ലേയുടെ പുതിയ ആല്‍ബത്തില്‍ ബാര്‍ക്‌സ് മസ്‌നവി വായിക്കുന്ന രംഗമുണ്ട്. സെലിബ്രിറ്റികളുടെ വരെ ആത്മീയാന്വേഷണങ്ങളെ പ്രചോദിപ്പിക്കാന്‍പോന്നതായിരുന്നു റൂമി രചനകള്‍. മഡോണയുടെയും ടില്‍ഡ സ്വിന്റണിന്റെയും …

Read More »

മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം; സ്‌നേഹ സംഗമത്തിലൊതുക്കിയ വിവേക ശൂന്യത

thelicham

ഫലസ്തീന്‍ പ്രശ്‌നം ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിക്കപ്പെട്ടത് മുതല്‍, അഥവാ 1947 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് കൊണ്ട് വന്നത് മുതല്‍, ഇസ്രാഈലുമായി ചരിത്രബോധവും നയനിലപാടുമുള്ള ഒരു മധ്യമ സ്ഥാനം ഇന്ത്യ നിലനിര്‍ത്തി പോന്നിരുന്നു. ബ്രിട്ടീഷ് സഹായത്തോടെ, ഒരു പുതു ദേശത്തേക്ക് ചേക്കേറിയ, യുദ്ധ കെടുതിയനുഭവിക്കുന്ന ജൂത സമൂഹത്തോടും ജൂത ചേക്കേറ്റത്തോടെ ദേശം അന്യാധീനപ്പെട്ടുപോയ അറബ് സമൂഹത്തോടും സ്വീകരിക്കേണ്ട വ്യതിരിക്തമായ മധ്യമ നിലപാട് തന്നെയായിരുന്നു ഇന്ത്യ കൈകൊണ്ടിരുന്നത്. ഇന്ത്യയുടെ ഈ മധ്യമ നിലപാട് …

Read More »

ഖുര്‍ആനും ആത്മാവുണര്‍ത്തുന്ന രാഗങ്ങളും

വിനോദങ്ങളാണ് ജോലിത്തിരക്കുകള്‍ക്കിടയില്‍ മനുഷ്യന് ആശ്വാസത്തിന്റെ തെളിനീരുപകരുന്നത്. സിനിമകള്‍, കലാരൂപങ്ങള്‍, യാത്രകള്‍, സംഗീത സദസ്സുകള്‍ ഇങ്ങനെ നമ്മുടെ വിനോദങ്ങള്‍ക്ക് നിറം പകരുന്ന വിഭവങ്ങളേറെയാണ്. പ്രണയവും വേര്‍പാടും സല്ലാപങ്ങളുമായി അവ നമ്മെ അനുഭൂതിയുടെ ആകാശങ്ങളിലേക്കുയര്‍ത്തുന്നു. ആസ്വാദനത്തിന്റെ രസച്ചെരടുകള്‍ പൊട്ടുമ്പോള്‍ പക്ഷെ പലപ്പോഴും നാം മത പരിമിതികള്‍ കടന്നശേഷമാവും ഉണരുക. നമുക്കു ചുറ്റും ജനകീയമായി നിലനില്‍ക്കുന്ന വിനോദങ്ങളില്‍ പലതും ഇസ്്‌ലാം പൂര്‍ണ്ണാര്‍ഥത്തില്‍ നമുക്കനുവദിക്കുന്നതല്ല. പലപ്പോഴും മനസ്സിനെ മത്തുപിടിപ്പിക്കുന്ന സംഗീത കച്ചേരികള്‍ വിശ്വാസിയുടെ ഹൃദയങ്ങളെ കടുത്തതാക്കുന്നുവെന്നാണ് …

Read More »